Sunday, March 22

Author: tirurangaditoday

കെ.ജെ.യു പരപ്പനങ്ങാടി മേഖല കമ്മിറ്റി സ്ഥാപക ദിനാചരണം നടത്തി
Local news

കെ.ജെ.യു പരപ്പനങ്ങാടി മേഖല കമ്മിറ്റി സ്ഥാപക ദിനാചരണം നടത്തി

പരപ്പനങ്ങാടി : മെയ് 1ന് കേരള ജേര്‍ണലിസ്റ്റ് യൂനിയന്‍ (കെ.ജെ.യു) 24 മത് സ്ഥാപക ദിനത്തിന്റെ ഭാഗമായി കെ.ജെ.യു പരപ്പനങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ പതാക ഉയര്‍ത്തല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. സംഗമം കെ.ജെ.യു ജില്ലാ പ്രസിഡന്റ് ടി.വി സുചിത്രന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.കുഞ്ഞിമോന്‍ അധ്യക്ഷനായി. അരനൂറ്റാണ്ട് കാലമായി പത്ര പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന എ. അഹ്‌മദുണ്ണി പരപ്പനങ്ങാടി, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. മേഖല ജനറല്‍ സെക്രട്ടറി വി. ഹമീദ്, എ.അഹ്‌മദുണ്ണി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, പി.പി നൗഷാദ് സംസാരിച്ചു....
Local news

കുഴഞ്ഞു വീണു മരണപെട്ട ആളുടെ ബന്ധുക്കളെ തേടുന്നു

ഈ ഫോട്ടോയിൽ കാണുന്ന ആൾ ഇന്ന് (01/05/2024) ഉച്ചക്ക് 1:30ന് മലപ്പുറം ജില്ലയിലെ തലപ്പറ വെളിമുക്കിനും പാലക്കലിനും ഇടയിൽ വെച്ച് കുഴഞ്ഞു വീണു മരണപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലുമായോ തിരൂരങ്ങാടി പോലീസുമായോ ബന്ധപ്പെടുക
Education, Information

ജപ്പാനിൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ പി എസ് എം ഓയിലെ ഫാത്തിമ അഫ്രക്ക് ക്ഷണം

തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് വിദ്യാർഥിനിക്ക് ജപ്പാനിൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരം. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST), ഹൊക്കൈദോ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘’സകൂറ സയൻസ് എക്സ്ചേഞ്ച് പ്രോഗ്രാമിന് ‘’ പി എസ്‌ എം ഒ കൊളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി ഫാത്തിമ അഫ്റക് ആണ് അവസരം ലഭിച്ചത്. ജപ്പാനിലെ ശാസ്ത്ര സാങ്കേതിക വളർച്ചയെ തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ടറിയുക എന്നതാണ് പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത്. ഡോ: ഹാഷിം പി കെ (അസിസ്റ്റന്റ് പ്രൊഫസർ : ഹൊക്കൈദോ യൂണിവേഴ്സിറ്റി) യാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, ലബോറട്ടറി സന്ദർശനങ്ങൾ, ഗവേഷണ പദ്ധതികളെ അടുത്തറിയൽ, സംസ്ക്കാരിക ആശയ വിനിമയം എന്നിവ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമാണ്. ഭക്ഷണം, താമസം, യാത്രച്ചിലവുൾപ്പെടെ ധനസഹായത്തോടെ പങ്കെടുക്കാം എന്നതാണ് ഈ പ്രോഗ്ര...
Local news

കൂരിയാട് പുതിയ ട്രാന്‍സ്‌ഫോര്‍മറും തലപ്പാറയില്‍ സബ് സ്‌റ്റേഷനും സ്ഥാപിക്കും ; എംഎല്‍എക്ക് കീഴില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം

മൂന്നിയൂര്‍ : കെഎസ്ഇബി തലപ്പാറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ ആരാന്നതിനും പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കേണ്ടതായ താല്‍ക്കാലിക മാര്‍ഗ്ഗങ്ങള്‍ സ്ഥിര പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നിവ തീരുമാനിക്കുന്നതിനും ആയി വള്ളിക്കുന്ന് എംഎല്‍എ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തലപ്പാറ പ്രതീക്ഷ ഭവനില്‍ വച്ചാണ് മൂന്നിയൂര്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം നടന്നത്. എംഎല്‍എ സ്വാഗതം പറഞ്ഞ് യോഗ ഉദ്ദേശം വിശദീകരിച്ചു. തിരൂരങ്ങാടി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിലവിലെ സാഹചര്യം വിശദീകരിച്ചു. തലപ്പാറ പ്രദേശത്തേക്ക് വ...
Malappuram

