Tag: Vengara

Kerala, Local news, Other

കുറ്റൂര്‍ നോര്‍ത്ത് കെ എം എച്ച് എസ് സ്‌കൂള്‍ ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

വേങ്ങര: കുറ്റൂര്‍ നോര്‍ത്ത് കെ.എം എച്ച് എസ് സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഹെല്‍ത്ത് കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് ഹെല്‍ത്ത് കോര്‍ണര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന കര്‍മ്മം ഡോക്ടര്‍ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു സ്‌കൂള്‍ മാനേജര്‍ കെ. പി അബ്ദുള്‍ മജീദ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ 40 വര്‍ഷത്തിലേറെയായി എ ആര്‍ നഗര്‍ കുറ്റൂര്‍ നോര്‍ത്ത് പ്രദേശത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടര്‍ അരവിന്ദാക്ഷനെ ആദരിക്കലും,ഡോക്ടര്‍ മുഹമ്മദ് കുട്ടി നയിച്ച പ്രഥമ ശുശ്രൂഷക്ലാസും നടന്നു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ഷാജന്‍ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ഉമ്മര്‍കോയ കെ.വി, വേങ്ങര പി എച്ച് എസ് സി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ ഈസാ മുഹമ്മദ്, കുന്നുംപുറം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍ അഹമ്മദ്, അലുമ്‌നി പ്രതിന...
Kerala, Local news, Other

യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര സ്വദേശിക്ക്

വേങ്ങര : ദുബൈ ഇന്ത്യന്‍ കോണ്‍സലേറ്റും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനും സംയുക്താഭിമുഖ്യത്തില്‍ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച ഏര്‍പ്പെടുത്തിയ യു.എ.ഇയില്‍ മികവുറ്റ സേവനത്തിനുള്ള പ്രധാന അധ്യാപക പുരസ്‌കാരം വേങ്ങര, വലിയോറ പുത്തനങ്ങാടി സ്വദേശി വളപ്പില്‍ അബ്ദുല്ലക്കുട്ടിക്ക്. അജ്മാനില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ സാമ്പത്തിക കാര്യ കോണ്‍സലില്‍ നിന്ന് അബ്ദുല്ലക്കുട്ടി പുരസ്‌കാരം ഏറ്റുവാങ്ങി. നിലവില്‍ യു.എ.ഇ യിലെ റാസല്‍ഖയ്മയിലെ ഇന്ത്യന്‍ അസോസിയേഷന് കീഴിലുള്ള സി.ബി.എസ്.ഇ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളായ ഇന്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് അബ്ദുല്ലക്കുട്ടി. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി രണ്ട് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ രംഗത്ത് സേവന പരിചയമുള്ള അബ്ദുല്ലകുട്ടി തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ത്രിപുരയിലെ കേന്ദ്രീയ വിദ്യാലയം, മലപ്പുറത്തെ എം.സി.ടി. ...
Kerala, Local news, Malappuram, Other

വേങ്ങരയില്‍ 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ശരീരത്തിലും തലയിലും മുറിപാടുകള്‍

വേങ്ങര : 75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര മാട്ടില്‍ പള്ളി കരുവേപ്പന്‍ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാന്‍ എന്ന ഇപ്പു (75) നെയാണ് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും സാമ്പത്തിക ഇടപാട് ഉള്ളതാണെന്നും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രി 2 മണിയോടെ അബ്ദുറഹിമാനെ കാണായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ ഏഴ് മണിക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെത്തി മൃതദേഹം കരക്കു കയറ്റുകയായിരുന്നു. ഇദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കുളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും, സൈന്റഫിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും ...
Local news, Malappuram

സ്ഥാനാരോഹണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

വേങ്ങര : കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍റ്റ് മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. നിയോജമണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ പി പി ആലിപ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് നഹ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കരീം കാബ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സിദ്ധീഖ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ കെ ആലി മൊയ്ദീന്‍, പി പി എ ബാവ, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം എന്‍ ആശിഖ്, മാസ് റിലീസ് സെല്‍ ഭാരവാഹികളായ വി പി കുഞ്ഞിമുഹമ്മദ് ഹാജി, കെ.കുഞ്ഞിമൊയ്ദീന്‍,മുസ്തഫ പുള്ളി ശ്ശേരി, സലിം മാസ്റ്റര്‍, ഹസ്സന്‍ പി കെ, സക്കീര്‍ ഹാജി, കെ.ഗംഗാധരന്‍, വിജയന്‍കാളങ്ങാടന്‍,കബീര്‍ ആസാദ്,അസ്ലം എന്‍ കെ ,എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് ചെയര്‍...
Kerala, Local news, Other

