Sunday, March 22

Author: tirurangaditoday

ചാലിയാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം : ബാലാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു
Malappuram, Other

ചാലിയാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം : ബാലാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിച്ചു

മലപ്പുറം : ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വീട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ 19 ന് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ വാഴക്കാട് വെട്ടത്തൂരുള്ള വീടാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിച്ചത്. ഈ സംഭവവും കാളികാവ് കുതിരംപൊയിലില്‍ രണ്ടര വയസ്സുള്ള കുട്ടി പിതാവിന്റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവവും സംബന്ധിച്ച് കൊണ്ടോട്ടി ഗവണ്‍മെന്റ് റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിനു ശേഷമാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സിറ്റിങില്‍ പൊലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ജില്ലാ സംരക്ഷണ യൂണിറ്റിന്റെയും വിശദീകരണം കേട്ടശേഷമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പെണ്‍കുട്ടി...
Crime, Kerala, Other

സിദ്ധാര്‍ത്ഥന്റെ മരണം : കേസില്‍ പിഎംആര്‍ഷോയേയും പ്രതിചേര്‍ക്കണമെന്ന് കെഎസ് യു

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോയേയും പ്രതിചേര്‍ക്കണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ആര്‍ഷോ ക്യാമ്പസില്‍ എത്താറുണ്ടെന്നും, കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ മുറിയില്‍ വെച്ച് എട്ട് മാസം ക്രൂരമായി മര്‍ദ്ദിച്ചിരുന്നത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അറിയാതിരിക്കുമോയെന്ന സിദ്ദാര്‍ത്ഥന്റെ അച്ഛന്റെ ചോദ്യം പ്രസക്തമാണ്. കേസില്‍ പി.എം ആര്‍ഷോയേയും പ്രതിചേര്‍ക്കണമെന്നും, അടിയന്തരമായി ചോദ്യം ചെയ്യല്‍ ഉള്‍പ്പടെയുള്ള നിയമ നടപടിയിലേക്ക് കടക്കണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എന്നിവര്‍ക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ഗൗരവതരമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു....
Kerala, Other

വനിതാ ഡോക്ടറെ ആശുപത്രി ക്യാംപസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് : വനിതാ ഡോക്ടറെ ആശുപത്രി ക്യാംപസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.ഇ.ഫെലിസ് നസീര്‍ (31) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു....
Other

റിയാസ് മൗലവി വധക്കേസ് ; വിധി ഞെട്ടിപ്പിക്കുന്നത്, പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് പിണറായി വിജയന്‍. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിത്. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഒരു തരത്തിലുള്ള അശ്രദ്ധയും ഉണ്ടായിട്ടില്ല. വിധിന്യായം സമൂഹത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി വധിക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനിടെയാണ് ഇക്കാര്യത്തില്‍ പിണറായി വിജയന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്‌നമാണ്. വധക്കേസില്‍ ജാഗ്രതയുടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ...
Breaking news

വേങ്ങരയിൽ 23 കാരിയെ ഭർതൃവീട്ടിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ ചിനക്കൽ സ്വദേശി പുത്തൻ പീടികക്കൽ ബാബു കോയയുടെ മകൾ ഹിബ തസ്‌നി (23) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വേങ്ങര ഗാന്ധിക്കുന്നിലെ ഭർത്താവ് അഞ്ചുകണ്ടൻ ഹസീബിന്റെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Accident

കൊളപ്പുറത്ത് കാർ കടയിലേക്ക് ഇടിച്ചു കയറി

എആർ നഗർ : നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കൊളപ്പുറം ആസാദ് നഗറിലെ ഇലക്ട്രിക് സ്കൂട്ടർ ഷോ റൂമിലേക്കാണ് ഇടിച്ചു കയറിയത്. കടയുടെ മുൻവശം തകർത്ത് മുന്നോട്ട് പോയ കാർ മതിലിൽ ഇടിച്ചാണ് നിന്നത്. സമീപത്തെ വീടിന്റെ ചുമരിന വിള്ളലുണ്ടായി. നിർത്തിയിട്ടിരുന്ന ലോറിയിലും ഇടിച്ചു. പടപ്പറമ്പ് സ്വദേശിയുടേതാണ് കാർ....
Crime, Kerala, Other

