Friday, December 26

Local news

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട ; 20 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി
Local news, Malappuram, Other

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട ; 20 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട യശ്വന്ത്പുര എക്സ്പ്രസില്‍ നിന്നാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ 20 കിലോയിലേറെ കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് - ആര്‍.പി.എഫ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് തിരൂരിലെത്തിയ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. സംശയകരമായ നിലയില്‍ കണ്ട ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് ലഭിച്ചത്. ചെറിയ പൊതികളാക്കിയാണ് ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് കടത്തിയതാണെന്ന് സംശയിക്കുന്നു. ആര്‍.പി.എഫ് എ.എസ്.ഐ സുനില്‍, എക്‌സൈസ് സി.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്....
Local news

വേങ്ങരയില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്പനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വേങ്ങര : പറപ്പൂര്‍ സൂപ്പി ബസാറില്‍ നിന്ന് 6.9 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ജില്ലയിലെകൃഷ്ണ നഗര്‍ സ്വദേശി സമീം മൊണ്ടാലി(28)ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്പി ബസാര്‍ ജംഗ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ വില്‍പ്പനയ്ക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന വലിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. പരിശോധനക്ക് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിത് എസ് കരണ്‍മയില്‍, വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു റ്റി.ഡി, സി.സി രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ മലപ്...
Local news

വയോജനങ്ങളെ ചേർത്തുപിടിച്ച് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് നൂറിലേറെ പേർ

തിരൂരങ്ങാടി : വയോജനങ്ങളെ ചേർത്തുപിടിച്ച് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് നൂറിലേറെ പേർ. തിരൂരങ്ങാടി നഗരസഭ പള്ളിപ്പടി വയോമിത്രം ക്ലിനിക്ക്, പരപ്പനങ്ങാടി നഗരസഭ പാലത്തിങ്ങൽ സായംപ്രഭ ഹോം എന്നിവയ്ക്ക് കീഴിലെ വയോജനങ്ങളെ ഉൾപ്പെടുത്തിയാണ് പാലത്തിങ്ങൽ ബി-ടീം സൗഹൃദവേദി, കാബ്‌സ്യൂൾ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ നാല്‌ ബസുകളിലായി കാപ്പാട് കടൽ തീരത്തേക്ക് യാത്ര നടത്തിയത്. വയോജനങ്ങൾക്കായി കലാപരിപാടികൾ, ബോധവത്ക്കരണം, മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു യാത്ര. യാത്രയയപ്പ്‌ സംഗമത്തില്‍ തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സുലൈഖ കാലൊടി, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, ഡോ. അബ്ദുൽ കബീർ മച്ചിഞ്ചേരി, സമീന മൂഴിക്കൽ, പി.കെ. അബ്‌ദുല്‍ അസീസ്‌, ഉഷ തയ്യിൽ, അസീസ് കൂളത്ത്, മെഡിക്കൽ ഓഫീസർ.. ഡോ. മുഹമ്മദ്‌ ബഷീർ, പി.കെ. നാരായണന്‍, അഷ്‌റഫ്‌ കുന്നൂമ്മല്‍, എം.പി. അബൂബക്കർ, സിദ്ദീഖ്...
Local news

കോട്ടക്കലില്‍ വന്‍ ലഹരി വേട്ട ; എംഡിഎംഎയുമായി കണ്ണമംഗലം സ്വദേശി പിടിയില്‍

കോട്ടക്കല്‍ ; കോട്ടക്കലില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം സ്വദേശി എക്സൈസിന്റെ പിടിയില്‍. 14 ഗ്രാം എംഡിഎംഎയുമായി കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി കുതിരാളി വീട്ടില്‍ പട്ടര്‍ കടവന്‍ ഉബൈദ് (33 വയസ്സ്) നെയാണ് തിരുരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോട്ടക്കല്‍ ഭാഗങ്ങളില്‍ സ്ഥിരമായി മാരക ലഹരിയായ എംഡിഎംഎ എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ ഉബൈദ്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍ ലഭിച്ച രഹസ്യ വിവരത്തിന്മേല്‍ കഴിഞ്ഞ ഒരു മാസത്തോളം കാലമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനടുവിലാണ് വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ സഹിതം ഉബൈദിനെ അറസ്റ്റ് ചെയ്യാന...
Local news, Other

തിരൂരങ്ങാടി നഗരസഭ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നു ; പഴയ ടാങ്ക് പൊളിക്കുന്നത് തുടങ്ങി

