Monday, September 8

Tag: Local news

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം
Accident, Other

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം. പരപ്പനങ്ങാടി കൊടപ്പാളിയില്‍ ആണ് സംഭവം. റിട്ടയേഡ് അധ്യാപകനായ എടവണ്ണപാറ സ്വദേശി അഴിഞ്ഞി തരത്തില്‍ അഹമ്മദ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി
Local news

കുട്ടിപ്പന്ത് കളി മത്സരത്തിൽ എ എം യൂ പി സ്കൂൾ പാലച്ചിറമാട് ജേതാക്കൾ

തിരൂരങ്ങാടി : പാലച്ചിറമാട് എ എം യൂ പി സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് കുട്ടിപ്പന്ത് കളി മത്സരം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പത്തോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ എ എം എൽ പി സ്കൂൾ പെരുമ്പുഴയെ പരാജയപ്പെടുത്തി എ എം യൂ പി സ്കൂൾ പാലച്ചിറമാട് ടൂർണമെൻ്റിലെ ജേതാക്കളായി.ജേതാക്കൾക്ക് മാനേജർ കുഞ്ഞിമൊയ്തിൻ കുട്ടി ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എ സി റസാഖ്,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ , അഡ്വ: റഷാദ് മൊയ്തിൻ,അസ്‌ലം മാസ്റ്റർ,യഹ്കൂബ് മാസ്റ്റർ, ഷാഫി മാസ്റ്റർ എന്നിവർ പങ്കെടുത്തു....
Local news

മൂന്നിയൂര്‍ പ്രതീക്ഷ ഭവന്‍ നാടിനു സമര്‍പ്പിച്ചു ; പാലിയേറ്റീവ് ക്ലിനിക്കുക യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി :പാലിയേറ്റിവ് ക്ലിനിക്കുകളാണ് യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ആശ്രയമറ്റ ജനവിഭാഗങ്ങള്‍ക്ക് നന്‍മയുടെ തണലാണിത്. മൂന്നിയൂര്‍ പ്രതീക്ഷ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പ്രതീക്ഷഭവന്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹ ജീവികളൊടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും പ്രേരണയാണ് പാലിയേറ്റീവുകള്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവാത്ത കാരുണ്യപ്രവര്‍ത്തനമാണ് ഇത്തരംകേന്ദ്രങ്ങള്‍ നിര്‍വ്വഹിക്കുന്നത്. അദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനം ധന സമ്പാദനമോ ആഘോഷമോ അല്ല. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതിമത വ്യത്യാസമില്ലാതെ കണ്ടെത്തി പരിരക്ഷിക്കുകയാണ് ചെയ്യുന്നത് .തങ്ങള്‍ പറഞ്ഞു സ്വാഗത സംഘം ചെയര്‍മാന്‍ വി.പികുഞ്ഞാപ്പു അദ്ധ്യക്ഷത വഹി...
Local news, Other

വി.ജെ.പള്ളിയിലെ സഫലം ’24 ശ്രദ്ധേയമായി

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നടന്ന സഫലം '24 പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവുത്സവം, രക്ഷിതാക്കളുടെ അമ്മോത്സവം, അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, സ്‌കൂളിന്റെ 100-ാം വാര്‍ഷിക പ്രഖ്യാപനം തുടങ്ങിയവ നടന്നു. സ്‌കൂളില്‍ നിന്നും ദീര്‍ഘകാല വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന വി.പി അബൂബക്കര്‍ മാസ്റ്റര്‍, പി.ജ്യോതിലക്ഷ്മി ടീച്ചര്‍ എന്നിവര്‍ക്കുള്ള പി.ടി.എ യുടെ സ്‌നേഹോപഹാര കൈമാറ്റവും സ്‌കൂളിലെ ജെ.ആര്‍.സി യൂണിറ്റ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. 2023-24 അധ്യയന വര്‍ഷത്തെ കുട്ടികളുടെ പഠന-പാഠ്യേതര നേട്ടങ്ങളും സ്‌കൂളിന്റെ മികവുകളും ഉള്‍കൊള്ളുന്ന 'മുദ്ര-2024' സ്‌കൂള്‍ സപ്ലിമെന്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് പ്രകാശനം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്...
Local news, Other

