Monday, March 23

Author: tirurangaditoday

ലെവി ഇളവ് നീട്ടി മന്ത്രി സഭാ തീരുമാനം ; പ്രവാസികള്‍ക്ക് ആശ്വാസം
Other

ലെവി ഇളവ് നീട്ടി മന്ത്രി സഭാ തീരുമാനം ; പ്രവാസികള്‍ക്ക് ആശ്വാസം

റിയാദ് : സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള ലെവി ഇളവ് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി മന്ത്രി സഭാ തീരുമാനം. ഈ ഫെബ്രുവരി 25 ന് ഇളവ് കാലാവധി അവസാനിക്കാനിരിക്കേയാണ് തീരുമാനം. ഇത് പതിനായിരക്കണക്കിനു പ്രവാസികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതര്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി ഇളവ് പരിധി നീട്ടിയിരുന്നു. ഒന്‍പതോ അതില്‍ കുറവോ ജീവനക്കാര്‍ ഉള്ള സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം വിദേശികള്‍ക്ക് സഊദി തൊഴിലുടമ പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം എന്ന നിബന്ധനയോടെയാണ് ലെവി ഇളവ് അനുവദിച്ചു കൊണ്ടിരിക്കുന്നത്. സ്ഥാപനത്തിലെ ഒന്‍പത് പേരില്‍ സഊദി തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളി കൂടി ഉണ്ടെങ്കില്‍ 4 വിദേശികള്‍ക്കും സൗദി തൊഴിലുടമ മാത്രമാണ് സ്വദേശിയായുള്ളതെങ്കില്‍ 2 വിദേശികള്‍ക്കും ആണ് ലെവി ഇളവ് അനുവദിക്കുക. ...
Kerala, Other

കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മലമ്പുഴയിലെ കുമ്പാച്ചി മലയില്‍ കുടുങ്ങിപ്പോകുകയും തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മാട്ടുമന്ത് സ്വദേശി റഷീദ(46), മകന്‍ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നത്ത് റെയില്‍വേ ലൈനിനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. 2022 ഫെബ്രുവരി എട്ടിനാണ് മലമ്പുഴയിലെ കുറുമ്പാച്ചി മലയിടുക്കില്‍ ബാബു കുടുങ്ങിയത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സുഹൃത്തുക്കള്‍ക്...
Malappuram

പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്യജീവി ആക്രമണം ; ആടിനെ കടിച്ചു കൊണ്ടുപോയി

പെരിന്തല്‍മണ്ണ മുള്ളിയാകുര്‍ശിയില്‍ വീണ്ടും വന്യജീവി ആക്രമണം. വന്യജീവി ആടിനെ കടിച്ചു കൊണ്ടുപോയി. പുലിയാണ് ആടിനെ പിടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മുള്ളിയാകുര്‍ശി സ്വദേശി ഉമൈറിന്റെ ആടിനെയാണ് വീട്ടുമുറ്റത്ത് നിന്നും വന്യജീവി കടിച്ച് കൊണ്ട് പോയി. പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു....
Kerala, Local news, Malappuram

ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ല : പി എം എ സലാം

തിരൂരങ്ങാടി : പ്രവാസികളുടെ അത്യുന്നത സഭ എന്ന് കൊട്ടി ഘോഷിച്ച് രൂപീകരിച്ച ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച അനേക ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാതെ, പ്രവാസികളെ അവഗണിക്കുകയും ചൂഷണം വിധേയരാക്കുകയും ചെയുന്ന സമീപനമാണ് കേരള സർക്കാർ തുടർന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് താലൂക്ക് ഓഫിസിനു മുമ്പിൽ - ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി പെൻഷൻ പദ്ധതിയിൽ 60 പിന്നിട്ടവർക്ക് അംഗത്വം പോലും നൽകുന്നില്ല, പ്രവാസി പുനരധിവാസം ഇപ്പോഴും ജലരേഖയാണെന്നും, പ്രവാസി പദ്ധതി വിഹിതം വെട്ടിക്കുറച്ച ബജറ്റ് അവഗണന തുടരുന്നതിന്റെ ഉദാഹരണമാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ പി എം എ ജലീൽ അധ്യക്ഷത വഹിച്ചു. ജാഫർ കെ സ്വാഗതം പറഞ്ഞു. ഇ ഇബ...
Other, university

