Sunday, March 22

Author: tirurangaditoday

സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന വന്ന വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു
Local news

സഹോദരിയുടെ വീട്ടിലേക്ക് വിരുന്ന വന്ന വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു

വേങ്ങര : ഊരകം കോട്ടുമലയിലെ പുഴയിൽ വേങ്ങര സ്വദേശികളായ സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട്. സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്‌നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം. കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി. Sisters from Vengara drowned in the river in Kottumala, Orakam....
Local news, Other

വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാര്‍ മരിച്ചു

വേങ്ങര : വേങ്ങരയില്‍ പുഴയില്‍ മുങ്ങി സഹോദരിമാരായ രണ്ട് യുവതികള്‍ മരിച്ചു. ഊരകം കോട്ടുമലയിലെ പുഴയില്‍ മുങ്ങിയാണ് മരണം. വേങ്ങര വെട്ടുതോട് സ്വദേശികളായ സഹോദരിമാരാണ് മരിച്ചത്. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരം ആണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രേഡ് കാർഡ് വിതരണം വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (2021 പ്രവേശനം) വിദ്യാർത്ഥികളുടെ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡും പ്രോവിഷണൽ സർട്ടിഫിക്കറ്റും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാകും. താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് പരീക്ഷ എഴുതിയവർ ബ്രാക്കറ്റിൽ കൊടുത്ത കേന്ദ്രങ്ങളിൽ നിന്ന് ഗ്രേഡ് കാർഡും സർട്ടിഫിക്കറ്റും കൈപ്പറ്റേണ്ടതാണ്. ഹൈടെക്ക് ആർട്സ് ആൻ്റ് സയൻസ് കോളേജ് (ഗവ. കോളേജ് മടപ്പള്ളി), മേഴ്‌സി കോളേജ് പാലക്കാട് (ഗവ. വിക്ടോറിയ കോളേജ് പാലക്കാട്), എം.പി.എം.എം.എസ്.എൻ. കോളേജ് ഷൊർണ്ണൂർ (എൻ.എസ്.എസ്. കോളേജ് ഒറ്റപ്പാലം), ബാഫഖി യത്തീംഖാന ആർട്സ് ആൻ്റ് സയൻസ് കോളേജ് ഫോർ വുമൺ കൽപകഞ്ചേരി, മോഡൽ ഡിഗ്രി കോളേജ് പരപ്പനങ്ങാടി, പി.പി.ടി.എം. ആർട്സ് ആൻ്റ് സയൻസ് കോളേജ് ചേറൂർ വേങ്ങര (പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി), എം.ഇ.എസ്. ആർട്സ് ആൻ്റ് സയൻസ് കോളേജ് ചാത്തമംഗലം, പി.വി.എസ്. കോളേജ് ഓഫ് ആർ...
Local news, Malappuram, Other

സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പങ്കാളിയായി മുനവ്വറലി തങ്ങള്‍

കോട്ടക്കല്‍ : പൊന്നാനി ലോക്‌സഭാ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. എം. പി അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കാളിയായി. കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പൊന്മള പഞ്ചായത്തില്‍ പര്യടനം നടക്കുമ്പോഴാണ് തങ്ങളെത്തിയത്. പര്യടന വാഹനവ്യൂഹത്തിനിടയിലൂടെ തങ്ങള്‍ സമദാനി യാത്ര ചെയ്യുന്ന തുറന്ന വാഹനത്തിനടുത്തെത്തി ഹസ്തദാനം നല്‍കി. ശേഷം തുറന്ന വാഹനത്തില്‍ കയറിയ തങ്ങള്‍ സമദാനിക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് വോട്ടര്‍മാരെ തങ്ങള്‍ അഭിസംബോധന ചെയ്തു. ഡോ. സമദാനിയെപ്പോലുള്ള ബഹു മുഖ പ്രതിഭ പാര്‍ലമെന്റിലുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷം നല്‍കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉദ്‌ഭോദിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫൈസല്‍ ബാഫഫി തങ്ങളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു....
Kerala, Other

