Monday, March 23

Author: tirurangaditoday

മൊബൈല്‍ ആപ്പിലൂടെ വായ്പ എടുത്തു, അടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു യുവാക്കള്‍ പിടിയില്‍
Crime, Malappuram, Other

മൊബൈല്‍ ആപ്പിലൂടെ വായ്പ എടുത്തു, അടവ് പൂര്‍ത്തിയായിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി ; മൂന്നു യുവാക്കള്‍ പിടിയില്‍

മലപ്പുറം: മൊബൈല്‍ ആപ്പിലൂടെ എടുത്ത വായ്പ തിരിച്ചടച്ചിട്ടും മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മലപ്പുറം സ്വദേശിനിയില്‍ നിന്നും പണം തട്ടിയ മൂന്നു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറബത്ത് സുമിത് കൃഷ്ണന്‍ (21) എന്നിവരെയാണ് എടക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറില്‍ എടക്കര സ്വദേശിനിയായ യുവതി സൈബര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്പിലൂടെ 4000 രൂപയാണ് വായ്പ എടുത്തത്. എന്നാല്‍ വായ്പയുടെ പലിശയടക്കം തിരിച്ചടവ് പൂര്‍ത്തിയായിട്ടും കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്ത പക്ഷം മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 43,500 രൂപ പ്രതികള്‍ കൈക്കലാക്കിയെന്നാണ് കേസ്. ...
Local news, Other

കുരുന്നുകളുടെ കാരുണ്യത്തില്‍ നിര്‍മിക്കുന്ന സ്‌നേഹ ഭവനത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു

തിരൂരങ്ങാടി : എ ആര്‍ നഗര്‍ ഇരുമ്പുചോല എയുപി സ്‌കൂളിലെ വിദ്യാര്‍ഥികളും, രക്ഷിതാക്കളും, മാനേജ്‌മെന്റ് - പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ പാവപ്പെട്ട സഹപാഠിക്ക് നിര്‍മ്മിക്കുന്ന സ്‌നേഹ ഭവന്‍ വീടിന് കട്ടിള വച്ചു. അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാഖത്തലി കട്ടിള വെക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് റഷീദ് ചെമ്പകത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,വാര്‍ഡ് മെമ്പര്‍ ജാബിര്‍ ചുക്കാന്‍, സ്റ്റാഫ് സെക്രട്ടറി കെ എം ഹമീദ്, കെ മുഹമ്മദ് ഹാജി പി അബ്ദുല്ലത്തീഫ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗം മുനീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു....
Malappuram

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിഗ്രി, പി.ജി.ഡി.സി.എ/ഡി.സി.എ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മാർച്ച് 14ന് രാവിലെ 11ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഭിമുഖ സമയത്തിന് അരമണിക്കൂർ മുമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തണം. ഫോൺ: 04942457642. ----------------------------- കമ്പ്യൂട്ടർ കോഴ്‌സ് പ്രവേശനം സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ, സി++, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി വെബ് ഡിസൈൻ, ഡിജിറ്റൽ ലിറ്ററസി സർട്ടിഫിക്കേഷൻ, പ്ലസ് ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് കമ്പ്യൂട്...
Obituary

ചെമ്മാട്ടെ ലീഗ് നേതാവ് യു.അബ്ദുല്ലക്കോയ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: ചെമ്മാട്ടെ മുസ്്ലിംലീഗ് പ്രാദേശിക നേതാവും കോഴിക്കോട് ചെറുവണ്ണൂരിൽ താമസക്കാരനുമായ ഉള്ളാട്ട് അബ്ദുല്ലക്കോയ ഹാജി (69) അന്തരിച്ചു. പരേതനായ ഡോക്‌ടർ ഉള്ളാട്ട് മൊയ്തീന്‍ കുട്ടി ഹാജിയുടെ മകനാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റംസാനിൽ ഇഫ്താർ കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തല്ക്കാശുപത്രിയിൽ ഡോക്ടർമാർ ഏറെ നേരം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 6 മണിയോടെ മരണപ്പെട്ടു. ചെറുവണ്ണൂർ ആയിരുന്നു താമസമെങ്കിലും കർമ്മ മണ്ഡലം ചെമ്മാട് തന്നെയായിരുന്നു. രാവിലെ ചെമ്മാട് എത്തുന്ന ഇദ്ദേഹം രാത്രിയാണ് മടങ്ങിയിരുന്നത്. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. തിരൂരങ്ങാടി സഹ...
Accident