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും മൂന്നു മാസം പ്രായമായ കുഞ്ഞടക്കം രണ്ടുമക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തി ; ഭര്‍ത്താവിന് തടവും പിഴയും

കൊല്ലം : വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം ശിക്ഷയും 6 ലക്ഷം പിഴയും. മണ്‍ട്രോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേര്‍ഡിനെ ആണ് കൊല്ലം നാലാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി. 2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു സംഭവം. ഭാര്യ വര്‍ഷ, മക്കളായ 2 വയസുള്ള അലന്‍, മൂന്നു മാസം പ്രായമുള്ള ആരവ് എന്നിവരെ എഡ്വേര്‍ഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ ആണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് സുഭാഷ് ശിക്ഷ വിധിച്ചത്. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന എഡ്വേര്‍ഡ് അനസ്‌തേഷ്യയ്ക്കു മുന്‍പു മസില്‍ റിലാക്‌സേഷന് വേണ്ടി നല്‍കുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്. മുറിയില്‍ അബോധാവസ്ഥയിലെന്ന രീതിയില്‍ അഭിനയിച്ചു കിടന്...
Kerala, Other

റിയാസ് മൗലവി വധക്കേസ് വിധി: സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്വേഷ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടുകൊണ്ടായിരുന്നു കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ കുടക് സ്വദേശി 27 വയസുള്ള റിയാസ് മൗലവിയെ ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിര...
Malappuram, Other

മലപ്പുറത്ത് മൂന്ന് പേര്‍ പത്രിക നല്‍കി, ഗതാഗതം നിരോധിച്ചു, തൊഴിൽ തർക്ക കേസുകൾ വിചാരണ ചെയ്യും ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലോക്‌സഭ തിരഞ്ഞെടുപ്പ്‌; മലപ്പുറത്ത് മൂന്ന് പേര്‍ പത്രിക നല്‍കി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ശനി മൂന്ന് പേര്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വി. വസീഫ് (സി.പി.ഐ.എം), അബ്ദുള്ള നവാസ് (സി.പി.ഐ.എം), അബ്ദുല്‍ സലാം എം. (ബി.ജെ.പി) എന്നിവരാണ് പത്രിക നല്‍കിയത്. പൊന്നാനി മണ്ഡലത്തില്‍ ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല. ------------------- അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഏപ്രിൽ മാസം തുടങ്ങുന്ന അവധികാല കമ്പ്യൂട്ടർ കോഴ്‌സുകളായ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി, പൈത്തൺ കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും ഇപ്പോൾ പരീക്ഷ എഴുതി ഫലം കാത്...
Malappuram, Other

മലപ്പുറം ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ പ്രകാശനം ചെയ്തു

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം തയ്യാറാക്കിയ ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാന്‍ (ഡി.ഇ.എം.പി) ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പ്രകാശനം ചെയ്തു. ജില്ലയിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍, ചരിത്രം, ഭൂപ്രകൃതി, പൊതുവിവരങ്ങള്‍, പോളിങ് സ്റ്റേഷനുകള്‍, ജില്ലാ ഭരണകൂടം, തിരഞ്ഞെടുപ്പു വിഭാഗം, റവന്യൂ ഭരണകൂടം, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വിവിധ സ്‌ക്വാഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സെക്റല്‍ ഓഫീസര്‍മാര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും പൊന്നാനി മണ്ഡലം വരണാധികാരിയുമായ കെ. മണികണ്ഠന്‍, തിരൂര്‍ സബ് കളക്ടര്‍ സ...
Kerala, Other

ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷല്‍ സ്‌കൂളില്‍ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം : ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷല്‍ സ്‌കൂളില്‍ ക്രൂര മര്‍ദ്ദനമേറ്റതായി പരാതി. തിരുവനന്തപുരം വെള്ളറട സ്‌നേഹ ഭവന്‍ സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16 വയസ്സുകാരനാണ് മര്‍ദ്ദനമേറ്റത്. ശരീരമാസകലം മര്‍ദ്ദനമേറ്റപാടുകള്‍ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിക്ക് മര്‍ദ്ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്‌സിയിലെ ഡോക്ടറും സ്ഥിരീകരിച്ചു. ബന്ധുക്കള്‍ പുളിക്കീഴ് പൊലീസിനും ചൈല്‍ഡ് ലൈനും പരാതി നല്‍കി....
Local news, Other

