Thursday, August 21

Crime

വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എ യുമായി കക്കാട് സ്വദേശി പിടിയിൽ
Crime

വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എ യുമായി കക്കാട് സ്വദേശി പിടിയിൽ

കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ സ്റ്റാർ കെയർ ഹോസ്പിറ്റലിനുസമീപം ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി കക്കാട് സ്വദേശി പിലാത്തോട്ടത്തിൽ ഷാഹുൽ ഹമീദാണ് (39) പിടിയിലായത്. അസിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർ കോട്ടിക്ക് സ്ക്വാഡും സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡി ക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതി യെ പിടികൂടിയത്. ആന്റി നാർകോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ സരുൺ, ഷിനോജ്, ലതീഷ്, ഇബ്നു ഫൈസൽ, തൗഫീഖ്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശ രത്, സി.പി.ഒമാരായ രഞ്ചു ഹനീഫ, ബിനീഷ്, വീണ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു....
Crime

മുന്നിയൂരിൽ വീടുപൂട്ടി പുറത്തു പോയ സമയത്ത് പണവും സ്വർണവും കവർന്ന കേസിൽ ബന്ധു പിടിയിൽ

തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ മുഹമ്മദ്ക് സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ കയറി സ്വർണവും പണവും കവർന്ന പ്രതി പോലീസ് പിടിയിൽ. സലീമിന്റെ ജ്യേഷ്ഠ മകനും അയൽവാസിയുമായ പത്തൂർ ആദിൽ (25) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം മമ്പുറത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പോലീസിൽ പരാതിനൽകുകയായിരുന്നു. പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. വീട്ടിൽ കളവ് നടന്നതായുള്ള ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിലുള്ളവരോ വീട...
Crime

വീട്ടുകാർ പുറത്ത് പോയി വന്നപ്പോഴേക്കും മോഷണം പോയത് 11 ലക്ഷം രൂപയും 10 പവൻ സ്വര്ണാഭരണവും

തിരൂരങ്ങാടി : വീട്ടുകാർ പുറത്തു പോയ തക്കത്തിന് മോഷണം. മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും മമ്പുറത്ത് സമ്മേളനത്തിന് പോയതായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ചാണ് ഇവർ പോയിരുന്നത്. രാത്രി തിരിച്ചു വന്നപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാൽ ഇന്ന് രാവിലെയാണ് മോഷണം പോയത് അറിയുന്നത്. പെട്ടിയിൽ സൂക്ഷിച്ചിരുന്ന പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്. ഭാര്യ മുംതാസ് പരാതി നൽകി. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി....
Crime

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ ലാഭ വിഹിതമെന്ന് വാഗ്ദാനം; മുന്നിയൂർ സ്വദേശിയുടെ 12 ലക്ഷം രൂപ നഷ്ടമായി

തിരൂരങ്ങാടി : യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയതായി പരാതി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൊറാട്ടിൽ മുഹമ്മദ് സാലിഹി ന് (23) ആണ് പണം നഷ്ടമായത്. സായ് എന്റർപ്രൈസസ് എന്ന വീഡിയോ അക്കൗണ്ടിൽ പരിചയപ്പെട്ട ആളാണ് തട്ടിപ്പ് നടത്തിയത്. യൂട്യൂബ് വീഡിയോ ലൈക്ക്, share ചെയ്താൽ പണം നല്കുമെന്നായിരുന്നുവത്ര വാഗ്ദാനം. ഇത്തരത്തിൽ 50 രൂപ വീതം കിട്ടിയിരുന്നു. കൂടുതൽ ലാഭ വിഹിതം കിട്ടാനാണ് പണം മുടക്കാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് 12 ലക്ഷം നല്കിയത്. 5 ലക്ഷം ഇരിക്കൂർ ഉള്ള സുഹൃത്ത് വഴിയും ബാക്കി സാലിഹ് വിവിധ ബാങ്കുകളിൽ നിന്നാണ് അയച്ചത്. ഇപ്പോൾ ഇവരെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. പോലീസ് കേസെടുത്തു....
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; മമ്പുറം സ്വദേശിക്ക് 4 വർഷം തടവ് ശിക്ഷ