സര്‍വകലാശാലയില്‍ ‘പഴമ പലമ’ സെമിനാര്‍

ഏകഭാഷയും ഏക സംസ്‌കാരവും അടിച്ചേല്‍പ്പിക്കുകയും ബഹുസ്വരത ഇല്ലാതാവുകയും ചെയ്യുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നു പോകുന്നതെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. മലയാളം സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും കാലിക്കറ്റ് സര്‍വകലാശാലാ മലയാളപഠനവിഭാഗം പ്രൊഫസറുമായ ഡോ. അനില്‍ വള്ളത്തോളിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടത്തിയ 'പഴമ പലമ' ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവ് സമ്പാദനത്തിനും ബോധനത്തിനും മാതൃഭാഷയായ മലയാളം ഉപയോഗിക്കാന്‍ നമുക്ക് കഴിയണമെന്നും മലയാളം സര്‍വകലാശാല അത് വിജയകരമായി നടപ്പാക്കിയെന്നും വി.സി. പറഞ്ഞു. വകുപ്പ് മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.എ. ഷഹന, കെ. അഞ്ജന എന്നിവര്‍ സംസാരിച്ചു. ഡോ. ടി.ബി. വേണുഗോപാല പണിക്കര്‍, ഡോ. കെ.വി. ദിലീപ് കുമാര്‍, ഡോ. എന്‍. അജയകുമാര്‍, ഡോ. നൗഷാദ് തുടങ്ങിയവര്‍ വിഷയങ്ങള്‍ ...
university

പി.എച്ച്.ഡി. പ്രവേശനം, പരീക്ഷാ അപേക്ഷ, പരീക്ഷാ ഫലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിർണയ ക്യാമ്പ് ഒന്നാം സെമസ്റ്റർ എം.സി.എ. (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2023 റഗുലർ & സപ്ലിമെന്‍ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് മാർച്ച് 12 മുതൽ 15 വരെ നടക്കും. ഈ കാലയളവിൽ എം.സി.എ. റഗുലർ ക്ലാസ്സുകൾ ഉണ്ടായിരിക്കില്ല. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിശദവിവരങ്ങൾക്ക് അധ്യാപകർ അതത് ക്യാമ്പ് ചെയർമാനമാരുമായി ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.  പി.ആര്‍ 254/2024 ലൈബ്രറി അന്താരാഷ്ട്ര സമ്മേളനം  കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ ലൈബ്രറി 22, 23, 24 തീയതികളിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ‘ലൈബ്രറീസ് ബിയോണ്ട് ലൈബ്രറീസ് : ഇന്നോവേഷൻ, ഇൻക്ലൂഷൻ, ഇന്റഗ്രേഷൻ’ എന്ന പേരിൽ നടക്കുന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ലൈബ്രറി പ്രൊഫഷണലുകൾ, അധ...
Malappuram, Other

ജല വിതരണം മുടങ്ങും ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡോക്ടർ നിയമനം പോത്തുകൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷയും പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പോത്തുകൽ കുടുംബാരോഗ്യകേന്ദ്രം ഓഫീസിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ഫെബ്രുവരി 23 ന് വൈകീട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. വിവരങ്ങൾക്ക്: 04931 240318. ------------------ ജല വിതരണം മുടങ്ങും മലപ്പുറം നഗരസഭാ പരിധിയിലെ ഹാജിയാർപള്ളി പമ്പ് ഹൗസിൽ പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനാൽ ഹാജിയാർപള്ളി പമ്പ് ഹൗസിൽ നിന്നും ജലവിതരണം നടത്തുന്ന മലപ്പുറം നഗരസഭയിലെ 24, 26, 27, 28, 29, 31, 34 എന്നീ വാർഡുകളിൽ (ഇത്തിൾപറമ്പ്, വട്ടപ്പറമ്പ്, വലിയങ്ങാടി, കൈനോട്, അധികാരത്തൊടി, കോണോംപാറ, തടപറമ്പ്, എപ്പാറ) ഫെബ്രുവരി 22 വരെ ജല വിതരണം ഭാഗികമായി ...
Local news, Other

