Sunday, March 22

Author: tirurangaditoday

തനിമ കലാസാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു
Local news

തനിമ കലാസാഹിത്യ കൂട്ടായ്മ സംഘടിപ്പിച്ചു

തിരൂരങ്ങാടി : തനിമ കലാസാഹിത്യ വേദി പെരുന്നാളിനോടനുബന്ധിച്ച് ഈദ് മിലൻ എന്ന പേരിൽ കൊടിഞ്ഞിയിലെ കലാസ്വാദകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. എഴുത്തുകാരൻ ഗഫൂർ കൊടിഞ്ഞി ഉദ്ഘാടനം നിർവഹിച്ചു. കൊടിഞ്ഞിയിലെ ഓർഗസ്ട്ര ടീമും ഇരുപതോളം പ്രാദേശിക പാട്ടുകാരും അണിനിരന്ന ഈദ് മെഹ്ഫിൽ ശ്രദ്ധേയമായി. പഴയ തലമുറയിലെ പാട്ടുകാരനായ അബ്ദുൽ ഖാദർ പൊറ്റാണിക്കൽ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മുഷ്താഖ് കൊടിഞ്ഞി, അലവി ഹാജി പാട്ടശ്ശേരി എന്നിവർ വേദി പങ്കിട്ടു. സാബിർ പൊറ്റാണിക്കൽ സ്വാഗതവും ഷഫീഖ് വി.കെ നന്ദിയും പറഞ്ഞു. നിസാർ പാലപ്പുറ, റഹീം കെ.പി, അസീസ് റിയൽ വ്യൂ, ഹാഷിം വി.കെ എന്നിവർ നേതൃത്വം നൽകി....
Gulf

അബ്ദുൽ റഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയ ധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയ ധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വ...
Malappuram

ലോക്‍സഭാ തിരഞ്ഞെടുപ്പ്: വീട്ടില്‍ നിന്നും വോട്ടിന് തുടക്കം

മലപ്പുറം : തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന രീതിയായ ‘വീട്ടില്‍ നിന്നും വോട്ട്’ ന് (ഹോം വോട്ടിങ്) മലപ്പുറം ജില്ലയില്‍ തുടക്കമായി. 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കുമാണ് ‘വീട്ടില്‍ നിന്നും വോട്ട് ’ സേവനം ലഭിക്കുക. ബി.എല്‍.ഒമാര്‍ മുഖേന 12 ഡി ഫോമില്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവരാണിവര്‍. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 85 വയസിന് മുകളിൽ പ്രായമുള്ള 9044 പേരും ഭിന്നശേഷിക്കാരായ 4,172 പേരും അടക്കം ആകെ 13,216 പേരാണ് ‘വീട്ടില്‍ നിന്നും വോട്ട് സേവനം ഉപയോഗപ്പെടുത്തുന്നത്. അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 156 ടീമുകളെയാണ് ‘വീട്ടില്‍ നിന്നും വോട്ടി’ നായി നിയോഗിച്ചിട്ടുള്ളത്. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്‌സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാ ഉ...
Malappuram, Other

ഹജ്ജ് യാത്ര ; കരിപ്പൂര്‍ വഴി പോകുന്നവര്‍ 35,000 രൂപ അധികം നല്‍കണം, നിരക്ക് നിശ്ചയിച്ചു

കോഴിക്കോട്: ഹജ്ജ് നിരക്ക് നിശ്ചയിച്ചു. കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാന നിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും കരിപ്പൂര്‍ വഴി പോകുന്നവര്‍ 3,73,000 രൂപയയും നല്‍കണം. കരിപ്പൂരില്‍ നിന്നും പോകുന്ന ഹജ്ജ് യാത്രികരില്‍ നിന്നും അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം....
Accident