എ ആർ നഗർ വനിതാ സൗഹൃദം മെൻസ്ട്രൽ കപ്പ് വിതരണം നടന്നു

എ ആർ നഗർ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ മെസ്ട്രൽ കപ്പ് വിതരണ ഉത്ഘാടനം വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലൈല പുലൂണിക്ക് നൽകി കൊണ്ട് നിർവഹിച്ചു. സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പൂർണ്ണമായും ഒഴിവാക്കുവാനും, ഉപയോഗിച്ച നാപ്കിനുകൾ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനും സാധിക്കും എന്നതാണ് ഇതിൻ്റെ പ്രധാന ഗുണം. പരിപാടിയിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൽ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ജിഷ ടീച്ചർ, ജനപ്രതിനിധികൾ എ ആർ നഗർ മെഡിക്കൽ ഓഫീസർ മുഹമ്മദ് കുട്ടി സി.ടി , ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി , പി എച്ച് എൻ തങ്ക കെ.പി , ആരോഗ്യ പ്രവർത്തകർ , ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു....
Local news

കുണ്ടൂര്‍ പി എം എസ് ടി കോളേജ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ; കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി ഡി കെ മലപ്പുറം തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുമായും കോഴിക്കോട് മൈത്ര ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററുമായും സഹകരിച്ചാണ് കേളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 86 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 24 വനിതാ ദാതാക്കള്‍ ഉള്‍പ്പടെ 66 പേര്‍ രക്തദാനം നിര്‍വഹിച്ചു. ക്യാമ്പിന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജുദ്ദീന്‍, മൈത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഷ്ലി തോമസ്, ബി ഡി കെ താലൂക്ക് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത്, ജുനൈദ്, ഫവാസ് ചേളാരി, ഉസ്മാന്‍ ആഷിക്, സനൂപ്, മുനീര്‍, അജ്മല്‍, മറ്റ് അധ്യാപകരും എന്‍എസ്എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് നേതൃത്വം നല്‍കി....
Local news

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉയർന്നത് 117 വീടുകൾ ; താക്കോൽ കൈമാറ്റം നിർവഹിച്ചു

വള്ളിക്കുന്ന് : സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച 117 വീടുകളുടെ താക്കോൽ കൈമാറ്റം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽക്കേണ്ട വിഹിതം യഥാസമയം നൽകിയാൽ രണ്ടര വർഷം കൊണ്ട് ആറ് ലക്ഷം ഗുണഭോക്താക്കൾക്കും ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് ഭവനപദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 300 പേർക്കാണ് വീട് പൂർത്തിയാകുന്നത്. ജനറൽ വിഭാഗത്തിൽ 186 ഗുണഭോക്താക്കളും മത്സ്യത്തൊഴിലാളി മേഖലയിൽ 86 പേരും പട്ടികജാതി വിഭാഗത്തിൽ 28 പേരുമാണ് എഗ്രിമെന്റ് വെച്ച് വീട് നിർമാണം തുടങ്ങിയത്. ഇതിൽ 110 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ, ആരോഗ്യ സ്റ്റാന്റി...
Crime, Local news

താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി ; ക്രൂര കൃത്യം നടത്തിയത് മാനഹാനി ഭയന്ന്, എല്ലാം തുറന്ന് പറഞ്ഞ് മാതാവ്

താനൂര്‍ : താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. താനൂര്‍ പരിയാപുരം സ്വദേശി ജുമൈലത്ത് (29) ആണ് മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയത്. മാതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജുമൈലത്ത് പൊലീസിന് മൊഴി നല്‍കി. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം...
Local news, Other

വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതില്‍ യൂത്ത് ലീഗ് പുകമറ സൃഷ്ടിക്കുന്നു : സിപിഐ

തിരൂരങ്ങാടി : തിരുരങ്ങാടിയിലെ എല്ലാ വികസനങ്ങളുടെയും അട്ടിപ്പേറ് അവകാശപ്പെടുന്ന ലീഗിന്റെ ജാള്യത മറച്ച് വെക്കാനാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്കെതിരെയുള്ള അനാവിശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ രണ്ട് അംശവും അഞ്ച് ദേശവുമുള്ള തിരുരങ്ങാടിയിലെ എകവില്ലേജ് സ്മാര്‍ട്ട് വില്ലേജ് ആക്കി പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിന് നിലവിലെ ഓഫീസ് കുടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ നിന്നുള്ള ഭൂമിയില്‍ നിന്നും ഭൂമി ലഭ്യമാക്കുകയും സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് വകയിരുത്തുകയും ചെയ്തപ്പോള്‍ തിരുരങ്ങാടിയിലെ എല്ലാ വികസനങ്ങളുടെയും അട്ടിപ്പേറ് അവകാശപ്പെടുന്ന ല...
Local news, Malappuram