തേഞ്ഞിപ്പലത്ത് ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവിലേക്ക് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം : തേഞ്ഞിപ്പലം പോക്സോ കേസിൽ ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം വാടക നൽകാൻ കഴിയാത്തതിനാൽ തെരുവിലിറങ്ങേണ്ടി വരുമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു അധികൃതർക്ക് നോട്ടീസയച്ചു. മലപ്പുറം വിമൻ ആന്റ് ചൈൽഡ് ഡവലപ്പമെന്റ് ഓഫീസർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. മൂന്നു വർഷമായി ഇവർ വാടകകെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന മകനുമൊത്താണ് അതിജീവിതയുടെ ഉമ്മ താമസിക്കുന്നത്. ആരോഗ്യ കാരണങളാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. അയൽ വീടുകളിൽ നിന്നും നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ജീവിക്കുന്നത്. മകൾ ആത്മഹത്യ ചെയ്ത സമയത്ത് വീടും സ്ഥലവും നൽകുമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപട...
Kerala

ദളിത് യുവതിക്ക് മർദ്ദനമേറ്റിട്ടും നടപടിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : കണ്ണാടികല്ലിൽ അയൽവാസികളുടെ ക്രൂര മർദ്ദനത്തിനിരയായ ദളിത് യുവതി നൽകിയ പരാതിയിൽ പോലീസ് നടപടിയെടുത്തില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് പോലീസ് കമ്മീഷണർ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിട്ടു. സ്വന്തം പറമ്പിൽ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ അമ്മയുടെ ശരീരത്തിൽ ഫുട്ബോൾ പതിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവതിക്ക് മർദ്ദനമേറ്റത്. കണ്ണിനും കൈക്കും മുഖത്തും പല്ലിനും പരിക്കേറ്റു. സി.റ്റി. സ്കാൻ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തിതിനാൽ കഴിഞ്ഞില്ല. ബീച്ച് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പച്ചെങ്കിലും യുവതിയുടെ മൊഴിയെടുക്കാൻ പോലീസ് തയ്യാറായില്ല. അമ്മയും മകളും അടങ്ങുന്ന കുടുംബമാണ് യുവതിയുടേത്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ...
Other

ലോക് സഭാ തിരഞ്ഞെടുപ്പ്: മലപ്പുറം മണ്ഡലത്തിൽ 7405 ഉം പൊന്നാനിയിൽ 7180 ഉം പോസ്റ്റൽ വോട്ടുകൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ 7405 ഉം പൊന്നാനി മണ്ഡലത്തിൽ 7180 ഉം പോസ്റ്റൽ വോട്ടുകൾ. ഇതോടെ മലപ്പുറത്തെ പോളിങ് ശതമാനം 73.40 ഉം പൊന്നാനിയിലെ പോളിംഗ് ശതമാനം 69.70 ഉം ആയി. പോളിങ് ബൂത്തുകളിൽ ഇലക്ട്രോണിക്സ്' വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയത് മലപ്പുറത്ത് 72.9 ഉം പൊന്നാനിയിൽ 69.21 ഉം ശതമാനമായിരുന്നു. മലപ്പുറം മണ്ഡലത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ 287 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തിൽ 3926 ഉം ഭിന്നശേഷിക്കാരായ 1800 ഉം പോളിങ് ഉദ്യോഗസ്ഥർ 1303 ഉം പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് വരെ 89 സർവീസ് വോട്ടർമാരുടെ തപാൽ ബാലറ്റുകളും ലഭിച്ചു. പൊന്നാനി മണ്ഡലത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽ 99 ഉം 85 വയസ്സിന് മുകളിലുള്ള ഹോം വോട്ടിങ് വിഭാഗത്തിൽ 3459 ഉം ഭിന്നശേഷിക്കാരായ 1772 ഉം പോളിങ് ഉദ്യോഗസ്ഥരായ 1807 ഉം പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. ഇത് വരെ സർവീസ് വോട്ടർമാരുടെ 43 തപാൽ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