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിന് നടപടിയായി. ഇതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന ടാങ്ക് പൊളിക്കുന്നത് തുടങ്ങി. രണ്ട് ആഴ്ച്ചക്കകം പൊളിക്കുന്നത് പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ടാങ്ക് നിര്‍മാണം തുടങ്ങും. എല്ലാവര്‍ക്കും കൂടുതല്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് നഗരസഭ ഭരണ സമിതിയുടെ ഇടപെടലില്‍ ഏഴ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ വലിയ ടാങ്ക് അനുവദിച്ചത്. കക്കാട് തൂക്കുമരം , വെന്നിയൂര്‍, ചുള്ളിപ്പാറ മേഖലയില്‍ കക്കാട് ബൂസ്റ്റര്‍ ടാങ്കില്‍ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്, ടാങ്ക് പൊളിക്കുന്നത് നഗരസഭവികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ എം, സുജിനി, ആരിഫ വലിയാട്ട്, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, കരാര്‍ കമ്പനി ജീവനക്കാര്‍ വിലയിരുത്തി. കരിപറമ്പ് ടാങ്ക് നിര്‍മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ...
Local news

മാലിന്യത്തോടൊപ്പം തള്ളിയ ബില്ല് ‘ചതിച്ചു’; ബേക്കറി ഉടമ കുടുങ്ങി.

തിരൂരങ്ങാടി : നന്നമ്പ്ര ചെറുമുക്ക് വയലില്‍ മാലിന്യം തള്ളിയ ബേക്കറി ഉടമക്ക് പിഴ. ചെറുമുക്ക്- കൊടിഞ്ഞി റോഡില്‍ കൃഷി ഭവന് സമീപത്തായി റോഡരികിലും വയലിലുമായി മാലിന്യം തള്ളിയ ബേക്കറി ഉടമക്കാണ് പിഴയിട്ടത്. തിരൂരങ്ങാടിയിലെ ഗോള്‍ഡന്‍ ബേക്കറി ഉടമയാണ് പെട്ടത്. പ്രദേശത്ത് തള്ളിയ മാലിന്യം നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചതില്‍ ബേക്കറിയുടെ ബില്ലും ബേക്കറിയിലേക്ക് സാധനങ്ങളെത്തിച്ച ബില്ലും കണ്ടെത്തുകയായിരുന്നു. ഇതോടെ ഉടമയെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിക്കുകയും 5000 രൂപ പിഴ ഈടാക്കുകയുമായിരുന്നു. മലപ്പുറം ശുചിത്വ മിഷന്‍ സ്‌ക്വാഡും പഞ്ചായത്ത് ആരോഗ്യവകുപ്പും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ബേക്കറി ഉടമ മാലിന്യം ഒഴിവാക്കാന്‍ ഏല്‍പ്പിച്ച ഏജന്‍സി ഇവിടെ തള്ളിയതാണ് എന്നാണ് ഉടമ പറയുന്നത്....
Local news, Obituary

ഒരേ ദിവസം വിവാഹം കഴിച്ച സഹോദരിമാര്‍ മരിച്ചത് മണിക്കൂറുകള്‍ക്കിടയില്‍ ; ഇനി അന്തിയുറങ്ങുന്നത് ഒപ്പം

താനാളൂര്‍ : മണിക്കൂറുകള്‍ക്കിടയില്‍ സഹോദരിമാര്‍ മരിച്ചു. താനാളൂര്‍ പഞ്ചായത്തിലെ കെപുരം മഹല്ലില്‍ പട്ടര് പറമ്പ് പ്രദേശത്താണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വെട്ടം പരിയാപുരം കാനൂര്‍ സ്വദേശി കടവത്ത് ചെറയപറമ്പില്‍ ആലായി, ഫാത്തിമ ദമ്പതികളുടെ മക്കളായ തിത്തിക്കുട്ടി, നഫീസ എന്നിവര്‍ മരിച്ചത്. ഒരേ ദിവസമാണ് ഇവരുടെ വിവാഹം നടന്നിരുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇരുവരുടെയും ജനാസ കെപുരം മഹല്ല് ഖബര്‍സ്ഥാനില്‍ അടുത്തടുത്തായാണ് മറവു ചെയ്തത്. കെ പുരം മഹല്ല് മുന്‍ സെക്രട്ടറി പട്ടര്പറമ്പ് വരിക്കോട്ടില്‍ അബ്ദുല്‍ കാദറിന്റെ ഭാര്യ തിത്തിക്കുട്ടി (75) തിങ്കളാഴ്ച രാത്രി 7.30നാണ് മരിച്ചത്. കെ. പുരം പട്ടരുപറമ്പ് പരേതനായ കുന്നമ്പത്ത് അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ നഫീസ(76) ഇന്നലെ രാവിലെ 9.30 ഓടെയാണ് മരണപ്പെട്ടത്. ഖിയ, സുലൈഖ, അഫ്‌സത്ത്, ശരീഫ, അബ്ബാസ്, സലീം, മൈമൂന, സഫിയ, സക്കീന എന്നിവരാണ് തിത്തിക്കുട്ടിയുടെ മക്...
Local news, Other

ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ആഭരണങ്ങള്‍ ; സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ്, 2 പേര്‍ പിടിയില്‍