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത പെണ്കുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവ ത്തിൽ മമ്പുറം സ്വദേശിക്ക് 4 വർഷം തടവും 35000 രൂപ പിഴയും പരപ്പനങ്ങാടി ഫാസ്റ്റട്രാക്ക് സ്‌പെഷ്യൽ കോടതി വിധിച്ചു. പ്രായപൂർത്തിയാകാത്ത അതിജീവിത വീടിന്റെ അടുക്കളയിൽ നിൽക്കുമ്പോൾ 14.9.21 ന് 4.30 നും 23 ന് Tരാവിലെ 8.30 നും പ്രതി തന്റെ വീടിന്റെ ടെറസിന്റെ മുകളിൽ നിന്നും ഉടുതുണി പൊക്കി ലൈംഗീകാവയവാം കാണിച്ച് മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്. ഈ കേസിൽ പ്രതി മമ്പുറം വേളക്കാടൻ അബ്ദുൽ ഹമീദിന് 4 വർഷം കഠിന തടവും 35000 രൂപ പിഴയും അടക്കണം. പിഴ അടക്കുന്ന പക്ഷം 25000 രൂപ അതിജീവിതക്ക് നൽകണം. എസ് ഐ ആയിരുന്ന കെ.പ്രിയൻ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രഎംജി സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി സ്പെസിസ്റൽ പബ്ലിക് പ്രോസിക്യൂറ്റർ അഡ്വ. ഷമ മാലിക്ക് ഹാജരായി. അസി.സബ് ഇൻസ്‌പെക്ടർ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു....
Crime

പോക്സോ കേസിൽ പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് അറസ്റ്റിൽ

കരിപ്പൂർ : പോക്സോ കേസിൽ പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റിനെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മെമ്പറുമായിരുന്ന കരിപ്പൂർ സ്വദേശി കെ.സി. സൈതലവിയെ യാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ 15 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡന ത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. 2005 ൽ യു ഡി എഫ് സ്ഥാനാർഥിയായി പഞ്ചായത്ത് പ്രസിഡന്റ് ആയ ആളാണ്. പിന്നീട് 2010 ൽ എൽ ഡി എഫ് സ്വതന്ത്രനായി വിജയിച്ചു....
Crime

വേങ്ങരയിലെ വയോധികന്റെ മരണം കൊലപാതകമെന്ന് സൂചന; പ്രതികൾക്കായി വലവിരിച്ച് പോലീസ്

വേങ്ങര : കഴിഞ്ഞ ദിവസം വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ട മാട്ടിൽപള്ളി കരുവേപ്പിൽ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാ (ഇപ്പു –-75) ന്റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ദുറഹ്‌മാനെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിപ്പാടുകളും രക്തക്കറകളും കണ്ടതാണ് പോലീസിന് മരണത്തിൽ ദുരൂഹത തോന്നാൻ കാരണം. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ചെരിപ്പുകളും കുളത്തിൽനിന്ന് കണ്ടെത്തിയിരുന്നു. അബ്ദുറഹിമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചിലരെ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തതായി വിവരമുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് അബ്ദുറഹിമാനെ സ്വന്തം വീട്ടുവളപ്പിലെ വേങ്ങര പാടത്തോട് ചേർന്നുകിടക്കുന്ന കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്ന് 50 മീറ്റര്‍ ദൂരത്തിലുള്ള കുളത്തിൽ ആറ് മീറ്ററോളം ഉയരത്തില്‍ വെള്ളമുണ്ടായിര...
Crime

മകന്റെ വണ്ടി കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മാതാവിനെ അതേ സംഘം ആക്രമിച്ചു

