റാങ്ക് പട്ടിക റദ്ദായി, സൗജന്യ തൊഴിൽമേള ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ടെൻഡർ ക്ഷണിച്ചു
തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഫാർമസിയിലേക്ക് ആവശ്യമായ വിവിധ സൈസിലുള്ള മരുന്ന് കവറുകൾ 2024 മാർച്ച് ഒന്ന് മുതൽ 2025 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ വിതരണം ചെയ്യാൻ തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 22ന് രാവിലെ 11നുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.
-------------------
എല്‍.ബി.എസ് സെന്ററില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രവേശനത്തിന് പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഓഫീസുമായി നേരില്‍ ബന്ധപ്പെടണം. ഫോണ്‍ 0494 2411135, 9995334453.
---------------
റാങ്ക് പട്ടിക റദ്ദായി
മ...