കക്കാട് ബസ് തട്ടി, വേങ്ങര സ്വദേശിനിയായ ബൈക്ക്‌ യാത്രക്കാരി മരിച്ചു

തിരൂരങ്ങാടി : ബസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരി മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയപറമ്പൻ അശ്രഫിന്റെ ഭാര്യ കള്ളിയത്ത് മറിയാമു (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. പൂക്കിപ്പറമ്പിലെ മരണ വീട്ടിൽ പോയി വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. കക്കാട് കൂളത്ത് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ബസ് തട്ടിയതിനെ തുടർന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് ബസ് തട്ടി ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. കബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം പാക്കടപ്പുരായ ജുമാ മസ്ജിദിൽ. മക്കൾ: ലബീബ, നബീല, നാസിം, മരുമകൻ: നിസാം....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊജക്റ്റ് മൂല്യനിർണയം ആറാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. / ബി.കോം. പ്രൊഫഷണൽ / ബി.കോം. വൊക്കേഷണൽ / ബി.കോം. ഹോണേഴ്‌സ് / ബി.ടി.എച്ച്.എം. / ബി.എച്ച്.എ. / ബി.എ. - എച്ച്.ആർ.എം. കോഴ്സുകളുടെ ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണയവും വൈവയും  മാർച്ച് 13-ന് അതത് കോളേജുകളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾ കോളേജുകളിൽ നിന്ന് ലഭ്യമാകുന്നതാണ്.   പി.ആര്‍ 358/2024 എൻ.എസ്.എസ്. ഗ്രേസ്മാർക്ക് അപേക്ഷ  അഫിലിയേറ്റഡ് കോളേജുകളിലെ CBCSS ഇന്റഗ്രേറ്റഡ് പി.ജി. 2020 & 2021 പ്രവേശനം വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ്‌മാർക്കിന് അർഹരായവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടൽ വഴി 26 വരെ രേഖപെടുത്താം. ലിങ്ക് 18 മുതൽ ലഭ്യമാകും. പി.ആര്‍ 359/2024 പരീക്ഷ മാറ്റി അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 & 2021 പ്രവേശനം) മാർച്ച് 20-ന് നടത്താൻ നിശ്ചയിച്ചിരുന്ന  അഞ്ചാ...
Local news, Other

താലൂക്ക് ആശുപത്രിയിലേക്ക് ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് അത്യാവശ്യംവേണ്ട ഫാനുകള്‍ സംഭാവന നല്‍കി മൂന്നിയൂര്‍ സ്വദേശി. മൂന്നിയൂര്‍ പാറക്കടവ് സ്വദേശി പിലാത്തോട്ടത്തില്‍ ഹസ്രത്തലി ആണ് താലൂക്ക് ആശുപത്രിയിലേക്ക് വളരെ അത്യാവശ്യം വേണ്ട ആറുഫാനുകള്‍ സംഭാവന നല്‍കിയത്. ഒ.പിക്ക് മുന്‍വശത്തെ ഇരിപ്പിട ഭാഗത്തും, പാലിയേറ്റിവ് സെന്ററിലും, രോഗികളുടെ ബന്ധുക്കള്‍ രാത്രി തങ്ങുന്ന ലാബിനോട് ചേര്‍ന്ന ഇടനാഴിയിലും ഫാനില്ലാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസത്തിലായിരുന്നു. മേല്‍ക്കൂര ഇരുമ്പ് ഷീറ്റ് ആയതിനാല്‍ വേനലില്‍ രാത്രികാലങ്ങളില്‍പ്പോലും കടുത്തചൂടാണിവിടെ. മഴക്കാലത്താണെങ്കില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. നേരത്തെ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ നടന്നില്ല. എന്നാല്‍ ഈ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ഹസ്രത്തലി ഇക്കാര്യത്തിന് സഹായവുമായി മുന്നോട്ടുവരികയായിരുന്നു. മൂന്നിയൂര്‍...
Local news, Malappuram, Other

