Monday, March 23

Author: tirurangaditoday

കക്കാട് നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്
Accident, Breaking news

കക്കാട് നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : കക്കാട് നിന്ന് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് ഗൂഡല്ലൂരിന് അടുത്ത് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച  രാത്രി ഒരു മണിക്കാണ് കക്കാട് നിന്ന്  ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. ഇന്ന്  നാട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി 9.30 മണിയോടെയാണ് ഗൂഡല്ലൂർ കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ വെച്ച് വളവിൽ  ബസ് റോഡിൽ മറിയുകയായിരുന്നു. ബസ്സിൽ 22 പേരാണ് ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്.  പരിക്കേറ്റവരെ ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂരിൽ ചികിത്സയിൽ കഴിയുന്നവരുടെ പരിക്ക് ഗുരുതരമല്ല. കക്കാട് സ്വദേശി കാരാടൻ അസീസിൻ്റെ മകൻ ജംഷീറലി 21, കക്കാട് സ്വദേശി വിളമ്പത്ത് ഇസ്മായിൽ 25, എന്നിവരെയും മറ്റു രണ്ട് പേരെയും  ഗൂഡല്ലൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കക്കാട് സ്വദേശി അബ്ബാസിന്റെ മകൻ ജെഫിൻ ഷാൻ 18, കൂ...
Other

അനുഗ്രഹം തേടി സമദാനി ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു

കൊണ്ടോട്ടി: പൊന്നാനി ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു.സമദാനിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി തങ്ങൾ പ്രാർത്ഥിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ഏറെനേരം സമകാലിക വിഷയങ്ങൾ പരസ്പരം സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച്‌ അന്വേഷിച്ച തങ്ങൾ വലിയ വിജയാശംസകൾ നേർന്നു....
Local news

കൊടിഞ്ഞി ജി എം യു പി സ്കൂൾ വാർഷികം സമാപിച്ചു

നന്നമ്പ്ര : രണ്ട് ദിവസങ്ങളിലായി നടന്ന കൊടിഞ്ഞി ജി എം യു പി സ്കൂൾ നൂറ്റി അഞ്ചാം വാർഷികവും പ്രധാനാധ്യാപിക ക്കുള്ള യാത്രയയപ്പും സമാപിച്ചു. യാത്രയയപ്പ് സമ്മേളനവും വാർഷിക സമ്മേളനവും കെ. പി. എ മജീദ് എം എൽ എ നിർവ്വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റഹിയാനത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ PTA പ്രസിഡൻറ് ആരിസ് പാലപ്പുറ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒടിയിൽ പീച്ചു, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂസക്കുട്ടി, എന്നിവർ മുഖ്യാതിഥികളായി. വിരമിക്കുന്ന പ്രധാനാധ്യാപിക എ. അനിത ടീച്ചറെ എം എൽ എ പൊന്നാട അണിയിച്ചു. PTA & SMC, സ്റ്റാഫ് , മൈ കൊടിഞ്ഞി വാട്ട്സ് അപ് കൂട്ടായ്മ, ടൗൺ ടീം കൊടിഞ്ഞി, വാർഡ് മെമ്പർ ഇ.പി. മുഹമ്മദ് സാലിഹ് , TC അബ്ദു റഹിമാൻ എന്നിവരും വിദ്യാർത്ഥികളും ഉപഹാരം കൈമാറി. ശശി മാസ്റ്റർ നന്ദി പറഞ്ഞു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ...
Local news

