Wednesday, April 1

Blog

നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഈത്തപ്പഴ ചലഞ്ച് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു
Local news

നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഈത്തപ്പഴ ചലഞ്ച് ; പോസ്റ്റര്‍ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : തെന്നല പഞ്ചായത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമേകാന്‍ സി.എച്ച് സെന്റര്‍ തെന്നലയുടെ കീഴിലുള്ള പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയറിന്റെ ധനശേഖരാണര്‍ത്ഥം ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 10 വരെ നടക്കുന്ന ഈത്തപ്പഴ ചലഞ്ചിനുള്ള പോസ്റ്റ് പ്രകാശനം ജില്ലാ ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സെന്റര്‍ പ്രസിഡന്റ് കോറോണത്ത് മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ,ഷെരീഫ് വടക്കയില്‍, എം.പി കുഞ്ഞിമൊയ്തിന്‍, പി.ടി സലാഹ്, സമദ് ഹാജി കളളിയത്ത്, പി.പി അഫ്‌സല്‍, നാസര്‍ ചീരങ്ങന്‍, നാസര്‍ അക്കര, ദവായി പീച്ചി, ബഷീര്‍ മാസ്റ്റര്‍, നിസാമു ചാത്തേരി ,അക്ബര്‍ പൂണ്ടോളി,സി.കെ കോയ, അഷ്‌റഫ് ഉമ്മാട്ട്, അബ്ദു പൂണ്ടോളി, പി.കെ സല്‍മാന്‍,കളത്തിങ്ങള്‍ മൊയ്തീന്‍, എന്‍.സി.ജലീല്‍, സമാന്‍ മങ്കട ,അലി അസീസ്, ടി.മുഹമ്മദ് കുട്ടി ഹാജി തയ്യില്‍, എന്‍ സി ജലീല്‍,കെ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധി...
Kerala, Other

സ്ഥിരം സര്‍ക്കാര്‍ ജോലിയും 10 ലക്ഷം രൂപയും ; മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം അവസാനിപ്പിച്ചു

മാനന്തവാടി : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അജീഷ് എന്ന യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നടത്തിയ വന്‍പ്രതിഷേധം അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലിയും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപയും എന്നതുള്‍പ്പെടെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുകിട്ടിയ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തില്‍ തീരുമാനത്തില്‍ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്നും വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും യോഗത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കലക്ടര്‍ രേണു രാജ് മാധ്യമങ്ങളോട് പ്രതികരിച്ചു...
Local news

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതി ജനങ്ങളോട് ചെയ്യുന്നത് കൊടും വഞ്ചന ; പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി.

തിരൂങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി നടപ്പാക്കേണ്ടതില്ല എന്നുള്ള യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍. വിഷയങ്ങളില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ അംഗങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ആളുകള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി. ഈ പദ്ധതിയാണ് മൂന്നിയൂര്‍ പഞ്ചായത്ത് യുഡിഎഫ് ഭപണ സമിതി നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുള്ളതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറയുന്നു. പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതിയില്‍ ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്പ...
Local news, Malappuram, Other

കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം സമര സംഗമം പ്രൗഢമായി

കൊണ്ടോട്ടി: ഹജ്ജ് 2024 ൽ കോഴിക്കോട് എംബാർകേഷൻ പോയിൻ്റിൽ നിന്നുള്ള ഹാജിമാർക്ക് മാത്രം ഭീമമായ തുക ഈടാക്കുന്ന എയർ ഇന്ത്യയുടെ നടപടി പിൻവലിക്കുക, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കരിപ്പൂർ ഹജ്ജ് എംബാർകേഷൻ ആക്ഷൻ ഫോറം സംഘടിപ്പിക്കുന്ന സമര സംഗമം പ്രൗഢമായി. കേരള ഹജ്ജ് വെൽഫെയർ അസോസിയേഷനും കേരള ഹജ്ജ് വെൽഫെയർ ഫോറവും സംയുക്തമായി നടത്തുന്ന സമര സംഗമം നുഹ്മാൻ ജംഗ്ഷനിൽ ടി.വി. ഇബ്റാഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആക്ഷൻ ഫോറം ചെയർമാൻ പി.ടി.ഇമ്പിച്ചിക്കോയ ഹാജി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ.സി. അബ്ദു റഹ്മാൻ, നഗരസഭ പ്രതിപക്ഷ നേതാവ് ശിഹാബ് കോട്ട, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സി. കുഞ്ഞാപ്പു. കൊണ്ടോട്ടി നഗരസഭ കൗൺസിലർ ഷാഹിദ.എൻ, സി.പി.ഐ. മണ്ഡലം കമ്മിറ്റിയംഗം സി.പി.നിസാർ, എം.ഇ.എസ് സംസ്ഥാന പ്ര...
Local news, Other

ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിന്‍ ; വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിന്റെ ലഹരിമുക്ത വള്ളിക്കുന്ന് ക്യാംപയിനിന്റെ ഭാഗമായി യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആറ് യു.പി സ്‌കൂളുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എം.വി.എച്ച്.എസ് സ്‌കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എ.യു.പി.എസ് കൊടക്കാട് വിജയികളായി. വിജയിക്കള്‍ക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി സിന്ധു അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രവന്റീവ് ഓഫീസര്‍ ബിജു പാറോല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, കെ.വി അജയ്ലാല്‍, ഉഷാ ചേലക്കല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്‍.കെ രമില്‍, പി സുര...
Accident

പരപ്പനങ്ങാടിയില്‍ ഓടികൊണ്ടിരുന്ന ട്രെയിനിനടിയില്‍ നിന്ന് തീയും പുകയും ; പുറത്തേക്ക് ചാടിയിറങ്ങി യാത്രക്കാര്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഓടികൊണ്ടിരുന്ന ട്രൈയിനില്‍ തീയും പുകയും. പരപ്പനങ്ങാടി വഴി മംഗലാപുരത്തേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ്സ് ട്രെയിനിന്റെ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ അടിഭാഗത്താണ് പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് എത്തുന്നതിന് തൊട്ടടൂത്ത് വെച്ച് തീ കണ്ടത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടടുത്താണ് സംഭവം. പ്രായമായവരും കുട്ടികളുമടക്കമുള്ളവര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. അതിഥി തൊഴിലാളികളാണ് കൂടുതലായും ഈ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നത്. തീ കണ്ടയുടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല. റെയില്‍ വേ ട്രാക്കിലേക്ക് ഇറങ്ങിയതില്‍ ചിലയാളുകള്‍ക്ക് ചെറിയ മുറിവ് പറ്റി എന്നതൊഴിച്ചാല്‍ ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. 108 ആംബുലന്‍സടക്കം സംഭവ സ്ഥലത്തെത്തിയിരുന്നു. ട്രെയിനിലുണ്ടായിരുന്നവര്‍ ട്രാക്കിലേക്കിറങ്ങി സമീപത്തെ വീടിലേക്ക് മാറി. പ്രായമായ...
Malappuram, Other

നെടുങ്കയത്ത് വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം: അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് എം.എസ്.എം എച്ച്.എസ്.എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ പ്രകൃതി പഠനത്തിനു പോയി നെടുങ്കയത്ത് രണ്ട് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നൽകി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താകുറിപ്പിൽ അറിയിച്ചു....
Kerala, Other

ആനപ്പേടിയില്‍ വയനാട് ; ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് കയറിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു, 4 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: വയനാട് കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജിയാണ് മരിച്ചത്. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് പടമലയിലെ ജനവാസ മേഖലയില്‍ കടന്ന് ഒരു ജീവനെടുത്തത്. ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടന്‍കൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ അതേസമയം മാനന്തവാടി നഗര മധ്യത്തില്‍ മരിച്ച അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ്പിക്ക് ന...
National, Other

സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ; 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

ബംഗളൂരു: സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്ത 38 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. കര്‍ണാടകയിലെ ഗഡാഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. എംബിബിഎസ് പൂര്‍ത്തിയാക്കി ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹൗസ് സര്‍ജന്‍സി ചെയ്ത് വരികയായിരുന്ന 38 വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. ആശുപത്രി പരിസരത്ത് വെച്ച് വിദ്യാര്‍ത്ഥികള്‍ ഷൂട്ട് ചെയ്ത ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇക്കാര്യം ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെടുകയായിരുന്നു....
Accident, Malappuram, Obituary

സ്കൗട്ട് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ പുഴയില്‍ മുങ്ങി മരിച്ചു