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും മൊറോക്കോ രാജാവിന്റെ റമദാന്‍ അതിഥി

തിരൂരങ്ങാടി: മൊറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ആറാമന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ഇത് നാലാം തവണയാണ് ഔദ്യോഗിക റമദാന്‍ അതിഥിയായി മൊറോക്കോവിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത്. രാജാവിന്റെ സാന്നിധ്യത്തിലും അല്ലാതെയും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന റമദാന്‍ വിജ്ഞാന സദസ്സുകള്‍ക്ക് ഡോ. നദ്‌വി നേതൃത്വം നല്‍കും. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം തലസ്ഥാനമായ റബാത്തിലേക്ക് പുറപ്പെട്ടു. 1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് 'ദുറൂസുല്‍ ഹസനിയ്യ' എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. ലോക പ്രശസ്തരായ നിരവധി മുസ്‌ലിം മത പണ്ഡിതര്‍ മുന്‍പ് നേതൃത്വം നല്‍കിയ ദുറൂസുല...
Local news

തിരൂരങ്ങാടി നഗരസഭയില്‍ അനധികൃത രാത്രികാല കച്ചവടങ്ങള്‍ക്കെതിരെ നടപടി

തിരൂരങ്ങാടി : റമദാന്‍ വ്രതം ആരംഭിച്ചതോടെ രാത്രികാല കച്ചവടങ്ങള്‍ വര്‍ധിക്കാന്‍ ഇടയുള്ളതിനാലും പൊതുജനാരോഗ്യത്തിന് ഹാരികരമാകുന്ന രീതിയിലുള്ള രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള കച്ചവടങ്ങള്‍ വര്‍ധിക്കാനും സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുമായി തിരൂരങ്ങാടി നഗരസഭ. പൊതുജനാരോഗ്യത്തിന് ഹാനികരമായ മാരക രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിച്ച ഉപ്പിലിട്ട പദാര്‍ത്ഥങ്ങള്‍, അച്ചാറുകള്‍, ശീതളപാനിയങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതും വില്‍പ്പന നടത്തുന്നതുമായ പ്രവര്‍ത്തികള്‍ പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള അധികാരം നഗരസഭയില്‍ നിക്ഷിപ്തമാണെന്ന് നഗരസഭ അറിയിച്ചു. തിരൂരങ്ങാടി നഗരസഭ പരിധിയില്‍ റംസാന്‍ വ്രതം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ നടത്തുന്ന വില്‍പ്പനകേന്ദ്രങ്ങള്‍ നിരോധിക്കുന്നതിനും ആയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും സൂചന പ്രകാരം ചേര്‍ന്ന നഗരസഭ...
Malappuram, Other

പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ചു ; പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍, പ്രതിഷേധം ശക്തം

മേലാറ്റൂര്‍ (മലപ്പുറം) : പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് തെക്കേക്കര ആലുങ്ങല്‍ മൊയ്തീന്‍കുട്ടി (36) ആണ് സ്റ്റേഷനില്‍ തളര്‍ന്നു വീണത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു രാവിലെ 7ന് മരിച്ചു. ഹൃദയാഘാതമുണ്ടായതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മൊയ്തീന്‍കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പന്തല്ലൂരില്‍ വേല ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഇന്നലെ വൈകിട്ട് 5നാണ് ഇയാള്‍ അടക്കം 7 പേരെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധം. സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് അവശ്യപ്പെട്ട് പാണ്ടിക്കാട്ട് കോണ്‍ഗ്രസ് ...
Malappuram, Other

