Sunday, March 22

Author: tirurangaditoday

തേഞ്ഞിപ്പലത്ത് വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയത്തിന് തീപിടിച്ച സംഭവം, പഞ്ചായത്ത് യോഗത്തിന് ശേഷം പ്രസിഡന്റും അസി. സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളി ; അസി. സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
Local news, Other

തേഞ്ഞിപ്പലത്ത് വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയത്തിന് തീപിടിച്ച സംഭവം, പഞ്ചായത്ത് യോഗത്തിന് ശേഷം പ്രസിഡന്റും അസി. സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളി ; അസി. സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പഞ്ചായത്തിലെ വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയത്തിന് തീപിടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റും അസി. സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളി. അസി. സെക്രട്ടറി വി.എന്‍. അഷ്‌റഫിന് സസ്‌പെന്‍ഷന്‍. വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയങ്ങള്‍ ഞായര്‍ പുലര്‍ച്ചെ കത്തി നശിച്ചതിനു പിന്നിലെ നിഗൂഡത തുടരവെയാണ് അവിടുത്തെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് അസി. സെക്രട്ടറി വി.എന്‍. അഷ്‌റഫിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. അജൈവ മാലിന്യം ഏറ്റെടുക്കാന്‍ പഞ്ചായത്തുമായി ഉടമ്പടിയുള്ള ഗ്രീന്‍ വേംസ് ഇക്കോ സൊലൂഷന്‍സ് സ്ഥാപന ഭാരവാഹികള്‍ക്ക് നല്‍കാനുള്ള 5.88 ലക്ഷം രൂപ കുടിശികയാക്കിയതിനാലാണ് 15 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കിടക്കാന്‍ ഇടയാക്കിയെന്നും അത് ഞായര്‍ പുലര്‍ച്ചെ കത്തി നശിച്ചത് ഗുരുതര വിഷയമാണെന്നും കണ്ടാണ് പഞ്ചായത്ത് ഭരണ സമിതി അസി. സെ...
Malappuram, Other

മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടം; ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍

മലപ്പുറം : വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ നാശനഷ്ടത്തില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് കമ്പനി 5,13,794 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പരാതിക്കാരുടെ നിലമ്പൂര്‍ ചന്തക്കുന്നിലുള്ള ഇഷ്ടിക നിര്‍മാണശാലക്കുണ്ടായ വലിയ തോതിലുള്ള നാശനഷ്ടവുമായി ബന്ധപ്പെട്ട പരാതിയിലാണ് ഉത്തരവ്. നിലമ്പൂര്‍ കനറാബാങ്കില്‍നിന്നും തൊഴില്‍സംരംഭം എന്ന നിലയില്‍ കടമെടുത്താണ് ചന്തക്കുന്ന് കറുകുത്തി വീട്ടിലെ അബൂബക്കറും വഴിക്കടവ് പൊന്നേത്ത് വീട്ടിലെ മുഹമ്മദ്കുട്ടിയും 25 സെന്റ് സ്ഥലം വാങ്ങി സ്ഥാപനം തുടങ്ങിയത്. ലോണെടുത്ത സമയത്ത് സ്ഥാപനം ഇന്‍ഷൂര്‍ ചെയ്തിരുന്നു. 2019 ഓഗസ്റ്റ് 7, 8, 9, 10 തിയതികളില്‍ ചാലിയാര്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പരാതിക്കാരന്റെ സ്ഥാപനത്തിലെ ഇഷ്ടികയും മണലും ഉള്‍പ്പെടെയുള്ളവ നശിച്ചു. ഉടനെ ബാങ്കിനേ...
Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം, പത്രിക സമര്‍പ്പണത്തിന് നിബന്ധനകള്‍

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ (മാര്‍ച്ച് 28) പുറത്തിറക്കും. മലപ്പുറം ജില്ലയില്‍ മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് അതത് വരണാധികാരികള്‍ രാവിലെ പ്രസിദ്ധീകരിക്കും. നാളെ (വ്യാഴം) രാവിലെ 11 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങും. ബന്ധപ്പെട്ട മണ്ഡലത്തിന്റെ വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠനാണ് പൊന്നാനി മണ്ഡലത്തിന്റെ വരണാധികാരി. മലപ്പുറം മണ്ഡലത്തിനായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) നെയും പൊന്നാനി മണ്ഡലത്തിനായി ജില്ലാ രജിസ്ട്രാറെയും പത്രിക സ്വീകരിക്കാന്‍ അധികാരമുള്ള ഉപവരണാധികാരികളായി നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ ...
Other, university

മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിന് യാത്രയയപ്പ് നൽകി

തേഞ്ഞിപ്പലം : കലിക്കറ്റ് സർവകലാശാല മലയാള കേരളപഠന വിഭാഗം സീനിയർ പ്രൊഫസറും മലയാളം സർവകലാശാല വൈസ് ചാൻസലറുമായിരുന്ന ഡോ. അനിൽ വള്ളത്തോളിന് യാത്രയയപ്പ് നൽകി. മലയാള കേരളപഠന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം കലിക്കറ്റ് സർവകലാശാല വൈസ് ചെയർമാൻ ഡോ.എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പധ്യക്ഷൻ ഡോ.ആർവിഎം ദിവാകരൻ അധ്യക്ഷനായി. പ്രൊഫ.എം എൻ കാരശ്ശേരി, ഡോ.എസ് നാരായണൻ, പ്രൊഫ. ടി പവിത്രൻ, ഡോ.രാഘവൻ പയ്യനാട്, ഡോ. ഉമർ തറമേൽ, ഡോ. എ ബി മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. ഡോ. പി സോമനാഥൻ സ്വാഗതവും ഡോ. എം ബി മനോജ് നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന സുഹൃത്ത് സമ്മേളനം എഴുത്തുകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഡോ. എൽ തോമസ്കുട്ടി അധ്യക്ഷനായി. ഡോ. എൻ സിജി എഴുതിയ എൽ വി രാമസ്വാമി അയ്യരും മലയാള ഭാഷാ പഠനവും എന്ന പുസ്തകം പ്രൊഫ.ടി ബി വേണുഗോപാലപണിക്കർ പ്രകാശനം ചെയ്തു. ഡോ. അനിൽ വള്ളത്തോൾ ഏറ്റുവാങ്ങി....
Malappuram, Other

പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മലപ്പുറം: വഴിക്കടവ് കെട്ടുങ്ങലില്‍ പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.വഴിക്കടവ് പാലാട് സ്വദേശി സ്വപ്‌നേഷ് ആണ് (35) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. സ്വപ്‌നേഷിനെ കൂടാതെ ഗുഡല്ലൂര്‍ സ്വദേശിയായ മണി എന്ന തൊഴിലാളിക്കും പരിക്കേറ്റിരുന്നു....
Kerala, Other

കൈനിറയെ കൊന്നപ്പൂക്കളുമായി സ്ഥാനാർത്ഥിയെ വരവേറ്റ് കുരുന്നുകൾ

വളാഞ്ചേരി: കാട്ടിപ്പരുത്തി കാശാകുന്നിൽ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയെ വരവേറ്റത് കുട്ടിക്കൂട്ടം. കൈ നിറയെ കൊന്നപ്പൂക്കളുമായി പത്തോളം കുരുന്നുകൾ ചേർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. അങ്ങാടിയിലുള്ളവരോടും വ്യാപാരികളോടും വോട്ട് ചോദിച്ച ശേഷമായിരുന്നു പ്രസംഗം. വോട്ട് തേടി സ്ഥാനാർത്ഥി മടങ്ങുമ്പോൾ കുട്ടിക്കൂട്ടം വീണ്ടും എത്തി. സ്ഥാനാർത്ഥിക്ക് വിജയാശംസ നേരാനായിരുന്നു ഇത്തവണ സംഘമെത്തിയത്....
Local news, Other

തെരുവ് നായയുടെ ആക്രമത്തിൽ വൃദ്ധക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു

പരപ്പനങ്ങാടി : പോയിളകിയ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധക്കും വളർത്തുമൃഗങ്ങൾക്കും പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. പാലതിങ്ങൽ, മുറിക്കൽ പ്രദേശത്താണ് കടിയേറ്റത്. പാലതിങ്ങൽ തയ്യിൽ മമ്മാതിയ (60)നാണ് കടിയേറ്റത് ഇവരെ തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് 'മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഈ ഭാഗങ്ങളിൽ നിരവധി വളർത്തുമൃഗങ്ങളേയും കടിച്ചിട്ടുണ്ട് ....
Malappuram