മേലാറ്റൂർ : പറഞ്ഞുറപ്പിച്ച സംഖ്യ നൽകിയില്ല, മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ മാതാവിനെ അതേ ക്വട്ടേഷൻ സംഘം വീടുകയറി ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേർ അറസ്റ്റിൽ. കീഴാറ്റൂർ മുള്ള്യാകുർശ്ശി കൂട്ടുമൂച്ചിക്കൽ കോളനിയിലെ തച്ചാംകുന്നേൽ നഫീസ(48) യെ വീട്ടിൽക്കയറി ആക്രമിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്ത സംഭവത്തിൽ തമിഴ്‌നാട് ഉക്കടം സ്വദേശി കാജ ഹുസൈൻ (39), മുള്ള്യാകുർശ്ശിയിലെ കീഴുവീട്ടിൽ മെഹബൂബ് (58), പന്തലം ചേലി അബ്ദുൾ നാസർ (പൂച്ച നാസർ-32) എന്നിവരെയാണ് മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. നഫീസയുടെ ആവശ്യപ്രകാരം മാസങ്ങൾക്കുമുൻപ് മകന്റെ ബൈക്ക് കത്തിച്ച കേസിൽ ജയിലിലായിരുന്നു ഇവർ. ജാമ്യത്തിൽ ഇറങ്ങിയ ശേഷം നേരത്തെ പറഞ്ഞുറപ്പിച്ച തുക നൽകാത്തതിനെച്ചൊല്ലി നഫീസയുമായി വാക്കുതർക്കത്തിലേർപ്പെടുകയും മാരകായുധങ്ങളുമായി വീട...
Crime

തിരൂരങ്ങാടി ജോ ആർടിഓയിൽ നിന്ന് വിജിലൻസ് അനധികൃത പണം പിടികൂടി

തിരൂരങ്ങാടി : തിരൂരങ്ങാടി ജോ.ആർ ടി ഒ യുടെ ചുമതല വഹിക്കുന്ന എം വി ഐ സുൽഫിക്കറിൽ നിന്നും കണക്കിൽ പെടാത്ത 39200 രൂപ കണ്ടെടുത്തു. ഏജന്റുമാർ ഇയാൾക് പുറമെ വെച്ച് പണം കൈമാറുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്ന് പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനിൽ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇയാളുടെ കാറിൽ നിന്നാണ്‌ തുക കണ്ടെത്തിയത്. തുടർന്ന് ഓഫീസിലും പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട് നൽകുമെന്ന് അറിയിച്ചു. പരിശോധന സംഘത്തിൽ എ എസ് ഐ ടി ടി മുഹമ്മദ് ഹനീഫ, എസ് സി പി ഒ പ്രശോഭ്, ധനേഷ്, സി പി ഒ സുബിൻ, അഭിജിത്ത്, മങ്കട കൃഷി ഓഫീസർ എ. സമീർ അലി എന്നിവരും കൂടെയുണ്ടായിരുന്നു...
Crime

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ വരക്കുകയും ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു. പി ടി എ സംഭ വത്തിൽ പോലീസിൽ പരാതി നൽകി...
Crime

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; കൂട്ടുനിന്ന യുവതി അറസ്റ്റിൽ

കോഴിക്കോട്∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുമായി സൗഹൃദത്തിലായതിനുശേഷം അഫ്സീനയുടെ കാമുകൻ പാലത്തിങ്ങൽ ചുഴലി സ്വദേശി ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതിനൽകുമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും തന്നെയാണു പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സീന പിടിയിലായത്....
Crime

തേഞ്ഞിപ്പലം സഹകരണ ബാങ്കിൽ കവർച്ച ശ്രമം; അകത്തുകടന്ന മോഷ്ടാക്കൾ സേഫ് റൂം ചുമർ പൊളിക്കാൻ ശ്രമം

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം സർവീസ് സഹകരണ ബാങ്കിൽ കവർച്ച ശ്രമം. ബാങ്കിന്റെ പിറകിലെ ഗ്രിൽസിന്റെ ഇരുമ്പ് കമ്പി മുറിച്ച് അകത്തുകടന്ന മോഷ്ടാക്കൾ സേഫ് റൂമിന്റെ ചുമര് തുരക്കാൻ ശ്രമം നടത്തി. ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം ഉണ്ടായത് എന്നറിയുന്നു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.
Crime

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്: കെഎംസിസി നേതാവ് പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.ഇന്നു രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസി (39)യാണ് പിടിയിലായത്. ഇദ്ദേഹം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന മുനീർബാബു നാലു ക്യാപ്സ്യൂളുകളായി തൻ്റെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ചാണ് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചത്‌. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മുനീർബാബുവിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം മുനീർബാബുവിനു ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെ...
Crime

സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു

ച​ങ്ങ​രം​കു​ളം: പെരുമ്പടപ്പിൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേൽ ഹൈ​ദ്രോ​സ് കു​ട്ടി​യു​ടെ മ​ക​ൻ ഷാഫി (41) ആണ് മരിച്ചത്. . ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് പെ​രു​മ്പ​ട​പ്പ് ചെ​റു​വ​ല്ലൂ​ർ ക​ട​വി​ൽ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. സംഭവത്തിൽ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി അ​ടു​ത്ത വീ​ട്ടി​ലെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്...
Crime

വ്യാജ രേഖ ചമച്ച കേസില്‍ മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

നിലമ്പുർ : വ്യാജ രേഖ ചമച്ച കേസില്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. നിലമ്പൂരില്‍ എത്തി തൃക്കാക്കര പൊലീസാണ് ഷാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസില്‍ ഷാജന് ജാമ്യമില്ല. അതേസമയം മതവിദ്വേഷകേസില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രണ്ടുമാസം മുന്‍പാണ് കേരള കോണ്‍ഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റും നിലമ്പൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പരാതി നല്‍കിയത്. മതവിദ്വേഷം പ്രചരിപ്പിക്കുന്ന വിഡിയോ ചെയ്തു, ഹൈന്ദവ മതവിശ്വാസികള്‍ക്ക് മുസ്ലിം, ക്രിസ്ത്യന്‍ മതവിശ്വാസികളോട് വിദ്വേഷം തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ ആണ് ഷാജന്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം 17 ന് ഹാജരാകാന്‍ ഷാജന്‍ സ്‌കറിയയോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്ന് നിലമ്പൂര്‍ എസ്.എച്ച്.ഒക്ക് മുന്നില്‍ ഹാജരാ...
Crime

വേങ്ങരയിൽ വീണ്ടും പട്ടാപ്പകൽ വടിവാൾ ആക്രമണം. 4 മാസം മുമ്പ് വെട്ടുകൊണ്ടയാളെ അതേ സ്ഥലത്തു വച്ച് അതേ കേസിലെ പ്രതി വീണ്ടും വെട്ടി പരുക്കേൽപ്പിച്ചു

വേങ്ങര : വേങ്ങരയിൽ വീണ്ടും പട്ടാപ്പകൽ വടിവാൾ ആക്രമണം. 4 മാസം മുമ്പ് വെട്ടുകൊണ്ടയാളെ അതേ സ്ഥലത്തു വച്ച് അതേ കേസിലെ പ്രതി വീണ്ടും വെട്ടി പരുക്കേൽപ്പിച്ചു. ചേറൂർ അടിവാരം കാളങ്ങാടൻ പുരുഷോത്തമൻ എന്ന സുഭാഷി (50)നാണ് വെട്ടേറ്റത്. ഗൂഡ്സ് ഓട്ടോ ഡ്രൈവറായ ചേറൂർ അടിവാരം കാളം പുലാൻ മുഹമ്മദലി (40) യെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റു ചെയ്തു.വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം . മകൻ അഖിലിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഭാഷിനെ ഗുഡ്സ് ഓട്ടോയിലെത്തിയ പ്രതി തടഞ്ഞു നിർത്തി മടവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നെറ്റിയിൽ പരിക്ക് പറ്റിയ സുഭാഷിനെ കോട്ടക്കൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമണം നടന്ന സമയത്ത് തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണംകഴിച്ചു കൊണ്ടിരുന്ന സ്റ്റേഷനിലെ സി പി ഒ മാർ വിവരമറിഞ്ഞ് ഓടിയെത്തിയതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. കഴിഞ്ഞ മാർച്ച് 11ന് ഇതേ ...
Crime

കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങി, ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങി

തിരൂരങ്ങാടി : കോൾ ചെയ്യാനെന്നും പറഞ്ഞ് ഫോൺ വാങ്ങിയ ശേഷം ഇതര സംസ്ഥാനക്കാരന്റെ ഫോണുമായി യുവാവ് മുങ്ങിയതായി പരാതി. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വെച്ചാണ് സംഭവം. കൊൽക്കത്ത മുർഷിദാബാദ് സ്വദേശി ജ്വൽ ശൈഖിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30 ന് ഇയാളുടെ റൂമിൽ എത്തിയ 20 വയസ്സ് തോന്നിക്കുന്ന പയ്യൻ ഫോൺ ചെയ്യാൻ മൊബൈൽ ചോദിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നെന്ന വ്യാജേന പുറത്തിറങ്ങിയ ശേഷം യുവാവ് ഫോണുമായി ഓടി പോകുകയായിരുന്നു. യുവാവിന്റെ ദൃശ്യം സി സി ടി വിയിൽ ഉണ്ട്. തിരൂരങ്ങാടി പോലീസിൽ പരാതി നൽകി....
Crime