ജില്ലയിലെ ആദ്യ നാട്ടരങ്ങ് നാളെ വള്ളിക്കുന്നില്‍ മന്ത്രി നാടിന് സമര്‍പ്പിക്കും

വള്ളിക്കുന്ന് : സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ വള്ളിക്കുന്ന് അത്താണിക്കല്‍ ഓപ്പണ്‍ സ്റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. സായാഹ്നങ്ങളില്‍ ഇരിക്കാന്‍ മനോഹരമായ ഇരിപ്പിടങ്ങളും ചുറ്റിലും ഇന്റര്‍ലോക്കും കമ്പിവേലികളും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹാബിറ്റേറ്റിനായിരുന്നു നാട്ടരങ്ങിന്റെ നിര്‍മ്മാര്‍ണ ചുമതല. 20 ലക്ഷം രൂപയാണ് സാംസ്‌കാരിക വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. ചടങ്ങില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും....
Local news, Other

എസ് വൈ എസ് എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സാമ്പത്തിക സാക്ഷരത ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ 'സാമ്പത്തിക വ്യവഹാരങ്ങളുടെ മതം' എന്ന പ്രമേയത്തിൽ എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ചെമ്മാട് വ്യാപരഭവൻ ഹാളിൽ നടന്ന പരിപാടി സോൺ സാമൂഹികം പ്രസിഡന്റ് സിദ്ദീഖ് അഹ്‌സനി സി കെ നഗർ ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി. എ. പി ഖാലിദ് തിരൂരങ്ങാടി, സയ്യിദ് സൈനുൽ ആബിദ് അഹ്സനി, മുഹമ്മദ് ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ,കെ ടി മുഹമ്മദ്‌ ഷാഫി സയ്യിദാബാദ് പങ്കെടുത്തു....
Local news, Other

ഹരിതസേന പുരസ്കാര നിറവിൽ ചെട്ടിയാൻകിണർ ഹൈസ്കൂൾ

മലപ്പുറം ജില്ലയിലെ മികച്ച ഹരിതസേന പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിന് ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് എല്ലാ വിദ്യാലയങ്ങളിൽ നിന്നും മലപ്പുറം ജില്ല ദേശീയ ഹരിതസേന ക്ഷണിച്ചിരുന്നു. ഇത് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ പത്ത് വിദ്യാലയങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. ദേശീയ ഹരിത സേനയുടെ സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. കൃഷി, ആരോഗ്യ - ശുചിത്വ, പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഈ വർഷം പ്രാധാന്യം നൽകിയിട്ടുള്ളത്. ജൈവ നെൽ കൃഷിയിലുള്ള പരിശീലനവും പ്രായോഗിക പ്രവർത്തനങ്ങളും കുട്ടികൾ നിർവഹിച്ചുവരുന്നുണ്ട്. ആര...
Local news

തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം പൂർത്തിയായി

തിരൂരങ്ങാടി : നഗരസഭ 2023- 2024വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം പൂർത്തിയായി. മൂന്നാം ഘട്ടം കാച്ചടി എൽ, പി സ്കൂളിൽ നടന്നു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു, സുജിനി മുള മുക്കിൽ, സി.പി സുലൈഖ, എം പി ഫസീല, പി, ഖദീജ, കെ ടി ബാബു രാജൻ, സഹീർ വീരാശേരി, പി.കെ മഹ്ബൂബ്, ഫാത്തിമ പൂങ്ങാടൻ, ആരിഫ വലിയാട്ട്, സമീർ വലിയാട്ട്. ഡോ.എം,തസ്ലീന, എസ്, പി സുമേഷ് സംസാരിച്ചു, ആകെ 1200 ഓളം ഗുണഭോക്താക്കൾക്ക് നൽകി,12 മുതൽ 23വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് മൂന്നാം ഘട്ടത്തിൽവിതരണം ചെയ്തത്,...
Local news, Other

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉയർന്നത് 117 വീടുകൾ ; താക്കോൽ കൈമാറ്റം 27 ന്