മകളുടെ മരണം ; പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന് പരോള്‍

ദില്ലി : പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന് പരോള്‍. വാഹനാപകടത്തില്‍ മരിച്ച മകള്‍ ഫാത്തിമ തസ്‌കിയയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ തസ്‌കിയ കല്‍പ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്നും താഴ്ചയില്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു....
Obituary

ഊരകം സ്വദേശി ജിദ്ധയിൽ നിര്യാതനായി

ഊരകം സ്വദേശി ജിദ്ധയില്‍ നിര്യാതനായി. ജിദ്ദയിലെ ശാരാ സബ്ഹിന്‍ എയര്‍പോര്‍ട്ടിനടുത്ത് താമസിക്കുന്ന ഊരകം കാരാത്തോട് മുസ്ലിയാര്‍ കുറുങ്ങാട്ടില്‍ അനീസ് (44) പാണ്ടിക്കതൊടി ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജാമിഅ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.
Kerala, Other

മോക് പോളിനിടെ ചെയ്യാത്ത വോട്ട് ബിജെപിക്ക് ; പരിശോധിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദ്ദേശം നല്‍കി

കാസര്‍കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി. പരാതി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിവിപാറ്റുകള്‍ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകന്‍ കാസര്‍കോട്ടെ മോക് പോള്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മോക് പോളില്‍ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ പരാതി ഉന്നയിച്ചിരുന്നു. മോക് പോളിന്റെ ആദ്യ റൗണ്ടില്‍ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അ...
Kerala

എ.ഐ ക്യാമറ : നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ നോട്ടീസ് അയക്കാന്‍ കാലതാമസമുണ്ടാകാറുണ്ടെന്ന് ഗതാഗത വകുപ്പ്

കോഴിക്കോട് : എ.ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പിഴക്കുള്ള നോട്ടീസ് അയയ്ക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകാറുണ്ടെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നോട്ടീസ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്ന് പറഞ്ഞ് നിയമലംഘനം സാധൂകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൃത്യമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ലഭിക്കാന്‍ കാലതാമസമുണ്ടായതു കാരണം ഭീമമായ പിഴത്തുക അടയ്‌ക്കേണ്ടി വന്നു വെന്ന പരാതിയില്‍ ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് ആര്‍.റ്റി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷ...
Crime

എ ആർ നഗറിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എആർ നഗർ കക്കാടംപുറത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഒറീസ സ്വദേശി രാം ചന്ദ് പൂജാരി (55)യെ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായി തലേന്ന് വാക്കേറ്റം ഉണ്ടായിരുന്നു. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്....
Accident

വയനാട്ടിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി മരിച്ചു

വയനാട്: കൽപ്പറ്റയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർ ഥിനി മരിച്ചു. മുൻ പോപ്പുലർ ഫ്രണ്ട് ചെയർമാൻ മഞ്ചേരി കിഴക്കെതല ഓവുങ്ങൽ അബ്ദുസ്സലാം എന്ന ഒ.എം.എ സലാമിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണുള്ളത്. സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒ.എം.എ സലാം പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് തിഹാർ ജയിലിലാണ്....
Other, university

പുതിയ പി.ജി. കോഴ്സുകളിലേക്ക് അപേക്ഷിക്കാം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലാ പഠന വകുപ്പുകളിൽ പുതിയ പി.ജി. കോഴ്സുകൾ കാലിക്കറ്റ് സർവകലാശാല പഠന വകുപ്പുകളിൽ 2024 - 25 അധ്യയന വർഷത്തേക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (ജനറൽ), ഇന്റഗ്രേറ്റഡ് എം.എ. അറബിക് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ, എം.എ. എപ്പിഗ്രാഫി ആൻ്റ് മനുസ്ക്രിപ്റ്റോളജി എന്നീ പ്രോഗ്രാമുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് CUCAT-2024 വഴി അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (ജനറൽ), ഇന്റഗ്രേറ്റഡ് എം.എ. അറബിക് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ എന്നീ പ്രോഗ്രാമുകളിലേക്ക് പ്ലസ്ടു/തത്തുല്യവും എം.എ. എപ്പിഗ്രാഫി ആൻ്റ് മനുസ്ക്രിപ്റ്റോളജി എന്ന പ്രോഗ്രാമിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്ല്യവുമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷ സമര്‍പ്പിക്ക...
Local news, Other