സ്വകാര്യ ബസ് കയറി സ്കൂട്ടർ യാത്രക്കാരി മരിച്ചു

വണ്ടൂർ : സ്വകാര്യ ബസ് കയറിയിറങ്ങി യുവതി മരിച്ചു. സംസ്ഥാനപാതയിൽ സ്വകാര്യബസിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരിച്ചു. തിരുവാലി തായംകോട് കുരിക്കൾ ഹുദ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 പേർക്ക് പരുക്കുണ്ട്. ഇന്ന് രാവിലെ 10 ന് വണ്ടൂർ പൂക്കളത്താണ് അപകടം. കാർ സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ ഹുദയുടെ തലയിലൂടെ സ്വകാര്യ ബസ് കയറിയതാണെന്ന് പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 2798 പോളിങ് സ്‌റ്റേഷനുകൾ, 92 പോളിങ് സ്റ്റേഷനുകള്‍ പ്രശ്ന ബാധിതം, 80 മാതൃകാ പോളിങ് സ്റ്റേഷനുകള്‍

മലപ്പുറം : ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍‌മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുക. ഇതില്‍ കൂടുതല്‍ പേരുള്ളിടത്താണ് ഓക്‍സിലറി പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക. 2775 പോളിങ് സ്റ്റേഷനുകളും 23 ഓക്സിലറി പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെയുണ്ടാവുക. 80 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 80 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിങ് സ്റ്റേഷനുകളിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. ...
Kerala, Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ നടപടി

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ഇന്‍ഡ്യന്‍ പീനല്‍കോഡിലെ അധ്യായം 9(എ) പ്രകാരമുള്ള ശിക്ഷാ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ അവ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയില്‍ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതി പത്രത്തിന്റെ അസ്സല്‍ ദൂരെനിന്ന് എളുപ്പത്തില്‍ കാണാവുന്നത്ര വലിപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിച്ചിരിക്കണം. അധികവാഹനം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സംബന്ധിച്...
Kerala

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു ; പൊലീസിന്റെ പിഴവെന്ന് കുടുംബം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി കൊച്ചിയില്‍ പൊലീസ് റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണി(28) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡില്‍ നിന്ന് വന്ന് എം ജി റോഡിലേക്ക് കയറുന്ന ഭാഗത്ത് പള്ളിമുക്ക് ജംഗ്ഷനിലാണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. വൈകാതെ പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്. അതേസമയം മനോജ് ഉണ്ണി മരിച്ച സംഭവത്തില്‍ മരണകാരണം പൊലീസിന്റെ പിഴവാണെന്ന് കുടുംബം ആരോപിച്ചു. കാണാന്‍ കഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്റ...
Accident

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ബസ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ട് നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. തിരൂരങ്ങാടി കെ.സി.റോഡിലെ ഷൈജലിന്റെ ഐഡിഷ് കാറ്ററിംഗ് സർവീസിലെ ജീവനക്കാർ സഞ്ചരിച്ച ബസാണ് കാഞ്ഞങ്ങാട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. കർണാടകയിലെ ഷിമോഗ റിപ്പൻ പേട്ട യിലേക്ക് കാറ്ററിങ് സർവീസിന് പോകുകയായിരുന്നു ബസിൽ ഉണ്ടായിരുന്നവർ. അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു. ബാക്കിയുള്ളവർക്കും പരിക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവശിപ്പിച്ചു. തിരൂരങ്ങാടി ടുഡേ. തിരൂരങ്ങാടി, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് ബസിലു ണ്ടായിരുന്നത്. ഉടമ ഷൈജൽ ഉൾപ്പെടെ 18 പേർ ബസിൽ ഉണ്ടായിരുന്നു....
Kerala, Other

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു ; മുന്നറിയിപ്പുമായി കേരള പൊലീസ്

നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി കേരള പൊലീസ്. പൊലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ കാള്‍ വിച്ഛേദിച്ചശേഷം 1930 എന്ന ഫോണ്‍ നമ്പറില്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : പോലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോല...
Kerala

കോഴിക്കോട് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു

കോഴിക്കോട്: കോഴിക്കോട് കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു. കോഴിക്കോട് പയ്യാനക്കല്‍ ദയാ നഗറില്‍ വയലില്‍ കൂട്ടിയിട്ട മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ക്ക് ശ്വാസതടസമുണ്ടായി. അപകടത്തെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു....
Kerala, Other