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശജനകം ; പിഎംഎ സലാം

തിരൂരങ്ങാടി : റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശജനകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയില്‍ ഉറങ്ങി കിടന്ന ഒരു സാധുവായ മനുഷ്യനെ സംഘം ചേര്‍ന്ന് സംഘപരിവാര്‍ കാപാലികര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് കേസിനു ഈ ഗതി വരാനുള്ള കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം ഒരു വിധിയിലേക്ക് നയിച്ച സാഹചര്യം വിലയിരുത്തപ്പെടണം. അപ്പീല്‍ പോയി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും നീതിപീഠത്തിലാണ് പ്രതീക്ഷയെന്നും നീതി നടപ്പാക്കണമെന്നും പിഎംഎ സലാം പറഞ്ഞു. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ കുടക് സ്വദേശി 27 വയസുള്ള റിയാസ് മൗലവിയെ ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കണ്ണൂര്‍ ക്രൈംബ്രാഞ്...
Local news, Malappuram

രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം ; അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസെടുത്തു

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരി ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പരാതി. അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 21 നാണ് സംഭവം. കുട്ടിയുടെ പിതാവ് ചാഴിയോട്ട് ജുനൈദാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി. ജുനൈദ് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തിരികെ വന്ന കുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് മര്‍ദ്ദിച്ചതിനാലാണ് ഇതെന്നും ആരോപിച്ചായിരുന്നു പരാതി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് ജുനൈദിനെതിരെ കേസെടുത്തു. ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. പിതാവിന്റെ പശ്ചാത്തലം അടക്കം സംശയുമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിച്ചു വരികയാണെന...
Local news, Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 : എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി

തിരുരങ്ങാടി : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി. ജില്ലാ കമ്മിറ്റി അംഗം എകെ മജീദ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി ഹാജി മണ്ഡലം സെക്രട്ടറി ഉസ്മാന്‍ ഹാജി സ്വഗതം പറഞ്ഞു. അക്ബര്‍ പരപ്പനങ്ങാടി, മണ്ഡലം ട്രഷറര്‍ മുനീര്‍ എടരിക്കോട്, മണ്ഡലം കമ്മറ്റി അംഗം അബ്ബാസ് കാച്ചാടി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ആസിയ ഉസൈന്‍ ചെമ്മാട്, പാര്‍ട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ കൊടിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു...
Kerala, Other

റിയാസ് മൗലവി വധക്കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു, വിധി ഏഴു വര്‍ഷത്തിന് ശേഷം, പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

കാസര്‍കോട്: കാസര്‍കോട്ടെ പ്രമാദമായ മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സഷന്‍സ് കോടതിയുടേതാണ് വിധി. ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിധി വന്നിരിക്കുന്നത്. ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. 2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ കുടക് സ്വദേശി 27 വയസുള്ള റിയാസ് മൗലവിയെ ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്...
Malappuram, Other

വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പിടികൂടി ; 4 പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ അനധികൃത ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടകശേഖരം പൊലീസ് കണ്ടെത്തി. 1125 ജലാറ്റിന്‍ സ്റ്റിക്, 4000 ഡിറ്റണേറ്റര്‍, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വാമിദാസന്‍, ക്വാറി തൊഴിലാളികളായ ഷാഫി, ഉണ്ണികൃഷ്ണന്‍, രവി എന്നവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. ക്വാറിയില്‍ നിന്ന് പിടികൂടിയതിന് പുറമെ, ക്വാറിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചുനല്‍കുന്ന സ്വാമിദാസന്‍ എന്ന ആളുടെ പാലക്കാട് നടുവട്ടത്തെ വീട്ടില്‍ നിന്നും സ്‌ഫോടകവസ്തു ശേഖരം പിടിച്ചിട്ടുണ്ട്. സ്വാമിദാസന്‍ പല ക്വാറികളിലേക്കും സ്‌ഫോടകവസ്തുക്കളെത്തിക്കുന്നയാള്‍ ആണെന്നാണ് വിവരം. എന്നാല്‍ വീട്ടില്‍ ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത്...
Malappuram, Other

തിരഞ്ഞെടുപ്പ് ചെലവ് നീരീക്ഷണം: ചെലവ് ഉപനിരീക്ഷകരുടെയും വിവിധ സ്ക്വാഡ് ലീഡര്‍മാരുടെയും യോഗം ചേര്‍ന്നു