ഗാര്‍ഹിക പ്രസവം: അനധികൃത ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും ; ജില്ലാ കളക്ടർ

മലപ്പുറം : ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്യുങ്പഞ്ചർ ചികിത്സാ രീതിയെന്ന പേരില്‍ ഒരു ചികിത്സാ വകുപ്പിന്റെയും അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം അനധികൃത ആരോഗ്യ കേന്ദ്രങ്ങളില്‍ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. അനധികൃത പ്രവർത്തനങ്ങളുണ്ടെന്ന് പരിശോധനകളിൽ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും. സംസ്ഥാന വ്യാപകമായി ഗാർഹിക പ്രസവങ്ങൾ നടക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലാണ് ഏറ്റവു...
Other, university

11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം ചൊവ്വാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഒമ്പത് ഡിപ്ലോമ, 9813 ഡിഗ്രി, 1723 പി.ജി., അഞ്ച് എം.എഫില്‍., 21 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ടായാണ് പാസാക്കിയത്. വാര്‍ഷിക റിപ്പോര്‍ട്ടും സഭയില്‍ സമര്‍പ്പിച്ചു. ബാക്കിയുള്ള അജണ്ടകളും ചോദ്യോത്തരങ്ങളും ചര്‍ച്ചകളും പെരുമാറ്റച്ചട്ട കാലാവധി അവസാനിച്ച ശേഷം ജൂണ്‍ 11-ന് തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. പി.ആര്‍ 441/2024 ദേശീയ യുവജനോത്സവത്തിന് കാലിക്കറ്റും പഞ്ചാബില്‍ നടക്കുന്ന അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ യുവജനോത്സവത്തിന് കാലിക്കറ്റ് സര്‍വകലാശാലയും. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ലുധിയാനയിലെ പഞ്ചാബ് കാര്‍ഷിക ...
Malappuram

സമസ്ത പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17, 18, 19 തീയതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിങ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 7,6...
Obituary

ഹോസ്റ്റലില്‍ അബോധാവസ്ഥയിലായ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

തേഞ്ഞിപ്പലം: ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ വരാന്തയിൽ ബോധരഹിതയായി വീണ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിനി മരണപ്പെട്ടു. കണ്ണൂര്‍ എരുവെട്ടി കതിരൂര്‍ സ്വദേശി ഉക്കാസ് മൊട്ട നദീറ മൻസിൽ ഇബ്രാഹിമിന്റെ മകൾ റാനിയ ഇബ്രാംഹീം (23) ആണ് മരിച്ചത്. ഹിസ്റ്ററി പഠനവിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയായിരുന്നു റാനിയ. ഇന്ന് രാവിലെ 9.30 ന് യൂണിവേഴ്‌സിറ്റി യിലെ എവറെസ്റ്റ് ബ്ളോക്കിൽ താമസിക്കുന്ന റാനിയ വരാന്തയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ഹെൽത്ത് സെന്ററിലും ചേളാരി ആശുപത്രിയി ലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Kerala, Other

ഹോളി ആഘോഷിക്കാന്‍ വന്നില്ല ; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദനം, നാല് പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: അമ്പലത്തുകരയില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദ്ദനം. മടിക്കൈ സ്‌കൂളിലെ വിദ്യാര്‍ത്ഥി ചെമ്മട്ടംവയല്‍ സ്വദേശി കെപി നിവേദി (17)നാണ് മര്‍ദ്ദനമേറ്റത്. താടിയെല്ലിന് പൊട്ടലേറ്റ നിവേദിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു....
Malappuram, Other

പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ആൾ മരിച്ചു

എടക്കര :പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ആൾ മരിച്ചു കൗക്കാട് തെക്കക്കാലയിൽ സതീഷ് കുമാർ 56 ആണ് മരിച്ചത്. അടുത്ത വീട്ടിലെ കിണറ്റിലാണ് പൂച്ച ചാടിയത്. അഗ്നിരക്ഷാസേനയെത്തിയാണ് കയറ്റിയത്.
Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മലപ്പുറമടക്കം 6 ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

മലപ്പുറം : പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശിച്ചു. മലപ്പുറം അടക്കം എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, എന്നീ ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എറണാകുളം ഐഎംഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കര്‍ശനമായി നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളെ ഒരു കാരണവശാലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുത്. ചാനലുകളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികള്‍ക്ക് നിര്‍ബന്ധമായും മുന്‍കൂര്‍ അനുമതി വാങ്ങണം. ചില സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ലകളിലെ സുരക്ഷാ ക്രമീകരണങ...
Kerala, Other