വള്ളിക്കുന്ന് : സംസ്ഥാന സർക്കാറിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ ലൈഫ് ഭവന പദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചത് 117 വീടുകള്‍. പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റം ഫെബ്രുവരി 27ന് നടക്കും. രാവിലെ 11.30ന് അത്താണിക്കലിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് താക്കോല്‍ കൈമാറ്റം നിര്‍വഹിക്കും. ലൈഫ് ഭവന പദ്ധതിയിലൂടെ വള്ളിക്കുന്നിൽ ആദ്യഘട്ടത്തിൽ 300 പേർക്കാണ് വീട് പൂർത്തിയാകുന്നത്. ഇതിൽ പൂർത്തിയായവയുടെ താക്കോൽ കൈമാറ്റമാണ് നടക്കുന്നത്. മലപ്പുറം ജില്ലയിൽ തന്നെ ലൈഫ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉൾപ്പെട്ടെ ചുരുക്കം ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് വള്ളിക്കുന്ന്. മൽസ്യത്തൊഴിലാളികളും എസ്.സി വിഭാഗത്തിൽപ്പെട്ടവരും ജനറൽ വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടെ 300 ഗുണഭോക്താക്കളാണ് എഗ്രിമെന്റ് വെച്ച് വള്ളിക്കുന്നിൽ വീടു നിർമ്മാണം നടത്തിവരുന്നത്. ഭവന പദ്ധതിക...
Local news, Other

വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം 26ന്

വേങ്ങര : വേങ്ങര, തിരുവാലി 110 കെ.വി സബ് സ്‌റ്റേഷനുകളുടെ നിർമാണോദ്ഘാടനം ഫെബ്രുവരി 26ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. തിരുവാലി 110 കെ.വി സബ് സ്‌റ്റേഷന്റെ ഉദ്ഘാടനം രാവിലെ പത്തിന് തിരുവാലി ഗ്രാൻഡ് ഓഡിറ്റോറിയത്തിലും വേങ്ങര 110 കെ.വി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ഊരകം സുൽത്താൻ കാസിൽ ഓഡിറ്റോറിയത്തിലുമാണ് നടക്കുക. വേങ്ങരയിൽ 24 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പുതിയ സബ്‌സ്റ്റേഷൻ ഒന്നര വർഷംകൊണ്ട് യാഥാർഥ്യമാക്കപ്പെടുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മലപ്പുറം ജില്ലയുടെ മധ്യഭാഗത്തെ വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്പൂർ തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി...
Local news, Other

കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും സേവന വേതന കരാർ പുതുക്കിയില്ല ; എൽപി ജി സിലിണ്ടർ ട്രക്ക് ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

ചേളാരി : കാലാവധി കഴിഞ്ഞ് ഒന്നരവർഷമായിട്ടും സേവന വേതന കരാർ പുതുക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എൽപിജി ബോട്ലിംഗ് പ്ലാൻറുകൾക്കു മുമ്പിൽ കേരള സംസ്ഥാന എൽപി ജി സിലിണ്ടർ ട്രക്ക് ഡ്രൈവേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മൂന്നു മണിക്കൂർ പ്രതിഷേധധർണ്ണ നടത്തി. തൊഴിലാളികളാരും തന്നെ ജോലിക്കുകയറാഞ്ഞതിനാൽ സംസ്ഥാനത്തെ പ്ലാൻറുകളുടെ പ്രവർത്തനം മൂന്നുമണിക്കൂർ പൂർണ്ണമായും നിശ്ചലമായി. ഐഒസി ചേളാരി ബോട്ലിംഗ് പ്ലാൻറിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി.പി. സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. ഗോവിന്ദൻകുട്ടി,ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് അഡ്വ.കെ.ടി. വിനോദ്കുമാർ , സെക്രട്ടറി അജയൻ കൊളത്തൂർ,ബി എം എസ് നേതാവ് ഗിൽബർട്ട് ഐ എൻ ടി...
Local news