സ്കൗട്ട് ക്യാമ്പിനെത്തിയ രണ്ട് വിദ്യാർഥിനികൾ പുഴയില്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. കന്മനം കുറുങ്കാട് പുത്തൻ വളപ്പിൽ അബ്ദുൽ റഷീദിന്റെ മകൾ ആയിഷ റിദ ( 13 ), പുത്തനത്താണി ചെലൂർ കുന്നത്ത് പീടിയേക്കൽ മുസ്തഫയുടെ മകൾ ഫാത്തിമ മുഹ്സിന (11) എന്നിവരാണു മരിച്ചത്. ആയിഷ റിദ കല്ലിങ്ങൽപറമ്പ് എംഎസ്എം എച്ച്എസ്എസിലെ 9ാം ക്ലാസിലെയും മുഹ്സിന ആറാം ക്ലാസിലെയും വിദ്യാർഥികളാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. നെടുങ്കയത്ത് സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് എത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കരിമ്പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾ കയത്തിൽ മുങ്ങി പോകുകയായിരുന്നു. ഇവരെ നാട്ടുകാർ പുറത്തെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോളേക്കും മരിച്ചിരുന്നു. കൽപകഞ്ചേരി . കല്ലിങ്ങൽപറമ്പ് എംഎസ് എംഎച്ച്എസ്എസിലെ നാച്യുറൽ ക്ലബിന്റെ നേതൃത്വത്തിന്റെ 49 സ്കൗട്ട് ആൻഡ് ഗൈഡ്‌സ്...
Local news, Other

തൃക്കുളം പന്താരങ്ങാടി ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടികയറി

തിരൂരങ്ങാടി : തൃക്കുളം പന്താരങ്ങാടി പാറപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തറവാട്ടു കാരണവര്‍ ഏലാ പറമ്പത്ത് കുമാരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോമരപ്പടി കൃഷ്ണന്‍കുട്ടി കോമരം നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണംതച്ചന്‍ അനന്തായൂര്‍ ഷാജി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. പതിനാലാം തീയതി ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നാഗങ്ങള്‍ക്ക് പുള്ളുവന്‍ പാട്ടും പതിനാറാം തീയതി വെള്ളിയാഴ്ച ഉത്സവം നടക്കും. ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 3 മണിക്ക് നാഗകന്യക വെള്ളാട്ട്, 5:30ന് തായമ്പക, ഏഴുമണിക്ക് കലശം എഴുന്നള്ളത്ത് മഞ്ഞതാലപ്പൊലിയും, ഒമ്പതുമണിക്ക് ഭഗവതിറ, പത്തുമണിക്ക് കോമഡി ഷോ, പുലര്‍ച്ചെ മൂന്നുമണിക്ക് അരി താലപ്പൊലി കരിങ്കുട്ടിത്തറ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കുന്നതാണ് .കൊടിയേറ്റം ചടങ്ങുകള്‍ക്ക് കോമരം പ്രവീണ്‍ പന്താരങ്ങാടി, പട്ടയില്‍ പ...
Local news, Other

ഇമ്പമേറും ഇശല്‍ വിരുന്നുമായി പി. എം. എസ് ടി കോളേജില്‍ മെഹ്ഫില്‍ 2024

തിരൂരങ്ങാടി : മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് മുഖരിതമായി കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. 'മെഹ്ഫില്‍ 2024' ഇന്റര്‍കോളേജിയറ്റ് മാപ്പിളപ്പാട്ട് മത്സരമാണ് വെള്ളിയാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്. പി.എം.എസ്.ടി കോളേജ് യൂണിയനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഗാനരചയിതാവുമായ മുക്കം സാജിത നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഇബ്രാഹിം അധ്യക്ഷനായിരുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി കലാവിഭാഗം മുന്‍ കണ്‍വീനര്‍ അബ്ബാസ് കൊണ്ടോട്ടി,മാപ്പിളപ്പാട്ട് നിരൂപകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം, മുക്കം സാജിത എന്നിവര്‍ വിധികര്‍ത്താക്കളായി. പതിനേഴ് കോളേജുകളില്‍ നിന്നായി ഇരുപത്തി...
Other, university