കുട്ടിപ്പന്ത് കളി മത്സരത്തിൽ എ എം യൂ പി സ്കൂൾ പാലച്ചിറമാട് ജേതാക്കൾ

തിരൂരങ്ങാടി : പാലച്ചിറമാട് എ എം യൂ പി സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് കുട്ടിപ്പന്ത് കളി മത്സരം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പത്തോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ എ എം എൽ പി സ്കൂൾ പെരുമ്പുഴയെ പരാജയപ്പെടുത്തി എ എം യൂ പി സ്കൂൾ പാലച്ചിറമാട് ടൂർണമെൻ്റിലെ ജേതാക്കളായി.ജേതാക്കൾക്ക് മാനേജർ കുഞ്ഞിമൊയ്തിൻ കുട്ടി ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി. ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എ സി റസാഖ്,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുസ്ഥഫ കളത്തിങ്ങൽ , അഡ്വ: റഷാദ് മൊയ്തിൻ,അസ്‌ലം മാസ്റ്റർ,യഹ്കൂബ് മാസ്റ്റർ, ഷാഫി മാസ്റ്റർ എന്നിവർ പങ്കെടുത്തു....
Local news

മൂന്നിയൂര്‍ പ്രതീക്ഷ ഭവന്‍ നാടിനു സമര്‍പ്പിച്ചു ; പാലിയേറ്റീവ് ക്ലിനിക്കുക യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി :പാലിയേറ്റിവ് ക്ലിനിക്കുകളാണ് യഥാത്ഥ സ്‌നേഹ കേന്ദ്രങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ആശ്രയമറ്റ ജനവിഭാഗങ്ങള്‍ക്ക് നന്‍മയുടെ തണലാണിത്. മൂന്നിയൂര്‍ പ്രതീക്ഷ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പ്രതീക്ഷഭവന്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹ ജീവികളൊടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും പ്രേരണയാണ് പാലിയേറ്റീവുകള്‍ മുന്നോട്ട് കൊണ്ട് പോവുന്നത്. സര്‍ക്കാരുകള്‍ക്ക് ചെയ്യാനാവാത്ത കാരുണ്യപ്രവര്‍ത്തനമാണ് ഇത്തരംകേന്ദ്രങ്ങള്‍ നിര്‍വ്വഹിക്കുന്നത്. അദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനം ധന സമ്പാദനമോ ആഘോഷമോ അല്ല. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതിമത വ്യത്യാസമില്ലാതെ കണ്ടെത്തി പരിരക്ഷിക്കുകയാണ് ചെയ്യുന്നത് .തങ്ങള്‍ പറഞ്ഞു സ്വാഗത സംഘം ചെയര്‍മാന്‍ വി.പികുഞ്ഞാപ്പു അദ്ധ്യക്ഷത വഹി...
Obituary

പരപ്പനങ്ങാടിയിൽ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : മൽസ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. ആവിയിൽ ബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട് താമസികാരനുമായ പോക്കർ മുല്ലക്കാന്റകത്ത് ഫൈസലിന്റെ മകൻ ഫൈജാസ് (24)ആണ് മരിച്ചത്. ചാപ്പപ്പടിയിൽ വെച്ചാണ് സംഭവം. അപകടം നടന്ന ഉടനെ യുവാവിനെ പുറത്തെടുത്ത് പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...
Politics

പൊന്നാനിയിൽ നിവേദിത, മലപ്പുറത്ത് ഡോ.അബ്ദുസ്സലാം, ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാമും പൊന്നാനിയിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനുമാണ് സ്ഥാനാർഥികൾ. കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരത്ത് രാജ്യസഭ എംപി രാജീവ് ചന്ദ്ര ശേഖറും തൃശൂരിൽ നടൻ സുരേഷ് ഗോപിയും മത്സരിക്കും. മന്ത്രി വി.മുരളീധരൻ ആറ്റിങ്ങലിൽ ആണ് മത്സരിക്കുക.എ കെ ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി പത്തനംതിട്ട യിലും ശോഭ സുരേന്ദ്രൻ ആലപ്പുഴയിലും മത്സരിക്കും. തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർആറ്റിങ്ങൽ - വി.മുരളീധരൻപത്തനംതിട്ട - അനിൽ കെ ആൻ്റണിആലപ്പുഴ - ശോഭ സുരേന്ദ്രൻപാലക്കാട് - സി.കൃഷ്ണകുമാർതൃശ്ശൂർ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുൾ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യൻവടകര - പ്രഫുൽ കൃഷ്ണൻകാസർഗോഡ് - എംഎൽ അശ്വിനികണ്ണൂർ - സി.രഘുനാഥ്...
Kerala, Malappuram

തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ മുരളീധരന്‍, പാലക്കാട് കൃഷ്ണകുമാര്‍, മലപ്പുറത്ത് മുന്‍ വൈസ് ചാന്‍സിലര്‍ ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി

മലപ്പുറം ; സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പ്രമുഖരെ ഇറക്കിയാണ് ബിജെപി രംഗത്തിറങ്ങുന്നത്. ഇത്തവണയും സുരേഷ് ഗോപി തൃശുരില്‍ നിന്ന് ജനവിധി തേടും. വി മുരളീധരന്‍ ആറ്റിങ്ങലിലും, ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലും അനില്‍ ആന്റണി പത്തനംത്തിട്ടയിലും മത്സരിക്കും. മലപ്പുറത്ത് മുന്‍ കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ ഡോ അബ്ദുള്‍ സലാം ആണ് മത്സരിക്കാനിറങ്ങുന്നത്. പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യനും മത്സരിക്കും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍ആറ്റിങ്ങല്‍ - വി.മുരളീധരന്‍പത്തനംതിട്ട - അനില്‍ കെ ആന്റണിആലപ്പുഴ - ശോഭ സുരേന്ദ്രന്‍പാലക്കാട് - സി.കൃഷ്ണകുമാര്‍തൃശ്ശൂര്‍ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുള്‍ സലാംപൊന്നാനി- നിവേദിത സുബ്രഹ്‌മണ്യന്‍വടകര - പ്രഫുല്‍ കൃഷ്ണന്‍കാസര്‍ഗോഡ് - എംഎല്‍ അശ്വിനികണ്ണൂര്‍ - സി.ര...
Malappuram, Other

വൈറല്‍ ഹെപ്പറ്റൈറ്റിസ്: സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം ; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

മലപ്പുറം : ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലെ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ - ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായാണ് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ് എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും മേഖലയിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ സെല്‍ തുറന്നിട്ടുണ്ട്. ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സകള്‍ക്ക് വിധേയമാകാതെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന...
Malappuram, Other

വൈറല്‍ ഹെപ്പറ്റെറ്റിസ് : ജില്ലയില്‍ ഒരു മരണം കൂടി: മരിച്ചവരുടെ എണ്ണം മൂന്നായി, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 232 കേസുകള്‍

മലപ്പുറം : ജില്ലയില്‍ വീണ്ടും വൈറല്‍ ഹെപ്പറ്റെറ്റിസ് രോഗബാധ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 37 കാരനാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാര്‍ മരണപ്പെട്ടിരുന്നു. 39 പേരാണ് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. പോത്തുകല്ല് മേഖലയില്‍ മാത്രം 24 പുതിയ കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അഡ്മിറ്റ് ചെയ്യാത്തതായി 30 കേസുകള്‍ എടക്കരയിലുമുണ്ട്. ഇതുവരെ ആകെ 232 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്....
university

അസി. പ്രൊഫസര്‍ അഭിമുഖം, പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സ്ത്രീ യാത്രികരുമായി സംവാദംഅന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി ' സ്ത്രീ വഴികള്‍ കാഴ്ചകള്‍ ' എന്ന പേരില്‍ അഞ്ചിന് സംവാദ സദസ്സ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ലൈബ്രറി സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ യാത്രികരും എഴുത്തുകാരുമായ നന്ദിനി മേനോന്‍, ഡോ. മിത്ര സതീഷ് എന്നിവര്‍ പങ്കെടുക്കും. അസി. പ്രൊഫസര്‍ അഭിമുഖംകാലിക്കറ്റ് സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ അസി. പ്രൊഫസര്‍ കരാര്‍ നിയമനത്തിനായി 2023 നവംബര്‍ 27-ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 13-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താത്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയഫലം വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം...
Local news, Other

