അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ ചൂഷണത്തിന് ഇരയാവുന്നു ; ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റി സ്ത്രീകളെ ബോധവല്‍ക്കരിക്കുമെന്ന് വനിതാ കമ്മിഷന്‍
കണ്ണൂര്‍ : അവകാശങ്ങളെ കുറിച്ചും ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചും ബോധവല്‍ക്കരിക്കുകയും അതിക്രമങ്ങളെ നേരിടാന്‍ ആര്‍ജവമുള്ളവരാക്കി സ്ത്രീകളെ മാറ്റുകയുമാണ് ലക്ഷ്യമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
പലപ്പോഴും അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ സ്ത്രീകള്‍ വലിയ തോതിലുള്ള ചൂഷണത്തിന് ഇരയാവുന്നതായി കാണാം. അതിനാല്‍ കേരളത്തിലെ സ്ത്രീ സമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ വനിതാ കമ്മിഷന്‍ നടത്തിവരികയാണ്. ചെറിയ പ്രശ്‌നങ്ങളില്‍ നിന്ന് തുടങ്ങി കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിലേക്ക് വരെ എത്തുന്ന കാര്യങ്ങളാണ് കമ്മിഷനില്‍ എത്തുന്ന പരാതികളില്‍ ഏറെയും. മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്...