നീന്തൽ പരിശീലന ക്യാമ്പ് രണ്ടാം ഘട്ടം മെയ് ആറു മുതൽ കാലിക്കറ്റ് സർവകലാശാലാ കായിക പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ സർവകലാശാലാ സ്വിമ്മിങ് പൂളിൽ വച്ച് “സമ്മർ സ്വിമ്മിങ് കോച്ചിങ് ക്യാമ്പ്” നടത്തപ്പെടുന്നു. ആറു വയസ് (3.5 അടി ഉയരം) മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. പെൺകുട്ടികൾക്ക് വനിതാ കോച്ചുമാരുടെ സേവനം ലഭ്യമാണ്. മെയ് ആറാം തീയതി മുതൽ രണ്ടാം ഘട്ട പരിശീലനം ആരംഭിക്കും.  താത്പര്യമുള്ളവർ നിർദിഷ്ട ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, രണ്ട് ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ഫീസടച്ച രസീതും സഹിതം സ്വിമ്മിങ്ങ് പൂൾ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാ ഫോറം സ്വിമ്മിങ്ങ് പൂൾ ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പരിശീലനത്തിനുള്ള ഫീസ് ഓൺലൈൻ പേമെന്റിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സ്വിമ്മിങ്ങ് സ്യൂട്ട്, ക്യാപ്, ഗ...
university

വനിതാ കേന്ദ്രീകൃത ഇസ്‌ലാം’ ; പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

വനിതാ കേന്ദ്രീകൃത ഇസ്‌ലാം എന്ന വിഷയത്തില്‍ പുറത്തിറങ്ങിയ പുസ്തകത്തെ ആധാരമാക്കി കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവകുപ്പ് സംഘടിപ്പിച്ച സംവാദം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ. കേന്ദ്രമായുള്ള എജ്യുക്കേറ്റേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ചെയര്‍മാന്‍ ഡോ. നാസര്‍ ആരിഫ്, യു.കെയിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഡോ. അബ്ബാസ് പനക്കല്‍ എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍. ഇവര്‍ക്ക് പുറമെ തിയോളജിസ്റ്റ് ക്രിസ്ത്യന്‍ ഹോസെല്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ. ഗോപാലന്‍ കുട്ടി, ഡോ. പി. ശിവദാസന്‍ തുടങ്ങിയവരും ഗവേഷണ വിദ്യാര്‍ഥികളും ചര്‍ച്ചയില്‍ പങ്കെടുത്തു....
Local news

പെണ്ണെഴുത്ത് : മൂന്നാം പതിപ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : വായനയുടെ രസതന്ത്രം, എഴുത്തിന്റെ രീതിശാസ്ത്രം,പുസ്തക പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകൾ എന്നീ വിഷയങ്ങളിൽ നവാഗത എഴുത്തുകാരികൾക്കായി ബുക്പ്ലസ് സംഘടിപ്പിക്കാറുള്ള പെണ്ണെഴുത്ത് ഏകദിന ശില്പശാലയുടെ മൂന്നാം പതിപ്പ് അവസാനിച്ചു. 'കവിത കൊണ്ടൊരു പകലും അതിൽ നിറയെ വെളിച്ചവും' എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം. എഴുപതോളം നവാഗത എഴുത്തുകാരികൾ പങ്കെടുത്ത പരിപാടിയിൽ ശരീഫ് ഹുദവി ചെമ്മാട് ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത കവി വീരാൻകുട്ടി, നൂറ വരിക്കോടൻ, നാഫി ഹുദവി ചേലക്കോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഹന്ന മെഹ്‌തർ, സലീം ദേളി, ഷാഫി ഹുദവി ചെങ്ങര എന്നിവർ സംസാരിച്ചു....
Sports

സഞ്ജു ഇന്‍, രാഹുല്‍ ഔട്ട് ; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലുണ്ട്. കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ആരാണ് പ്രധാന വിക്കറ്റ് കീപ്പറെന്നുള്ളത് സെലക്റ്റര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. രോഹിത് ശര്‍മ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര...
Malappuram

മലമ്പനി ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും; ജില്ലാതല ഉദ്ഘാടനം