സെർവർ തടസപ്പെടാൻ സാധ്യത, സർവകലാശാലാ പാർക്ക് തുറക്കില്ല ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സെർവർ തടസപ്പെടാൻ സാധ്യത കാലിക്കറ്റ് സർവകലാശാലാ വെബ്സൈറ്റുകളുടെ ഹാർഡ് വെയർ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഫെബ്രുവരി 10-ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 വരെ സർവകലാശാലാ വെബ്സൈറ്റ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.  പി.ആര്‍ 189/2024 സർവകലാശാലാ പാർക്ക് തുറക്കില്ല കാലിക്കറ്റ് സർവകലാശാലാ പാർക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ  ഫെബ്രുവരി 10, 11 തീയതികളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പി.ആര്‍ 190/2024 പരീക്ഷാ അപേക്ഷ  തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ. / ബി.എഫ്.എ. ഇൻ ആർട്സ് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പുതുക്കിയ വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്നതിനുള്ള ലിങ്ക് വീണ്ടും തുറന്നു. പിഴ കൂടാതെ 14 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. പി.ആര്‍ 191/2024 ...
Local news, Malappuram, Other

പ്രാദേശിക അവധി പ്രഖ്യാപിച്ചു, സൗജന്യ തൊഴിൽമേള, അഭിഭാഷകരെ നിയമിക്കുന്നു ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പ്രാദേശിക അവധി പ്രഖ്യാപിച്ചു വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ ഫെബ്രുവരി 23 ന് (വെള്ളി) തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും തിരൂര്‍ മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസവും ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചക്ക് ശേഷം അര ദിവസവും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. മുന്‍ നിശ്ചയപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല --------------------- സൗജന്യ തൊഴിൽമേള 16ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16ന് രാവിലെ 10.30 മുതൽ മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. 28ഓളം കമ്പനികൾ പങ്കെടുക്കുന്...
Local news, Other

കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തിന് മാറ്റ് കൂട്ടി മികച്ച പിടിഎ അവാര്‍ഡ്

തിരൂരങ്ങാടി : വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടി തരംഗ് - 2k24 ന് സമാപനമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ എ എസ് മുഖ്യ അതിഥിയായ പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷത്തെ പരപ്പനങ്ങാടി ഉപജില്ലാ മികച്ച പിടിഎ അവാര്‍ഡ് ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍ സക്കീന എംകെ യില്‍ നിന്നും സ്‌കൂള്‍ ഏറ്റു വാങ്ങി. പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുഹറാബി, ...
Local news, Other

വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി.എസ് ബള്‍ക് ലോണ്‍ വിതരണം നടത്തി

വള്ളിക്കുന്ന് കുടുംബശ്രീ സി.ഡി. എസിന്റെ ആഭിമുഖ്യത്തില്‍ ബള്‍ക് ലോണ്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.സി.ഡി.സി മലപ്പുറം എ.ജി.എം മുഹമ്മദ് ഹനീഫ മുഖ്യാതിഥിയായി. വള്ളിക്കുന്ന് സി ഡി.എസിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനില്‍ നിന്ന് ലഭിച്ച 2.85 കോടി രൂപ 56 അയല്‍ക്കൂട്ടങ്ങള്‍ക്കാണ് വിതരണം ചെയ്തത്. കുടുംബശ്രീ ജില്ലാമിഷന്റെ തനത് പദ്ധതിയായ കൈത്താങ്ങിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു പുഴക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റ് സെക്രട്ടറി ആന്റോ മാര്‍ട്ടിന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശി കുമാര്‍ മാസ്റ്റര്‍ എ.കെ രാധ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രജനി ,ബ്ലോക്ക് കോ...
Local news, Other

കക്കാട് ജി.എം.യു.പി സ്‌കൂള്‍ മെഗാ അലൂംനി മീറ്റിനും 111 വാര്‍ഷികത്തിനും 10 ന് തുടക്കം കുറിക്കും

തിരൂരങ്ങാടി : കക്കാട് ജിഎംയുപിസ്‌കൂള്‍ 111-വാര്‍ഷികവും മെഗാ അലൂംനി മീറ്റും ഫെബ്രുവരി 10ന് തുടങ്ങും. സ്‌കൂളിനു സമീപത്തെ മൈതാനിയില്‍ വിപുലമായ പരിപാടികളാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. മെഗാ അലൂംനി മീറ്റ് രാവിലെ 9.30ന് തുടങ്ങും. 10 മണിക്ക് പൂര്‍വ സീനിയര്‍ സിറ്റിസണ്‍ സംഗമം നടക്കും 2 മണിക്ക്പൂര്‍വ അധ്യാപക സംഗമം. 4 മണിക്ക് ഉദ്ഘാടന സമ്മേളനം 6.30ന് കലാനിശ തുടങ്ങിയവ നടക്കുമെന്നും വിരമിക്കുന്ന പ്രധാനഅധ്യാപകന്‍ എം.ടി അയ്യൂബ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ദേശീയപാതയോരത്ത് എട്ടുവീട്ടില്‍ മൂസക്കുട്ടിയുടെ കുടുംബത്തിന്റെ സ്ഥലത്ത് പ്രവര്‍ത്തിച്ചു വന്ന സ്‌കൂള്‍ 2013 മുതല്‍ എട്ടുവീട്ടില്‍ കുടുംബം കുഴിയംതടത്ത് വിട്ടു നല്‍കിയ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബൃഹ്ത്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കക്കാട് ജിഎംയുപിസ്‌...
Local news, Malappuram, Other