താനാളൂര്‍ പാറക്കുഴി ഇയ്യാത്തിയില്‍ ഔതോട്ടി റോഡ് നാടിന് സമര്‍പ്പിച്ചു

താനാളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പാറക്കുഴി ഇയ്യാത്തിയില്‍ ഔതോട്ടി റോഡ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷന്‍ പി.സതീശന്‍ , അംഗം റാഫി മുല്ലശേരി, അസി.സെക്രട്ടറി ബൈജു, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്എന്‍. മുജീബ് ഹാജി, പി.പി.എം ബഷീര്‍, സുലൈമാന്‍ അരീക്കാട് എന്നിവര്‍ പങ്കെടുത്തു....
Local news, Malappuram

ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കൽ: അദാലത്ത് സംഘടിപ്പിച്ചു ; 129 പരാതികൾ തീർപ്പാക്കി

മഞ്ചേരി : പാലക്കാട്- കോഴിക്കോട് ദേശീയപാത (ഗ്രീൻഫീൽഡ് 966) വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാത്ത ഭൂഉടമകൾക്ക് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനായി അദാലത്ത് സംഘടിപ്പിച്ചു. മഞ്ചേരി ടൗൺഹാളിൽ ഡെപ്യൂട്ടി കളക്ടർ എ.രാധയുടെ അധ്യക്ഷതയിൽ നടന്ന അദാലത്തിൽ 304 പരാതികൾ പരിഗണിച്ചു. 129 പരാതികൾ തീർപ്പാക്കി. അനന്തരവകാശ സർട്ടിഫിക്കറ്റ്, പട്ടയം ലഭിക്കേണ്ട പരാതികൾ തുടങ്ങിയ പരാതികളാണ് കൂടുതലായി ലഭിച്ചത്. വില്ലേജ് അടിസ്ഥാനത്തിലാണ് പരാതികൾ സ്വീകരിച്ചത്. സ്‌പെഷ്യൽ തഹസിൽദാർമാരായ പി.വി ദീപ, പി.എം സനീറ, സി.വല്ലഭൻ, വില്ലേജ് ഓഫീസർമാർ,താലൂക്ക് തഹസിൽദാർമാർ, സബ് രജിസ്ട്രാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഏറനാട്, കൊണ്ടോട്ടി തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു....
Kerala, Local news, Malappuram

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു....
Local news, Malappuram, Other

ഉത്സവ പറമ്പിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

എ ആ ർ നഗർ : ഹെൽത്തി കേരളയുടെ ഭാഗമായി ചെണ്ടപ്പുറായ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാചക പുര, കുടിവെള്ളം, സമീപത്തുള്ള കച്ചവട സ്ഥാപനങ്ങൾ എന്നിവ പരിശോധിക്കുകയും മാലിന്യ സംസ്കരണം ഉറപ്പ് വാരുത്തുകയും, അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ഹെത്ത് ഇൻസ്പെകർ മുഹമ്മദ് ഫൈസൽ ടി . നേതൃത്വം നൽകി പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിജി മോൾ , നിഷ എന്നിവർ പങ്കെടുത്തു....
Other

പ്ലസ് വൺ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത ഉള്ളതായി നാട്ടുകാർ

വാഴക്കാട് : പ്ലസ് വൺ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ഉള്ളതായി നാട്ടുകാർ ആരോപിച്ചു. വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയിൽ സിദ്ദിഖിൻ്റെ മകൾ സന ഫാത്തിമ (17) യാണ് ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രി യിൽ പ്രവേശി പ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കോഴി ക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏറെ മിടുക്കി യായ വിദ്യാർഥിനി യുടെ മരണ ത്തിൽ ദുരൂഹത യുള്ള തായും അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു...
Obituary, Other