മലപ്പുറം : ലോക മലമ്പനി ദിനാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മങ്കട സി. എച്ച്. സെന്ററില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: സോഫിയ അധ്യക്ഷനായി. ഡെപ്യൂട്ടി എഡ്യുകേഷന്‍ മീഡിയ ഓഫീസര്‍ പി എം ഫസല്‍ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിന്‍ സി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വെക്ടര്‍ ബോണ്‍ കണ്‍ട്രോള്‍ ഓഫീസര്‍ സുരേഷ് കുമാര്‍ സി. കെ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. മുജീബ് റഹ്‌മാന്‍ ( ബയോളജിസ്റ്റ്), രാമദാസ് കെ. (ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍), കൂട്ടിലങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹാരിസ് പറച്ചിക്കോടന്‍, മങ്കട എച്ച് ഐ ബാബു ജോസഫ്, ജെ എച്ച് ഐമാരായ സക്കീര്‍ ഹുസൈന്‍, ഹബീബ് റഹ്‌മാന്‍, വേണുഗോപാല്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. മങ്കട ബ്ലോക്കിന് കീഴിലുള്ള ആരോ...
Kerala

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി 9 ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിന്. വിദ്യാഭ്യാസമന്ത്രി 3 മണിക്ക് പ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു എസ്എസ്എല്‍സി ഫല പ്രഖ്യാപനം. പതിനൊന്നു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വര്‍ഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യന...
Kerala

സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകള്‍ക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കി. പാലക്കാട് ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 02 വരെ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ രാത്രി താപനില ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. 2024 ഏപ്രില്‍ 30 മുതല്‍ മെയ് 04 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താ...
Crime, Kerala

മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയെ യുവാവ് ഇടി വള ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു ; മുഖത്തെ എല്ലുകള്‍ പൊട്ടി

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ എംആര്‍ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരി ക്രൂര മര്‍ദ്ദനത്തിന് ഇരയായി. ജയകുമാരിയെ ഇടി വള ഉപയോഗിച്ച് പൂവാര്‍ സ്വദേശി അനില്‍ മുഖത്ത് ഇടിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്‌കാനിംഗിന് തീയതി നല്‍കാന്‍ വൈകി എന്നാരോപിച്ചാണ് അനില്‍ ജയകുമാരിയെ ആക്രമിച്ചതെന്നാണ് വിവരം....
Kerala

സംഘടനാ നടപടി നേരിട്ട ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി

കോഴിക്കോട്: നേരത്തെ സംഘടനാ നടപടി നേരിട്ട 'ഹരിത' നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി യായും നിയമിച്ചു. 'ഹരിത' വിവാദ കാലത്ത് നടപടി നേരിട്ട എംഎസ്എഫ് നേതാക്കള്‍ക്കും പുതിയ ഭാരവാഹിത്വം നല്‍കി. ലത്തീഫ് തുറയൂരിനെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു എം.എസ്.എഫ് സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ എതിര്‍പ്പ് അവഗണിച്ചായിരുന്നു പുറത്താക്കപ്പെട്ട എം.എസ്.എഫ് നേതാക്കളെ മുസ്‌ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തത്. എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിതയുടെ' നേതാക്കള്‍ക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആഴ്ചകള്‍ക്ക് മുമ്പാണ് മുസ്‌ലിം ലീഗ് കൈക്കൊണ്ടത്. ഇതോടൊപ്പം ഈ വിവാദ കാലത്ത് ഹരിത നേതാക്കള...
Crime

മുളക് പൊടി കണ്ണിലേക്ക് വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

തിരൂരങ്ങാടി : രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം. റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു. കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിർണയ ക്യാമ്പ് മെയ് രണ്ടു മുതൽ ഏഴു (പൊതു അവധി ദിനങ്ങൾ ഒഴികെ) വരെ നടക്കുന്ന ആറാം സെമസ്റ്റർ ബിരുദ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പിൽ നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.  പി.ആര്‍. 555/2024 പരീക്ഷാ അപേക്ഷ പി.ജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻ്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2023 പ്രവേശനം) ജനുവരി 2024 പരീക്ഷക്ക് പിഴ കൂടാതെ മെയ് ഒൻപത് വരെയും 180/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. പി.ആര്‍. 556/2024...
university

