കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഇ.എം.എസ് പ്രതിമ നിർമാണം
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ വളപ്പിൽ ഇ.എം.എസ്സിന്റെ അർദ്ധകായ പ്രതിമ നിർമിച്ച് അത് സ്ഥാപിക്കുന്നതിന് തല്പരരായ പ്രതിമ നിർമാതാക്കളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. പ്രതിമയുടെ വലുപ്പം പ്രതിമ സ്ഥാപിക്കുന്ന സ്തൂപം തുടങ്ങിയവയുടെ അളവുകൾ ഉപയോഗിക്കുന്ന നിർമാണ വസ്തുക്കൾ എന്നിവയടക്കം ക്വട്ടേഷനിൽ വിശദീകരിക്കേണ്ടതാണ്. പ്രതിമ നിർമിക്കുന്നതിന് ആവശ്യമായിവരുന്ന ഏറ്റവും ചുരുങ്ങിയ ചിലവ് ഉൾപ്പെടുത്തിയിട്ടുള്ള ക്വട്ടേഷനുകൾ ഫെബ്രുവരി 13-ന് വൈകീട്ട് 5 മണിക്ക് മുൻപായി ചെയർ ഓഫീസിൽ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കേണ്ടതാണ്. ഫോൺ:- 9447394721
പി.ആര്‍ 126/2024
റഗുലർ പഠനം മുടങ്ങിയവർക്ക് എസ്.ഡി.ഇ-യിൽ തുടർപഠനം
കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ...