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാര്‍ ; പിഎംഎ സലാം

തിരൂരങ്ങാടി ; സംസ്ഥാനം അനുഭവിക്കുന്ന ധനപ്രതിസന്ധിക്ക് കേരളവും കേന്ദ്രവും ഒരുപോലെ കുറ്റക്കാരാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബിജെപി ഇതര സര്‍ക്കാരുകളോടും വ്യത്യസ്ത നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വികസന ക്ഷേമ പദ്ധതികള്‍ നല്‍കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നുണ്ട്. കേരളത്തിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കേന്ദ്രം പരാജയമാണ്. രാഷ്ട്രീയ വിരോധമാകാം ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു. കടബാധ്യതയ്ക്ക് കേരളം ഇരയായത് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ദുര്‍ഭരണവും ധൂര്‍ത്തും മൂലമാണ്. കൊവിഡ് കാലത്തും തുടര്‍ന്നും കഠിനമായ തീവെട്ടിക്കൊള്ള നടന്നു. ലൈഫ് മിഷന്‍, എ.ഐ ക്യാമറ തുടങ്ങി പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം അഴിമതി കറപുരണ്ടതാണ് കേരളം കണ്ടത്. കള്ളന്മാര്‍ തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും പിഎംഎ സല...
Accident

പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന് വീണ് പെരുവള്ളൂർ സ്വദേശിനിയായ യുവതിക്ക് പരിക്ക്

പരപ്പനങ്ങാടി : റെയില്‍വേ പ്ലാറ്റ് ഫോമിലേക്ക് ട്രെയിനില്‍ നിന്നും വീണ് പെരുവള്ളൂർ സ്വദേശിയായ യുവതിക്ക് പരിക്കേറ്റു. കാടപ്പടി സ്വദേശി മുസ്താഖിന്റെ മകള്‍ ലൈഫക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ലൈഫ നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഇതിനിടെയാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ യുവതി ട്രെയിനില്‍ നിന്ന് വീണത് എന്നാണ് അറിയുന്നത്. പുതുച്ചേരി മംഗളൂരു എക്‌സ്പ്രസില്‍ നിന്നാണ് വീണത്. പരിക്കേറ്റ ഇവരെ പരപ്പനങ്ങാടി പോലീസും ട്രോമോകെയര്‍ പ്രവര്‍ത്തകരായ മുനീര്‍ സ്റ്റാര്‍, റഫീഖ് എന്നിവരും ചേര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകര്യ ആശുപത്രിയിലേക്ക് മാറ്റി...
Malappuram

യുവത്വം നിര്‍വചിക്കപ്പെടുന്നു ; യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി പുസ്തകമേള ആരംഭിച്ചു

മലപ്പുറം: യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ഫെബ്രുവരി 10,11 ശനി, ഞായര്‍ ദിവസങ്ങളില്‍ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരളാ യൂത്ത് കോണ്‍ഫറന്‍സിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ വിസ്ഡം ബുക്‌സ് സംഘടിപ്പിക്കുന്ന പുസ്തകമേള ആരംഭിച്ചു. പി.ഉബൈദുല്ലാ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിലും വായനയ്ക്ക് പ്രസക്തിയുണ്ടെന്നും അതിന് സമൂഹം പ്രാപ്തമാകണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി,വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ താജുദ്ദീന്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി, ഡോ.പി.പി. നസീഫ്, ഡോ.ഫസലുറഹ്‌മാന്‍ കക്കാട്, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീല്‍ ടി , ഷബീബ് മഞ്ചേരി, അസ്ഹര്‍ ചാലിശേരി, സിദ്ദീഖ് തങ്ങള്‍, റഫീഖലി ഇരിവേറ്റി, പ...
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