പെണ്ണ് കാണാനെത്തിയ ആൾ വയോധികയുടെ മാല പൊട്ടിച്ചോടി, പിന്നാലെ നാട്ടുകാരും ഓടി പിടികൂടി

തിരൂർ: പെണ്ണുകാണാപിടികൂടിജെനെന്ന വ്യാജേന എത്തിയ ആൾ വയോധികയുടെ രണ്ടുപവന്റെ സ്വർണമാല പൊട്ടിച്ചോടി. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. വെട്ടം പഞ്ചായത്തിലെ പച്ചാട്ടിരി കോട്ടേക്കാടിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സംഭവം. ചാലക്കപ്പറമ്പിൽ സരസ്വതിയുടെ വീട്ടിലാണ് നിറമരുതൂർ കാളാട് സ്വദേശി ചെമപ്പത്തൊടുവിൽ അഷ്റഫ് (50) ആണ് പിടിയിലായത്. സുഹൃത്തിനുവേണ്ടി മകളെ പെണ്ണുകാണാൻ വന്നതാണന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞ് ഇയാൾ വീട്ടിനുള്ളിലേക്കു കയറുകയും വയോധികയുടെ കൈയിൽനിന്നു വെള്ളംവാങ്ങി കുടിക്കുന്നതിനിടെ സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളംവെച്ച് പിന്നാലെയോടി ബൈക്ക് പിടിച്ചുവെച്ച് നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി തട്ടിപ്പുകാരനെ പിടികൂടുകയായിരുന്നു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി നേരത്തെയും സുഹൃത്തിന് വേണ്ടി പെണ്ണ് കാണാൻ വന്നിട്ടുണ്ട്...
Crime, Kerala, Malappuram, Other

വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിതാവും സഹോദരങ്ങളും പിടിയില്‍, യുവതിയെ കാണാതായ വിവരം ഫെയ്‌സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചതും പ്രതി

കരുവാരക്കുണ്ട്: തുവ്വൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായി. കേസില്‍ നേരത്തെ വിഷ്ണുവും സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു. കാണാതായ സുജിതയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടത് വിഷ്ണുവിന്റെ വീടിനു സമീപമായതിനാലാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. ഈ മാസം 11 നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്. ഇവിടെ താത്കാലിക ജീവനക്കാരിയായിരുന്നു ഇവര്‍. അന്ന് വൈകിട്ട് ഫോണ്‍ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യയായ സുജിതയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നിലവിലുണ്ടായിരുന്നു. ഇന്നലെ രാത്രി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് യുവതി...
Crime

മുന്നിയൂരിൽ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി

മുന്നിയൂർ : ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. മുന്നിയൂർ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയൻ ആണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. സംശയം തോന്നിയ മാതാവ് സ്കൂളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തു. പ്രതിയെ പിടി കൂടാത്തത് വിമർശ നത്തിന് കാരണ മായിരുന്നു. അതിനിടയിലാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്....
Crime

പർദ്ദ ധരിച്ചെത്തി കൊച്ചി ലുലു മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചു; ഐ ടി ജീവനക്കാരൻ പിടിയിൽ