വേങ്ങര കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം ; നാല് പേര്‍ക്ക് കടിയേറ്റു

വേങ്ങര : കടലുണ്ടി പുഴയില്‍ നീര്‍നായ ശല്ല്യം രൂക്ഷം. പറപ്പൂര്‍ കല്ലക്കയത്താണ് നീര്‍നായയുടെ ശല്ല്യം രൂക്ഷമാകുന്നത്. ഇന്നലെ രാവിലെ നീര്‍നായകളുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു. പതിവായി കല്ലക്കയത്ത് നീന്തല്‍ നടത്തുന്ന വേങ്ങര സ്വിമേഴ്സ് ക്ലബ്ബിലെ അംഗങ്ങളായ നാലു പേര്‍ക്കാണ് ഇന്നലെ നീര്‍ നായകളുടെ കടിയേറ്റത്. പരുക്കേറ്റവരെ വേങ്ങരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലക്കയത്തിന് തൊട്ട് താഴെയുള്ള മിഠായിക്കടവ് ഭാഗത്ത് നിന്നും നാല് മാസം മുമ്പ് നിരവധി പേര്‍ക്ക് നീര്‍നായയുടെ കടിയേറ്റിരുന്നു. സമീപത്തെ തന്നെ കാവിന്‍ മുമ്പില്‍ കടവ്, വലിയ തൊടു കടവ്, കല്ലക്കയത്തിന് മുകള്‍ വശത്തുള്ള പാറക്കടവ് ഭാഗത്തും നീര്‍നായ ശല്ല്യം രൂക്ഷമാണ്. വേനല്‍ കനത്തതോടെ വെള്ളക്ഷാമം കാരണം ദൂരെ ഭാഗങ്ങളില്‍ നിന്നെത്തുന്നവരടക്കം നിരവധി പേരാണ് കുളിക്കാനും അലക്കാനുമായി പുഴക്കടവുകളിലെത്തുന്നത്. നീര്‍നായ ശല്ല്യം രൂക്ഷമായതോടെ ഇത്തര...
Malappuram, Other

അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് 20 മുതല്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ പെട്ട (എ.വി.ഇ.എസ്) ജീവനക്കാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടെടുപ്പ് ഏപ്രില്‍ 20 മുതല്‍ നടക്കും. മലപ്പുറം, പൊന്നാനി ലോക്‍സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് 20, 21, 22 തിയതികളിലാണ് വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ടിങ് സെന്ററായ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്ററി സ്കൂളിലാണ് ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുള്ളത്. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു മണി വരെയായിരിക്കും വോട്ട് രേഖപ്പെടുത്താനാവുക. മറ്റു മണ്ഡലങ്ങളിലെ ഈ വിഭാഗത്തില്‍ വോട്ടര്‍മാര്‍ക്ക് അതത് വരണാധികാരികളുടെ കീഴിലുള്ള പോസ്റ്റല്‍ വോട്ടിങ് സെന്ററുകളിലും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം. പൊലീസ്, ഫയര്‍ ആന്റ് റസ്ക്യു, ജയില്‍ വകുപ്പ്, എക്സൈസ് വകുപ്പ്, മില്‍മ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആള്‍ ഇന്ത്യ...
Malappuram, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 16 മണ്ഡലങ്ങളിലായി 288 സെക്ടറുകൾ