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി പൊതു പ്രവര്‍ത്തകന്‍

വേങ്ങര : അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത് ചെണ്ടപ്പുറായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി പൊതു പ്രവര്‍ത്തകന്‍. ചെണ്ടപ്പുറായ സ്വദേശിയായ ഷമീം തറിയാണ് ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടമുണ്ടാക്കുന്നതിനായി 5 സെന്റ് സ്ഥലം നല്‍കിയത്. വര്‍ഷങ്ങളായി ആരോഗ്യ കേന്ദ്രം വാടക കെട്ടി ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടമുണ്ടാക്കുന്നതിന് സ്ഥലം ലഭ്യമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതിനിടെയാണ് പൊതുപ്രവര്‍ത്തകനായ ഷമിം സ്ഥലം വാഗ്ദാനം ചെയ്തത്. നാട്ടില്‍ നടന്ന ചടങ്ങില്‍ സ്ഥലത്തിന്റെ രേഖ ഷമീമിന്റെ പിതാവ് കരീം ഹാജി പി.കെ. കുഞ്ഞാലി കുട്ടി എംഎല്‍എക്ക് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്ത് അലി ആധ്യക്ഷ്യം വഹിച്ചു. ഡോ ഫിറോസ് ഖാന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ബ്ലോക്ക് അം...
Kerala, Local news

പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി

വേങ്ങര : പറപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കായുള്ള യോഗ പരിശീലന ക്ലാസ് തുടങ്ങി. തറയിട്ടാലിലുള്ള കിംങ്‌സ് ഇന്റോര്‍ സ്റ്റേഡിയത്തിലാണ് ആദ്യ ഘട്ട പരിശീലനം തുടങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവിടെ വച്ച് 4.30 മുതല്‍ 5.30 പരിശീലനമുണ്ടാകും, ശേഷം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വയോജനങ്ങള്‍ക്ക് പരിശീലനം നല്‍കും. ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വിസലീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സി കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടി റസിയ, ഇ കെ സൈദുബിന്‍ ,ഉമൈബ ഊര്‍ഷമണ്ണില്‍, സഫിയ മലേക്കാരന്‍, ടി പി സുമിത്ര, ഐക്കാടന്‍ വേലായുധന്‍, എപി ഷാഹിദ, നസീമ സിറാജ്, അംജത ജാസ്മിന്‍, ഫസ്‌ന ആബിദ്, ടി ആബിദ, താഹിറ എടയാടന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ഉസ്മാന്‍, ഇ കെ സുബൈര്‍, വി എസ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീരാഗ് പരിശീലനത്തിന് നേതൃത്വം നല്‍കി ...
Local news

ബസ് വെയിറ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം അം ആദ്മി

വേങ്ങര : വേങ്ങര പഞ്ചായത്ത് അധീനതയിലുള്ള മണ്ണിപ്പിലാക്കൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അം ആദ്മി പാർട്ടി. നിലവിൽ വെയ്റ്റിംഗ് ഷെഡ് ശോചനീയാവസ്ഥയിലാണ്. ഏത് സമയത്തും നിലം പൊത്താറായ വെയിറ്റിംഗ് ഷെഡ് പ്ലാസ്റ്റിക്കുകളുടെയും പേപ്പറുകളുടെയും വേസ്റ്റ് കൂമ്പാരമായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് ക്ലീനിങ് വിഭാഗം ഇവിടേക്ക് തിരിഞ്ഞു നോക്കാറു പോലുമില്ല. സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ ഇപ്പോഴും ഉപയോഗിക്കുന്ന ബസ് വെയിറ്റിംഗ് ഷെഡ് ഇഴ ജന്തുക്കളുടെ താമസസ്ഥലമായി മാറിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഷെഡിന്റെ ശോചനീയ അവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് പാർട്ടി ഭാരവാഹികളായ വി എം ഹംസ കോയ , എം വി ഷബീർ അലി, പി ഒ ഷമീം ഹംസ , അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ ആവശ്യപ്പെട്ടു. അടിയന്തിരമായി ബസ് വെയിറ്റിംഗ് ഷെഡ് മെയിൻറനൻസ് ചെയ്യുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയുമായി സംസാരിക്കുമെന്നും അംആദ്മി പാർട്ടിയുടെ ...
Local news

വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

വേങ്ങര :വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് മെമ്പറായ യൂസുഫലി വലിയോറ സ്ഥലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടിക്കും ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് വിഭജിച്ചാണ് വേങ്ങരയില്‍ പുതിയ ഓഫീസ് അനുവദിച്ചിട്ടുള്ളത്. വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് ഇല്ലാത്തതിനാല്‍ കാര്‍ഷിക ജലസേചന പദ്ധതികള്‍ പാടെ താളം തെറ്റിയ അവസ്ഥയിലായിരുന്നു. ഓഫീസ് അനുവദിച്ചതോടെ ഈ വിഷയത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്. വേങ്ങര പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപമുള്ള ജലനിധിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാ...
Kerala, Local news, Other

ചെങ്ങായിചെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

വേങ്ങര : ചേറൂർ പി പിടി എം വൈ എച്ച് എസ് എസ് സ്കൂളിലെ ചെങ്ങായിചെപ്പ് പദ്ധതി ഉദ്ഘാടനം യത്തീംഖാന സെക്രട്ടറി എംഎം കുട്ടി മൗലവി നിർവഹിച്ചു. നിർധനരായ കുട്ടികൾക്കും അസുഖവും മറ്റും കാരണം പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്കും വലിയ അനുഗ്രഹമാണ് ചങ്ങായിചെപ്പ് പദ്ധതി. ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ മിഠായി വാങ്ങാനും മറ്റും ചെലവഴിക്കുന്ന നാണയത്തുട്ടുകൾ സമാഹരിച്ചുകൊണ്ട് അർഹരായവർക്ക് ലക്ഷങ്ങളുടെ സഹായം ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പ്രധാന അധ്യാപകൻ പി അബ്ദുൽ മജീദ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ പുളിക്കൽ, കൺവീനർ ടി സിദ്ദീഖ്, കുഞ്ഞഹമ്മദ് ഫാറൂഖ്, സന്തോഷ് അഞ്ചൽ, വിദ്യാർത്ഥി പ്രതിനിധി അസിൻ തുടങ്ങിയവർ സംസാരിച്ചു ...
Kerala, Local news, Malappuram

വേങ്ങര ബ്ലോക്ക് ആയുഷ്മാൻ ഭവ ഉദ്ഘാടനം നിർവ്വഹിച്ചു

വേങ്ങര : ആയുഷ്മാന്‍ഭവ കാംപയ്‌നിന്റെ വേങ്ങര ബ്ലോക്ക് തല ഉദ്ഘാടനം കർമ്മം വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. വിവിധ ആരോഗ്യ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായും കൂടുതല്‍ ഫല പ്രദമായ രീതിയില്‍ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പിലാക്കുന്ന ക്യാംപയിനാണ് ആയുഷ്മാന്‍ഭവ. ഇതുവഴി വിദൂരപ്രദേശങ്ങളില്‍ ഇള്‍പ്പെടെയുളള അര്‍ഹരായിട്ടുലള എല്ലാ ഗുണഭോക്താക്കള്‍ക്കും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നു. ആയുഷ്മാന്‍ഭവ കാംപയ്‌നിന്റെ ദേശീയതല ഉദ്ഘാടനം രാവിലെ 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിര്‍വഹിച്ചു. മൂന്ന് ഘടകങ്ങളിലൂടെയാണ് ഈ ക്യാംപയിന്‍ നടപ്പിലാക്കുന്നത് . അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ കാര്‍ഡ് തയ്യാറാക്കി വിതരണം ചെയ്യുന്ന ആയുഷ്മാന്‍ ആപ്‌കേ ദ്വാര്‍3.0 , ജനകീയ...
Local news, Obituary

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശി സൗദിയില്‍ വച്ച് മരണപ്പെട്ടു

വേങ്ങര :പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സൗദിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണമംഗലം സ്വദേശി മരിച്ചു. കണ്ണമംഗലം പൂച്ചോലമാട് പരേതനായ കുഞ്ഞി മൊയ്തീന്‍ കുട്ടിയുടെ മകന്‍ താട്ടയില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. പൊള്ളലേറ്റ് മക്കത്ത് അല്‍ നൂര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. നിലവില്‍ മയ്യിത്ത് മക്കത്ത് ആശുപത്രിയില്‍ ആണ്. ...
Kerala, Local news, Other