കൊച്ചി: കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഇൻഫോപാർക്ക് ജീവനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ സ്വദേശി മുല്ലഴിപ്പാറ ഹൗസിൽ അഭിമന്യൂ (23) ആണ് അറസ്റ്റിലായത്. ഇയാൾ ഇന്നലെ രാത്രിയോടെയാണ് മാളിലെത്തി ക്യാമറ സ്ഥാപിച്ചത്. ആളെ തിരിച്ചറിയാതിരിക്കാൻ പർദ്ദ ധരിച്ചാണ് ഇയാൾ മാളിലെത്തിയത്. തുടർന്ന് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ കാമറ ഓൺ ചെയ്ത് ഒളിപ്പിച്ചുവെക്കുകയായിരുന്നു. ശുചിമുറി ഉപയോഗിച്ച സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ ഇത്തരത്തിൽ പകർത്തിയതായി കണ്ടെത്തി. ഇയാൾ ശുചിമുറിക്ക് സമീപം പർദ്ദയിട്ട് സംശയാസ്പദരീതിയിൽ ചുറ്റിത്തിരിയുന്നത് കണ്ട സുരക്ഷാജീവനക്കാരാണ് പിടികൂടി ചോദ്യം ചെയ്തത്. ഇതോടെയാണ് പുരുഷനാണെന്ന് മനസ്സിലായത്. ഇയാൾ ട്രാൻസ് ജൻഡർ ആണെന്നും ലെസ്ബിയൻ ആണെന്നും പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും...
Crime

വ്യാജ ഒപ്പിട്ട് പണം തട്ടി; മുന്നിയൂരിൽ കുടുംബശ്രീ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: ചെക്കിൽ വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്നും പണം തട്ടി എന്ന പരാതിയിൽ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്‌തു.മൂന്നിയൂർ തനിമ കുടുംബശ്രീ പ്രസിഡന്റ് പുല്ലിത്തൊടി ഹബീബയുടെ പരാതിയിൽസെക്രട്ടറി പി.കെ.സുമൈറ (34)യെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്‌തത്.ചേളാരി ഗ്രാമീൺ ബാങ്കിലെ കുടുംബശ്രീ അകൗണ്ടിൽനിന്നും ഇരുപത്തയ്യായിരം രൂപ നഷ്ടപ്പെട്ടതായി പ്രസിഡന്റ് ഹബീബ തിരൂരങ്ങാടി പൊലിസിൽ പരാതി നൽകിയിരുന്നു. താനറിയാതെ തന്റെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിൽനിന്നും പണം തട്ടി എന്നാണ് പരാതി.അൻപതിനായിരം രൂപയുടെ ലോണിനുവേണ്ടി ബാങ്കിനെ സമീപിച്ചപ്പോഴാണ് അകൗണ്ടിൽ പണമില്ലെന്ന് അറിയുന്നത്.അകൗണ്ട് പരിശോധിച്ചപ്പോൾ മെയ് 25ന് ഇരുപത്തയ്യായിരം രൂപ വിൻവലിച്ചതായുംചെക്ക് ബുക്ക് പരിശോധിച്ചപ്പോൾ മൂന്ന് ലീഫുകൾ നഷ്ടപ്പെട്ടതായും കാണപ്പെട്ടു.ഇതോടെയാണ് ഹബീബ പൊലിസിൽ പരാതിനൽകിയത്. നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നെങ്കിലും ഇവർ കുറ്റം സമ്മതിച്ചിരു...
Crime, Kerala, Local news, Malappuram, Other

ഡ്രൈവിങ്ങിനിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം ; തിരൂരങ്ങാടി സ്വദേശിക്ക് ആറ് വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തിരൂരങ്ങാടി സ്വദേശിയായ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്റഫിനെയാണ് (41) ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പ് ഓടിക്കുന്നതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബോധപൂര്‍വം കൈമുട്ടു കൊണ്ട് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കില്‍ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി....
Crime

കരിപ്പൂരില്‍ രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതംകോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോന്‍ പുത്തന്‍ പീടിക (35) സഫ്‌ന പറമ്പന്‍ (21) എന്നിവരി നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോന്‍ പുത്തന്‍ പീടിക തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളില്‍നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനുള...
Breaking news, Crime

ചേളാരിയിൽ 4 വയസ്സുകാരിക്ക് പീഡനം; പ്രതി അറസ്റ്റിൽ

തിരൂരങ്ങാടി : ആലുവയിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരിയിലും സമാനമായ തരത്തിൽ പീഡനം. ഇതര സംസ്ഥാനക്കാരിയായ 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളിയെ പ്രതിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഗ്വാളിയോർ ടെട്രാ സ്വദേശിയായ രാം മഹേഷ് കുശ്വാ എന്ന 30 കാരനാണ് പ്രതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളും പ്രതിയും പരിചയക്കാരാണ്. സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പെപ്സിയുമായി വന്നിരുന്നു. കുട്ടിയുടെ മാതാവിന് നൽകിയപ്പോൾ വേണ്ടെന്ന് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോ...
Crime