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് വില്ലേജ് തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നത് സെക്ടര്‍ ഓഫീസര്‍മാര്‍. മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 288 സെക്ടര്‍ ഓഫീസര്‍മാരെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതല്‍ 14 വരെയുള്ള പോളിങ് സ്‌റ്റേഷനുകള്‍ ചേര്‍ന്നതാണ് ഒരു സെക്ടര്‍. സെക്‍ടര്‍ ഓഫീസര്‍മാര്‍ക്ക് അതത് സെക്ടറുകളില്‍ സെക്‍ടര്‍ മജിസ്ട്രേറ്റുമാരുടെ പദവിയും നല്‍കിയിട്ടുണ്ട്. കൊണ്ടോട്ടി-18, ഏറനാട്- 17, നിലമ്പൂര്‍- 26, വണ്ടൂര്‍- 24, മഞ്ചേരി- 21, പെരിന്തല്‍മണ്ണ- 20, മങ്കട- 16, മലപ്പുറം- 17, വേങ്ങര- 15, വള്ളിക്കുന്ന്- 15, തിരൂരങ്ങാടി- 16, താനൂര്‍- 15, തിരൂര്‍- 19, കോട്ടയ്ക്കല്‍- 18, തവനൂര്‍- 16, പൊന്നാനി- 15 എന്നിങ്ങനെയാണ് വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ സെക്ടർ ഓഫീസർമ...
Local news, Other

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി : സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി പരപ്പനങ്ങാടിക്ക് അഭിമാനമായി പി.വി അബ്ദുല്‍ ഫസല്‍. പരപ്പനങ്ങാടി പുത്തരിക്കലെ പി.വി ബാവയുടേയും അസ്‌റാബിയുടെയും മകനായ അബ്ദുല്‍ ഫസല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 507 ആം റാങ്കാണ് നേടിയിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന ഫസലിന്റെ വലിയ സ്വപ്നമായിരുന്നു സിവില്‍ സര്‍വീസ് നേടുക എന്നത്. പത്താം ക്ലാസ് വരെ പരപ്പനങ്ങാടി തഅലീം സ്‌കൂളിലും, പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ഡല്‍ഹി ജാമിയ മില്ലിയ്യ എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. നിലവില്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപകനാണ് അബ്ദുല്‍ ഫസല്‍. പിതാവ് ബാവ വിദേശത്താണ്. ഫാസിലയാണ് സഹോദരി....
Kerala, Other

പെന്‍ഷന്‍ വാങ്ങാന്‍ വരി നില്‍ക്കുന്നതിനിടെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി വരി നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാര്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കള്‍: മാനസ്, മമിഷ...
Crime, Local news, Other

എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍, പിടിയിലായത് ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികള്‍

മലപ്പുറം : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഊരകം സ്വദേശിയായ യുവതിയും ആണ്‍സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കലില്‍ വച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ ക...
Malappuram, Other

വീടിനകത്തു നിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും കഞ്ചാവും എംഡിഎംഎയും ; ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനും 34 വര്‍ഷം തടവും പിഴയും

മലപ്പുറം : വീടിനകത്തു നിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസില്‍ ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനും 34 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. കൊണ്ടോട്ടി മൊറയൂര്‍ കീരങ്ങാട്ട് തൊടി വീട്ടില്‍ അബ്ദുറഹ്‌മാന്‍ (58), ഭാര്യ സീനത്ത് (49), ബന്ധു ഉബൈദുല്ല (28) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമാണ് ഇവരില്‍ നിന്നും പിടികൂടിയിരുന്നത്. ജഡ്ജി എംപി ജയരാജാണ് ശിക്ഷ വിധിച്ചത്. 2022 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ച 1.50ന് മൊറയൂര്‍ വിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോഗ്രാം കഞ്ചാവുമായി ഉബൈദുല്ല പിടിയിലാവുന്നത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദമ്പതികളെ സംബന്ധിച്ച വിവരങ...
Kerala, Other

വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശിയായ സൈജു രണ്ട് ബലാത്സംഗ കേസില്‍ പ്രതിയായിരുന്നു. മലയിന്‍കീഴ് ഇന്‍സ്‌പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പൊലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്തുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ്...
Kerala

ചക്ക പറിക്കാന്‍ ചോദിക്കാതെ തോട്ടിയെടുത്തു ; മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, യുവാവ് അറസ്റ്റില്‍