തിയേറ്ററിൽ യഥാസമയം എത്തിയിട്ടും സിനിമയുടെ ആദ്യഭാഗം കാണാൻ അവസരം നിഷേധിച്ചു ; 50,000 രൂപ പിഴയടക്കാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധി

പെരിന്തൽമണ്ണ : തിയേറ്ററിൽ യഥാസമയം എത്തിയിട്ടും തുടക്കം മുതൽ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തൽമണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ ചേർന്ന് നൽകിയ ഹരജിയിലാണ് കമ്മിഷൻ ഉത്തരവ്. 2023 എപ്രിൽ 30ന് 'പൊന്നിയൻ സെൽവൻ 2' പ്രദർശനം കാണുന്നതിന് വൈകീട്ട് 6.45ന് പരാതിക്കാർ തിയേറ്ററിലെത്തി. എന്നാൽ ഏഴ് മണിക്ക് സിനിമ ആരംഭിക്കുമെന്ന് അറിയിച്ച സമയത്തും തിയേറ്ററിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. 10 മിനിട്ട് കഴിഞ്ഞാണ് പ്രവേശനം അനുവദിച്ചത്. തിയേറ്റർ വൃത്തിയാക്കുകയാണെന്നാണ് അറിയിച്ചത്. എന്നാൽ ഏഴ് മണിക്ക് തന്നെ തിയേറ്ററിൽ പ്രദർശനം തുടങ്ങിയിരുന്നു. പ്രതിഷേധം പ്രകടിപ്പിച്ചവരോട് തിയേറ്റർ അധികൃതർ മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തതായി പരാതിക്കാർ ബോധിപ്പിച്ചു....
Local news, Malappuram

സിഎഎ ഭേദഗതി : പരപ്പനങ്ങാടി കോടതി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി അഭിഭാഷകര്‍

പരപ്പനങ്ങാടി : സിഎഎക്കെതിരെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ (എഐഎല്‍യു) നേതൃത്വത്തില്‍ പരപ്പനങ്ങാടി കോടതി പരിസരത്ത് അഭിഭാഷകര്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. അഭിഭാഷകര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചു പ്രതിഷേധിച്ചു. പരിപാടി എഐഎല്‍യു മലപ്പുറം ജില്ലാ ട്രഷറര്‍ അഡ്വക്കേറ്റ് കെ.സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഒ.കൃപാലിനി അധ്യക്ഷയായി. പരിപാടിയില്‍ അഡ്വക്കേറ്റ് സി പി.മുസ്തഫ, അഡ്വക്കേറ്റ് സി.ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു....
Malappuram, Other

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യരോഗങ്ങൾ പടരുവാൻ സാധ്യതയുണ്ട്. അമിതമായ ചൂടും വയറിളക്കവും നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. വേനൽകാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തിൽ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിർജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്. രോഗപ്രതിരോധത്തിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ഭക്ഷണപാനീയങ്ങളിൽ ഈച്ച, കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ...
Malappuram

പദ്ധതി വിഹിതം ചെലവഴിച്ചതിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത്, ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ തിരൂരങ്ങാടി ഒന്നാം സ്ഥാനത്ത്

മലപ്പുറം : ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2024-25 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സാങ്കേതിക പിഴവുകൾ കാരണം അംഗീകാരം നൽകാതെ മാറ്റിവെച്ചരുന്ന കോട്ടയ്ക്കൽ നഗരസഭ, മലപ്പുറം നഗരസഭ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമതി അംഗീകാരം നൽകിയതോടെയാണിത്. മൂർക്കനാട്, പുഴക്കാട്ടിരി, തവനൂർ, കോഡൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും പെരുമ്പടപ്പ്, മങ്കട ബ്ലോക്ക് പഞ്ചായത്തുകളുടേയും 2023-24 വാർഷിക പദ്ധതി ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി. 2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗവും ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. 43.93% ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളിൽ 53.24% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ...
Breaking news