കൊണ്ടോട്ടി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞിനെ പാമ്പു കടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തിയ രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് പാമ്പു കടിച്ചതായി മനസ്സിലായത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു....
Malappuram, Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരൻ പാമ്പു കടിയേറ്റു മരിച്ചു

കൊണ്ടോട്ടി : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കുഞ്ഞിന് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടി എത്തിയ രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് പാമ്പു കടിച്ചതായി മനസ്സിലായത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു....
Malappuram, Other

റാങ്ക് പട്ടിക റദ്ദായി, സൗജന്യ തൊഴിൽമേള ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ടെൻഡർ ക്ഷണിച്ചു തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ ഫാർമസിയിലേക്ക് ആവശ്യമായ വിവിധ സൈസിലുള്ള മരുന്ന് കവറുകൾ 2024 മാർച്ച് ഒന്ന് മുതൽ 2025 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ വിതരണം ചെയ്യാൻ തയ്യാറുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 22ന് രാവിലെ 11നുള്ളിൽ ടെൻഡറുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും. ------------------- എല്‍.ബി.എസ് സെന്ററില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ് കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രവേശനത്തിന് പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഓഫീസുമായി നേരില്‍ ബന്ധപ്പെടണം. ഫോണ്‍ 0494 2411135, 9995334453. --------------- റാങ്ക് പട്ടിക റദ്ദായി മ...
National

ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ മെഡിക്കല്‍ രേഖകള്‍ നല്‍കി ; ഭാര്യക്ക് 5 വര്‍ഷം തടവ്

ചെന്നൈ: ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ മെഡിക്കല്‍ രേഖകള്‍ ചമച്ച ഭാര്യയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഹൈക്കോടതി റെക്കോര്‍ഡ് ചെയ്തപ്പോഴാണ് സത്യാവസ്ഥ കോടതിയ്ക്ക് ബോധ്യപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവും 6000 രൂപ പിഴയും പ്രത്യേക പോക്സോ കോടതി വിധിച്ചു. പോക്സോ കോടതി ജഡ്ജിയായ എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്. ആറ് വര്‍ഷം മുമ്പാണ് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. 2019 ആഗസ്റ്റ് 20ന് ഭര്‍ത്താവിനെതിരെയുള്ള കേസ് മദ്രാസ് കോടതി തള്ളിയിരുന്നു. ശേഷം പരാതി നല്‍കിയ സ്ത്രീയ്ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പോക്സോ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാലമായിരുന്ന...
university

സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന് സ്റ്റേ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന്  സ്റ്റേ കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിന്റെ ജനുവരി 15-ലെ വിജ്ഞാപന പ്രകാരമുള്ള തുടർ പ്രവർത്തങ്ങൾ ചാൻസിലറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിർത്തി വെച്ചതായി വരണാധികാരി അറിയിച്ചു.  പി.ആര്‍ 181/2024 സെനറ്റ് യോഗം കാലിക്കറ്റ് സർവകലാശാലാ വാർഷിക സെനറ്റ് യോഗം മാർച്ച് 24-ന് രാവിലെ 10.00 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.  പി.ആര്‍ 182/2024 അംഗീകാരം റദ്ദാക്കി കാലിക്കറ്റ് സർവകലാശാലയിൽ 2015 - 2016 അക്കാദമികവർഷം അഫിലിയേറ്റ് ചെയ്തിരുന്ന കോഴിക്കോട് കുന്ദമംഗലത്തെ മലബാർ ടി.എം.എസ്. കോളേജ് ഓഫ് മാനേജ്‌മന്റ്  ആൻ്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ അംഗീകാരം സർവകലാശാലാ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ 2023 - 2024 അക്കാദമികവർഷം മുതൽ റദ്ദാക്കിയതായി രജിസ്ട്രാർ അറിയിച്ചു. പി.ആര്‍ 183/2024 പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ...
Malappuram