തേങ്ങ ചിരകുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

തേങ്ങ ചിരകുന്നതിനിടെ ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലത്താണ് ദാരുണമായ സംഭവം നടന്നത്. ഒറ്റപ്പാലം മിറ്റ്ന സ്വദേശി രജിത (40)ആണ് മരിച്ചത്. യുവതിയും ഭർത്താവ് വിജയരാഘവനുംചേർന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്നയിലെ ഹോട്ടലിൽവെച്ചാണ് സംഭവം. ഭക്ഷണത്തിനായി തേങ്ങ ചിരവുമ്പോൾ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽക്കുടുങ്ങി മുറുകുകയായിരുന്നു. ഇതോടെ ഷാൾ കഴുത്തിലും മുറുകി. ഈ സമയം ഭർത്താവ് വിജയരാഘവൻ പുറത്ത് പാത്രം കഴുകുകയായിരുന്നു. അകത്തുചെന്ന് നോക്കിയപ്പോഴാണ് ഷാൾ കഴുത്തിൽ മുറുകിയനിലയിൽ കണ്ടത്. തുടർന്ന്, കണ്ണിയംപുറത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം. മൃതദേഹം സ്വകാര്യാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: അഞ്ജു, മഞ്ജു...
Local news

എസ്ഡിപിഐ ജന മുന്നേറ്റ യാത്രയുടെ മൂന്ന് ദിവസം നീണ്ടുനിന്ന പ്രചരണ ജാഥ സമാപിച്ചു

പരപ്പനങ്ങാടി : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന് പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മൗലവി മൂവാറ്റുപുഴ നയിക്കുന്ന ജനമേറ്റ യാത്രയുടെ പ്രചരണാർത്ഥം തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ജാഥ ക്യാപ്റ്റനുമായ ജാഫർ ചെമ്മാടിനെ നേതൃത്വത്തിൽ തിരൂരങ്ങാടി മണ്ഡലത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന പ്രചരണ ജാഥ സംഘടിപ്പിച്ചു. 15ന് പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും ആരംഭിച്ച ജാഥ മണ്ഡലം കമ്മിറ്റി അംഗം അക്ബർ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു തുടർന്ന്:16,17, തീയതികളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനങ്ങൾക്ക് ശേഷം 17 ന് വൈകിട്ട് 7 മണിക്ക് എടരിക്കോട് സമാപിച്ചു. സമാപന പൊതുയോഗത്തിൽ ഹമീദ് പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി, ജില്ലാ കമ്മിറ്റി അംഗം സൈതലവി ഹാജി ആശംസകൾ അറിയിച്ചു വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മണ്ഡലം കമ്മിറ്റിയംഗം അക്ബർ പരപ്പനങ്ങാടി, നൗഫൽ പരപ്പനങ്ങാടി ബക്കർ പന്തക്കൻ, സലാം പരപ്പനങ്ങാടി, ഉസ്മാൻ ഹാജി, എന്...
Local news, Malappuram, Other

ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ ; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

മലപ്പുറം ; വാഴക്കാട് ചാലിയാറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാട് വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകള്‍ സന ഫാത്തിമ (17)യെ ആണ് മരണപെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഏറെ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം നടത്തണമെന്...
Local news, Malappuram

മൂന്നാം സീറ്റില്‍ ധാരണയായില്ല, പുറത്തു വരുന്നത് അടിസ്ഥാന രഹിതം ; കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. രാജ്യസഭാ സീറ്റിനെ പറ്റി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകള്‍ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ജില്ലാ വികസനസമിതി യോഗം 24 ന് ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 24 (ശനി) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. --------- അപേക്ഷ ക്ഷണിച്ചു സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആന്‍ഡ് ഡി.ടി.പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ ഫെബ്രുവരി 26നകം കോഴിക്കോട് ഉപകേന്ദ്രത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനു സൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന...
Kerala, Other