തിരൂരങ്ങാടി : സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ് നടത്തിയ 2 പേര്‍ പൊലീസ് പിടിയില്‍. തിരൂരങ്ങാടി താഴെച്ചിന റോഡ് സ്വദേശി വളപ്പില്‍ അഷ്‌റഫ് (42), മുന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ ഷമീര്‍ (40) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ മുക്കു പണ്ടം പണയം വെച്ച് 2.91 ലക്ഷം, മമ്പുറം ബ്രാഞ്ചില്‍ നിന്ന് 406000, തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പന്താരങ്ങാടി ബ്രാഞ്ചില്‍ നിന്ന് 95000 എന്നിങ്ങനെ തുക തട്ടിയെടുതെന്നാണ് ഷമീറിനെതിരെയുള്ള പരാതി. സംശയം തോന്നിയ ഷമീറിനെ ബാങ്കില്‍ തടഞ്ഞു വെച്ചു പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഷമീറുമായി ഇന്ന് തെളിവെടുപ്പ് നടത്തി. എ ആര്‍ നഗര്‍ ബാങ്കിന്റെ കൊളപ്പുറം സൗത്ത് ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വെച്ച് 2.20 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് ആശ്രഫിനെ അറസ്റ്റ് ചെയ്...
Local news, Malappuram, Other

അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : എ.ആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ മഹാത്മാ ഗാന്ധിയുടെ 76-ാം മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഹംസതെങ്ങിലാന്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെഷെര്‍ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മൊയ്ദീന്‍കുട്ടി മാട്ടറ, ഹസ്സന്‍ പി കെ , അബൂബക്കര്‍ കെ കെ,സുരേഷ് മമ്പുറം, മജീദ് പൂളക്കല്‍ , എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഷൈലജ പുനത്തില്‍, സജ്‌ന , ബേബി, നിയോജക മണ്ഡലം കെ എസ് യു വൈസ് പ്രസിഡന്റ് സവാദ് സലീം, ബേങ്ക് ഡെയറക്ടര്‍ സുഹറ പുള്ളിശ്ശേരി,എന്നിവര്‍ സംബന്ധിച്ചു. ചന്ദ്രന്‍ എ ആര്‍ നഗര്‍, ബഷീര്‍ പുള്ളിശ്ശേരി, ഇ വി അലവി,മദാരി അബു, ശ്രീധരന്‍ കൊളപ്പുറം,അയ്യപ്പന്‍ കൊളപ്പുറം,അലവി കരിയാടന്‍, കുഞ്ഞിമുഹമ്...
Local news, Other

അമിത വില ; താനൂരിലെ വ്യാപാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണം ; കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം

താനൂര്‍ : അമിത വില താനൂരിന്റെ വ്യാപാര മേഖലക്ക് തിരിച്ചടിയാകുമെന്നും ഇത് ചര്‍ച്ച ചെയ്ത് വ്യാപാരികള്‍ അടിയന്തിര പരിഹാരം കാണണമെന്നും താനൂര്‍ മുന്‍സിപ്പല്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.എം. ബഷീര്‍. ഇന്ന് നടന്ന മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് താനൂരിലെ വ്യാപാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. കോഴി ഇറച്ചി, മത്സ്യം, പച്ചക്കറി എന്നിവക്ക് സമീപ പ്രദേശങ്ങളില്‍ വില്‍ക്കുന്നതിനേക്കാള്‍ വില കൂടുതലാണ് താനൂരില്‍. ഇതുകൊണ്ടുതന്നെ താനൂരിലെ വ്യാപാര മേഖല ദിനംപ്രതി തകര്‍ച്ച നേരിടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. താനൂരില്‍ ചന്ത തുടങ്ങണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു....
Local news, Other

മുസ്ലിം ലീഗ് കോട്ടയില്‍ എല്‍ഡിഎഫിന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം

കോട്ടക്കല്‍ : മുസ്ലിം ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭയില്‍ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എല്‍.ഡി.എഫിന്. 19-ാം വാര്‍ഡിലെ ഇടത് കൗണ്‍സിലര്‍ പി.സരള ടീച്ചറാണ് വികസന സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. സരള ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ആരും പങ്കെടുത്തില്ല. അഞ്ചു പേരടങ്ങിയ നിലവിലെ സമതിയിലെ സ്ഥിരംസമിതി അധ്യക്ഷ ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ ഡോ. ഹനീഷയായിരുന്നു. സ്ഥിരസമിതിയില്‍ മറ്റൊരു അംഗമായിരുന്ന രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഷാഹില കൗണ്‍സില്‍ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാഞ്ഞതിനാല്‍ അയോഗ്യതയും നേരിട്ടു. ബാക്കി മൂന്നു പേരില്‍ വനിത പ്രാതിനിധ്യം ആയതിനാല്‍ സരള ടീച്ചറെ തെരഞ്ഞെടുക്കുകയായിരുന്നു.', ഭരണകക്ഷിയായ ലീഗിന് വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനാനാലാണ് പ്രധാന സ്ഥിരസമിതിയായ വികസനം സി...
Local news, Other