വി.ജെ.പള്ളിയിലെ സഫലം ’24 ശ്രദ്ധേയമായി

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നടന്ന സഫലം '24 പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവുത്സവം, രക്ഷിതാക്കളുടെ അമ്മോത്സവം, അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, സ്‌കൂളിന്റെ 100-ാം വാര്‍ഷിക പ്രഖ്യാപനം തുടങ്ങിയവ നടന്നു. സ്‌കൂളില്‍ നിന്നും ദീര്‍ഘകാല വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന വി.പി അബൂബക്കര്‍ മാസ്റ്റര്‍, പി.ജ്യോതിലക്ഷ്മി ടീച്ചര്‍ എന്നിവര്‍ക്കുള്ള പി.ടി.എ യുടെ സ്‌നേഹോപഹാര കൈമാറ്റവും സ്‌കൂളിലെ ജെ.ആര്‍.സി യൂണിറ്റ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. 2023-24 അധ്യയന വര്‍ഷത്തെ കുട്ടികളുടെ പഠന-പാഠ്യേതര നേട്ടങ്ങളും സ്‌കൂളിന്റെ മികവുകളും ഉള്‍കൊള്ളുന്ന 'മുദ്ര-2024' സ്‌കൂള്‍ സപ്ലിമെന്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് പ്രകാശനം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്...
Local news, Other

എ ആർ നഗർ വനിതാ സൗഹൃദം മെൻസ്ട്രൽ കപ്പ് വിതരണം നടന്നു

എ ആർ നഗർ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ മെസ്ട്രൽ കപ്പ് വിതരണ ഉത്ഘാടനം വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലൈല പുലൂണിക്ക് നൽകി കൊണ്ട് നിർവഹിച്ചു. സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പൂർണ്ണമായും ഒഴിവാക്കുവാനും, ഉപയോഗിച്ച നാപ്കിനുകൾ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനും സാധിക്കും എന്നതാണ് ഇതിൻ്റെ പ്രധാന ഗുണം. പരിപാടിയിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൽ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ജിഷ ടീച്ചർ, ജനപ്രതിനിധികൾ എ ആർ നഗർ മെഡിക്കൽ ഓഫീസർ മുഹമ്മദ് കുട്ടി സി.ടി , ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി , പി എച്ച് എൻ തങ്ക കെ.പി , ആരോഗ്യ പ്രവർത്തകർ , ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു....
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം ; മൃതദേഹം മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയില്‍ കണ്ടെത്തി, അരും കൊല പുറത്തറിഞ്ഞത് ബന്ധുവിന് സംശയം തോന്നിയതോടെ

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അരുംകൊല തെളിഞ്ഞത് തമിഴ്‌നാട്ടില്‍ നിന്ന് തിരൂരിലെത്തിയെ ശ്രീപ്രിയയെ സഹോദരിയുടെ ഭര്‍ത്താവ് കണ്ടതോടെയാണ്. കുഞ്ഞിനൊപ്പം 3 മാസം മുന്‍പാണ് ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് കാമുകന്‍ ജയസൂര്യനൊപ്പം തമിഴ്‌നാട് കടലൂര്‍ നെയ്വേലി കുറിഞ്ചിപ്പാടിയില്‍ നിന്ന് തിരൂര്‍ പുല്ലൂരിലെത്തിയത്. 2 വര്‍ഷം മുന്‍പാണ് ശ്രീപ്രിയയും മണിപാലനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇതിലുണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ട 11 മാസം പ്രായമുള്ള കളയരസന്‍. പ്രണയത്തിലായിരുന്ന ശ്രീപ്രിയയും ജയസൂര്യയും...
Other, university