വേങ്ങര കെഎസ്ഇബി അറിയിപ്പ്

വേങ്ങര : എടരിക്കോട് സബ്‌ സ്റ്റേഷനിൽ നിന്നും കൂരിയാട് സബ്‌സ്റ്റേഷനിലേക്കുള്ള 33kV ലൈനിലെ പോസ്റ്റുകൾ രാത്രിയിലുണ്ടായ കനത്ത മഴയിൽ ചരിഞ്ഞു പോയതിനാൽ കൂരിയാട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ഇത് വെകുന്നേരത്തോടെ മാത്രമേ ശരിയാക്കുവാൻ കഴിയുകയുള്ളു എന്നാണറിയുന്നത്. മറ്റു സബ്‌ സ്റ്റേഷനുകളിൽ നിന്നും പരിമിതമായ തോതിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പരമാവധി സ്ഥലങ്ങളിൽ സപ്ലൈ നൽകാൻ ശ്രമിക്കുന്നുണ്ട്. ആയതിനാൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഓവർലോഡ് ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ...
Obituary

യുവപണ്ഡിതൻ ഖത്തറിൽ ഫുട്‌ബോൾ കളിക്കിടെ മരിച്ചു

വേങ്ങര: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . വേങ്ങര പാക്കടപ്പുറായ - ഇരുകുളം സ്വദേശിയായ വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാരുടെയും ആയിഷയുടെയും മകൻ വി.ടി നൗഫല്‍ ഹുദവി (35) യാണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്‌ബോൾ കളിയുടെ വിശ്രമവേളയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ടൈപിസ്റ്റ് ആയി രണ്ടു മാസം മുമ്പാണ് ഖത്തറിലെത്തിയത്.ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇന്നലെയാണ് മൂന്നാമത്തെ കുഞ്ഞ് പിറന്നത്.  പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്ന് ബിരുദവും  ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും  കരസ്ഥമാക്കിയ നൗഫല്‍ ദാറുല്‍ഹുദായുടെ പതിമൂന്നാം ബാച്ചുകാരനാണ്. സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക്  കോളേജ്, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നീ സഹസ്ഥാപനങ്ങളിലും  ദാറുല്‍ഹുദാ സെക്കന്‍ഡറി വിഭാഗത്തിലും മരവട്ടം ഗ്രെയ്‌സ് വാലി...
Accident

ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി

വേങ്ങര ഊരകത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി അപകടം. ഊരകം പൂളാപ്പീസില്‍ വച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഒരു സ്തീയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ...
Kerala, Local news, Malappuram, Other

അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര : വേങ്ങര അല്‍സലാമ ഹോസ്പിറ്റലിന്റെ സഹായത്തോടെ പരപ്പില്‍പാറ യുവജന സംഘം സൗജന്യ അസ്ഥിരോഗ, വാത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പില്‍ പാറ ചെള്ളിത്തൊടു മദ്രസ്സയില്‍ വെച്ച് നടന്ന ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡോ: ജോവിന്‍ ജോസ് , ഡോ ഹിഷാം അബൂബക്കര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സിനും പരിശോധനക്കും നേതൃത്വം നല്‍കി. വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുറുക്കന്‍ മുഹമ്മദ്, പാറയില്‍ അസ്യ മുഹമ്മദ്, എ.കെ. എ നസീര്‍ ,ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍, ഹോസ്പ്പിറ്റല്‍ പി.ആര്‍ ഒ ബീരാന്‍ , മിസ്ഹാബ്, എന്‍ വൈ കെ വളണ്ടിയര്‍ അസ്ലം, സിദ്ധീഖ് നരിക്കോടന്‍, അസീസ് കൈപ്രന്‍, ശിഹാബ് ചെള്ളി, മുഹ്യദ്ധീന്‍ കീരി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ 120 രോഗികള്‍ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളുമായ സമദ് കുറുക്ക...
Information

കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ നിലവിൽ വന്നു

കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ നിലവിൽ വന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ തിരൂരങ്ങാടി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ പ്രസിഡണ്ട്ഇ കെ സുബൈർ മാസ്റ്റർ ജനറൽ സെക്രട്ടറിനാസർ വേങ്ങര ട്രഷറർബഷീർ പുല്ലമ്പലവൻ രക്ഷാധികാരികൾ 1.പി.എ ബി അച്ചനമ്പലം,2.പി.അസീസ് ഹാജി,3.മൊയ്തീൻ കുട്ടി മാസ്റ്റർ ഇരിങ്ങല്ലൂർ,4.കാട്ടു മൊയ്തീൻ. വൈസ് പ്രസിഡൻ്റ്മാർ1.എം.കെ റസാഖ്,2.യൂസുഫലി വലിയോറ,3.നൗഷാദ് വടക്കൻ,4.മീരാൻ വേങ്ങര5.കുഞ്ഞിമൊയ്തീൻ ചേറൂർ,6.കെ.എം നിസാർ ജോയിൻ്റ് സെക്രട്ടറിമാർ1.നെടുമ്പള്ളി സൈദു,2.യു. സുലൈമാൻ മാസ്റ്റർ,3.ഇ.കെ സൈദുബിൻ,4.പുള്ളാട്ട് ബാവ,5.പി.മുഹമ്മദ് ഹനീഫ,6.ഹംസ കുറ്റൂർ ...
Kerala, Local news, Malappuram, Other

വായനമത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വേങ്ങര : മലപ്പുറം ജില്ല ലൈബ്രറി കൗണ്‍സില്‍ സ്‌കൂള്‍ തല എല്‍ പി വായനമത്സര വിജയികള്‍ക്ക് അമ്പലമാട് വായനശാല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇരിങ്ങല്ലൂര്‍ എ എം എല്‍ പി സ്‌കൂളില്‍ പി ടി എ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വായനശാല സെക്രട്ടറി കെ ബൈജു, സി പി രായിന്‍കുട്ടി മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് സംസാരിച്ചു. ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ.എം എല്‍ പി സ്‌കൂളില്‍ സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു, ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, നാദിര്‍ഷ ,എ വി അബൂബക്കര്‍ സിദ്ധീഖ്, ഇ കെ റഷീദ് പ്രസംഗിച്ചു. ...
Kerala, Local news, Malappuram, Other

വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ‘വിഷന്‍ 2023’ആഘോഷിച്ചു.

തിരൂരങ്ങാടി : വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ 'വിഷന്‍ 2023' പരിപാടി ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മുന്‍ മേധാവിയും പ്രമുഖ എഴുത്തുകാരനും കൗണ്‍സിലറും പ്രഭാഷകനുമായ ഡോ.ഹാഫിസ് മുഹമ്മദ് എന്‍.പി. ഉദ്ഘാടനം ചെയ്തു. എംഇഎസ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു ചടങ്ങില്‍ എംഇഎസ് മലപ്പുറം ജില്ല പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, എംഇഎസ് സ്‌കൂള്‍ സെക്രട്ടറി പി എ സലാം ലില്ലിസ്, എംഇഎസ് മലപ്പുറം ജില്ലാ ട്രഷറര്‍ എന്‍ മുഹമ്മദ് കുട്ടി, എംഇഎസ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ. ഇ കെ അലവിക്കുട്ടി, സെക്രട്ടറി അഹമ്മദ് കുട്ടി മേടപ്പില്‍, സ്‌കൂള്‍ ജോയിന്‍ സെക്രട്ടറി നജ്മുദ്ദീന്‍ കല്ലിങ്ങല്‍, സ്‌കൂള്‍ കോഡിനേറ്റര്‍ വര്‍ക്കി കെ. വി, ഡോ. സാജിത, പി ടി എം എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മര്‍ ഫാറൂഖ് ടി കെ, സാജിത കെ, സുലൈഖ, പ്രഭല എന്നിവര്‍ സംസാരിച്ചു. സിബിഎസ്ഇ ...
Local news