ജംഷീറിന്റെ കുടുംബത്തിന് തണലേകാന്‍ കാരുണ്യ യാത്രയില്‍ പങ്കാളിയായി റിയല്‍ തെന്നല

തിരൂരങ്ങാടി : തെന്നല - കോട്ടക്കല്‍ റൂട്ടില്‍ ഓടുന്ന അല്‍-നാസ് ബസിന്റെ കാരുണ്യ യാത്രയില്‍ പങ്കാളിയായി തെന്നല കറുത്താല്‍ റിയല്‍ യൂത്ത് സെന്റര്‍. ബസ് ജോലിക്കിടെ അകാലത്തില്‍ വിട്ടുപിരിഞ്ഞ ജംഷീര്‍ തറമണ്ണിലിന്റെ കുടുംബത്തിനു വീടു വെച്ചു നല്‍കാന്‍ മുന്നൂറോളം ബസുകളാണു ഈ കാരുണ്യയാത്രയില്‍ സര്‍വ്വീസ് നടത്തിയത്. തെന്നല റൂട്ടില്‍ ഓടുന്ന അല്‍ നാസ് ബസിനു റിയല്‍ യൂത്ത് സെന്റര്‍ മെമ്പര്‍മ്മാര്‍ ചുരുങ്ങിയ സമയം കൊണ്ട് പിരിച്ചെടുത്ത 10,000 രൂപ കളളിയത്ത് പീച്ചിന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ക്ക് റിയല്‍ ബസ് സ്റ്റോപ്പില്‍ വെച്ച് കൈമാറി. ചടങ്ങില്‍ പി കെ സല്‍മാന്‍, ലത്തീഫ് പൂളക്കല്‍, അന്‍ഷദ് ബാപ്പു, നൂഹ്‌മാന്‍ പി കെ , അഫ്സര്‍ കൂനൂര്‍, ജിന്‍ഷാദ് കെ വി, അബു മന്‍സൂര്‍, ടിപ്പു, അന്‍ഷിദ് എന്നിവര്‍ പങ്കെടുത്തു. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന ജംഷീര്‍ കഴിഞ്ഞ ഡിസംബര്‍ 28നാണ് മഞ്ചേരി നെല്ലിപ്പറമ്പില്‍ ലോറി ഇടിച്ച് ...
Local news

സ്കൂൾ ബസ് ബൈക്കിലിടിച്ച് കക്കാട് സ്വദേശിക്ക് പരിക്ക്

തിരൂരങ്ങാടി : സ്കൂൾ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ കക്കാട് സ്വദേശി ചാലിൽ സെയ്ദു (50)ന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4. 30ന് കൂരിയാട് വെച്ചാണ് സംഭവം. കൂരിയാട് അണ്ടർ പാസിലൂടെ വേങ്ങര ഭാഗത്തേക്ക് മുന്നോട്ട് എടുത്ത സ്കൂൾ ബസ് കൊളപ്പുറത്ത് നിന്ന് കക്കാട്ടേക്ക് വരികയായിരുന്നു ബൈക്കിൽ ഇരിക്കുകയായിരുന്നു. പരിക്കേറ്റ സെയ്ദുവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Local news, Other

തെന്നല ഉസ്താദിന് ജന്മനാടിന്റെ ആദരം : സ്വാഗതസംഘം ഓഫീസ് തുറന്നു, സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങൾ

ഫെബ്രുവരി പതിനൊന്നിന് തെന്നല വെസ്റ്റ് ബസാറിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബൂഹനീഫൽ ഫൈസി തെന്നല ഉസ്താദിനുള്ള ജന്മനാടിന്റെ ആദരവ് സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ചെയർമാൻ പൊതുവത്ത് മരക്കാർ ഹാജി നിർവഹിച്ചു .  ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സമസ്ത പ്രസിഡന്റ്‌ ഇ സുലൈമാൻ മുസ്‌ലിയാർ , സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ , കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ,സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ,എസ് എസ് എഫ് ദേശീയ പ്രസിഡന്റ്‌ ഡോക്ടർ ഫാറൂഖ്‌ നഈമി അൽ ബുഖാരി , സംസ്ഥാന കായിക വഖഫ് ഹജ്ജ് കാര്യ മന്ത്രി വി അബ്ദു റഹ്മാൻ , രാഷ്ട്രീയ സാമൂഹിക രംഗത്തെ മറ്റു പ്രമുഖർ പങ്കെടുക്കുന്ന ആദരവ് സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒര...
Local news, Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ; സെന്റ്. തോമസ് കോളേജും ക്രൈസ്റ്റ് കോളേജും ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി : കുണ്ടൂര്‍ പി. എം. എസ്. ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ചു നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ സെന്റ്.തോമസ് കോളേജ് തൃശ്ശൂരും വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ചാമ്പ്യന്‍മാരായി. മത്സരങ്ങള്‍ രാവിലെ 6:30 ന് താനൂര്‍ സബ്- ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വനിതാ വിഭാഗത്തില്‍ വിമല കോളേജ് തൃശ്ശൂരും ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ സെന്റ്. തോമസ് കോളേജിലെ കെ. അജിത്ത് വ്യക്തിഗത ചാമ്പ്യനായി. അതേ കോളേജിലെ എം.പി നബീല്‍ സഹി രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളേജി...
Local news, Other