കാലിക്കറ്റ് സർവകലാശാലയിൽ വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഈ മാസം വിരമിക്കുന്നവർക്ക് സ്റ്റാഫ് വെൽഫെയർ ഫണ്ട് യാത്രയയപ്പ് നൽകി. ജന്തു ശാസ്ത്ര പഠന വിഭാഗം പ്രൊഫസർ ഡോ. വി.എം. കണ്ണൻ, പരീക്ഷാ ഭവനിലെ ഡെപ്യൂട്ടി രജിസ്ട്രാർ ടി. പ്രീതി സെക്ഷൻ ഓഫീസർമാരായ ഇ.ജെ. പൗലോസ്, ജോർജ് ജോൺ, ലൈബ്രറി അസിസ്റ്റന്റ് ഗംഗാ ദേവി ചക്കാലക്കൽ എന്നിവരാണ് വിരമിക്കുന്നത്. വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉപഹാരങ്ങൾ നൽകി. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷനായി പരീക്ഷാ കൺട്രോളർ ഡോ. ഡി. പി. ഗോഡ്‌വിൻ സാംരാജ്, ഫിനാൻസ് ഓഫീസർ വി. അൻവർ സംഘടനാ പ്രതിനിധികളായ വി.എസ. നിഖിൽ, ടി.പി. ദാമോദരൻ, ടി.വി. സമീൽ, ടി.എൻ. ശ്രീശാന്ത്, വെൽഫെയർ ഭാരവാഹികളായ കെ.പി. പ്രമോദ്, നിശാന്ത് എന്നിവർ സംസാരിച്ചു....
Kerala, university

കൊതുക് നിയന്ത്രണത്തിന് പ്രോട്ടീന്‍ കണ്ടെത്തലുമായി കാലിക്കറ്റിലെ ഗവേഷകര്‍

കൊതുകിന്റെ കൂത്താടികളിലെ (ലാര്‍വ) ട്രിപ്‌സിന്‍ എന്ന എന്‍സൈം നിര്‍മാണത്തെ തടയുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രൊട്ടീന്‍) വേര്‍തിരിച്ചെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍. ജന്തുശാസ്ത്ര പഠനവിഭാഗം പ്രൊഫസറായ ഡോ. കണ്ണനും ഇദ്ദേഹത്തിന്റെ കീഴില്‍ ഗവേഷക വിദ്യാര്‍ഥിയായ എം. ദീപ്തിയുമാണ് ഈ നേട്ടം കൈവരിച്ചത്. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പെപ്‌റ്റൈഡ് കൊതുകിന്റെ കൂത്താടികളുടെ അന്നപഥത്തില്‍വെച്ച് അവിടെയുള്ള ട്രിപ്‌സിനുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തനക്ഷമമാവുന്ന രീതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ജീവികളില്‍ പ്രോട്ടീനെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈം ആണ് ട്രിപ്‌സിന്‍. ട്രിപ്‌സിന്റെ അഭാവത്തില്‍ ദഹനപ്രക്രിയ തടസ്സപ്പെടുകയും ലാര്‍വകള്‍ 48 മണിക്കൂറിനകം നിര്‍ജീവമാവുകയും ചെയ്യും. ഈ പെപ്‌റ്റൈഡ് ജലത്തിലുള്ള മറ്റ് ജീവികളെയോ മനുഷ്യരെയോ ബാധിക്കില്ല. കാരണം മറ്റ് ജീവികളില്‍ ഈ പെപ്‌റ്റൈഡിന് പ്രവര്...
Local news

എ ആർ നഗറിൽ ഭവന സന്ദർശനം തുടങ്ങി

എ ആർ നഗർ : മഴക്ക് മുൻപേ വീടുകളിലും സ്ഥാപനങ്ങളിലും നടത്തേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് പരിശീലനം നേടിയ ഹെൽത്ത് സ്ക്വാഡ് അംഗങ്ങളുടെ സന്ദർശനം പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൻ ഉത്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹെൽത്ത് സ്ക്വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡുകളിൽ വിതരണം ചെയ്യാനുള്ള ആരോഗ്യ ശുചിത്വ നിർദ്ദേശങ്ങൾ അടങ്ങിയ പ്രതിക പ്രസിഡൻ്റിൻ നിന്നും വീട്ടുടമസ്ഥൻ ഏറ്റുവാങ്ങി. കൂടാതെ സൂര്യഘാതം തടയുന്നതിനുള്ള നിർദ്ദേശ ങ്ങൾ അടങ്ങിയ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ക്വാർഡ് അംഗങ്ങൾ ഗൃഹസന്ദർശനം നടത്തുകയും ആരോഗ്യ ബോധവത്കരണം നൽകുകയും , ഉറവിട നശീകരണ പ്രവർത്തനം ഉർജ്ജിത മാക്കുകയും ചെയ്യും....
Kerala