ആണ്ട് നേർച്ച സമാപിച്ചു

മൂന്ന് ദിവസങ്ങളിലായി വലിയപറമ്പ് ഖഹഹാരിയ്യ നഗറിൽ നടന്ന പാണക്കാട് സയ്യിദ് മുഹമ്മദ്‌ ഷിഹാബുദീൻ അബ്ദുൽ ഖഹഹാർ പൂക്കോയ തങ്ങളുടെ 42 മതും പുത്രൻ സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങളുടെ 6 മതും ആണ്ട് നേർച്ച സമാപിച്ചു. വൈകിട്ടു പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂo ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ്‍ലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവഹിച്ചു. സംഘടനപരമായ ഭിന്നതകൾ വ്യക്തി ബന്ധങ്ങളിൽ ഒരുവിധത്തിലുള്ള അകൽച്ചയുമില്ലാതെ സ്നേഹത്തോടെ ജീവിച്ചു മാതൃക കാണിച്ചവരായിരുന്നു ഈ രണ്ട് മഹത്തുക്കൾ എന്ന് അദ്ദേഹം സൂചിപ്പിച്ചു. മൌലാന നജീബ് മൗലവി മുഖ്യ പ്രഭാഷണം നിർവഹിച്ചു. കോഴിക്കോട് വലിയ ഖാസി നാസിർ ഹയ്യ് ശിഹാബ് തങ്ങൾ ,സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ പരപ്പനങ്ങാടി, സയ്യിദ് സൈനുൽ ആബ്ദീൻ തങ്ങൾ, സയ്യിദ് അബ്ദുൽ മലിക് ജമലുല്ലൈലി, ഒ കെ മൂസാൻ കുട്ടി മുസ്‌ലിയാർ, ജാഫറലി മുഇനി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് സിക്രട്...
Local news, Other

പാലിയേറ്റീവ് കെയറിന് ഖുത്തുബ്ബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

തിരൂരങ്ങാടി : സാന്ത്വനം പാലിയേറ്റീവ് കെയറിന് ചെമ്മാട് ഖുത്തുബ്ബുസ്സമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ പാലിയേറ്റിവിനായി 1,76,800 രൂപയാണ് സമാഹരിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംഖ്യ പാലിയേറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിദ്ദീഖ് മാസ്റ്റര്‍,വൈസ് പ്രിന്‍സിപ്പള്‍ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, പാലിയേറ്റീവ് ഭാരവാഹികളായ മൂര്‍ക്കത്ത് മുഹമ്മദ് കുട്ടി ഹാജി, ഖാലിദ് തിരൂരങ്ങാടി, കെ പി ജലീല്‍,കെ എം അബ്ദുസമദ് എന്നിവര്‍ സംബന്ധിച്ചു. നൂറുല്‍ ഹുദാ ഇംഗ്ലീഷ് സ്‌കൂള്‍തിരൂരങ്ങാടി, തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി ഓറിയന്റല്‍ യുപി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സംഖ്യ സാന്ത്വനം പാലിയേറ്റീവിന് കൈമാറിയിരുന്നു....
Local news, Other

കോടികളുടെ ഇലക്ട്രല്‍ ബോണ്ട് അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണം ; രാഷ്ട്രീയ ജനതാദള്‍

വേങ്ങര : സുപ്രീം കോടതി റദ്ദാക്കിയ ഇലക്ട്രിക്കല്‍ ബോണ്ടിലൂടെ കോടികള്‍ സമ്പാദിച്ച ബിജെപിയുടെ അഴിമതി അന്വേഷിക്കാന്‍ ഈഡി തയ്യാറാവണമെന്ന് രാഷ്ട്രീയ ജനതാദള്‍ ജില്ലാ സെക്രട്ടറി അലി പുല്ലിത്തൊടി ആവശ്യപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ വേങ്ങര മണ്ഡലം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ആര്‍ ജെ ഡി ജില്ലാ ഉപാധ്യക്ഷന്‍ എന്‍ജിനീയര്‍ മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി വള്ളില്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു വേങ്ങര മണ്ഡലം പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ചെമ്പന്‍ ശിഹാബുദ്ധീന്‍, വൈസ് പ്രസിഡണ്ട് മാരായി ഹനീഫ പാറയില്‍, അബൂബക്കര്‍ സി, ജനറല്‍ സെക്രട്ടറിയായി കടവത്ത് കൃഷ്ണന്‍കുട്ടി, സെക്രട്ടറിമാരായി ഹമീദ് മദാരി, റഷീദ് നരിപ്പറ്റ, ട്രഷര്‍ ആയി അഷ്‌റഫ് ടിവി വലിയോറ എന്നിവരെ തിരഞ്ഞെടുത്തു വേങ്ങര മണ്ഡലത്തില്‍ മമ്പുറത്ത് വെച്ച് നടക്കുന്ന കിസാന്‍ ജനതയുടെ സെമിനാര്‍ വിജയിപ്പിക്കാനും തീരുമാനിച്ചു. സൈതല...
Local news, Other