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; കോടതിയെ സമീപിക്കുമെന്ന് ലീഗ്

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും...
Kerala

അടിവരയിട്ട് പറയുന്നു പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല ; ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം. വര്‍ഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്ന...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലംവിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷാഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയഫലംവിദൂരവിഭാഗം എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍  നവംബര്‍ 2022, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. മൂല്യനിര്‍ണയ ക്യാമ്പ്അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022/  2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 19 മുതല്‍ 22 വരെ നടക്കും.വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022, 2023 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ന് തുടങ്ങും. പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ അതത് ക്യാമ്പുകളില്‍ ഹാജരാകണം. ക്യാമ്പ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ബി.ടെക്. ഒറ്റത്തവണ റഗുലര...
Accident, Breaking news

മുന്നിയൂർ പാറക്കടവിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മുന്നിയൂർ : പാറക്കടവിൽ യുവാവിനെ വിടുനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് സ്വദേശി മണമ്മൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഇസ്മായിൽ (24) ആണ് മരിച്ചത്. മൃതദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Local news, Other

തിരൂരങ്ങാടി ഗവൺമെന്റ് എൽ പി സ്കൂളിൽ പ്രൗഡോജ്വലമായ കൺവോക്കേഷൻ ചടങ്ങ്

തിരൂരങ്ങാടി : സ്കൂളിന്റെ പടിയിറങ്ങുന്ന നാലാം ക്ലാസ് കുട്ടികൾക്കായി ചന്തപ്പടി സ്കൂൾ ഒരുക്കിയ വർണ്ണാഭമായ കൺവോക്കേഷൻ ചടങ്ങ് ശ്രദ്ധേയമായി. പ്രത്യേക വസ്ത്രവും തൊപ്പിയും ധരിച്ചെത്തിയ കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ പി ബാവ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറാബി സിപി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് സി എച്ച് അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടോമി മാത്യു സ്വാഗതവും റഹീന ഈ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും കൊണ്ട് സമ്പന്നമായിരുന്നു ചടങ്ങ്....
Local news

സമന്വയ വനിതാ വേദി സംഗമവും ബോധവൽക്കരണ ക്ലാസ്സും

സമന്വയ ഗ്രന്ഥശാല വനിതാവേദി സംഗമവും, ബോധവൽക്കരണ ക്ലാസ്സും ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലർ സുമി പി.എസ് ഉദ്ഘാടനം ചെയ്തു. കുട്ടിയുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ വനിതാ പ്രവർത്തക സോഫിയ പി.പി ക്ലാസ് നയിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് റിയോൺ ആൻ്റണി. എൻ അധ്യക്ഷതയും വഹിച്ചു. ഗ്രന്ഥശാല കമ്മിറ്റിയംഗങ്ങളായ മധുസൂദനൻ പി , സുനിത്ത് കുമാർ . കെ, നിസാർ വെമ്പാല, മജീദ്. പി, എന്നിവർ സംബന്ധിച്ചു. ഗ്രന്ഥശാല സെക്രട്ടറി അനു ഘോഷ് . പി സ്വാഗതവും, വനിതാ വേദി കമ്മിറ്റിയംഗം ബിജില . കെ നന്ദിയും പറഞ്ഞു. വനിതാ വേദി ഭാരവാഹികളായി സെക്രട്ടറി ശ്രുതി എ.ടി, പ്രസിഡൻ്റ് വൈറുന്നിസ എം.പി, ജോ. സെക്രട്ടറി യായി സജിത കെ, വൈ. പ്രസിഡൻ്റായി മൈമൂന പി എന്നിവരെയും തിരഞ്ഞെടുത്തു....
Accident, Breaking news

