മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതം ; പ്രസിഡന്റ് എന്‍എം സുഹറാബി
തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ജനജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ട എന്ന തീരുമാമെടുത്തെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍എം സുഹറാബി. ലോക സഭ തിരഞ്ഞെടുപ്പിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത എല്‍ ഡി എഫ് മെമ്പര്‍മാര്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ കെട്ടുകഥ മെനയുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രകാരം 5504 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.അതില്‍ 98 പേര്‍ വെള്ളം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ടതിനാല്‍ കണക്ഷന്‍ ഒഴിവാക്കി. 5406കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കി വരുന്നുണ്ട്. പുതിയ കണക്ഷന്‍ ആവശ്യപ്പെട്ട് 152 അപേക്ഷ ജലനിധി ഓഫിസില്‍ ലഭ്യമായിട്ടുണ്ടെന്നറിഞ്ഞു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെടാതെ 2500 പുതിയ കണക്ഷന്‍ നല്‍കുവാന്‍ ജലജീവന്‍ നടപടികളുമായി മുന്നോട്ട് പോയത്. മൂ...