പരീക്ഷ മാറ്റി, ഗ്രേഡ് കാർഡ് വിതരണം, ഇന്റർവ്യൂ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊഫ. എം.എം. ഗനി അവാർഡ്: മാർച്ച് 15 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രൊഫസർ എം.എം. ഗനി അവാർഡിന്റെ 2022 - 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്ന അവസാന തീയതി മാർച്ച് 15 വരെ നീട്ടി. 10 വർഷത്തിൽ കുറയാത്ത അധ്യാപന സേവനമുള്ളവർക്ക് നേരിട്ടോ പ്രിൻസിപ്പൽ / കോളേജ് അഡ്മിൻ മുഖേനയോ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് [email protected] എന്ന ഇ-മെയിലിലോ 0494-2407154 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. പി.ആര്‍ 314/2024 ഇ.എം.എസ്. അനുസ്മരണ സെമിനാർ കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ സംഘടിപ്പിക്കുന്ന ഇ.എം.എസ്. അനുസ്മരണ സെമിനാർ 21-ന് രാവിലെ 10.00 മണിക്ക് നടക്കും. പ്രസിദ്ധ സാമ്പത...
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന്, കുഞ്ഞിനെ കാമുകനും അച്ഛനും മര്‍ദിച്ചു കൊലപ്പെടുത്തി ; തുറന്ന് പറഞ്ഞ് മാതാവ്

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ അമ്മ ശ്രീപ്രിയ പൊലീസിന് മൊഴി നല്‍കി. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച് കൊന്നതാണെന്നാണു ചോദ്യം ചെയ്യലില്‍ ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തില്‍ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തൃശൂ...
Malappuram, Other

ബലൂണ്‍ വാങ്ങാനെത്തിയ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം ; അന്‍പതുകാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരൂര്‍ : ബലൂണ്‍ വാങ്ങാനെത്തിയ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അന്‍പതുകാരന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. എടരിക്കോട് അമ്പലവട്ടം സ്വദേശി സക്കീറിനെ(50)യാണ് തിരൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം സാധാരണ തടവിനും കോടതി വിധിച്ചു. 2021 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും നടത്തുന്ന കടയില്‍ പ്രോജക്ട് ആവശ്യത്തിനായി ബലൂണ്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രതി കടയ്ക്കുള്ളിലേക്ക് വിളിച്ചുകയറ്റി അതിക്രമം കാണിച്ചുവെന്നാണ് കേസ്. കല്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കല്പകഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന എം.ബി. റിയാസ് രാജ, പി.കെ ദാസ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനികുമാര്‍ ഹാജരായി. പ്ര...
Local news

കുണ്ടൂര്‍ പി എം എസ് ടി കോളേജ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ; കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി ഡി കെ മലപ്പുറം തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുമായും കോഴിക്കോട് മൈത്ര ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററുമായും സഹകരിച്ചാണ് കേളേജ് എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 86 പേര്‍ പങ്കെടുത്ത ക്യാമ്പില്‍ 24 വനിതാ ദാതാക്കള്‍ ഉള്‍പ്പടെ 66 പേര്‍ രക്തദാനം നിര്‍വഹിച്ചു. ക്യാമ്പിന് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജുദ്ദീന്‍, മൈത്ര ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഷ്ലി തോമസ്, ബി ഡി കെ താലൂക്ക് കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത്, ജുനൈദ്, ഫവാസ് ചേളാരി, ഉസ്മാന്‍ ആഷിക്, സനൂപ്, മുനീര്‍, അജ്മല്‍, മറ്റ് അധ്യാപകരും എന്‍എസ്എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് നേതൃത്വം നല്‍കി....
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി ; പ്രതികള്‍ കസ്റ്റഡിയില്‍

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ കസ്റ്റഡിയില്‍. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം. യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടപ്പോള്‍ കുട്ടി ഇവരുടെ കൂടെയില്ലായിരുന്നു. ഇതില്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
Malappuram, Other

വൈറൽ ഹെപ്പറ്റൈറ്റിസ്: രണ്ട് മാസത്തിനിടെ 152 പേർക്ക് രോഗബാധ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഈ പ്രദേശങ്ങളിൽ രണ്ടു മാസത്തിനിടെ 152 പേർക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് അടുത്തിടെ രണ്ടുപേർ മരണപ്പെടുകയുമുണ്ടായി. 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാരാണ് മരണപ്പെട്ടത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയിൽ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ആറ് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചതിൽ മുന്നെണ്ണത്തിലെ വെള്ളം ഉപയോഗ യോഗ്യമല്ല എന്ന റിപ്പോർട്ടാണ് ലഭിച്ചത്.ആരോഗ്യ പ്രവർത്തകരുടെ ന...
Malappuram