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു

കുറ്റിപ്പുറം . ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കുറ്റിപ്പുറം പാഴൂർ തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ മുഹമ്മദ് റാഫി - റമീഷ എന്നിവരുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഉടനെ കുറ്റിപ്പുറം, വളാഞ്ചേരി , കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപതികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.30 ന് മരിച്ചു....
Kerala, Other

നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസ് ; ഡിവൈഎഫ്‌ഐ നേതാവ് പൊലീസില്‍ കീഴടങ്ങി

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജയ്‌സണ്‍ കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുണ്ടായിരുന്നു. 13ന് മുന്‍പ് പോലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ 20 ന് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജില്‍ നടന്ന സംഘഷത്തിനിടെ ജയ്‌സണ്‍ മര്‍ദ്ദിച്ചെന്നാണ് സഹാപാഠിയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ പൊലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ കോളേജ് മാനേജ്‌മെന്റ് നിന്ന് ജയ്‌സണെ പുറത്താക്കിയിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്...
Malappuram

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

മലപ്പുറം : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുറ്റിപ്പുറത്ത് ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. തിരുന്നാവായ കളത്തില്‍ വെട്ടത്ത് വളപ്പില്‍ റാഫിറമീഷ ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില മോശയമായതിനെ തുടര്‍ന്ന് ആദ്യം വളാഞ്ചേരിയിലേയും പിന്നീട് കോട്ടയ്ക്കലിലെയും ആശുപത്രികളിലെത്തിച്ചു ചികിത്സ നല്‍കി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരിച്ചു....
Local news

ലൈഫ് രണ്ടാം ഘട്ടം: 100 കുടുംബങ്ങൾക്ക് വീടൊരുക്കി താനാളൂർ ഗ്രാമപഞ്ചായത്ത്

താനാളൂർ പഞ്ചായത്തിലെ രണ്ടാം ഘട്ട ലൈഫ് ഭവനപദ്ധതിയിൽ പൂർത്തീകരിച്ച നൂറ് വീടുകളുടെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ലൈഫ് കേവലം ഭവന നിർമാണ പദ്ധതി അല്ലെന്നും ഓരോ വീട്ടിലും ഓരോ ആളുകൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ ലൈഫ് പദ്ധതി നിർവഹണത്തിൽ സ്തുത്യർ ഹമായ സേവനമനുഷ്ഠിച്ച വി.ഇ.ഒ അനിതയെ ചടങ്ങിൽ അനുമോദിചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സൽമത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അമീറ കെ, സിനി കെ വി ,സതീശൻ പി, ലൈഫ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എൻ കെ ദേവകി,സുലൈമാൻ ചാത്തേരി ,കെ ഫാത്തിമ ബീവി, ഒ കെ പ്രേമരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭവന നിർമാണം പൂർത്തീകരിച്ച മുഴുവൻ ഗുണഭോക്താക്കൾക്...
Accident

ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ എസ്‌ഐ പുഴയിൽ മുങ്ങിമരിച്ചു

പെരിന്തൽമണ്ണ: തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ ബന്ധുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ കൊപ്പം പൊലീസ് സ്റ്റേഷനിലെ എസ്ഐ മുങ്ങി മരിച്ചു. തൃശൂർ മാള വലിയപറമ്പ് സ്വദേശി സുബീഷ് മോൻ (38) ആണ് തൂതപ്പുഴയുടെ പുലാമന്തോൾ കടവിൽ മുങ്ങി മരിച്ചത്. കോട്ടോളി ഗീതയുടെയും പരേതനായ സുകുമാരന്റെയും മകനാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കരിങ്ങനാട് കുണ്ടിലെ ഇരുമ്പു കമ്പനിക്കു സമീപം വാടകവീട്ടിലാണ് എസ്ഐ താമസിക്കുന്നത്. കരിങ്ങനാട് വിളങ്ങോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്നതിനു അവധിക്കു വീട്ടിൽ എത്തിയ സഹോദരൻ, സഹോദരന്റെ മകൻ, കൂട്ടുകാർ എന്നിവർക്കൊപ്പം തൂതപ്പുഴയുടെ പുലാമന്തോൾ കടവിലെ തടയണ പ്രദേശത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുട്ടികളിലൊരാൾ ആഴമേറിയ ഭാഗത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതോടെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഇവിടെയുള്ള കിടങ്ങുപോലെയുള്ള ഭാഗത്തെ ചുഴിയുടെ ആഴത്തിലേക്ക് സുബീഷ് മോൻ താഴ്ന്നു പോയതിനെ...
Other

മാസപ്പിറവി ദൃശ്യമായി, ഒമാൻ ഒഴികെ ഗൾഫ് രാഷ്ട്രങ്ങളിൽ നാളെ റംസാൻ ആരംഭം

മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയായിരിക്കും നോമ്പിനു തുടക്കമാകുക. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം നാളെയാകും റംസാന് തുടക്കമാകുക. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ മാസപ്പിറവി കണ്ടതായി ഇതുവരെ സ്ഥിരീകരണം ഇല്ലാത്തതിനാൽ ചൊവ്വാഴ്ചയാകും റംസാൻ ആരംഭം. ഹിലാൽ കമ്മിറ്റി ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഹിജ്‌റ കമ്മിറ്റി തിങ്കളാഴ്‌ച നോമ്പ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്....
Crime

16 കാരന് ബൈക്ക് ഓടിക്കാൻ നൽകി, മാതാവിനെതിരെ പോലീസ് കേസെടുത്തു

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് ബൈക്ക് ഓടിക്കാൻ നൽകിയതിന് ഉമ്മാക്ക് എതിരെ പോലീസ് കേസെടുത്തു. തിരൂരങ്ങാടി ടി സി റോഡിലെ 38 കാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ 16 വയസ്സുള്ള മകന് ബൈക്ക് ഓടിക്കാൻ നല്കിയതിനാണ് കേസ്. തിരൂരങ്ങാടി യിൽ നിന്ന് ബൈക്ക് ഓടിച്ചു വരുമ്പോൾ താഴെച്ചിനയിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. പരിശോധനയിൽ ആർ സി ഉടമ പിതാവ് ആണെന്ന് കണ്ടെത്തി. ഇദ്ദേഹം ചെന്നൈ യിലാണ്. വണ്ടിയുടെ കൈവശക്കാരൻ കുട്ടിയുടെ ഉമ്മയാണെന്നു കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടിക്കും മറ്റുള്ളവർക്കും ജീവന് അപായം വരും എന്നറിഞ്ഞിട്ടും വാഹനം ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ കേസ് എടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വണ്ടി ഓടിക്കാൻ നൽകിയാൽ രക്ഷിതാക്കൾക്ക് എതിരെയാണ് കേസെടുക്കുക. ആർ സി ഉടമ സ്ഥലത്തുള്ളവരാണെങ്കിൽ ഉടമക്ക് എതിരെയും, ഇല്ലെങ്കിൽ ആരാണോ വണ്ടി കൈവശം വെക്കുന്നത് അവർക്കെതിരെയും കേസെടുക...
Malappuram

പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് സഹപാഠിയായിരുന്ന കാമുകനൊപ്പം ഒളിച്ചോടി ; യുവതിയും യുവാവും പിടിയിൽ