ബോധവത്കരണ പരിപാടികൾ വൻ വിജയം: വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി. തിങ്കളാഴ്ച( മാർച്ച് 25) വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടർമാരാണ് ഉള്ളത്. 18നും 19നും ഇടയിൽ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടർമാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ. ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗകാരായ വോട്ടർമാരുടെ എണ്ണം കരട് പട്ടികയിൽ 268 ആയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം 338 പേർ പട്ടിക...
Crime, Malappuram, Other

കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം ; ഒരാഴ്ചയോളം നീണ്ട ക്രൂര മര്‍ദനം, ശരീരത്തില്‍ നിരവധി മുറിവുകള്‍, വാരിയെല്ലുകള്‍ ഒടിച്ചു, സിഗരറ്റ് കൊണ്ട് കുത്തി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നത് ഞെട്ടിക്കുന്ന ക്രൂരത ; പിതാവിനെതിരെ കൊലകുറ്റം ചുമത്തി

നിലമ്പൂര്‍ ; കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ഫാത്തിമ നസ്‌റിന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും ശരീരത്തില്‍ അറുപതോളം ക്ഷതങ്ങളുള്ളതായും പോസ്റ്...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സി.ഡി.ഒ.ഇ. സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ (സി.ഡി.ഒ.ഇ.) ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥിന്റെ വിരമിക്കലിനോടനുബന്ധിച്ച് നടത്തിയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. ടി.പി. ശിഹാബുദ്ധീന്‍, ഡോ. ആര്‍. സേതുനാഥ്, സി.എൻ. സുനിൽ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു പി.ആര്‍ 434/2024 മൂല്യനിർണയക്യാമ്പ് രണ്ട്, നാല് സെമസ്റ്റർ എം.സി.എ. (2017 മുതൽ 2019 വരെ പ്രവേശനം) ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് മെയ് മൂന്നിന് നടക്കും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പിൽ നി...
Local news, Other

പ്രയാസപ്പെടുന്നവര്‍ക്ക് റിലീഫ് പ്രവര്‍ത്തനം ആശ്വാസമേകുന്നു : പി എം എ സലാം.

തിരുരങ്ങാടി : പ്രവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മുസ്ലിംലീഗിന്റെ റിലീഫ് പ്രവര്‍ത്തനം ആശ്വാസം പകരുന്നതാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ സാമ്പത്തിക പ്രയാസമുള്ള അര്‍ഹരായ മുന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന പുതു വസ്ത്രം, ഭക്ഷണ കിറ്റ് എന്നിവക്കുള്ള കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുരങ്ങാടി എംകെ ഹാജി സൗധത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി എം എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി എച് മുഹമൂദ് ഹാജി, എ കെ മുസ്തഫ, ജാഫര്‍ കിഴക്കിനിയകത്ത്,ഇബ്രാഹിം തച്ചമ്മാട്, റഫീഖ് ഉള്ളണം, എം സി ബാവ ഹാജി, അരിമ്പ്ര സുബൈര്‍, കെ കെ ഇല്യാസ്, മുസ്തഫ കോണിയത്, ഇസ്മായില്‍ ഒടുങ്ങാട്ട്, എന്‍ കെ ...
Crime, Malappuram, Other

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, കൊലപാതകമെന്ന് സംശയം ; പിതാവ് കസ്റ്റഡിയില്‍

നിലമ്പൂര്‍ : കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവ് ഉദരംപൊയിലില്‍ ഫാത്തിമ നസ്‌റിന്‍ എന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് ഉദരംപൊയില്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കോന്തൊത്തൊടിക മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്നതിന് പിന്നാലെ നടപടിയെടുത്തത്. സംഭവത്തില്‍ പൊലീസ് അസാധാരണ മരത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അമ്മയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ പിതാവ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്ട...
Malappuram

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം

വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇന്നു കൂടി (മാര്‍ച്ച് 25 ) അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ (ഏപ്രിൽ 4) പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. തിരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.inല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍.ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികൾ പൂരിപ്പിക്കാൻ കഴിയും. ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം) സംസ്ഥ...
Local news