അനധികൃത ബിൽഡിംഗ് നിർമ്മാണം ; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തിരൂരങ്ങാടി ചെമ്മാട് ടൗൺ

തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ സ്ഥിരമായി ഗതാഗത കുരുക്ക് രൂപപ്പെടുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാർക്കും മറ്റും നിത്യദുരിതമാകുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിൽ ഗതാഗത കുരുക്ക് രൂപപ്പെടുകയാണ്. കോഴിക്കോട്, കൊടിഞ്ഞി,ബ്ലോക്ക് റോഡ് ജങ്ഷനുകളിൽ ഗതാഗത കുരുക്ക് ഇപ്പോൾ നിത്യസംഭവമാണ്. ശനിയാഴ്ച രാവിലെ മുതൽ ചെമ്മാട് കുരുങ്ങിയും അഴിഞ്ഞും തുടങ്ങിയ ഗതാഗത കുരുക്ക് രാത്രിയോടെയാണ് സാധാരണനിലയിലായത്. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി റോഡ് കടന്നു പോകുന്ന ഇരുവശങ്ങളിലും പരമാവധി വീതിയിൽ റീ ടാറിങ് നടത്തിയെങ്കിലും അതിന്റെ പ്രയോജനവും ഇതുവരെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കോ റോഡരികിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർക്കോ ഉപകാരപ്രദമായിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത കുരുക്കിന് മാറി മാറി വരുന്ന സംസ്ഥാന,പ്രാദേശിക സർക്കാരുകൾ ചിലപൊടികൈകൾ സ്വീകരിക്കും എന്നല്ലാതെ ശാശ്വത പരിഹാരത്തിന് ഉതകുന...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബ് സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണം ; ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലാബ് സമയം വെട്ടിക്കുറച്ചത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത്, എ പി അബൂബക്കര്‍ വേങ്ങര, എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ആശുപത്രിയിലെ 24 മണിക്കൂര്‍ പ്രവര്‍ത്തന സഹിതമായിരുന്ന ലാബ് സമയം എച്ച് എം സി യുടെ ഇടപെടല്‍ മൂലം വെട്ടിക്കുറച്ചു ഇതു കാരണം രാത്രിയിലും മറ്റും അഡ്മിറ്റ് ആയ രോഗികള്‍ക്കും ടെസ്റ്റിനായി പുറത്തു പോകേണ്ട അവസ്ഥയാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടികാട്ടി. കഴിഞ്ഞ ദിവസം ഇന്നലെ വേങ്ങരയില്‍ നിന്നും പാലിയേറ്റീവ് രോഗിയുമായി വന്ന രോഗിക്ക് വളരെയധികം ദുരിതം അനുഭവപ്പെട്ടു. ഇതിനെതിരെ സമയം വെട്ടിക്കുറച്ചത് ജനദ്രോഹപരമായ നടപടിയാണെന്നും എച്ച്എംസി തീരുമാനം പുനപരിശോധിക്കണമെന്നും രോഗികള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ നിയുക്തമായ കമ്മിറ്റി രോഗികള്‍ക്ക് ദോഷമാകുന്ന പ്രവര്‍ത്തിക...
Local news

സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി കൊളപ്പുറം സ്വദേശി എക്സ്സൈസിൻ്റെ പിടിയിൽ

തിരുരങ്ങാടി : സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റിൽ. എആർ നഗർ കൊളപ്പുറം സ്വദേശി കോരമ്പാട്ടിൽ വീട്ടിൽ ഉമേഷ്‌ ആണ് അറസ്റ്റിൽ ആയത്. തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ പി പ്രഗേഷും പാർട്ടിയും നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കെഎൽ 65 എൻ 7757 നമ്പർ സുസുക്കി ആക്സസ്സ് സ്കൂട്ടറിൽ കടത്തികൊണ്ടുവരികയായിരുന്ന 6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി കൊളപ്പുറം അങ്ങാടിക്ക് സമീപം വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിൽ എടുത്തു. അസിസ്റ്റന്റ്എക്സ്സൈസ് ഇൻസ്‌പെക്ടർ കെ എസ് സുർജിത്, പ്രിവന്റീവ് ഓഫീസർ കെ പ്രദീപ്‌ കുമാർ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്...
Local news, Other

അനുമതി നല്‍കിയ ശേഷം മത്സ്യകൃഷി തടസ്സപ്പെടുത്തി; കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