മീസാൻ ഗോൾഡ് തട്ടിപ്പ്: പ്രതിഷേധ സമരവുമായി നിക്ഷേപകർ

വേങ്ങര: ആയിരക്കണക്കായ നിക്ഷേപകരെ കടബാധ്യതയിൽ ശ്വാസം മുട്ടിച്ചു കൊണ്ട് നിക്ഷേപക തുക തിരിമറി ചെയ്ത മീസാൻ എം .ഡി മാർക്കെതിരെ നിക്ഷേപക സമൂഹം പ്രതിഷേധ സമരവുമായി രംഗത്ത്. മീസാൻ അബ്ദുള്ള, യു. പോക്കർ, സലാവുദ്ദീൻ എന്നീ എം.ഡി.മാർ മൊത്തം ഇതിന് ഉത്തരവാദികൾ ആണെങ്കിലും, തുടക്കമെന്ന നിലക്ക് സ്ഥാപക എം.ഡി. മീസാൻ അബ്ദുള്ളയുടെ വീട്ടു പരിസരത്തേക്കാണ് പ്രതിഷേധം ഇരമ്പിയത് .കാരാത്തോട് ടൗണിൽ നിന്നും ആരംഭിച്ച് പൂളാപ്പീസിലുള്ള അബ്ദുല്ലയുടെ വീട്ടു പരിസരത്തൂടെ തിരിച്ച് നടത്തിയ പ്രകടനത്തിൽ വനിതകൾ അടക്കം 200ഓളം പേർ പങ്കെടുത്തു. സംസ്ഥാനത്തിന്റെ രണ്ടറ്റത്തുമുള്ള നിക്ഷേപകരിൽ ഏറെയും വയോജനങ്ങളും രോഗികളുമായിരുന്നു. 15 വർഷം മുൻപേ കോഴിക്കോട് ,അരീക്കോട് അടക്കമുള്ള മീസാൻ ഗോൾഡ് നിക്ഷേപ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് വ്യാപാര നഷ്ടം കൊണ്ടോ ,മറ്റു നിയമപ്രശ്നം കൊണ്ടോ അല്ല , നിക്ഷേപ തുക എംഡിമാർ വക മാറ്റി സ്വന്തം പേരിൽ ആക്കിയത് കൊണ്...
Accident

സൽക്കാരത്തിന് പോകുമ്പോൾ ക്രൂയിസർ വേങ്ങരയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വേങ്ങര : സൽക്കാരത്തിന് പോകുന്ന വണ്ടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ക്രൂയിസർ വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയും ഇവിടെ നിന്നിരുന്ന ഒരാളുടെ കാലിൽ ഇടി ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് മറിഞ്ഞത്. ഇവരുടെ കൂടെ മറ്റൊരു വാഹന ത്തിൽ ഉണ്ടായിരുന്ന ആൾ വണ്ടിയിൽ നിന്നിറങ്ങി നിൽക്കു മ്പോഴാണ് അപകടം. വണ്ടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്കാർക്കും കാര്യമായി പരിക്കില്ല. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.ചെമ്മാട് കരിപറമ്പിൽ നിന്നു വേങ്ങര ചെള്ളി എടയിൽ ഹംസക്കുട്ടി റോഡിൽ സൽക്കാരത്തിന് വേണ്ടി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത് ...
Gulf, Malappuram

ദുബൈയില്‍ കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു

ദുബൈയിലെ താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ് വേങ്ങര സ്വദേശി മരിച്ചു. വേങ്ങര എസ് എസ് റോഡ് നല്ലാട്ടു തൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. താമസ സ്ഥലത്ത് കെട്ടിടത്തിന്റെ കോണിപ്പടിയില്‍ നിന്നും വീണ നൗഷാദിനെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഉമ്മ: ഖദീജ.ഭാര്യ: റഹ്‌മത്ത് മക്കള്‍: ജാസ്മിന്‍ ,മുസമ്മില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും. ...
Kerala, Local news, Malappuram, Other

“എഴുതി തീർന്ന സമ്പാദ്യം” ; പെൻ ബോക്സ് ചലഞ്ചുമായി സി എസ് എസ് ലൈബ്രറി

പറപ്പൂർ :മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ക്യാംപയിനിന്റെ ഭാഗമായി ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പെൻ ബോക്സ് സ്ഥാപിച്ചു. പറപ്പൂർ ഇരിങ്ങല്ലൂർ എ എം എൽ പി സ്കൂളിൽ സ്ഥാപിക്കാൻ ഉള്ള പെൻ ബോക്സ് സ്കൂൾ ലീഡർ ഇകെ ഫാത്തിമ നജക്ക് സി എസ് എസ് ലൈബ്രറി പ്രവാസി ഭാരവാഹി ഫസലുറഹ്മാൻ എകെ കൈമാറി . ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ കേന്ദ്രീകരിച്ച് സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാംപയ്ൻ നടത്തുന്നത്. 'എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ, പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം. ആർട്ട് ഇൻസ്റ്റളേഷനാക്കിയും മാതൃക തീർക്കാം. വിദ്യാലയങ്ങളെയും വ...
Kerala, Local news, Malappuram

ഹരിത കേരളം വൃക്ഷത്തൈ നടല്‍ വേങ്ങര പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