വൈദ്യുതി മുടങ്ങും, ഗതാഗതം നിരോധിച്ചു ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളില്‍ സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. അഭിമുഖം മാര്‍ച്ച് ഏഴ് രാവിലെ ഒമ്പതിന് മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2686329 ---------------- നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ അവസരം. ആറുമാസമാണ് കാലാവധി. പ്രായപരിധി 27 വയസ്. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര...
university

നല്‍കേണ്ടത് കാലത്തിനാവശ്യമായ വിദ്യാഭ്യാസം ; മന്ത്രി വി. അബ്ദുറഹ്‌മാന്‍

പുതിയ കാലത്ത് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അധ്യാപകര്‍ക്ക് കഴിയണമെന്നും അതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. എയ്ഡഡ് അറബിക് കോളേജുകളിലെ പ്രിന്‍സിപ്പല്‍ കണ്‍സോര്‍ഷ്യം, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവ കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പുമായി സഹകരിച്ച് നടത്തിയ ഏകദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൈമറി തലത്തില്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തി നില്‍ക്കുകയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുമ്പോള്‍ വിദ്യാര്‍ഥികള്‍ മികച്ച സ്ഥാപനങ്ങള്‍ തേടിയെത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗംങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. ടി. ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫാബ്രിക്-ഗ്ലാസ് പെയിന്റിംഗ് പരിശീലനം തുടങ്ങി കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേണിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ചേമഞ്ചേരി പൂക്കാട് കലാലയത്തിൽ വെച്ചു സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സൗജന്യ തൊഴിൽ പരിശീലന പരിപാടിക്ക് തുടക്കമായി. പൂക്കോട് കലാലയത്തിൽ തുടങ്ങിയ പരിപാടി സിണ്ടിക്കേറ് അംഗം അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡന്റ് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ലൈഫ് ലോങ്ങ് ലേണിംഗ് വകുപ്പ് മേധാവി ഡോ. ഇ. പുഷ്പലത മുഖ്യാതിഥിയായ യോഗത്തിൽ സെക്ഷൻ ഓഫീസർ കെ.കെ. സുനിൽ കുമാർ, കലാലയം സെക്രട്ടറി രാധകൃഷ്ണൻ, വനിതാ വേദി കൺവീനർ സന്ധ്യ, ഫാബ്രിക്-ഗ്ലാസ് പെയിന്റിംഗ് പരിശീലക രമ എന്നിവർ സംസാരിച്ചു. പി.ആര്‍ 309/2024 കോൺടാക്ട് ക്ലാസ് കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ നാലാം സെമസ്റ്റർ ബി.എ. അഫസൽ-ഉൽ-ഉലമ, ബി.എ. ഫിലോസഫി (CBCSS - 2022 പ്രവേശനം...
Malappuram, Other

മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയെ ബലാത്സംഗം ചെയ്തു ; തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരൂര്‍ സ്വദേശി പിടിയില്‍. പൊന്നാനി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരൂര്‍ വെട്ടം സ്വദേശി വെട്ടത്തിന്‍ കരയത്ത് വിനാഗ് വിക്രം (23) നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 376 വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാര്‍ നിര്‍ദ്ദേശപ്രകാരം എസ് ഐ അനുരാജ്, എസ് ഐ പ്രവീണ്‍ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് പ്രിയ, സനോജ് നാസര്‍ സീനിയര്‍ ഓഫീസര്‍ രഞ്ജിത്ത് പ്രശാന്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു .പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു....
Malappuram, Other