4 വയസ്സുകാരിക്ക് നേരെ ലൈംഗീക പീഡനം, പ്രതി കസ്റ്റഡിയിൽ

തിരൂരങ്ങാടി : ആലുവായിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരി യിലും സമാനമായ തരത്തിൽ പീഡനം. 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിൽ എടുത്തു. മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയായ 30 കാരനാണ് പ്രതി. ഇന്ന് ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. സമീപത്തെ ക്വാർട്ടേ ഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി പീഡന വിവരം അറിയിച്ചത് എന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇവർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. മാർബിൾ തൊഴിലാളിയാണ്....
Automotive, Crime

താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മമ്പുറം സ്വദേശിയായ യുവാവ് മരിച്ചു

താനൂര്‍ : താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ലഹരി കടത്തിന് പിടിയിലായ ചെമ്മാട് സ്വദേശിയും നിലവില്‍ മമ്പുറം മൂഴിക്കല്‍ താമസക്കാരനുമായ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വിഴൂകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 18 ഗ്രാം എംഡിഎംയുമായി മറ്റു നാല് പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സാമി മരിച്ചത്. താനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. മലപ്പുറം എസ്പി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. മര്‍ദനമേറ്റാണോ മരിച്ചത് എന്നത് അടക്കമുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഇത് കസ്റ്റഡി മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ....
Crime

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : വിവാഹ വാഗ്‌ദാനം നൽകി 4 വർഷത്തിലേറെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മുന്നിയൂർ സ്വദേശി പിടിയിൽ. മുന്നിയൂർ ബീരാൻപടി ചെമ്പൻ അബ്ദുസ്സമദ് (35) ആണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 2019 മുതൽ ഇതു വരെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് യുവതിയുടെ സമ്മതമില്ലാതെ ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു....
Crime

മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്. ആലപ്പുഴ സ്വദേശിനി നല്‍കിയ പരാതിയിലാണ് എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വിവാഹ വാഗ്ദാനം നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയത്. സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലായത് കൊണ്ട് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. ഒരു മാസം മുമ്പ് കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു....
Crime

പാതിരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവര്‍ച്ചയ്ക്കു ശ്രമം ; ജീവകാരുണ്യ പ്രവര്‍ത്തകനടക്കം 4 പേര്‍ പിടിയില്‍

ജീവകാരുണ്യ പ്രവർത്തകനും വ്ലോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ പാതിരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവർച്ചയ്ക്കു ശ്രമിച്ചു പിടിയിലായി. പ്രദേശത്തു രാത്രികാവലിനുണ്ടായിരുന്ന ഗൂർഖയാണു കവർച്ചാശ്രമം പരാജയപ്പെടുത്തിയതും പ്രതികളെ കുടുക്കിയതും. ചാരിറ്റി പ്രവർത്തകനും വ്ലോഗറുമായ നിലമ്പൂർ പോത്തുകല്ല് എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ (26), വെളിമണ്ണ ഏലിയ പാറമ്മൽ നൗഷാദ് (29), പോത്തുകല്ല് പരപ്പൻ വീട്ടിൽ അമീർ (34), വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ (25) എന്നിവരെയാണു കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നരിക്കുനി എംസി ജ്വല്ലറിയിലാണു സംഘം കവർച്ചയ്ക്കു ശ്രമിച്ചത്. രാത്രി പരിശോധന നടത്തുകയായിരുന്ന ഗൂർഖ രാജ് ബഹാദൂർ അസ്വാഭാവിക സാഹചര്യത്തിൽ ജ്വല്ലറിക്കു മുൻപിൽ കാർ കണ്ട് പരിശോധിച്ചപ്പോൾ നാലംഗ സംഘം പിൻചുമർ തുരക്കുന്നതു കാണുകയായിരുന്നു. അമീറിനെ (34) ഗൂർഖ പിടികൂടിയെങ്കിലും മറ്റു 3 പേർ ഓടി രക്ഷപ്പെട്ടു. കവർച്ചക്കാരനെ പിടിക...
error: Content is protected !!