വിഷുവിന് അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുന്നതിനിടെ തോട്ടില്‍ വീണ് ഏഴ് വയസുകാരി മരിച്ചു

ആലപ്പുഴ: വിഷുവിന് അമ്മയോടോപ്പം ബന്ധു വീട്ടില്‍ പോകുന്നതിനിടെ കാല്‍ വഴുതി തോട്ടില്‍ വീണ് ഏഴ് വയസുകാരി മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പില്‍ തീര്‍ത്ഥയാണ് മരിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും...
Accident, Malappuram, Other

തിരൂരില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച കാറ് കൊക്കയിലേക്ക് മറിഞ്ഞു ; ഒരാളുടെ നില ഗുരുതരം

അതിരപ്പിള്ളിയില്‍ തിരൂരില്‍ നിന്നും വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ഇന്നോവ കാറ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അതിരപ്പിള്ളി ഷോളയാര്‍ ഡാം വ്യൂപോയിന്റിനടുത്ത് തോട്ടാപ്പുരയിലാണ് സംഭവം നടന്നത്. മൂന്ന് പ്രാവശ്യം കാര്‍ മലക്കം മറിഞ്ഞു. കാറിലുണ്ടായിരുന്ന ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 18 വയസുള്ള അഫ്‌സലാണ് ഗുരുതരാവസ്ഥയിലുള്ളത്. പരിക്കേറ്റവരെ കറുകുറ്റി അപ്പോളോ അഡ്ലക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു....
Accident

വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽ പെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം വയനാട്ടിലേക്ക് വിനോദയാത്രക്ക് പോയ സംഘം അപകടത്തിൽ പെട്ട് അധ്യാപകൻ മരിച്ച സംഭവത്തിൽ ഒരു കുട്ടിയും മരിച്ചു. ഇന്നലെ മരണപ്പെട്ട കെ.ടി.ഗുൽസാറിന്റെ അനുജൻ ജാസിറിന്റെ മകൾ ഫിൽസ (11) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കാണ് വയനാട് കരിയോട് ചെന്നലോട് വെച്ച് കാർ അപകടത്തിൽ പെട്ടത്. 2 കാറുകളിൽ ആയിരുന്നു കുടുംബം വയനാട്ടിലേക്ക് വിനോദയാത്ര പോയത്. ഗുൽസാർ ഓടിച്ചിരുന്ന കാറിൽ ഗുൽസാറിന്റെ കുടുംബ ത്തിന് പുറമെ സഹോദരിയുടെയും 2 അനുജന്മാരുടെയും മക്കൾ ഉണ്ടായിരുന്നു. മറ്റൊരു കാറിൽ ഇവരുടെ ഉമ്മയും അനുജനും കുടുംബവും മറ്റൊരു അനുജന്റെ മക്കളുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്ക് പറ്റിയിരുന്നു. മരണപ്പെട്ട ഗുൽസാറിന്റെ മൃതദേഹം കൊളപ്പുറം സ്കൂളിലും തിരൂരങ്ങാടി യതീംഖാന യിലും പൊത...
Local news, Malappuram, Other

പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറം : പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വര്‍ണം മോഷ്ടിച്ചതായി പരാതി. സിസിടിവിയും തകര്‍ത്തു. പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം താമസിക്കുന്ന മണല്‍ത്തറയില്‍ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം കുടുംബവും ദുബൈയിലാണു താമസിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഭാര്യ ദുബായിലേക്കു പോയത്. തൊട്ടു പിന്നാലെയാണു കവര്‍ച്ച നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തുന്ന ജോലിക്കാരി വൈകീട്ട് നാലു മണിയോടെ സ്ഥലത്തെത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. അകത്തു കയറിയപ്പോള്‍ വാതിലും അലമാരയുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു. ഇവര്‍ രാജീവിന്റെ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് വന്‍ കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. സി.സി.ടി.വി ഡി.വി.ആര്‍ ഉള്‍പ്പെടെ കവര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. മ...
Local news