വേങ്ങര : വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷിഭവനം സംയുക്തമായി നടപ്പിലാക്കുന്ന ഹരിത കേരളം വൃക്ഷത്തൈ നടല്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ നിര്‍വഹിച്ചു. കൃഷിഭവന്‍ വഴി വിതരണം ചെയ്ത ഗ്രാമപഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി 300 തെങ്ങിന്‍ തൈകള്‍ക്ക് ആവശ്യമായ തടങ്ങളാണ് തൊഴിലുറപ്പ് പദ്ധതി വഴി നട്ടു നല്‍കുന്നത്. പതിനാറാം വാര്‍ഡ് മെമ്പര്‍ കുറുക്കന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ നുസ്രത്ത് സ്വാഗതം പറഞ്ഞു, കൃഷി ഓഫീസര്‍ വിഷ്ണുനാരായണന്‍ പി എം, എം.ജി.എന്‍.ആര്‍.ഈ.ജി.എസ് എന്‍ജിനീയര്‍ മുബഷിര്‍ എന്നിവര്‍ ക്ലാസ് എടുത്തു, മെമ്പര്‍മാരായ ടി ടി അബ്ദുല്‍ കരീം, റുബീന അബ്ബാസ്, റഫീഖ് മൊയ്തീന്‍, സിപി അബ്ദുല്‍ ഖാദര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയര്‍ അമീര്‍, പാക്കട മുസ്തഫ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു. ...
Health,

തൊഴുത്ത് ആശുപത്രി വാർഡായി, ‘ഡയാലിസിസ്’ വിജയകരം; പശു സുഖം പ്രാപിക്കുന്നു

വേങ്ങര : എആർ നഗർ ചെണ്ടപ്പുറായ ചാലിലകത്ത് സുബൈറിന്റെ വീട്ടിലെ തൊഴുത്ത് കഴിഞ്ഞ ദിവസം ആശുപത്രി വാർഡായി മാറി. രണ്ടു യുവ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, ചെള്ളുപനി ബാധിച്ച് അവശനിലയിലായ പശുവിന്റെ ദേഹത്തു 2 ലീറ്റർ രക്തം കയറ്റി. അവശനിലയിലായിരുന്ന പശു ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നു. കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷണം വേണ്ടിവരുമെന്നു രക്തം കയറ്റൽ ചികിത്സയ്ക്കു നേതൃത്വം നൽകിയവരിലൊരാളായ തിരൂരങ്ങാടി ബ്ലോക്കിലെ ഡോ. മെൽവിൻ പറഞ്ഞു. മൂന്നു മാസം തമിഴ്നാട് കൃഷ്ണഗിരി മാർക്കറ്റിൽനിന്നാണു സുബൈർ പശുവിനെ വാങ്ങിയത്. ചെള്ളുപനി ബാധിച്ചതോടെ കുറച്ചു ദിവസങ്ങളിലായി പശു അവശനിലയിലാണ്. അങ്ങനെയാണു ഡോക്ടർമാരെ വിവരമറിയിക്കുന്നത്. ഡോ.മെൽവിനും വേങ്ങര ബ്ലോക്കിലെ ഡോ. കെ.പി.സുധീഷാമോളുമെത്തുമ്പോൾ പശു തീർത്തും അവശയാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞു വിളർച്ച ബാധിച്ചിരുന്നു. ശ...
Kerala, Local news, Malappuram

മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം ; വെല്‍ഫെയര്‍ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തി

വേങ്ങര : മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം വെല്‍ഫെയര്‍ പാര്‍ട്ടി പറപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി കുഴിപ്പുറത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നജീബ് കൊളക്കാട്ടില്‍, സെക്രട്ടറി മുനീര്‍, ട്രഷറര്‍ ഫൈസല്‍ ടിടി , ജലീല്‍ പികെ, അലവി എംകെ, ബഷീര്‍ ടി, ജാവീദ് ഇഖ്ബാല്‍, തുമ്പത്ത് അബ്ബാസ് മാസ്റ്റര്‍ സൈതാലി കുട്ടി മാസ്റ്റര്‍, എന്നിവര്‍ നേതൃത്വം നല്‍കി. ...
Kerala, Malappuram