മലപ്പുറം : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിൽ ചെലവ് ഉപനിരീക്ഷകരുടെയും വിവിധ സ്ക്വാഡ് ലീഡര്‍മാരുടെയും യോഗം ചേര്‍ന്നു. മലപ്പുറം മണ്ഡലം ചെലവ് നിരീക്ഷകനായ ആദിത്യ സിങ് യാദവിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും പൊന്നാനി മണ്ഡലം ചെലവ് നിരീക്ഷകനായ പ്രശാന്ത് കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തില്‍ ജില്ലാ പ്ലാനിങ് കോണ്‍ഫ്രന്‍സ് ഹാളിലുമായിരുന്നു യോഗം. അനധികൃത മദ്യം, വന്‍തോതില്‍ പണം, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവയുടെയും പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെയും നീക്കം കര്‍ശനമായി നിരീക്ഷിക്കണമെന്ന് നിരീക്ഷകര്‍ സ്ക്വാഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തീരദേശമേഖകളിലും ജില്ലാ അതിര്‍ത്തികളിലും കോഴിക്കോട് വിമാനത്താവള പരിസരത്തും പ്രത്യേകം നിരീക്ഷണം വേണം. മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കണ്ടെത്ത...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ് : ചെലവ് നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചെലവ് നിരീക്ഷകരായി ജില്ലയിലെത്തിയ ആദിത്യ സിങ് യാദവ് (മലപ്പുറം), പ്രശാന്ത് കുമാര്‍ സിന്‍ഹ (പൊന്നാനി) എന്നിവര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായിരുന്നു കൂടിക്കാഴ്ച. സുതാര്യവും സുഗമവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായി കളക്ടര്‍ നിരീക്ഷകരെ അറിയിച്ചു. അനധികൃത പണമിടപാട്, ആയുധക്കടത്ത്, ലഹരിക്കടത്ത് എന്നിവയും പെരുമാറ്റചട്ടലംഘനവും കണ്ടെത്തുന്നതിനായി ഫ്‌ളെയിങ് സ്‌ക്വാഡ് (എഫ്.എസ്), സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം (എസ്.എസ്.ടി), വീഡിയോ സര്‍വെയലന്‍സ് ടീം (വി.എസ്.ടി), ആന്റി ഡിഫേസ്‌മെന്റ് ടീം തുടങ്ങിയവയുടെ നേതൃത്വത്തില...
Local news, Malappuram, Other

നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി

മലപ്പുറം : നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതികളായ വേങ്ങര സ്വദേശിയടക്കം നാല് പേരെ കാപ്പ ചുമത്തി നാടു കടത്തി. വേങ്ങര കണ്ണമംഗലം ചേറൂര്‍ സ്വദേശി മൂട്ടപ്പറമ്പന്‍ വീട്ടില്‍ അബ്ദുള്‍ റഹൂഫ്, നിലമ്പൂര്‍ പുള്ളിപ്പാടം ഓടായിക്കല്‍ സ്വദേശി വാഴയില്‍ വീട്ടില്‍ ഷൌക്കത്തലി, വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പാറക്കുഴിയില്‍ വീട്ടില്‍ സൈതലവി എന്ന മുല്ലമൊട്ട്, എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടന്‍ വീട്ടില്‍ സുബിജിത്ത് എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. ഷൌക്കത്തലി, അബ്ദുള്‍ റഹൂഫ് എന്നിവര്‍ നിരവധി കഞ്ചാവ് കേസ്സുകളിലെ പ്രതികളാണ്. കവര്‍ച്ച നടത്തുക, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വീടുകളില്‍ അധിക്രമിച്ച് കയറി നാശനഷ്ടം വരുത്തുക, മാരകായുധങ്ങളുമായി സ്ഥപനങ്ങളില്‍ അധിക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ് സൈതലവി. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ത...
Local news, Other

കിടപ്പ് രോഗികള്‍ളുടെ ചികിത്സാ ചിലവിലേക്ക് പണം കണ്ടെത്താന്‍ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍

വേങ്ങര : കിടപ്പിലായ രോഗികളുടെ ചികിത്സാ ചിലവിലേക്ക് പണം നല്‍കണമെന്ന ഉദ്ദേശത്തോടെ ചിരങ്ങാ ചലഞ്ച് നടത്തി യുവ കര്‍ഷകര്‍. ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശി ചാലില്‍ സലീമും ഉബൈദും എകെ മുഹമ്മദും ആണ് തങ്ങളുടെ കൃഷിയിടത്തില്‍ വിളഞ്ഞ ചിരങ്ങകള്‍ വിറ്റ് കിട്ടുന്ന പണം ചികിത്സാ ചിലവിലേക്ക് നല്‍കാന്‍ പറപ്പൂര്‍ പെയിന്‍ & പാലിയേറ്റീവ് ഭാരവാഹികളെ ചിരങ്ങ ഏല്‍പ്പിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് പാലാണി അങ്ങാടിയില്‍ വെച്ച് മുഴുവന്‍ ചിരങ്ങകളും വളരെ ആവേശത്തോടെ ജനകീമായി വിറ്റഴിച്ചു. വിറ്റഴിച്ച മുഴുവന്‍ തുകയും പാലിയെറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി...
Crime, Kerala, Other

വാഹനം കയറി മരണപ്പെട്ടയാളുടെ മൃതദേഹം കാറില്‍ കയറ്റി പാടത്ത് ഉപേക്ഷിച്ച കേസ്സിലെ പ്രതി പോലീസിന്റെ പിടിയില്‍

തൃശൂര്‍ : റോഡരികില്‍ കിടക്കുകയായിരുന്ന ഊരും പേരുമറിയാത്ത ഒരാളുടെ ശരീരത്തില്‍ വാഹനം കയറി ഗുരുതരപരിക്കുപറ്റി മരണപെടുകയും മൃതദേഹം വാഹനത്തില്‍ കയറ്റി നെല്ലങ്കര കുറ്റുമുക്ക് പാടശേഖരത്തില്‍ ഉപേക്ഷിക്കുകയും ചെയ്ത കേസിലെ പ്രതിയായ തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശിയായ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സമീപമുള്ള പൂനം നിവാസില്‍ വിശാല്‍ ദിലീപ് സോണി (40) എന്നയാളെയാണ് മണ്ണുത്തി പോലീസ് അറസ്റ്റുചെയ്തത്. ഈ മാസം 24 ന് രാവിലെ 07.00 മണിയോടെ നെല്ലങ്കര കുറ്റുമുക്ക് പാടശേഖരത്ത് ഊരും പേരും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹം കാണപെട്ടിരുന്നു. മൃതദേഹത്തില്‍ മുറിവും ഉരച്ചിലുകളും കണ്ടതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് മണ്ണുത്തി ഇന്‍സ്‌പെക്ടര്‍ എ.കെ സജീഷ് കേസ്സ് ഏറ്റെടുത്തുള്ള അന്വേഷണങ്ങളിലും മറ്റ് ശാസ്ത്രീയ പരിശോധനകളിലും കൂടാതെ, ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം എന്നിവ ന...
Kerala, Other

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല, ജനങ്ങളുടെ പൗരത്വം തീരുമാനിക്കേണ്ടത് പൂജാരിമാരാണോ? : മുഖ്യമന്ത്രി

തിരുവനന്തപുരം : പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല. അതാണ് അങ്ങനെയുള്ള രാജ്യങ്ങള്‍ ഇന്ത്യയിലെ പൗരത്വ നിയമത്തില്‍ ആശങ്ക അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി കേരളത്തിലെ മതനിരപേക്ഷ മനസും അംഗീകരിക്കുന്നില്ല. ആര്‍എസ്എസ് അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. ഭരണഘടനയെ പിച്ചിചീന്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ജുഡീഷറിയില്‍ പോലും ഇടപെടുന്നു. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരായി ഉപയോഗിക്കുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തന്നെ ജയിലില്‍ ഇട്ടു. തങ്ങള്‍ക്ക് തോന്നുന്നത് എന്തും...
Malappuram

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍, പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍: സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയ തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ കേസില്‍ തിരൂര്‍ സ്വദേശി അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച കാലത്തേക്ക് ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന്‍ തയാറാക്കുമെന്നും ശേഷം അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നല്‍കും എന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസ് എടുത്തത്. തിരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര്‍ നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള...
Accident, Kerala

പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു ; യുവതിയെ ബസില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റി, അമിത വേഗതയില്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റി