പര്യടനത്തിനിടെ വോട്ടര്‍മാര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് കെ.എസ് ഹംസ

തിരൂരങ്ങാടി : പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയുടെ പിറന്നാളാഘോഷം ഇത്തവണ മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കുമൊപ്പം. ഇന്നലെ വൈകുന്നേരം ആറു മണിയോടെ ചെമ്മാട് അങ്ങാടിയിലെത്തിയ കെ.എസിനെ നൂറുകണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് പിറന്നാള്‍ കേക്കുമായി കാത്തിരുന്നത്. തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ പര്യടനത്തിനിടെയാണ് പിറന്നാളാഘോഷം ചെമ്മാട് നടന്നത്. സി.പി.ഐ നേതാവ് നിയാസ് പുളിക്കലും കെ.എസ്. ഹംസയും ചേര്‍ന്ന് കേക്ക് മുറിച്ചു....
Crime, Other

പട്ടാമ്പിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ; കൊലപാതകം യുവതിയുടെ വിവാഹം നടക്കാനിരിക്കെ, പ്രതിയും മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. കൊടുമുണ്ട തീരദേശ റോഡിലാണു സംഭവം. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. യുവതിയെ ആക്രമിച്ചത് തൃത്താല ആലൂര്‍ സ്വദേശിയായ സന്തോഷാണെന്ന് വ്യക്തമായി. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയില്‍ എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇതില്‍ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമെന്നും പൊലീസ് സംശയിക്കുന്നു. ഇന്നു രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഒരു സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. സമീപത...
Crime, Other

പട്ടാമ്പിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം, മരണം യുവതിയുടെ വിവാഹം നടക്കാനിരിക്കെ

പാലക്കാട്: പട്ടാമ്പിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. കൊടുമുണ്ട തീരദേശ റോഡിലാണു സംഭവം. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പട്ടാമ്പി പൊലീസ് അറിയിച്ചു. ഇന്നു രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഒരു സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്നുണ്ട്. സമീപത്തുനിന്ന് ഒരു കത്തിയും കവറും കണ്ടെടുത്തിട്ടുണ്ട്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും. പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അടുപ്പമുണ്ടാ...
Kerala, Other

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോമിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ ഇടിച്ചു ; കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമത്തിന് കേസ്

കൊല്ലം : സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തട്ടി പരുക്ക്. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ ദേഹത്ത് ഇടിക്കുകയായിരുന്നു. മനഃപൂര്‍വം കാര്‍ ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ ചിന്തയെ കൊല്ലം എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം തിരുമുല്ലാവാരം ബീച്ചില്‍ വച്ച് ന്യൂസ് 18 കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ച ഗോദ കഴിഞ്ഞ് അമ്മയുമൊത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കൊല്ല...
Accident

വയനാട്ടിൽ വീണ്ടും വാഹനാപകടം; കൊണ്ടോട്ടി സ്വദേശികളായ ഉമ്മയും 2 മക്കളും മരിച്ചു

കൽപ്പറ്റ : വയനാട് വീണ്ടും അപകടം, മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ 3 പേർ മരിച്ചു. വൈത്തിരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉമ്മയും 2 ആണ്മക്കളും മരിച്ചു. കാർ യാത്രികരായ കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ ആറു പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. ആമിനയുടെ ഭർത്താവ് ഉമ്മറാണ് കാർ ഓടിച്ചിരുന്നത്. ഇന്ന്‌ രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയുന്നത്. അപകടത്തിനു തൊട്ടുപിന്നാലെ കാറിലുണ്ടായിരുന്ന ആറു പേരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മൂന്നു പേർ മരണത്തിനു കീഴടങ്ങി. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാർ, തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസിയുടെ സ്കാനിയ ബസുമായാണ് ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിർണയ ക്യാമ്പിൽ മാറ്റം 16 മുതൽ 20 വരെ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യു.ജി. നവംബർ 2023 (CUCBCSS & CBCSS) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളായി തിരഞ്ഞെടുക്കപ്പെട്ട ഗവ. കോളേജ് മലപ്പുറം, ഗവ. വിക്ടോറിയ കോളേജ് എന്നിവ യഥാക്രമം എൻ.എസ്.എസ്. കോളേജ് മഞ്ചേരി, മേഴ്സി കോളേജ് പാലക്കാട് എന്നിവയിലേക്ക് മാറ്റി. മൂല്യനിർണയത്തിന്  നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട തീയതികളിൽ രാവിലെ 9.30-ന് തന്നെ ഹാജരാകേണ്ടതാണ്. പി.ആര്‍ 508/2024 ബി.ടെക്. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024 - 2025 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീ...
Kerala, Other

