കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സെന്‍റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സെന്‍ററില്‍ ഇംഗ്ലിഷ്, ഫിനാന്‍ഷ്യല്‍ ആന്‍റ് മാനേജ്മെന്‍റ് അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായവര്‍ക്ക് 23-ന് മുന്‍പയി രേഖകള്‍ സഹിതം [email protected] എന്ന ഇ-മെയിലില്‍ അപേക്ഷിക്കാവുന്നതാണ്.
പി.ആര്‍ 1606/2023
സിണ്ടിക്കേറ്റ് യോഗം
കാലികറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 23-ന് രാവിലെ 10.00 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ ചേരും.
പി.ആര്‍ 1607/2023
സി.എച്ച്. ചെയറില്‍ പ്രദര്‍ശനം
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയറില്‍ കെ.പി. കുഞ്ഞിമ്മൂസ രചിച്ച പുസ്തകങ്ങള്‍, ലേഖനങ്ങള്‍, കത്തുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം തുടങ്ങി. എ.ആര്‍.മങ്ങാട്...