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാത്രി 11.15നായിരുന്നു അപകടം. സ്‌കൂളിലെ സഹ അധ്യാപകര്‍കൊപ്പം തിരുവനന്തപുരത്ത് നിന്നും വിനോദ യാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്ന അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. പിന്നാലെ മരണവാര്‍ത്തയാണ് സുഹൃത്തുക്കള്‍ അറിയുന്നത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം ...
Malappuram, Other

മനുഷ്യാവകാശ സംരക്ഷണത്തിൽ കേരളം മാതൃകാപരം: ജസ്റ്റിസ് എസ്. സെർത്തോ

തിരുവനന്തപുരം : മനുഷ്യാവകാശ സംരക്ഷണത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നാഗലന്റ് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് എസ്. സെർത്തോ. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിന് കമ്മീഷൻ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. കമ്മീഷൻ സെക്രട്ടറി എസ്. എച്ച്. ജയകേശൻ സ്വീകരിച്ചു. രജിസ്ട്രാർ എസ്. വി. അമൃത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എച്ച്. നജീബ്, ഫിനാൻസ് ഓഫീസർ കൃഷ്ണകുമാരി. എ.വി. തുടങ്ങിയവരുമായി ചെയർമാൻ ആശയവിനിമയം നടത്തി...
Accident, Malappuram, Other

ചാവക്കാട് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മലപ്പുറം : ചാവക്കാട് പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി നവീന്‍ രാജ് ആണ് മരണപ്പെട്ടത്. പൊന്നാനി ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുന്‍പില്‍ വെച്ചായിരുന്നു അപകടം നടന്നത്. നവീന്‍ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും ദോസ്ത് പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി നവീന്‍ രാജിനെ അയിരൂര്‍ വിന്നേഴ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
Malappuram, Other

ആരോഗ്യനില ഗുരുതരം : അബ്ദുന്നാസര്‍ മഅ്ദനി വെന്റിലേറ്ററില്‍

കൊച്ചി : പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി; ആദ്യ ദിവസം ആരും പത്രിക നല്‍കിയില്ല

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനത്തിനു പിന്നാലെ മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് (ഫോറം 1) വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദും പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ നോട്ടീസ് വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠനും പ്രസിദ്ധീകരിച്ചു. പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച രണ്ടു മണ്ഡലങ്ങളിലും ആരും പത്രിക നല്‍കിയില്ല. ഏപ്രില്‍ നാല് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ പത്രിക സ്വീകരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തിയ്യതികളില്‍ പത്രിക സ്വീകരിക്കില്ല. പത്രികയുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് രാവിലെ 11ന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. എട്ടിന് വൈകീട്ട് മൂന്നു മുതല...
Kerala, Malappuram, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വാങ്ങണം

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്‌സ് മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണം. സംസ്ഥാനതലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്‍കുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വാങ്ങണം. മലപ്പുറത്ത് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ് മെമ്പര്‍ സെക്രട്ടറിയുമായി ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) രൂപീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ പി. പവനന്‍, ആകാശവാണി മഞ്ചേരി എഫ്.എം സ്റ്റേഷന്‍ ഡയറക്ടര്‍ ഇന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

യാത്രയയപ്പ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സുവോളജി പഠനവകുപ്പിലെ പ്രൊഫസറും പ്രൊ വൈസ് ചാന്‍സലറുമായ ഡോ. എം. നാസര്‍, വി.എന്‍. ഉഷാകുമാരി (അസി. രജിസ്ട്രാര്‍, ജനറല്‍ ആന്‍ഡ് അക്കാദമിക് ബ്രാഞ്ച്), കെ. ഹിദായത്തുള്ള (സെക്ഷന്‍ ഓഫീസര്‍, പരീക്ഷാഭവന്‍), ടി. ശൈലജ (ഓഫീസ് സൂപ്രണ്ട്, ഇലക്ട്രിക്കല്‍ വിഭാഗം) എന്നിവരാണ് വിരമിക്കുന്നത്. യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, എം. അബ്ദുസമദ് സംഘടനാ പ്രതിനിധികളായ വി.എസ്. നിഖില്‍, കെ. സുനില്‍ കുമാര്‍, ബേബി ഷബീല, ടി.എം. നിഷാന്ത് എന്നിവര്‍ സംസാരിച്ചു. പി.ആര്‍ 448/2024 ക്വാട്ടേഷൻ ക്ഷണിച്ചു കാലിക്കറ്റ് സർവകലാശാലാ...
error: Content is protected !!