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

കോട്ടയം : വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന രണ്ടാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. പാലാ പൈക ഏഴാം മൈലില്‍ ആണ് ദാരുണമായ സംഭവം. ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് (7) മരിച്ചത്. കുരുവിക്കൂട് എസ് ഡി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ....
Kerala, Other

പടക്കം പൊട്ടിച്ചോളൂ… തല പൊട്ടരുത്… ; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വിഷു ആഘോഷ തിരക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസത്തിലും സുരക്ഷിത യാത്ര പ്രധാനമാണെന്ന് എംവിഡി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിന് ഹെല്‍മെറ്റ് വേണ്ട എന്ന് തോന്നുന്നവര്‍ ഒരപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്ന മുന്‍കരുതല്‍ ഉണ്ടാകണമെന്നും എംവിഡി വ്യക്തമാക്കി. എംവിഡി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് : പടക്കം പൊട്ടിച്ചോളൂ ……തല പൊട്ടരുത്……വിഷു ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ക്കായി തലങ്ങും വിലങ്ങും ഓടേണ്ടുന്ന ദിവസമാണ് എന്നറിയാം. ഏത് തിരക്കാണെങ്കിലും സുരക്ഷിത യാത്ര പ്രധാനമാണ്. ഇരുചക്രവാഹനങ്ങള്‍ എടുത്ത് പെട്ടെന്നുള്ള യാത്രയല്ലെ അതുകൊണ്ട് ഹെല്‍മെറ്റ് മറന്നു പോവാന്‍ സാധ്യതയുണ്ട്. അതുപോലെ ഒരു സ്ഥലത്തു (ഉദാ: ഒരു തുണിക്കട) നിന്ന് അധി...
Accident, Kerala, Other

കാറ് സ്‌കൂട്ടറിലിടിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കാറ് സ്‌കൂട്ടറിലിടിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ദാരുണാന്ത്യം. ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡില്‍ പൊലുകുന്നത്ത് വച്ചാണ് വാഹനാപകടം ഉണ്ടായത്. തെനെങ്ങാപറമ്പ് കോഴിപ്പറമ്പില്‍ മുസാഫറിന്റെ ഭാര്യ ഫര്‍സാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍....
Kerala, Other

പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: വനിതാ കമ്മിഷന്‍

കോഴിക്കോട് : പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന സ്‌കൂള്‍ മാനേജര്‍ നിലപാട് തിരുത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് വനിതാ കമ്മിഷന്‍ റീജിയണല്‍ ഓഫീസില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. നിയമപ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും പരിരക്ഷിക്കപ്പെടുന്നില്ല എന്ന സാഹചര്യത്തിലുള്ള പരാതികള്‍ കമ്മിഷനു മുന്‍പാകെ വരുന്നുണ്ട്. പ്രൊബേഷന്‍ പിരീഡിലുള്ള ഗര്‍ഭിണിയായ അധ്യാപികയെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാത്തതു സംബന്ധിച്ച പരാതി സിറ്റിംഗില്‍ പരിഗണനയ്ക്കു വന്നു. അധ്യാപികയ്ക്ക് അനുകൂല ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടും അതു പ്രാവര്‍ത്തികമാക്കാതെ സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് സ...
Kerala, Malappuram, Other

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു ; മലപ്പുറം സ്വദേശിക്ക് 20 വര്‍ഷം തടവും പിഴയും