കോട്ടയം: കോട്ടയം കറുകച്ചാലില്‍ ചക്ക പറിക്കാന്‍ ചോദിക്കാതെ തോട്ടിയെടുത്തതിന്റെ പേരില്‍ അയല്‍വാസിയായ മധ്യവയസ്‌കയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി തങ്കമണി സ്വദേശി അജോ ജോര്‍ജിനെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അനുവാദമില്ലാതെ പ്രതിയുടെ വീട്ടിലെ തോട്ടി എടുത്തത്. പ്രകോപിതനായി വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തിയ പ്രതി അസഭ്യം പറഞ്ഞ ശേഷം മര്‍ദ്ദിക്കുകയും നിലത്തുവീണ വീട്ടമ്മയെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്....
Obituary

മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഎം നേതാവുമായ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും ദേശാഭിമാനി മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദ് (76) അന്തരിച്ചു. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സി പി എം മലപ്പുറം ഏരിയ മുൻ സെക്രട്ടറി, സിഐടിയു മലപ്പുറം ഏരിയാ മുൻ സെക്രട്ടറി, പ്രസിഡൻ്റ് , മലപ്പുറം മുനിസിപ്പൽ കൗൺസിലർ, പ്രതിപക്ഷ നേതാവ് പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ , മലപ്പുറം കോ-ഓപ്പറേറ്റീവ് കോളേജ് മുൻ പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഏറ്റവും ശ്രദ്ധേയമായ നിലയിൽ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവാണ്.. മലപ്പുറം മുണ്ടുപറമ്പ് ഹൗസിംഗ് കോളനി വീട്ടിൽ പൊതുദർശനം അതിനുശേഷം ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 1 30 വരെ മലപ്പുറം പ്രസ് ക്ലബ്ബിൽ പൊതുദർശനം. വൈകിട്ട് അഞ്ചിന് മുണ്ടുപറമ്പ് ജുമാ മസ്ജിദിൽ കബറടക്കം നടത്തും....
Local news, Other

വെള്ളിയാഴ്ച തെരഞ്ഞെടുപ്പും, ജുമുഅഃയും ; സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍

കോഴിക്കോട് : ഈ മാസം 19, 26 തിയ്യതികളില്‍ (വെള്ളിയാഴ്ച) നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എലക്ഷന്‍ ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ടവര്‍ക്ക് ജുമുഅഃ നിസ്കാരത്തിന് സൗകര്യം ചെയ്യുന്നതിന് പരിസര മഹല്ല് കമ്മിറ്റികള്‍ സഹകരിച്ച് ജുമുഅഃ സമയം ക്രമീകരിക്കേണ്ടതാണ്. ഒരു പള്ളിയില്‍ ബാങ്ക് കൊടുത്ത ഉടനെയും, അടുത്ത പള്ളിയില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞും ജുമുഅഃ നിസ്കാരം ക്രമപ്പെടുത്തിയാല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവര്‍ക്കും ജുമുഅ നിസ്കരിക്കാന്‍ സൗകര്യപ്പെടും. പരിസര മഹല്ലു കമ്മിറ്റികള്‍ കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണം ചെയ്യണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ഫത്വ കമ്മിറ്റി ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍...
Local news, Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേര്‍ച്ച ; പ്രദേശത്തെ കടകളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