സ്പെയിനിലെ ഇൻ്റർനാഷണൽ ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ പിഎസ്എംഒ കോളേജ് അധ്യാപകൻ ആർ. ശരവണന് ക്ഷണം

തിരൂരങ്ങാടി: സ്പെയിനിൽ വെച്ച് നടക്കുന്ന ഇൻ്റർനാഷണൽ ലാൻഡ്സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ പിഎസ്എംഒ കോളേജ് അധ്യാപകൻ ആർ. ശരവണന് ക്ഷണം. ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ലാൻഡ്സ്കേപ് ആർക്കിയോളജിയുടെയും സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിലിൻ്റെയും അൽകലാ യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ "മാറുന്ന ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലെ മാനുഷിക വെല്ലുവിളികൾ" എന്ന ശീർഷകത്തിൽ ജൂൺ 10 മുതൽ 14 വരെ നടക്കുന്ന ഇൻ്റർനാഷണൽ ലാൻഡ്സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാനാണ് പിഎസ്എംഒ കോളേജിലെ ചരിത്ര അധ്യാപകനായ ആർ. ശരവണന് അവസരം ലഭിച്ചിരിക്കുന്നത്. യുനെസ്കോ ലോക പൈതൃക നഗരമായി പ്രഖ്യാപിച്ച സ്പെയിനിലെ അൽകലാ ഡെ ഹേനരസ് നഗരത്തിലെ അൽകലാ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫറൻസിൽ, "ഇന്ത്യയിലെ മലബാർ തീരപ്രദേശത്തെ പുരാതന തുറമുഖ നഗരങ്ങൾ: കൈയെഴുത്തു പ്രതികൾ മുതൽ ഭൂപ്രകൃതി വരെ" എന്ന പ്രബന്ധമാണ് ശരവണൻ അവതരിപ്പിക്കു...
Malappuram, Other

മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. പഠനകാലയളവിൽ ക്യാമ്പസിനകത്തും പുറത്തുമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. സർവകലാശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പ്രതിനിധി രമേശൻ ടി. കെ. പോളിസി രേഖകൾ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമയ്ക്ക് കൈമാറി. രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ. എം. ഭരതൻ, വിദ്യാർത്ഥിക്ഷേമ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ്, ഡോ. ജി. സജിന എന്നിവർ സന്നിഹിതരായിരുന്നു....
Other, university

ഫീസിളവിന് അർഹരായവർ രേഖകൾ സമർപ്പിക്കണം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ക്വട്ടേഷൻ ക്ഷണിച്ചു സർവകലാശാലാ ക്യാമ്പസിലെ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിന് സമീപമുള്ള റിഫ്രഷ്മെന്റ് സെന്റർ ഒരു വർഷത്തേക്ക് നടത്തുവാനുള്ള അവകാശത്തിന് നിശ്ചിത ഫോറത്തിൽ മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ഫോറം സർവകലാശാലാ ഭരണവിഭാഗത്തിലെ പ്ലാനിംഗ് ആൻ്റ് ഡെവലപ്മെന്റ് വിഭാഗത്തിൽ നിന്ന് മാർച്ച് 25 മുതൽ ഓഫീസ് പ്രവർത്തന സമയങ്ങളിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. പി.ആര്‍ 426/2024 ഫീസിളവിന് അർഹരായവർ രേഖകൾ സമർപ്പിക്കണം  പട്ടിക ജാതി - പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് അനുവദിച്ചു കിട്ടിയ അർഹമായ തുക കൈപ്പറ്റുന്നതിനായി അറിയിപ്പ് ലഭിച്ചിട്ടും രേഖകൾ ഹാജരാകാത്ത ഫീസിളവിനു അർഹരായ കാലിക്കറ്റ് സർവകലാശാലാ സി.ഡി.ഒ.ഇ.-യിലെ (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ട യു.ജി., പി.ജി. വിദ്യാർഥികൾ പ്രസ്തുത രേഖകൾ ഏപ്രിൽ 20-ന് മുമ്പായി സി.ഡി.ഒ.ഇ.-യിൽ സമ...
Local news