തിരൂരങ്ങാടി നഗരസഭ കേരഗ്രാമം പദ്ധതി ഉദ്ഘാടനം 22ന്

തിരൂരങ്ങാടി: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖേനെ തിരൂരങ്ങാടി നഗരസഭയില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി 2024 ഫെബ്രുവരി 22ന് വൈകു: 3 മണിക്ക് ചന്തപ്പടി കൃഷിഭവനില്‍ കെ.പിഎ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 2.45ന് ഘോഷയാത്ര ചന്തപ്പടി സ്‌കൂള്‍ പരിസരത്ത് നിന്നും തുടങ്ങും. കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. കേരഗ്രാമം പദ്ധതയില്‍ അപേക്ഷിച്ചവര്‍ക്കുള്ള തെങ്ങുകയറ്റ ഉപകരണങ്ങളുടെ വിതരണവും ചടങ്ങില്‍ നടക്കും. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. ഇതിനകം 500 ഓളം അപേക്ഷകള്‍ പദ്ധതി പ്രകാരം ലഭിച്ചു. എല്ലാ ഡിവിഷനുകളിലും കേരസമിതികള്‍ രൂപീകരിച്ചിരുന്നു. മുനിസിപ്പല്‍ തല കേരസമിതിയും നിലവില്‍ വന്നു. വിപുലമായ പരിപാടികളോടെ ഉദ്ഘാടനം നടക്കും. വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക...
Local news, Other

വെന്നിയൂര്‍ ജി എം യു പി സ്‌കൂളിലെ ചുറ്റുമതിലിന് 6 ലക്ഷം അനുവദിച്ചു

തിരൂരങ്ങാടി : വെന്നിയൂര്‍ ജിഎം യുപി സ്‌കൂളിലെ ചുറ്റു മതിലിന് 6 ലക്ഷം അനുവദിച്ചു. എസ് എസ് കെയില്‍ നിന്നും ലഭിച്ച 6 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് ചുറ്റു മതിലിന്റെ പണി പൂര്‍ത്തിയാക്കിയത്. നിലവില്‍ 80 മീറ്റര്‍ മതിലിന്റെ പണിയാണ് പൂര്‍ത്തിയായതെങ്കിലും ഇനിയും എണ്ണൂറ് മീറ്ററോളം മതിലിന്റെ പണി പൂര്‍ത്തിയാകാന്‍ ഉണ്ട്. ചുറ്റുമതില്‍ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. ഡിപിസി എസ് എസ് കെ പി മനോജ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇപിഎസ് ബാവ, വാര്‍ഡ് കൗണ്‍സിലര്‍ സി പി സുലൈഖ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം ഡി മഹേഷ്, പരപ്പനങ്ങാടി ഏഇഒ എം സക്കീന ,പരപ്പനങ്ങാടി ബിപിസി വി എം സുരേന്ദ്രന്‍, പിടിഎ പ്രസിഡണ്ട് അസീസ് കാരാട്ട്, എസ് എം സി ചെയര്‍മാന്‍ പി അബ്ദുല്‍ മജീദ് ,ഹെഡ്മാസ്റ്റര്‍ ഐ.സലീം പ്രസംഗിച്ചു...
Kerala, Local news, Malappuram

ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ല : പി എം എ സലാം

തിരൂരങ്ങാടി : പ്രവാസികളുടെ അത്യുന്നത സഭ എന്ന് കൊട്ടി ഘോഷിച്ച് രൂപീകരിച്ച ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച അനേക ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാതെ, പ്രവാസികളെ അവഗണിക്കുകയും ചൂഷണം വിധേയരാക്കുകയും ചെയുന്ന സമീപനമാണ് കേരള സർക്കാർ തുടർന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് താലൂക്ക് ഓഫിസിനു മുമ്പിൽ - ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി പെൻഷൻ പദ്ധതിയിൽ 60 പിന്നിട്ടവർക്ക് അംഗത്വം പോലും നൽകുന്നില്ല, പ്രവാസി പുനരധിവാസം ഇപ്പോഴും ജലരേഖയാണെന്നും, പ്രവാസി പദ്ധതി വിഹിതം വെട്ടിക്കുറച്ച ബജറ്റ് അവഗണന തുടരുന്നതിന്റെ ഉദാഹരണമാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ പി എം എ ജലീൽ അധ്യക്ഷത വഹിച്ചു. ജാഫർ കെ സ്വാഗതം പറഞ്ഞു. ഇ ഇബ...
Local news, Other