തൃശൂര്‍: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഒന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലപ്പുറം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം അയരൂര്‍ ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ (34) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2011 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഇയാള്‍ ബാലികയെ പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവം നടന്നതിന് ശേഷം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി ഈ സംഭവം ആരോടും പറഞ്ഞിരുന്നില്ല. കുട്ടിക്ക് പനിയും തലവേദനയും മാനസിക ബുദ്ധിമുട്ടുകളും തുടങ്ങിയതിനെ തുടര്‍ന്ന് കുട്ടിയെ പല ഡോക്ടര്‍മാരെ കാണിച്ച് ചികിത്സിക്കുകയും പിന്നീട് ഇരിങ്ങാലക്കുടയില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഉണ്ടായ സംഭവം വെളിപ്പെടുത്തിയത്. ഇതോടെ സി.ഡബ്ല്യു.സി ...
Accident, Breaking news

കുടുംബ സമേതം വയനാട്ടിലേക്ക് പോയവരുടെ കാർ മരത്തിലിടിച്ച് തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല , മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. 2 പേർക്ക് ഗുരുതര പരിക്കുകളുള്ളതായി അറിയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മുജാഹിദ് പ്രവർത്തകനായ ഗുൽസാർ പ്രഭാഷകനും സജീവ പൊതുപ്രവർത്തകനും കൂടിയായിരുന്നു. നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി ...
Accident

മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി : മമ്പുറത്ത് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ സ്വദേശി മദാരി അബ്ദുൽ ഹമീദ് (55) ആണ് മരിച്ചത്. ചെണ്ടപ്പുറയ യിൽ കോഴിക്കട നടത്തുകയായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച വൈകുന്നേരം മമ്പുറം - വി കെ പടി റോഡിൽ പുഴമ്മൽ സർവീസ് സെന്ററിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇദ്ദേഹത്തിന്റെ സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോട്ടക്കൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരിച്ചു. കബറടക്കം ഇന്ന് നടക്കും....
Accident, Breaking news

തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞു 80 പേർക്ക് പരിക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് വയലിലേക്ക് മറിഞ്ഞു അപകടം. 80 പേർക്ക് പരിക്ക്. 47 പുരുഷന്മാർ, 12 സ്ത്രീകൾ, 21 കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 11 ന് ആണ് അപകടം. കോഴിക്കോട്‌ നിന്ന് എറണാകുളം പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്ന റോഡിൽ ലെക്സോറ ബാറിന് സമീപം, തലപ്പാറ പാലം കഴിഞ്ഞുള്ള വളവിൽ ഇരു ഭാഗത്തേക്കും ഉള്ള സർവീസ് റോഡിനോട് ചേർന്നുള്ള വളവിലാണ് അപകടം. ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ലേറെ യാത്രക്കാർ ഉണ്ടായിരുന്നു. ബസിനുള്ളിലും അടിയിലും പെട്ടവരെ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും രക്ഷാ പ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും 2 പേരെ കോട്ടക്കൽ ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ...
Malappuram

മലപ്പുറം എടപ്പാളില്‍ ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു

മലപ്പുറം : എടപ്പാള്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. പരിശോധനകള്‍ക്കായാണ് ഇന്നലെ എടപ്പാളില്‍ എത്തിയത്. പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗര്‍ഭിണിയായത്. പരിശോധനാ സമയത്ത് ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തി. ഉടന്‍ തന്ന ലേബര്‍ റൂമില്‍ കയറ്റി കുട്ടിയെ പുറത്തെടുക്കാന്‍ നീക്കം നടത്തി. കുട്ടി മരിച്ച കാര്യം സ്വാതിയെ അറിയിച്ചെന്നാണ് വിവരം. ഇതിനിടെ ഇന്നലെ രാത്രിയോടെ സ്വാതിക്കും മരണം സംഭവിക്കുകയായിരുന്നു. ചെമ്മരത്തൂര്‍ ചോറോട്ട് കൃഷ്ണ കുമാറിന്റെയും നന്ദജയുടെയും മകളാണ്. സഹോദരി: ശ്വേത. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പില്‍....
error: Content is protected !!