പുത്തനത്താണി : ഭർതൃവീട്ടിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും യുവാവും പിടിയിൽ. പുന്നത്തല സ്വദേശിയായ യുവതിയെയും വെട്ടിച്ചിറയിലെ ക്വാർട്ടേഴ്സിൽ താമസിച്ച് വരുന്ന യുവാവിനെയും വളാഞ്ചേരി പോലീസാണ് പിടി കൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എറണാകുളത്തെ മാളിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത് എന്നറിയുന്നു. ഒരാഴ്ച മുമ്പാണ് ആതവനാട് അത്താണിക്കലിലെ ഭർതൃവീട്ടിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പഴയ സഹപാഠിയായ യുവാവിനൊപ്പം നാട് വിട്ടത് ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരൂർ ഡിവൈഎസ് പി യുടെ മേൽനോട്ടത്തിൽ വളാഞ്ചേരി പോലീസ് സംഭവം ഊർജിതമായി അന്വേഷിച്ച് വരികയായിരുന്നു. പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് യുവതിയുടെ പേരിൽ വളാഞ്ചേരി പോലീസ് കർശന വകുപ്പുകൾ ചുമത്തികേസ് എടുത്തിട്ടുണ്ട്....
Local news, Other

തിരൂരങ്ങാടി ജി.എം.എല്‍.പി.സ്‌കൂള്‍ ‘ശതഭേരി’ സമാപനാഘോഷം അവിസ്മരണീയമാക്കി

തിരൂരങ്ങാടി : ജി.എം.എല്‍.പി.സ്‌കൂള്‍ തിരൂരങ്ങാടി നൂറാം വാര്‍ഷികത്തില്‍ നൂറ് കര്‍മ്മപരിപാടികളൊരുക്കി 'ശതഭേരി' സമാപനാഘോഷം നാദവിസ്മയ കാഴ്ചകളോടെ കൊണ്ടാടി. തിരൂരങ്ങാടി മണ്ഡലം എം.എല്‍.എ കെ.പി.എ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പത്മജ .വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാന്‍ിംഗ് കമ്മറ്റി അംഗങ്ങളായ ഇ.പി.എസ് ബാവ, സിപി ഇസ്മായില്‍, സുഹ്‌റാബി, 25-ാം വാര്‍ഡ് കൗണ്‍സിലര്‍ അലിമോന്‍ തടത്തില്‍ .എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പിടിഎപ്രസിഡണ്ട് അഷ്‌റഫ് താണിക്കല്‍ സ്വാഗതം പറഞ്ഞു. എല്‍എസ്എസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും ,ടിഎസ്എ ക്ലബ്ബ് സ്‌പോര്‍ട്‌സ് കിറ്റ് സ്‌കൂളിന് കൈമാറി. അധ്യാപകര്‍ , മുന്‍ പ്രധാനാധ്യാപകര്‍,മുന്‍ പി.ടി.എ. പ്രസിഡണ്ടുമാര്‍ ,ശതഭേരിക്ക് പിന്തുണ നല്‍കിയ ടീം കൈസന്‍, യൂത്ത...
Local news, Other

മലപ്പുറം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് : എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടന്നു

എ ആര്‍ നഗര്‍ : മലപ്പുറം പാര്‍ലമെന്റ് തെരഞ്ഞടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വസീഫിന് കുന്നുംപുറത്ത് ഊഷ്മളമായ സ്വീകരണം ഒരുക്കി എല്‍ഡിഎഫ് എ ആര്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം വി ടി സോഫിയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകാശ് കുണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. സബാഹ് കുണ്ടുപുഴക്കല്‍, റഫീഖ് കൊളക്കാട്ടില്‍ ,സതീഷ് എമങ്ങാട്ട്. ഹനീഫ പാറയില്‍.റഷീദ് പി കെ .മസൂര്‍ പി പി .അഷ്‌റഫ് മമ്പുറം .സലീം സി പി എന്നിവര്‍ സംസാരിച്ചു. സിപിഐഎം ലോക്കല്‍ സെക്രട്ടറി സമീര്‍ കെപി സ്വാഗതവും വി ട്ടി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. 101 അംഗ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി നിലവില്‍ വന്നു....
error: Content is protected !!