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ : ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: വനിതാ കമ്മിഷന്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് തദ്ദേശ സ്ഥാപന തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുകയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. കൃത്യമായി ജോലി ചെയ്യുന്ന സ്ത്രീകളെ പോലും മാനസിക പീഡനത്തിന് ഇരയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതു സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ അതത് സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റി പരിശോധിക്കണം. പ്രായമായ അമ്മമാരെ മക്കള്‍ സംരക്ഷ...
Kerala

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാർ കുറവ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: വന്യമ്യഗങ്ങളുടെ ആക്രമണം വർധിച്ചത് കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം രോഗികൾ ദുരിതത്തിലാവുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വിവിധജില്ലകളിൽ നിന്ന് 3000 ത്തോളം പേർ ദിവസേനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണെന്ന് മനസിലാക്കുന്നു. പി.എം. എസ് എസ് വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.എമർജൻസി വിഭാ...
Local news, Other

എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

കക്കാട്: 35 വര്‍ഷം പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തില്‍ എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കക്കാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ എസ് വൈ എസ് തിരൂരങ്ങാടി മുനിസിപ്പല്‍ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തി. ഒ. അബ്ദുര്‍റഹീം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ സ്വിദ്ദീഖ് സുഹ്രി, അജ്മല്‍ റഹ്‌മാന്‍ സൈനി, യൂനുസ് മുസ്ലിയാര്‍, യൂണിറ്റ് പ്രസിഡണ്ട് ആശിഖ് പി.ടി, സെക്രട്ടറി ശാമില്‍ കെ.പി, ട്രഷറര്‍ സാബിത് ഒ, വര്‍ക്കിംഗ് സെക്രട്ടറി ബാസിത്വ് സി.വി, സ്വാദിഖലി.ഒ, മുഹ്‌സിന്‍ ഒ, സ്വഫ്വാന്‍ ഒ, ഫാസില്‍ കെ.പി, അബ്ദുര്‍റഹ്‌മാന്‍ കെ.എം എന്നിവരും എസ്‌കെഎസ്എസ്എഫ്, എസ്‌കെഎസ്ബിവി പ്രവര്‍ത്തകരും പങ്കെടുത്തു....
Malappuram

ജീവിതശൈലീ രോഗങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക ക്യാംപയിനുമായി ജില്ല

മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ എന്നിവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ പുതിയ ക്യാംപയിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയില്‍, കൃത്രിമ നിറങ്ങള്‍, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കൂടി സമാന്തരമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ കളക്ടറേറ്റിലുള്‍പ്പടെ ഔദ്യോഗിക പരിപാടികളിലും യോഗങ്ങളിലും മധുരം ഒഴിവാക്കിയുള്ള ചായ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിനെ...
Calicut, Other, university

ഖേലോ ഇന്ത്യാ ദേശീയ ഗെയിംസിന് കാലിക്കറ്റിന്റെ മുഴുവന്‍ താരങ്ങള്‍ക്കും വിമാനയാത്ര അനുവദിച്ച്  സര്‍വകലാശാല

ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിന് കായികതാരങ്ങള്‍ക്ക് വിമാനയാത്ര അനുവദിച്ച്  കാലിക്കറ്റ് സര്‍വകലാശാല. അസമിലെ ഗുവാഹട്ടി, മിസോറാമിലെ ഐസ്വാള്‍ എന്നിവിടങ്ങളിലായി 17 മുതല്‍ 29 വരെ നടക്കുന്ന ഖേലോ ഇന്ത്യാ ഗെയിംസിലെ ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി യോഗ്യത നേടിയ 145 കായിക താരങ്ങള്‍ക്കും 21 സപ്പോര്‍ട്ടിങ് ഒഫീഷ്യലുകള്‍ക്കും വിമാന യാത്ര അനുവദിച്ചാണ് കാലിക്കറ്റിന്റെ മാതൃക. വൈസ് ചാന്‍സലര്‍ ഡോ. എം.കെ.  ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍,  എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്ര തീരുമാനം. 18 ലക്ഷത്തോളം രൂപയാണ് ചെലവ്. അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ മത്സരങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ  ടീമുകള്‍ക്കും വ്യക്തിഗത ഇനങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുമാണ് ഖേലോ ഇന്ത്യാ ദേശീയ മത്സരത്തിന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ ഫലം മൂന്നാം സെമസ്റ്റർ എം.എ. അറബിക് (CBCSS  2021 & 2022 പ്രവേശനം) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍ 248/2024 പുനർമൂല്യനിർണയ ഫലം നാലാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.വി.സി. / ബി.ടി.എഫ്.പി. / ബി.എസ്.ഡബ്ല്യൂ. (CBCSS / CUCBCSS  - UG) ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍ 249/2024 പരീക്ഷാ അപേക്ഷ രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് മാർച്ച് 12 വരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ. രണ്ടാം വർഷ ഇന്റഗ്രേറ്റഡ് ബി.പി എഡ്. (2016 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് നാല് വരെയും 180 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 20 മുതൽ ലഭ്യമാക...
Malappuram

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒന്നര മാസം അടച്ചിടും

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, കണ്ണ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ ഒന്നര മാസക്കാലത്തോളം മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും. ഇക്കാലയളവില്‍ പ്രസവ സംബന്ധമായ അടിയന്തിര ശസ്ത്രക്രിയകളൊഴികെ മറ്റ് ശസ്ത്രക്രിയകളൊന്നും നടക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു....
Accident, Kerala

കാര്‍ ബൈക്കിലിടിച്ച് മകളെ കോളജില്‍ ഇറക്കി മടങ്ങുകയായിരുന്ന പിതാവിന് ദാരുണാന്ത്യം

കോഴിക്കോട് : മകളെ കോളജില്‍ ഇറക്കി തിരിച്ചു പോകുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പിതാവിന് ദാരുണാന്ത്യം. കുന്ദമംഗലം ആനപ്പാറയില്‍ ഇന്നു രാവിലെയാണ് സംഭവം. പൂളകോട് അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ബെക്കില്‍ ഇടിച്ച കാര്‍ അതിനുശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. ഷാജിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി...
Obituary

മകളുടെ അടുത്തേക്ക് സന്ദര്‍ശന വിസയിലെത്തിയ മലയാളി വയോധിക റിയാദില്‍ മരിച്ചു

റിയാദ്: റിയാദിലുളള മകളുടെ അടുത്തേക്ക് സന്ദര്‍ശന വിസയിലെത്തിയ മലയാളി വയോധിക മരിച്ചു. കണ്ണൂര്‍ പെരിമ്പ സ്വദേശിനി ടി.പി. ജമീല (64) ആണ് മരിച്ചത്. റിയാദിലുളള മകളായ സല്‍മത്തിന്റെയും ഭര്‍ത്താവ് അഷ്‌റഫിന്റെയും അടുത്തേക്കാണ് സന്ദര്‍ശന വിസയില്‍ ഇവരെത്തിയത്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇസ്മാഈല്‍ കാറോളം എന്നിവര്‍ രംഗത്തുണ്ട്. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് മമ്മു. മക്കള്‍: ലത്തീഫ്, അസീസ് (ഇരുവരും പരേതര്‍), ജബ്ബാര്‍, സിദ്ദീഖ്, സല്‍മത്ത്, ഫൗരീദ, സറീന. മരുമക്കള്‍ : അഷ്‌റഫ് (റിയാദ്), റിയാസ്, നിസാര്‍ ( ഇരുവരും ദുബൈ)...
Local news, Malappuram

ഡല്‍ഹിയില്‍ വച്ച് മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു ; പ്രതി തിരൂരില്‍ പിടിയില്‍