കരിപ്പൂരില്‍ 83 ലക്ഷത്തിന്റെ സ്വര്‍ണവുമായി തിരൂരങ്ങാടി സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച തിരൂരങ്ങാടി സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1281 ഗ്രാം തൂക്കം വരുന്ന സ്വര്‍ണവുമായാണ് അബുദാബിയില്‍ നിന്ന് എത്തിയ ഇയാള്‍ കസ്റ്റംസിന്റെ പിടിയിലായത്. അതേസമയം മറ്റൊരു കേസില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 5990 ഗോള്‍ഡ്ഫ്‌ലെക്ക് ബ്രാന്‍ഡ് സിഗരറ്റുകളും പിടിച്ചെടുത്തു. റാസല്‍ ഖൈമയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് 60000 രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍ കസ്റ്റംസ് പിടികൂടിയത്....
Local news, Other

ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു

തിരൂര്‍ ; ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു. പിന്നിട്ട ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മുന്നോട്ടുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടീം ഇന്‍ഡ്യയിലൂടെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി കരസ്ഥമാക്കുന്ന പദ്ധതിക്ക് ഇന്ന് പരിസമാപ്തിയായി. മാര്‍ച്ച് 15 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഷാര്‍ജ, അജ്മാന്‍, ദുബായ് എന്നിവടങ്ങളിലെ സ്‌കൂളുകളിലെ കെ.ജി. ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പഠപുസ്തകങ്ങള്‍ പരസ്പരം കൈമാറി ഈ പദ്ധതിയുടെ ഭാഗമായി. ടീം ഇന്ത്യാ പ്രസിഡന്റ് ശശി വാരിയത്ത്, ജനറല്‍ സെക്രട്ടറി അനില്‍ ലാല്‍, ട്രഷറര്‍ രവി തങ്കപ്പന്‍, ഭരണസമിതി അംഗങ്ങളായ അന്‍വര്‍ വക്കാട്ട്, റാഫി കൊറോത്ത്, സുബീര്‍ അഴിക്കോട്, ബോബന്‍ ജോസ്, മനോജ്. കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Other

ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷം ; 20 വര്‍ഷമായി മുടങ്ങാതെ നോമ്പെടുത്ത് രാജേട്ടന്‍

തിരൂര്‍: 20 വര്‍ഷമായി റംസാന്‍ വ്രതം അനുഷ്ഠിച്ച് വരികയാണ് തലക്കടത്തൂര്‍ പത്രോളി തറവാട്ടിലെ രാജന്‍. തലക്കടത്തൂര്‍ അങ്ങാടിയില്‍ വെറ്റില മുറുക്കാന്‍ കട നടത്തുന്ന രാജേട്ടന് നോമ്പുതുറ തുറക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ പലഹാരവും ഈത്തപ്പഴവും മറ്റും കടയിലേക്ക് എത്തിക്കാറാണ് പതിവ്. അത്താഴത്തിന് കഞ്ഞിയും ചമ്മന്തിയുമാണ് രാജേട്ടന് ഏറെ ഇഷ്ടമെന്ന് ഭാര്യ ഭവാനി പറയുന്നു. ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷമാണെന്ന് രാജേട്ടന്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസിയാണെങ്കിലും എല്ലാ മതങ്ങളെയും സഹോദര തുല്യമായി കാണുന്നയാളാണ്. ആരോഗ്യമുണ്ടെങ്കില്‍ അടുത്ത വര്‍ഷവും നോമ്പെടുക്കണമെന്നാണ് ആഗ്രഹമെന്നും രാജേട്ടന്‍ പറയുന്നു....
Local news, Other

അലഞ്ഞു തിരിഞ്ഞു നടന്ന വ്യക്തിക്ക് പുതു ജീവന്‍ നല്‍കി നഹാസ് ഹോസ്പിറ്റല്‍

തിരൂരങ്ങാടി : അലഞ്ഞു തിരിഞ്ഞു നടന്ന വ്യക്തിയെ ഏറ്റെടുത്ത് അയാളെ പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തി നഹാസ് ഹോസ്പിറ്റല്‍. താനൂര്‍ ഭാഗത്തു നിന്ന് രാവിലെ കടലുണ്ടി, കൊട്ടക്കടവ് വരെ പോയി തിരിച്ച് പരപ്പനങ്ങാടി, താനൂര്‍ ഭാഗത്തേക്ക് ദിവസവും നടന്ന് യാത്ര ചെയ്യുന്ന മാനസിക പ്രശ്‌നമുള്ള വ്യക്തിയെയാണ് നഹാസ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ അധികൃതരുടെ അനുമതിയോടെ ഏറ്റെടുത്തു മുടിവെട്ടി, കുളിപ്പിച് പുതിയ വസ്ത്രം ധരിപ്പിച് ഭക്ഷണവും കൊടുത്തു പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തിയിരിക്കുന്നത്. ഇയാളുടെ പേരും സ്ഥലവും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കാലിലെ 2 വിരലുകള്‍ ഒരു ആക്സിഡന്റില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നഹാസ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഈ വ്യക്തിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്. നഹാസ് ഹോസ്പിറ്റല്‍...
Malappuram, Other

ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

മലപ്പുറം : ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം (പി.എ.യു) കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. 'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്നതാണ് ഈ വർഷത്തെ ക്ഷയരോഗദിന സന്ദേശം. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അധ്യക്ഷത വഹിച്ചു.ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ ക്ഷയരോഗത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് ദിനാചരണ സന്ദേശം നൽകി. ടി.ബി മുക്ത പഞ്ചായത്ത് ജില്ലാ നോഡൽ ഓഫീസർ ബി.എൽ ബിജിത്ത് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, സീനിയർ ഡി.ആർ /ടി.ബി ടി.ബി.എച്ച്.ഐ.വി കോ ഓർഡിനേറ്റർ ജേക്കബ് ജോൺ, ജില്ലാ പി.പി.എം കോഡിനേറ്റർ അഭിലാഷ്, ജില്ല...
Local news

പരപ്പനങ്ങാടിയിൽ യാത്രക്കാർക്ക് ഇഫ്താർ ഒരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ

പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല വിഖായ നടത്തുന്ന ഇഫ്താർ ടെന്റ് ആരംഭിച്ചു. റമദാൻ ഒന്ന് മുതൽ മുപ്പത് വരെയുള്ള ദിനങ്ങളിലായി പരപ്പനങ്ങാടി സെൻട്രൽ ജമാമസ്ജിദിന് മുന്നിൽ താനൂർ റോഡിലാണ് ഇഫ്താർ ടെന്റ് സൗകര്യം ചെയ്തിട്ടുള്ളത്. ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ എന്നിവർക്ക് നോമ്പുതുറക്ക് ആവശ്യമായ ഈത്തപ്പഴം, പാനീയം, പഴവർഗങ്ങൾ, പൊരിക്കടികൾ എന്നിവ പാക്കറ്റുകളിൽ ആക്കിയാണ് വിതരണം നടത്തുന്നത്. ഇത് ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. മേഖല പ്രസിഡന്റ് ബദറുദ്ധീൻ ചുഴലി, സെക്രട്ടറി ശബീർ അശ്അരി, മേഖല വിഖായ ചെയർമാൻ ഇസ്മായിൽ പുത്തരിക്കൽ, വിഖായ ജില്ലാ സമിതി അംഗം ശുഹൈബ് ആവിയിൽബീച്ച്, സി.പി സുബൈർ മാസ്റ്റർ, പി.പി ശബീർ, പി.പി നൗഷാദ്, സി.വി ഇർഷാദ്, കെ.കെ സമീർ എന്നിവർ നേതൃത്വം നൽകുന്നു.ഓരോ ദിവസവും മേഖലയിലെ ഓരോ യൂണിറ്റ് കമ്മറ്റികളാണ് ഏറ്റെടുത്ത് വിതരണത്തിന് നേതൃത്വം നൽകുന്നത്...
Kerala

‘ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നു’ ; രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം

ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം സുപ്രിംകോടതിയില്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷിയാണ്. നിയമസഭ പാസാക്കിയ 4 ബില്ലുകളാണ് നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഉള്ളത്. സംസ്ഥാനത്തിന്റെ നിയമനിര്‍മാണ അവകാശത്തെ തടസപ്പെടുത്തുന്നവിധത്തലുള്ള ഇടപെടല്‍ ഉണ്ടാകുന്നുവെന്ന ആക്ഷേപം ഉന്നയിക്കാനാണ് ഇത്തരത്തിലുള്ള നീക്കം. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ത്താണ് കേരളം റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണനുമാണ് സംസ്ഥാനത്തിനുവേണ്ടി റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിശദമായ നിയമോപദേശം കേരളം തേടിയിരുന്നു. ഇതിന് ശേഷമാണ് രാഷ്ട്രപതിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്ന...
error: Content is protected !!