താനാളൂര്‍ പാറക്കുഴി ഇയ്യാത്തിയില്‍ ഔതോട്ടി റോഡ് നാടിന് സമര്‍പ്പിച്ചു

താനാളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പാറക്കുഴി ഇയ്യാത്തിയില്‍ ഔതോട്ടി റോഡ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു സ്ഥിരം സമിതി അധ്യക്ഷന്‍ പി.സതീശന്‍ , അംഗം റാഫി മുല്ലശേരി, അസി.സെക്രട്ടറി ബൈജു, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്എന്‍. മുജീബ് ഹാജി, പി.പി.എം ബഷീര്‍, സുലൈമാന്‍ അരീക്കാട് എന്നിവര്‍ പങ്കെടുത്തു....
Kerala, Local news, Malappuram

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു....
Local news, Malappuram, Other

ഉത്സവ പറമ്പിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി

എ ആ ർ നഗർ : ഹെൽത്തി കേരളയുടെ ഭാഗമായി ചെണ്ടപ്പുറായ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാചക പുര, കുടിവെള്ളം, സമീപത്തുള്ള കച്ചവട സ്ഥാപനങ്ങൾ എന്നിവ പരിശോധിക്കുകയും മാലിന്യ സംസ്കരണം ഉറപ്പ് വാരുത്തുകയും, അജൈവ മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ഹെത്ത് ഇൻസ്പെകർ മുഹമ്മദ് ഫൈസൽ ടി . നേതൃത്വം നൽകി പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിജി മോൾ , നിഷ എന്നിവർ പങ്കെടുത്തു....
Local news

എസ്ഡിപിഐ ജന മുന്നേറ്റ യാത്രയുടെ മൂന്ന് ദിവസം നീണ്ടുനിന്ന പ്രചരണ ജാഥ സമാപിച്ചു

പരപ്പനങ്ങാടി : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന് പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മൗലവി മൂവാറ്റുപുഴ നയിക്കുന്ന ജനമേറ്റ യാത്രയുടെ പ്രചരണാർത്ഥം തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ജാഥ ക്യാപ്റ്റനുമായ ജാഫർ ചെമ്മാടിനെ നേതൃത്വത്തിൽ തിരൂരങ്ങാടി മണ്ഡലത്തിൽ മൂന്നു ദിവസം നീണ്ടുനിന്ന പ്രചരണ ജാഥ സംഘടിപ്പിച്ചു. 15ന് പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും ആരംഭിച്ച ജാഥ മണ്ഡലം കമ്മിറ്റി അംഗം അക്ബർ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു തുടർന്ന്:16,17, തീയതികളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനങ്ങൾക്ക് ശേഷം 17 ന് വൈകിട്ട് 7 മണിക്ക് എടരിക്കോട് സമാപിച്ചു. സമാപന പൊതുയോഗത്തിൽ ഹമീദ് പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി, ജില്ലാ കമ്മിറ്റി അംഗം സൈതലവി ഹാജി ആശംസകൾ അറിയിച്ചു വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മണ്ഡലം കമ്മിറ്റിയംഗം അക്ബർ പരപ്പനങ്ങാടി, നൗഫൽ പരപ്പനങ്ങാടി ബക്കർ പന്തക്കൻ, സലാം പരപ്പനങ്ങാടി, ഉസ്മാൻ ഹാജി, എന്...
Local news, Other

എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

കക്കാട്: 35 വര്‍ഷം പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തില്‍ എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കക്കാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ എസ് വൈ എസ് തിരൂരങ്ങാടി മുനിസിപ്പല്‍ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തി. ഒ. അബ്ദുര്‍റഹീം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ സ്വിദ്ദീഖ് സുഹ്രി, അജ്മല്‍ റഹ്‌മാന്‍ സൈനി, യൂനുസ് മുസ്ലിയാര്‍, യൂണിറ്റ് പ്രസിഡണ്ട് ആശിഖ് പി.ടി, സെക്രട്ടറി ശാമില്‍ കെ.പി, ട്രഷറര്‍ സാബിത് ഒ, വര്‍ക്കിംഗ് സെക്രട്ടറി ബാസിത്വ് സി.വി, സ്വാദിഖലി.ഒ, മുഹ്‌സിന്‍ ഒ, സ്വഫ്വാന്‍ ഒ, ഫാസില്‍ കെ.പി, അബ്ദുര്‍റഹ്‌മാന്‍ കെ.എം എന്നിവരും എസ്‌കെഎസ്എസ്എഫ്, എസ്‌കെഎസ്ബിവി പ്രവര്‍ത്തകരും പങ്കെടുത്തു....
Local news, Malappuram

