കാലിക്കറ്റില്‍ സമ്മര്‍ കോച്ചിങ് ക്യാമ്പ്കാലിക്കറ്റ് സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ അവധിക്കാല കായിക പരിശീലന ക്യാമ്പ് ഏപ്രില്‍ നാലിന് തുടങ്ങും. ബാഡ്മിന്റണ്‍ ഇനത്തില്‍ ആദ്യ ബാച്ച് ക്യാമ്പ് മെയ് ഒന്ന് വരെയാണ്. രണ്ടാമത്തെ ബാച്ച് മെയ് ഒന്നിന് തുടങ്ങി 31-ന് അവസാനിക്കും.ഹാന്‍ഡ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, സോഫ്റ്റ് ബോള്‍, ബേസ് ബോള്‍, ഖൊ-ഖൊ, കബഡി, ജൂഡോ, തയ്‌ക്വോണ്ടോ, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയവയുടെ ക്യാമ്പ് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെയാണ്.ഏഴ് വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. 700 രൂപയാണ് ഫീസ്.സര്‍വകലാശാലാ പരിശീലകരുടെ നേതൃത്വത്തില്‍ ഇന്‍ഡോര്‍, ഔട്ട് ഡോര്‍ സ്‌റ്റേഡിയങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പരിശീലനം. വിശദവിവരങ്ങള്‍ക്ക് ഓഫീസ് സമയത്ത് 9567664789, 9446781753, 0494 2407501 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. അക്കാദമിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: വോട്...