മലപ്പുറം ജില്ലയില്‍ വ്യാപക വാഹനപരിശോധന : പിടിയിലായത് 483 വാഹനങ്ങള്‍

മലപ്പുറം : ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 483 വാഹനങ്ങള്‍ക്കെതിരെ കേസ്. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, ഏറനാട് എന്നിവിടങ്ങളിലാണ് വ്യാപക പരിശോധന നടന്നത്. കേസെടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്ക് 9.6 ലക്ഷം രൂപ പിഴയീടാക്കി. ടാക്‌സ് അടയ്ക്കാതെയും ഫിറ്റ്‌നസ് ഇല്ലാതെയും സര്‍വീസ് നടത്തിയ 130 വാഹനങ്ങള്‍ക്കെതിരെയും ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടിയ 70 വാഹനങ്ങള്‍ക്കെതിരെയും സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ക്കെതിരെയും നടപടിയെടുത്തു. അമിതഭാരം കയറ്റി ഓടിയ ടിപ്പര്‍ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ചരക്കുവാഹനങ്ങള്‍ കേന്ദ്രീകരിച്ച് ഈ ആഴ്ച ജില്ലയിലാകെ വ്യാപക പരിശോധന നടത്തും. നിയമലംഘനം നടത്തി ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും....
Local news, Other

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മൂന്നിയൂര്‍ പഞ്ചായത്ത് ബജറ്റ്

മൂന്നിയൂര്‍: സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാതല സൗകര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് 2024 - 2025 ലെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. എം. സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ എഫ്എച്ച് സി യില്‍ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ സ്ഥാപിക്കുകയും എല്‍.എഫ്. ടി. ആര്‍.എഫ്. ടി, എഫ്. എല്‍. ടി തുടങ്ങിയ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ പ്രവര്‍ത്തിക്കുന്ന ലാബ് സൗകര്യം ഒരുക്കും. ഇതിലേക്കുള്ള ടെക്‌നിഷ്യനെ പഞ്ചായത്ത് നിയമിക്കും. പരിരക്ഷ പാലിയേറ്റീവിന് രണ്ടാമത്തെ യൂണിറ്റ് തുടങ്ങും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരത്തിന് 50 ലക്ഷം വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 5 കോടി നീക്കിവെച്ചു. റോഡ് വികസനത്തിന് നാല് ക...
Malappuram, Other

മലപ്പുറത്ത് പട്ടാപ്പകല്‍ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു

മലപ്പുറം: പട്ടാപ്പകല്‍ മുറ്റത്ത് ചെടി നനയ്ക്കുകയായിരുന്ന വയോധികയുടെ പിറകില്‍ നിന്ന് മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു. വെളിയങ്കോട് പഴഞ്ഞി റേഷന്‍ കടക്ക് സമീപം പിലാക്കല്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍ പരിച്ചൂമ്മയുടെ മൂന്നര പവന്റെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയില്‍ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയല്‍വാസികള്‍ ഓടിയെത്തി മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത ഷര്‍ട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നതായി അയല്‍വാസികള്‍ കണ്ടതായി പറയുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്....
Kerala, National

ഇത് സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടി ; കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്തര്‍മന്തറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്. സംസ...
Gulf

സുഹൃത്തിന് നൽകാനെന്നു പറഞ്ഞു ഏൽപ്പിച്ച ബീഫ് പൊതിക്കുള്ളിൽ കഞ്ചാവ്, പ്രവാസി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കൊണ്ടോട്ടി: ഗൾഫിലേക്ക് പോകുന്ന സുഹൃത്തിൻ്റെ കയ്യിൽ മറ്റൊരു സുഹൃത്തിന് നൽകാൻ എന്നു പറഞ്ഞ ഇറച്ചി പാക്കറ്റിനുള്ളിൽ കഞ്ചാവ്. പൊതി ഏൽപ്പിച്ച ഒമാനൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ.ഷമീമിനെ (23) ആണ് വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കേസിനാസ് പദമായ സംഭവം. പ്രവാസിയായ ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ ഗൾഫിലുള്ള സുഹൃത്തിന് നാട്ടിലുള്ള സുഹൃത്ത് തന്ന മാംസപ്പൊതി സംശയം തോന്നിയതിനാൽ അഴിച്ച് നോക്കിയപ്പോഴാണ് പ്ലാസ്റ്റിക്ക് പാക്കിൽ നന്നായി പ്ലാസ്റ്ററിട്ട് ഒട്ടിച്ച വസ്തു കാണാനിടയായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടത്. സംഭവം അറിഞ്ഞ ഉടനെ യാത്രക്കാരൻ വാഴക്കാട് സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഗൾഫിലേക്ക് പോയി. കുവൈറ്റ് എയർ പോട്ടിൽ, സംഭവം പാളിയതറിയാതെ നേരത്തെ പറഞ്ഞ...
error: Content is protected !!