ഡല്‍ഹിയില്‍ വച്ച് മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു ; പ്രതി തിരൂരില്‍ പിടിയില്‍

തിരൂര്‍ : ഡല്‍ഹിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഡല്‍ഹി പൊലീസ് തിരൂരില്‍ വച്ച് അറസ്റ്റില്‍. തിരൂര്‍ പെരുന്തല്ലൂര്‍ സ്വദേശിയും ടാര്‍സെന്‍ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീനെയാണ് (34) അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസില്‍ പ്രതി കൂടിയായ ഇയാള്‍ തിരൂരിലെ അറിയപ്പെടുന്ന റൗഡിയാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയുടെ ജന്മദിന പാര്‍ട്ടിക്ക് സുഹൃത്ത് വഴി അടുപ്പത്തിലായ സിറാജുദ്ദീന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞദിവസം തിരൂരില്‍ എത്തിയ ഡല്‍ഹി പൊലീസ് തിരൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിറാജുദ്ദീനെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്...
Local news

സി. ആര്‍. സെഡില്‍ മൂന്നിയൂര്‍ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതി, മുന്‍ കൈ എടുത്തത് സംസ്ഥാന സര്‍ക്കാറെന്ന് ഇടതുപക്ഷം, ഒഴിവാക്കിയിട്ടില്ലെന്ന് രേഖകളും

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ ( CRZ ) തീരദേശ നിയന്ത്രണ മേഖലയിൽ നിന്ന് മൂന്നിയൂർ പഞ്ചായത്ത് ഇനിയും മോചിതമായിട്ടില്ല. സി. ആർ. സെഡ്. നിയമത്തിന്റെ പരിധിയിൽ നിന്നും മൂന്നിയൂർ പഞ്ചായത്തിനെ ഒഴിവാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണ സമിതിയും സംസ്ഥാന സർക്കാറാണ് ഇതിന് മുൻ കൈ എടുത്തിട്ടുള്ളതെന്ന് ഇടതുപക്ഷവും അവകാശ വാദമുന്നയിക്കുന്നതിനിടെയാണ് മൂന്നിയൂർ പഞ്ചായത്ത് പരിധിയിൽ ഇപ്പോഴും സി.ആർ. സെഡ് നിയമം നില നിൽക്കു ന്നുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നത്. പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ വിവരാവകാശ നിയമ പ്രകാരം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് മൂന്നിയൂർ പഞ്ചായത്തിൽ 1996 മുതൽ സി.ആർ. സെഡ് നിയമം ബാധകമാണെന്നും പഞ്ചായത്തിൽ സി. ആർ. സെഡ്. നിയമം പിൻവലിച്ച...
Local news, Other

വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി

തിരൂരങ്ങാടി : വിവരാവകാശത്തില്‍ വിചിത്ര മറുപടിയുമായി മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറി. മൂന്നിയൂര്‍ പഞ്ചായത്തില്‍ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വാര്‍ഡ് 11 ലെ താമസക്കരനായ കൊല്ലഞ്ചേരി അഹമ്മദ് കോയ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് വിചിത്രമായ മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ സി.ആര്‍. സെഡ് നിയമം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന മറുപടി ഒഴിച്ച് ശേഷം ചോദ്യങ്ങള്‍ക്ക് ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല എന്ന അഴകൊഴമ്പന്‍ മറുപടിയാണ് നല്‍കിയിരിക്കുന്നത്. കാലൂണ്ടി പുഴ കടന്ന് പോവുന്ന മൂന്നിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് തടസങ്ങള്‍ ഉണ്ടോ ,സി.ആര്‍. സെഡ് നിയമം നില നില്‍ക്കെ നിര്‍മ്മിച്ച വീടുകള്‍ക്ക് താല്‍ക്കാലിക നമ്പര്‍ കൊടുത്തവര്‍ക്ക് സ്ഥിര നമ്പര്‍ കൊടുക്കുന്നുണ...
error: Content is protected !!