കെട്ടിട നികുതി കൂട്ടാനുള്ള ഉത്തരവിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങളുടെ നിരക്ക് വര്‍ധന : തടഞ്ഞ് ഓംബുഡ്‌സ്മാന്‍

വര്‍ഷംതോറും കെട്ടിടനികുതി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ തദ്ദേശസ്ഥാപനങ്ങള്‍ നികുതി നിരക്കില്‍ വര്‍ധന വരുത്തുന്നത് തടഞ്ഞ് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാന്‍. നികുതിയില്‍ വര്‍ധന വരുത്താനാണ് നികുതിനിരക്കിനു പകരം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ ഉത്തരവ്. ഏതെങ്കിലും തദ്ദേശസ്ഥാപനം നികുതി നിരക്കില്‍ വര്‍ധന വരുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ മാറ്റം വരുത്തണമെന്നും അധിക നികുതി ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് അടുത്ത വര്‍ഷത്തെ നികുതിയില്‍ കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. 2023-24 മുതല്‍ അടുത്ത അഞ്ചു വര്‍ഷം കെട്ടിടനികുതി ഓരോ വര്‍ഷവും തൊട്ടു മുന്‍വര്‍ഷത്തെ നികുതിയേക്കാള്‍ 5% വീതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് ആണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വീടുകളുടെ ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 6 രൂപയായും നിശ്ചയിച്ചു. നികുതി നിരക്കി...
Kerala

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

തിരുവനന്തപുരം : കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴിയും. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവം. രജിസ്ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവ്. കെ എസ് ഇ ബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്...
Crime

പെരിന്തല്‍മണ്ണയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. പല ക്രിമിനല്‍ കേസുകളിലും പ്രതിയായ കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലഹരിയിലായിരുന്ന നിസാമുദ്ദീന്‍ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സെയ്തലവിയെ ആക്രമിച്ചതിനു പിന്നാലെ, നിസാമുദ്ദീനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിസാമുദ്ദീനു പരുക്കേറ്റിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു....
Malappuram

ബി ഡി കെ മലപ്പുറം ജനറൽ ബോഡി യോഗം ചേർന്നു

വളാഞ്ചേരി : 2024 വർഷത്തെ ബി ഡി കെ മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം 2024 ഏപ്രിൽ 28 ഞായറാഴ്ച വളാഞ്ചേരി വോൾഗ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. ജില്ലാസെക്രട്ടറി ജുനൈദ് പി കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ്‌ കബീർ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജനറൽ ബോഡിക്ക് എത്തിയ എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെട്ട ശേഷം ജില്ലാ സെക്രട്ടറി 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ജില്ലാ ട്രഷറർ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് രണ്ട് റിപ്പോർട്ടിന്മേലുമുള്ള ചർച്ചകൾക്ക് ശേഷം ജനറൽ ബോഡി യോഗം ഐക്യകണ്ഠേന റിപ്പോർട്ട്‌ കയ്യടിച്ചു പാസ്സാക്കി ജില്ലാ രക്ഷധികാരികൾക്ക് കൈമാറുകയും ചെയ്തു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നബീൽ ബാബു വരണാധികാരിയായി പഴയ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു. പുതിയ ജില്ലാകമ്മിറ്റി പാനൽ വരണാധികാരി യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം വരണാധികരി...
Kerala

മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിന്റെ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച വരുത്താതെ തന്നെ രോഗികളുടെയും പരിസരവാസികളുടെയും സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തരത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കാളാണ്ടിത്താഴം ജംഗ്ഷനിൽ നിന്നാരംഭിച്ച് ഡെന്റൽ കോളേജ് വരെയെത്തുന്ന നാലരമീറ്റർ വീതിയുള്ള ടാർ റോഡ് ചുറ്റുമതിൽ നിർമ്മിച്ച് അടയ്ക്കാനുള്ള മെഡിക്കൽ കോളേജിന്റെ നീക്കം പരിസരവാസികൾക്ക് യാത്രാസൗകര്യം നിഷേധിക്കാൻ കാരണമാകുമെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു. മെഡിക്കൽ കോളേജ് കോമ്പൗണ്ട്‌ റോഡിന് ഇരുവശവും ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിക്കാമെന്നും അതുവഴി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ മെഡിക്കൽ കോളേജ് കാമ്പസ് സുരക്ഷിതമാക്കാമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു....
Obituary

വിഷം അകത്തുചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താനൂർ : വിഷം അകത്ത് ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നന്നംബ്ര പാണ്ടിമുറ്റം സി കെ പടിയിൽ താമസിക്കുന്ന മൂത്താട്ട് സക്കീറിന്റെ മകൻ ഷഫീർ (21) ആണ് മരിച്ചത്. ഈ മാസം 24ന് രാത്രി 8.30 നാണ് വിഷം അകത്തു ചെന്ന നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3.30 ന് മരണപ്പെട്ടു. താനൂർ മഠത്തിൽ റോഡ് സ്വദേശി ആണ്....
Accident, Local news

വേങ്ങര പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; മൂന്ന് പേര്‍ക്ക് പരിക്ക്

വേങ്ങര: പാണ്ടികശാലയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി ആണ് വിവരം. ചെമ്മാട് മുതലമാട് റൂട്ടില്‍ ഓടുന്ന സൈബര്‍ ബസ്സും ഓട്ടോയും ആണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ് (45) എന്ന ആള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലയിൽ ഫിസിയോതെറാപ്പി സെന്റർ കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിന്റെ കീഴിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫിസിയോതെറാപ്പി സെന്റർ ആരംഭിക്കുന്നു. സർവകലാശാലാ കായികതാരങ്ങൾ, വിദ്യാർത്ഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് സേവനം ലഭ്യമാകും. സർവകലാശാലാ കായികതാരങ്ങൾക്ക് തീർത്തും സൗജന്യമായും വിദ്യാർത്ഥികൾക്ക് 20/- രൂപ, ഗവേഷക വിദ്യാർത്ഥികൾക്ക് 30/- രൂപ, ജീവനക്കാർക്ക് 50/- രൂപ, പൊതുജനങ്ങൾക്ക് 100/- രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. സെന്ററിന്റെ ഉദ്ഘാടനം മെയ് രണ്ടിന് രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് നിർവഹിക്കും. കായിക പഠനവകുപ്പിന്റെ പുതിയ കെട്ടിട സമുച്ചയത്തിലാണ് സെന്റർ പ്രവർത്തിക്കുക. ടെൻസ്, ഐ.എഫ്.ടി., അൾട്രാ സൗണ്ട് തെറാപ്പി, എക്സർസൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങൾ സെന്ററിൽ ലഭ്യമാകും. പേശികൾ, അസ്ഥികൾ മുതലായവയുടെ പരിക്കുകൾ സ്പോർട്സ് ഇഞ്ചുറികൾ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഡ...
Kerala

കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും ഇ-സിഗരറ്റുകളും ഐ ഫോണുകളും പിടികൂടി ; മലപ്പുറം സ്വദേശികളടക്കം 5 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവും വിദേശ കറന്‍സിയും ഇ-സിഗരറ്റുകളും ഐ ഫോണുകളും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ രണ്ട് മലപ്പുറം സ്വദേശികളും മൂന്ന് കാസര്‍കോട് സ്വദേശികളെയും കസ്റ്റംസ് പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് 1079 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 76.30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മറ്റൊരു കേസില്‍ 500 രൂപയുടെ 120 സൗദി റിയാലുകള്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിഐഎസ്എഫിന്റെ സഹായത്തോടെ പിടികൂടി. 12.60 ലക്ഷം രൂപ വിലമതിക്കുന്ന 60,000 സൗദി റിയാലുകളാണ് സൗദി അറേബ്യയിലേക്ക് പറക്കാനായി നിന്ന കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്. ദുബാ...
error: Content is protected !!