അല്‍ ഐനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

അല്‍ ഐന്‍ : വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വൈരങ്കോട് പല്ലാര്‍ സ്വദേശിയും അല്‍ ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂ പറമ്പില്‍ മുസ്തഫയുടെ മകന്‍ മുസവിര്‍ ( 25 ) ആണ് മരിച്ചത്. അബുദാബി അല്‍ ഐന്‍ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച് ഇന്നലെ വൈകുന്നേരം മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അല്‍ ഐന്‍ ജീമി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു....
National, Other

ലോക്‌സഭ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി. സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റുകള്‍ വീതം നല്‍കാനാണ് ധാരണയായിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകള്‍ ഏതെന്ന് പിന്നീട് തീരുമാനിക്കാനാണ് ധാരണ. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. 2019ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ - ഇടത് സഖ്യം മത്സരിച്ച നാല് സീറ്റിലും സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്. അതേസീറ്റുകള്‍ തന്നെ ഇത്തവണയും ഇടത് പാര്‍ട്ടികള്‍ക്ക് ലഭിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത...
Obituary

വള്ളിക്കുന്ന് സ്വദേശിയെ പരപ്പനങ്ങാടിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശിയായ രാജൻ എന്നയാളാണ് മരിച്ചത്. വർഷങ്ങളായി പരപ്പനങ്ങാടിയിലെ മുറിയിൽ ആണ് താമസിക്കുന്നത്. മുറിയിൽ മരിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല...
Kerala

സൈനിക സ്കൂളിൽ പ്രവേശനത്തിന് കോഴ ; പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ അന്വേഷണം വേണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : തിരുവനന്തപുരത്തെ സൈനിക സ്കൂളിൽ പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് മുൻ പഞ്ചായത്ത് പ്രസിഡന്റ് 55000 രൂപ കൈക്കലാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വടകര ഡി.വൈ.എസ്.പി പരാതി പരിശോധിച്ച് 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തിരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മുരളി തിരുവള്ളൂരിനെതിരെയാണ് വടകരയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഉള്ളിയേരി സ്വദേശി പി. കെ സത്യപാലൻ പരാതി നൽകിയത്. പരാതിക്കാരന്റെ ബന്ധുവായ കുട്ടിക്ക് പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. 1,25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 75,000 രൂപ നൽകി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പണം നൽകിയത്. തുടർന്ന് വടകര ഡി.വൈ.എസ്.പി ക്ക് പരാതി നൽകി. ഇതിന് ശേഷം 20,000 രൂപ മടക്കി നൽകി. ബാക്കി തുക ആവശ്യപ്പെട്ടാണ് പരാ...
Kerala

പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം ; ഭര്‍ത്താവ് പിടിയില്‍

പാലക്കാട്: പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെ ഭര്‍ത്താവ് ഷണ്‍മുഖം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. പ്രകോപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
Local news

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉയർന്നത് 117 വീടുകൾ ; താക്കോൽ കൈമാറ്റം നിർവഹിച്ചു

വള്ളിക്കുന്ന് : സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച 117 വീടുകളുടെ താക്കോൽ കൈമാറ്റം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കേന്ദ്രം സംസ്ഥാനത്തിന് നൽക്കേണ്ട വിഹിതം യഥാസമയം നൽകിയാൽ രണ്ടര വർഷം കൊണ്ട് ആറ് ലക്ഷം ഗുണഭോക്താക്കൾക്കും ലൈഫിൽ വീട് നൽകുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് ഭവനപദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 300 പേർക്കാണ് വീട് പൂർത്തിയാകുന്നത്. ജനറൽ വിഭാഗത്തിൽ 186 ഗുണഭോക്താക്കളും മത്സ്യത്തൊഴിലാളി മേഖലയിൽ 86 പേരും പട്ടികജാതി വിഭാഗത്തിൽ 28 പേരുമാണ് എഗ്രിമെന്റ് വെച്ച് വീട് നിർമാണം തുടങ്ങിയത്. ഇതിൽ 110 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ, ആരോഗ്യ സ്റ്റാന്റി...
error: Content is protected !!