തിരൂരങ്ങാടി : മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ മത്സ്യ കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉള്‍നാടന്‍ മത്സ്യ കര്‍ഷക സംഘം നല്‍കിയ പരാതിയിലാണ് വിധി. രണ്ട് വര്‍ഷത്തേക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബര്‍ 25ന് ഭരണസമിതി അനുമതി നല്‍കുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തില്‍ നിന്നും ലൈസന്‍സ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാല്‍ മത്സ്യവകുപ്പിനെ സമീപിച്ച് സര്‍ക്കാര്‍ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യകൃഷി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. തുടര്‍ന്ന് പ...
Local news, Other

റോഡരികില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി

താനൂര്‍ : റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. മൂന്ന് പവനോളം തുക്കം വരുന്ന സ്വര്‍ണ്ണ മാലയാണ് വിദ്യാര്‍ത്ഥിനികള്‍ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായത്. താനാളൂര്‍ ജി - ടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാത്ഥിനികളായ എ.ഷൈബ ഷെറിന്‍ , കെ.പി. റൂബീന, ടി.കെ. ആയിഷ റിഥ എന്നിവര്‍ക്കാണ് താനാളൂര്‍ അങ്ങാടിയിലെ റോഡരികില്‍ നിന്നും സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടിയത്. കുട്ടികള്‍ സ്വര്‍ണ്ണാഭരണം സെന്റര്‍ ഡയര്‍ക്ടര്‍ കെ. ഫൈസലിനെ ഏല്‍പ്പിക്കുകയും നവ മാധ്യമങ്ങളിലൂടെ പരസ്യപെടുത്തുകയുമായിരുന്നു. നിരവധി പേര്‍ അവകാശ വാദം ഉന്നയിച്ച് എത്തിയതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ മുജീബ് താനാളൂര്‍ മുഖേന താനൂര്‍ പോലീസില്‍ വിവരമറിച്ച് യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തുകയായിരുന്നു. ചെമ്പ്ര ട്രാന്‍സ്‌ഫോര്‍മറിന് സമീപം പറമ്പത്ത് കുഞ്ഞിപ്പയുടെ ഭാര്യ റാബിയയുടെതാണ് നഷ്ടപ്പെട്ട സ്വര്‍ണ്...
Local news, Other

‘ലിതനവ്വുഇൽ വത്വൻ’ സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ അസ്മി പ്രിസം കേഡറ്റിന്റെ നേതൃത്വത്തിൽ 'ലിതനവ്വുഇൽ വത്വൻ' സുൽതാനുൽ ഹിന്ദ് (റ) അനുസ്മരണവും രാഷ്ട നന്മയ്ക്കായുള്ള പ്രാർത്ഥനാ സദസ്സും പ്രിസം രക്ഷാകർതൃ യോഗവും സംഘടിപ്പിച്ചു. അൽ മദ്രസത്തുൽ ഇസ്ലാമിയ സ്വദർ മുഅല്ലിം ഹസ്സൻ ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൾ മുഹിയുദ്ദീൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഉസ്താദ് നിസാർ ഫൈസി അൽഹൈത്തമി അനുസ്മരണ പ്രസംഗം നടത്തി. പ്രിസം മെന്റർ ക്യാപ്റ്റൻ ഫൈസൽ ദാരിമി സ്വാഗതം പറഞ്ഞു. ഉസ്താദ് ഹമീദ് നിസാമി, പ്രിസം കോമെന്റർ നാജിഹ, തസ്ലീന, സൈഫുന്നിസ ആശംസ അറിയിച്ചു....
Local news

സംവരണ അട്ടിമറിയിൽ നിന്ന് സർക്കാർ പിന്മാറണം ; മുസ്‌ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ മറവിൽ മുസ്ലിം സംവരണം നഷ്ടപ്പെടുന്ന പശ്ചാത്തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 700 തസ്തികകളെങ്കിലും മുസ്ലിം സമുദായത്തിന് നഷ്ടമാകും. ഉദ്യോഗതലങ്ങളിൽ പ്രാതിനിധ്യക്കുറവ് അനുഭവിക്കുന്ന പിന്നോക്ക, ന്യൂനപക്ഷ സമുദായമായ മുസ്ലിംകൾക്ക് സാമൂഹ്യ നീതി വകുപ്പിന്റെ ഉത്തരവ് വലിയ ആഘാതമായിരിക്കും. അവകാശങ്ങൾ നഷ്ടപ്പെടുത്തുന്ന അന്യായമായ ഉത്തരവ് പിൻവലിച്ച് പിന്നോക്ക, ന്യൂനപക്ഷ സമുദായങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിനായി കണ്ടെത്തിയ ടേണുകളിൽ രണ്ട് ടേൺ മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടതാണ്. ആകെ നാല് ടേണുകളാണ് മുസ്ലിം സമുദായത്തിനുള്ളത്. സർക്കാർ ഉത്തരവ് ...
Local news

“ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ ” സെമിനാർ സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഗവണ്മെന്റ് ഓഫ് കേരളയുടെ സഹായത്തോടെ പി. എസ്. എം. ഓ കോളേജ്, ചരിത്ര വിഭാഗം "ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ" എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കം കുറിച്ചു . പി. എസ്. എം. ഒ. കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേർസ് ഡയറക്ടർ ഗവണ്മെന്റ് ഓഫ് കേരള, ഡോ: ബീവേഷ് ഉത്ഘാടനം നിർവഹിച്ചു. ചരിത്ര വിഭാഗം മുൻ മേധാവി ഡോ: പി. പി. അബ്ദുൽ റസാഖ് "ദി ഐഡിയ ഓഫ് ഇന്ത്യ" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജനാബ് എം. കെ ബാവ സാഹിബ്‌, ചരിത്ര വിഭാഗം മേധാവി എം സലീന, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ: നിസാമുദ്ധീൻ കുന്നത്ത്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മർവ മജീദ്, പ്രോഗ്രാം കോർഡിനേറ്റർ കെ ഫഹദ് എന്നിവർ സംസാരിച്ചു....
Local news

കരിങ്കല്‍ ക്വാറികളിലും വിനോദസഞ്ചാര മേഖലകളിലുമടക്കം വേങ്ങരയുടെ വിവിധ ഭാഗങ്ങളില്‍ എംഡിഎംഎ വില്പന നടത്തുന്ന യുവാവ് പിടിയില്‍

വേങ്ങര : ഊരകം, കണ്ണമംഗലം പഞ്ചായത്തുകളിലെ കരിങ്കല്‍ ക്വോറികളിലും മിനി ഊട്ടി, ചെരുപ്പടി മല തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളും എംഡി എം എ വില്പന നടത്തുന്ന യുവാവിനെ വേങ്ങര പൊലിസ് പിടികൂടി. കണ്ണമംഗലം തോട്ടശ്ശേരിയറ കൂര്‍ക്കം പറമ്പില്‍ പള്ളിയാളി വീട്ടില്‍ മുഹമ്മദ് റാഫി (37) യാണ് ചെരുപ്പടി മലയില്‍ വച്ച് ഒമ്പത് ഗ്രാമിലധികം തൂക്കം വരുന്ന എംഡിഎംഎ യുമായി പൊലിസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ ഐ പി എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുണ്ടോട്ടി ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നിര്‍ദ്ദേശത്തില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി കേസ്സുകളുള്ളതായും പൊലിസ് പറഞ്ഞു. പ്രതിയെ മലപ്പുറം സി ജെ എം കോടതിയില്‍ ഹാജരാക്കി റിമാണ്ടു ചെയ്തു....
Local news, Other

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുതി ജീവനക്കാര്‍

തിരൂരങ്ങാടി സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് നടത്തിയ പണിമുടക്കിന് ഐക്യ ദാര്‍ഡ്യം രേഖപ്പെടുത്തി വൈദ്യുത ബോഡിലെ ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഡിവിഷന്‍ തലത്തില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. തിരുരങ്ങാടി ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ഐക്യദാര്‍ഡ്യ സദസ് കേരള ഇലക്ട്രിസിറ്റി എംപ്‌ളോയിസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ഗഡു ഡിഎ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടങ്കില്‍ വൈദ്യുത ബോഡ് ജീവനക്കാര്‍ക്ക് 5 ഗഡു ക്ഷാമബത്ത കിട്ടാനുണ്ട്. അതുപോലെ ലീവ് സറണ്ടറില്ല . പ്രമോഷന്‍ ഇല്ല, നിയമനമമില്ല. സാമ്പത്തീകമായും തകര്‍ത്തിരിക്കുന്നു. പിടിപ്പ് കേടിനാല്‍ കൂടിയ വിലക്ക് കറന്റ് വാങ്ങേണ്ട ഗതികേടും ഇടത് ഭരണത്തില്‍ ഉണ്ടായിയെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ന്യായമാണ്. ഇടത് ജീവനക്കാര്‍ ...
Local news, Other

തിരൂരങ്ങാടിയുടെ അഭിമാനമായി മാറിയ സിനാനെ മൊമന്റോ നല്‍കി ആദരിച്ച് പിഡിപി

തിരൂരങ്ങാടി : ഇടുക്കിയില്‍ നടന്ന സംസ്ഥാന തല ക്രിക്കറ്റ് മത്സരത്തില്‍ മലപ്പുറം ജില്ലക്കായി മികച്ച പ്രകടനം കാഴ്ച വെച്ച് തിരൂരങ്ങാടിക്ക് അഭിമാനമായി മാറിയ സിനാനെ പിഡിപി തിരുരങ്ങാടി താഴെചിന യുണിറ്റ് മൊമന്റോ നല്‍കി ആദരിച്ചു. മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു മലപ്പുറം ജില്ലാ ടീം. തിരൂരങ്ങാടിയിലെ മികച്ച ക്രിക്കറ്റ് താരവുമായ ഇല്ലിക്കല്‍ നാസറിന്റെ മകന്‍ സിനാന് പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടിയുടെ സാന്നിധ്യത്തില്‍ യൂണിറ്റ് ട്രഷറര്‍ വി പി നാസര്‍ മറ്റു ഭാരവാഹികള്‍ക്കൊപ്പം താരത്തിന് മൊമന്റോ സമ്മാനിച്ചു. ഫൈനല്‍ മത്സരം വരെ ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയ താരത്തെ ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു....
Local news, Other

എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

തിരൂരങ്ങാടി: വ്യവസായ വകുപ്പും തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും സംയുക്തമായി എൻ്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിൻ്റെ സേവനങ്ങളും പദ്ധതികളും സംരഭകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്. പരിപാടി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയർമാൻ കെ. പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോനാ രതീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ സി പി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി എസ് ബാവ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി സുഹറാബി എന്നിവർ പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ചു. തുടർന്ന് വ്യവസായ വകുപ്പ് ഇ. ഡി. ഇ കുമാരി. ദൃശ്യ.കെ.ടി വ്യവസായ വകുപ്പ് സേവനങ്ങളും പദ്ധതികളും എന്ന ...
Local news

വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

താനൂർ : വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ താനൂർ പൊലീസിന്റെ പിടിയിൽ. കോറാട് സ്വദേശി പൈനാട്ടിൽ നൗഫലാ(23)ണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് വെള്ളിയാമ്പുറം ക്ഷേത്രത്തിൽ മോഷണം നടത്തിയത്. പതിനായിരം രൂപയോളമാണ് നഷ്ടമായത്. ക്ഷേത്രം സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്തിൽ സിഐ വിജയരാജൻ, താനൂർ ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ പ്രമോദ്, സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....
Local news, Other

കഴിക്കുന്ന ഭക്ഷണത്തില്‍ പോലും മണ്ണും പൊടിയും, വലഞ്ഞ് രോഗികള്‍ ; ദേശീയ പാതയോരത്തെ ദുരിത ജീവിതം, മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

മൂന്നിയൂര്‍ : ദേശീയ പാതയുടെ നവീകരണം തുടങ്ങിയതോടെ ദുരിത ജീവിതം നയിക്കുന്ന മൂന്നിയൂര്‍ പടിക്കലിലെ ജനങ്ങള്‍ക്ക് വേണ്ടി പടിക്കലെ ജനകീയ കൂട്ടായ്മ പൊതു മരാമത്ത് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. ദേശീയ പാത പാണമ്പ്ര വളവില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. രണ്ട് വര്‍ഷത്തോളമായി ദേശീയ പാതയുടെ നവീകരണം തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ് പാതയോരത്തെ താമസക്കാരുടെ പ്രയാസങ്ങള്‍. അര കിലോമീറ്റര്‍ ദൂരമുള്ള അങ്ങാടിയിലേക്ക് പോകണമെങ്കില്‍ രണ്ടും മൂന്നും കിലോമീറ്റര്‍ ചുറ്റിവേണം പോകാന്‍. ഒരു വികസനം വരുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും എന്ന് കരുതി അത് നമുക്ക് സഹിക്കാം. പക്ഷെ റോട്ടില്‍ നിന്നും ഇരുപത്തിനല് മണിക്കൂറും പറന്നു വരുന്ന മണ്ണും പൊടിയും തിന്നു കൊണ്ടാണ് ഇവര്‍ ജീവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടികാണിച്ചു. ദേശീയ പാത 66ല്‍ പടിക്കല്‍ മുതല്‍ തലപ്പാറ വരെയുള്ള ഭാഗത്ത് ഇനിയും ഡ്രൈനേജ് നിര്...
Accident, Local news, Other

വള്ളിക്കുന്നില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

വള്ളിക്കുന്നില്‍ സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് 13ഓളം പേര്‍ക്ക് പരിക്ക്. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. ഇരുബസ്സുകളിലെയും യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അരിയല്ലൂര്‍ സ്വദേശിനി പുഴക്കാലത്ത് സൈനബ (63) സീത (47) ജസീന (38) നെല്ലിക്കാ പറമ്പില്‍ മുമ്ദാസ് (48) വള്ളിക്കുന്ന് സ്വദേശിനി ഷാനിക. കാവിലക്കാട് സുനി (40) തങ്കമണി (47) ഷിനി (43) കടലുണ്ടി സ്വദേശി പാറയില്‍ മുസ്തഫ (26) ഒഡിഷ സ്വദേശി കമലച്ചന്‍ (30) ആനങ്ങാടി സ്വദേശിനി അഫ്‌ന (16) കൊടക്കാട് സ്വദേശി വൈശാഖ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു കോഴിക്കോട് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന നിര്‍മാല്യം ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ആയിഷാസ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട വിവര...
error: Content is protected !!