തിരൂരങ്ങാടി : മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടു നേര്‍ച്ചയുമായി ബന്ധപ്പെട്ട് തുടര്‍ന്ന് തലപ്പാറ മുട്ടിച്ചിറ എന്നിവിടങ്ങളില്‍ താല്കാലിക, സ്ഥിര കടകളില്‍ പരിശോധന നടത്തി എഫ് എച്ച്.സി മൂന്നിയൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍. പള്ളിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. താല്ക്കാലിക കടകളില്‍ ജിലേബി കച്ചവടം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, ജല പരിശോധന റിപ്പോര്‍ട്ട് എന്നിവ ഇല്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താക്കീത് നല്‍കി. തലപ്പാറയിലെ ചില സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നതായി കണ്ടെത്തി. തുടര്‍ നടപടിക്കായി മൂന്നിയൂര്‍ പഞ്ചായത്തിന് കൈമാറി. പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് എഫ് .എച്ച്. സി മൂന്നിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. എച്ച്.ഐ ഹസിലാല്‍ . കെ.സി, ജെ.എച്ച്.ഐ മാരായ...
Malappuram, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജകമണ്ഡലത്തിലേക്കും അനുവദിച്ച വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. അതത് നിയമസഭാ മണ്ഡലങ്ങളിലെ ഉപവരണാധികാരികള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള ബാലറ്റ് യൂണിറ്റുകൾ (ബി യു), കൺട്രോൾ യൂണിറ്റുകൾ(സി യു ), വിവിപാറ്റ് എന്നിവ ഓരോ പോളിങ് ബൂത്തിലേക്കും അനുവദിക്കുന്ന പ്രക്രിയയാണ് രണ്ടാം ഘട്ട റാൻഡമൈസേഷൻ. നിലവിലെ മെഷീനുകളുടെ സീരിയല്‍ നമ്പറുകള്‍ നല്‍കിയ ശേഷം ഇ.വി.എം മാനേജ്മെന്റ് സോഫ്റ്റ് വെയറാണ് ഓരോ ബൂത്തിലേക്കുമുള്ള വോട്ടിങ് മെഷീന്‍, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുത്തത്. മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ മലപ്പുറം ജില്ലാ കളക്...
Malappuram, Other

ലോക് സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ അറിയാം

ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റു പോളിങ് സാമഗ്രികളുടെയും വിതരണ- സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. അതത് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും വിതരണം. വോട്ടെടുപ്പിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ കേന്ദ്രങ്ങളില്‍ തന്നെയാണ് യന്ത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അന്നു തന്നെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും. മലപ്പുറം ജില്ലയിലെ സ്വീകരണ- വിതരണ കേന്ദ്രങ്ങള്‍ താഴെ നല്‍കുന്നു. കൊണ്ടോട്ടി - (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേലങ്ങാടി കൊണ്ടോട്ടി), മഞ്ചേരി - (ജി ബി എച്ച് എസ് എസ് മഞ്ചേരി- ഹൈസ്‌കൂള്‍), പെരിന്തല്‍മണ്ണ - (ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂ...
Kerala, Other

സ്‌റ്റേഷനിലെത്തിയ പരാതിക്കാരനെയും മകനെയും എസ്‌ഐ മര്‍ദ്ദിച്ചെന്ന് പരാതി ; പരാതിക്കാരോട് പോലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : പരാതിയുമായി വരുന്നവരോട് മാന്യമായി പെരുമാറേണ്ട ബാധ്യത പോലീസിനുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം പരാതിക്കാരില്‍ നിന്നുമുണ്ടാകാതിരിക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് എസ്.ഐക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വിജയബാബു എന്നയാള്‍ അനധികൃതമയി നിലം നികത്തി കെട്ടിട നിര്‍മ്മാണം നടത്തുന്നുവെന്ന പരാതിയുമായി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തിയ കണ്ണമൂല സ്വദേശികളായ ശശിധരനെയും മകന്‍ പ്രദോഷിനെയും എസ്.ഐ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതി. കമ്മീഷന്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. വിഷയം സിവില്‍ തര്‍ക്കമായതിനാല്‍ കോടതി മുഖാന്തിരം പരിഹരിക്കണമെന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലെ ദൃശ്...
Local news, Other