തിരൂര്‍ : ഡല്‍ഹിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഡല്‍ഹി പൊലീസ് തിരൂരില്‍ വച്ച് അറസ്റ്റില്‍. തിരൂര്‍ പെരുന്തല്ലൂര്‍ സ്വദേശിയും ടാര്‍സെന്‍ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീനെയാണ് (34) അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതി കൂടിയായ ഇയാള്‍ തിരൂരിലെ അറിയപ്പെടുന്ന റൗഡിയാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയുടെ ജന്മദിന പാര്‍ട്ടിക്ക് സുഹൃത്ത് വഴി അടുപ്പത്തിലായ സിറാജുദ്ദീന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസം തിരൂരില്‍ എത്തിയ ഡല്‍ഹി പൊലീസ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിറാജുദ്ദീനെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്...
Local news

സി. ആര്‍. സെഡില്‍ മൂന്നിയൂര്‍ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതി, മുന്‍ കൈ എടുത്തത് സംസ്ഥാന സര്‍ക്കാറെന്ന് ഇടതുപക്ഷം, ഒഴിവാക്കിയിട്ടില്ലെന്ന് രേഖകളും

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ ( CRZ ) തീരദേശ നിയന്ത്രണ മേഖലയിൽ നിന്ന് മൂന്നിയൂർ പഞ്ചായത്ത് ഇനിയും മോചിതമായിട്ടില്ല. സി. ആർ. സെഡ്. നിയമത്തിന്റെ പരിധിയിൽ നിന്നും മൂന്നിയൂർ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിയും സംസ്ഥാന സർക്കാറാണ് ഇതിന് മുൻ കൈ എടുത്തിട്ടുള്ളതെന്ന് ഇടതുപക്ഷവും അവകാശ വാദമുന്നയിക്കുന്നതിനിടെയാണ് മൂന്നിയൂർ പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും സി.ആർ. സെഡ് നിയമം നില നിൽക്കു ന്നുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് മൂന്നിയൂർ പഞ്ചായത്തിൽ 1996 മുതൽ സി.ആർ. സെഡ് നിയമം ബാധകമാണെന്നും പഞ്ചായത്തിൽ സി. ആർ. സെഡ്. നിയമം പിൻവലിച്ച...
Local news, Other

വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി

തിരൂരങ്ങാടി : വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി. മൂന്നിയൂര്‍ പഞ്ചായത്തില്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വാര്‍ഡ് 11 ലെ താമസക്കരനായ കൊല്ലഞ്ചേരി അഹമ്മദ് കോയ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് വിചിത്രമായ മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ സി.ആര്‍. സെഡ് നിയമം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി ഒഴിച്ച് ശേഷം ചോദ്യങ്ങള്‍ക്ക് ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. കാലൂണ്ടി പുഴ കടന്ന് പോവുന്ന മൂന്നിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് തടസങ്ങള്‍ ഉണ്ടോ ,സി.ആര്‍. സെഡ് നിയമം നില നില്‍ക്കെ നിര്‍മ്മിച്ച വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ കൊടുത്തവര്‍ക്ക് സ്ഥിര നമ്പര്‍ കൊടുക്കുന്നുണ...
Malappuram, Other

സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ പോക്‌സോ കേസ് പ്രതി ജയിലില്‍ വച്ച് മരിച്ചു

തിരൂര്‍ : പോക്‌സോ കേസില്‍ ജയിലിലടച്ച പ്രതി മരിച്ചു. ചന്ദനക്കാവ് കോട്ടയില്‍ അലവിയുടെ മകന്‍ 44 കാരന്‍ അബ്ദുള്‍ റഷീദ് ആണ് ശനിയാഴ്ച രാത്രി 8 മണിയോട് കൂടി തിരൂര്‍ സബ് ജയിലില്‍ മരണപ്പെട്ടത്. സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത അബ്ദുള്‍ റഷീദിനെ വെള്ളിയാഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ് ജയിലില്‍ അടച്ചത്. ശനിയാഴ്ച പകല്‍ റഷീദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സക്ക് ശേഷം ജയിലില്‍ തിരിച്ചെത്തിച്ചു. വീണ്ടും രാത്രി 8 മണിയോട് കൂടി ശര്‍ദ്ദി കൂടിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷപെടുത്താന്‍ ആയില്ല,മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍....
error: Content is protected !!