മണിപ്പൂർ കലാപം: കണ്ണമംഗലത്ത് എസ്ഡിപിഐ പ്രതിഷേധിച്ചു

കണ്ണമംഗലം: മണിപ്പൂരിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ എസ് ഡി പി ഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചനമ്പലത്ത് പന്തം കൊളുത്തി പ്രതിഷേധം നടത്തി. പ്രതിഷേധത്തിന് എസ്ഡിപിഐകണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്റഫ് പൂവിൽ, സഹദുദ്ധീൻ സി എം, നൗഷാദ് കണ്ണേത്ത്, തുടങ്ങിയവർ നേതൃത്വം നൽകി. ...
Kerala, Local news, Malappuram

എ ആര്‍ നഗറില്‍ ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വേങ്ങര : എ ആര്‍ നഗര്‍ പഞ്ചായത്തില്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒറ്റപ്പെട്ട രീതിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ -അങ്കണ വാടി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും വരും ദിവസങ്ങളില്‍ ഉറവിട നശികരണവും ബോധവല്‍ക്കരണവും എല്ലാ വാര്‍ഡുകള്‍ തലത്തിലും സ്‌കൂള്‍ തലത്തിലും ആസൂത്രണം ചെയ്തതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ...
Crime

അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര : അനധികൃതമായി പണം കടത്തുന്നതിനിടെ 2 പേർ വാഹനവുമായി വേങ്ങര പോലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് 53 ലക്ഷത്തി എൺ പ്പതിനായിരം രൂപയും കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. മഞ്ചേരി പുല്പറ്റ കിടങ്ങഴി സ്വദേശി കറപ്പഞ്ചേരി നിഷാജ് (28), തൃക്കലങ്ങാട് അമരക്കാട്ടിൽ അബിദാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം കിട്ടിയതനുസരിച്ച്ജില്ലാ പൊലിസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം വേങ്ങര എസ്എച്ച് ഒ. എം മുഹമ്മദ് ഹനീഫ എസ്ഐ ടി ഡി ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലിസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വേങ്ങര പിക്കപ്പ് സ്റ്റാന്റിനടുത്ത് വച്ചാണ് പണം കൂടിയത്. കൊടുവള്ളിയിൽ നിന്ന് വേങ്ങരയിലേക്ക് വിതരണത്തിനായി എത്തിച്ച പണമാതിന്ന് സംശയിക്കുന്നു. ഓട്ടോ റിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും പൊലിസ് പറഞ്ഞു. ...
Kerala, Local news, Malappuram

പറപ്പൂര്‍ എഫ്എച്ച്‌സി മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

വേങ്ങര : പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിലെ എഫ്എച്ച്‌സി മുലയൂട്ടല്‍ കേന്ദ്രത്തിന്റെ മുകള്‍ നിലയിലുള്ള ഹാള്‍ നിര്‍മ്മാണം പൂര്‍ത്തിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്തും പറപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണിത്. വേങ്ങര ബ്ലോക്ക് 5 ലക്ഷം രൂപയും പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും ചിലവഴിച്ച ഈ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെന്‍സീറ ടീച്ചര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുഞ്ഞഹമ്മദ് മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ സൈദ്ബിന്‍, പി.ടി.റസിയ, ഉമൈബ ഊര്‍ഷമണ്ണില്‍, പാലാണി ഡിവിഷന്‍ മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സഫിയ, വാര്‍ഡ് മെമ്പര്‍ എ.പി ശാഹിദ, അഞ്ചാം വാര്‍ഡ് മെമ്പര്‍ ഹമീദ് എ.പി, എഫ്എച്ച്‌സിയിലെ ഡോക്ട...
Accident

കണ്ണമംഗലത്ത് യുവാവ് കുളത്തിൽ മരിച്ച നിലയിൽ

വേങ്ങര : കണ്ണമംഗലം പടപ്പറമ്പിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പടപ്പറമ്പിലെ പടപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി- സുഹ്റാബി എന്നിവരുടെ മകൻ സൈനുൽ ആബിദ് (27) ആണ് മരിച്ചത്. പെയിന്റിങ് പണിക്കാരൻ ആണ്. പണി കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 3.30 ന് പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വസ്ത്രങ്ങളും ബൈക്കും കുളത്തിന് സമീപത്തു നിന്നും കണ്ടെത്തിയതിനെ തുടർന്ന് കുളത്തിൽ പരിശോധന നടത്തുക യായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേരിയ അപസ്മാരം ഉള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. കബറടക്കം നാളെ പടപ്പറമ്ബ് ജുമാ മസ്ജിദിൽ ...
error: Content is protected !!