തൃക്കുളം ശിവക്ഷേത്രത്തില്‍ നവീകരണ സഹസ്ര കലശം ആരംഭിച്ചു

തിരൂരങ്ങാടി : തൃക്കുളം ശിവക്ഷേത്രത്തില്‍ 11 ദിവസം നീണ്ടു നില്‍ക്കുന്ന നവീകരണ സഹസ്ര കലശം ആരംഭിച്ചു. കലശത്തിനു നേതൃത്വം വഹിക്കുന്ന ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചെറമംഗലത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട്, ബ്രഹ്‌മശ്രീ പനാവൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മറ്റു ആചാര്യന്മാര്‍ തുടങ്ങിയവരെ പൂര്‍ണ്ണകുഭം നല്‍കി സ്വീകരിച്ചു. താലപ്പൊലി സഹിതം ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രിക്ക് കൂറയും പവിത്രവും നല്‍കി യജ്ഞത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏല്‍പ്പിച്ചു കൊടുക്കുന്ന ചടങ്ങായ ആചാര്യ വരണം നടന്നു. തുടര്‍ന്ന് ധ്വജാരോഹണം, പ്രാസാദ ശുദ്ധി, സ്ഥലശുദ്ധി, തുടങ്ങിയവയും പ്രസാദ വിതരണവും നടന്നു . കലശത്തിന്റെ രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ മുതല്‍ ഉച്ചവരെയും, വൈകീട്ടും വിവിധ പൂജകളും ഹോമങ്ങളും നടന്നു....
Accident, Kerala, Other

വിഷുവേല കഴിഞ്ഞ മടങ്ങിയവര്‍ സഞ്ചരിച്ച ബസും വിനോദ യാത്ര കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന കാറും കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു, മറ്റൊരാളുടെ നില ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട് : പാലക്കാട് തച്ചമ്പാറ ചൂരോട് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇയാളെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇയാളുടെ കാല് മുറിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അര്‍ധരാത്രി 1.30 ഓടെയാണ് അപകടം നടന്നത്. ഇന്നലെ കാഞ്ഞിരത്ത് വിഷുവേല നടക്കുന്നുണ്ടായിരുന്നു. ഇതിനായി അട്ടപാടിയില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച ബസാണ് അപടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാരുണ്യ ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും പോലീസും ചേര്‍ന്ന് മദര്‍ കെയര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കൊടൈക്കനാലില്‍ നിന്ന് ടൂര്‍ കഴിഞ്ഞു വരുകയായിരുന്ന കരിങ്കലത്താണി സ്വദേശികള്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പാലക്കാട് പരിപാടിയുണ്ടായിരുന്നു. അതിന് പോകുന്നത് മുന്നോടിയായി വിശ്രമിക്കുന്...
Other

സ്വന്തം കല്യാണത്തിന് വരൻ എത്തിയത് ‘നാലു കാലിൽ’; വധു പിന്മാറി

സ്വന്തം വിവാഹത്തിന് വരൻ എത്തിയത് അടിച്ചു പൂക്കുറ്റിയായി കാൽ നിലത്തുറക്കാതെ. പണിപ്പെട്ട് കാറിൽ നിന്നിറക്കിയെങ്കിലും വൈദികനോടും പൊലീസിനോടും അസഭ്യം പറഞ്ഞ് വരൻ. വരനെ വേണ്ടെന്ന് യുവതി. ഒടുവിൽ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി. കോഴഞ്ചേരി തടിയൂരിലാണ് സംഭവം. വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാർ മനസ്സുമാറ്റി. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായ...
Kerala

അടിച്ചു പൂസായി വരന്‍, വധു പിന്മാറി, കല്ല്യാണം വെള്ളത്തിലായി ; പൊലീസെത്തി തൂക്കി, ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി തീരുമാനമാക്കി

പത്തനംതിട്ട : സ്വന്തം വിവാഹത്തിന് അടിച്ച് ഫിറ്റായി പ്രശ്‌നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ലക്ക് കെട്ട് നില്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ പള്ളിയിലെത്തിയ വരന്‍ കല്യാണം നടത്താനെത്തിയ വൈദികന് നേരെ വരെ യുവാവ് മോശമായി പെരുമാറുകയും ചെയ്തതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. പത്തനംതിട്ട കോഴഞ്ചേരി തടിയൂരിലാണ് സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍ നിന്നിറങ്ങാന്‍ പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടു വരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് വരനെ പള്ളി ഓഫീസിലെത്തിച്ചത്. വധുവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇരുവീട്ടുകാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. വധുവിന്റെ വീട്ടുകാര...
error: Content is protected !!