Monday, July 21

Other

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട ; 20 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി
Local news, Malappuram, Other

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട ; 20 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട യശ്വന്ത്പുര എക്സ്പ്രസില്‍ നിന്നാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ 20 കിലോയിലേറെ കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് - ആര്‍.പി.എഫ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് തിരൂരിലെത്തിയ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. സംശയകരമായ നിലയില്‍ കണ്ട ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് ലഭിച്ചത്. ചെറിയ പൊതികളാക്കിയാണ് ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് കടത്തിയതാണെന്ന് സംശയിക്കുന്നു. ആര്‍.പി.എഫ് എ.എസ്.ഐ സുനില്‍, എക്‌സൈസ് സി.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്....
Kerala, Other

തിരൂരങ്ങാടി അടക്കമുള്ള താലൂക്കുകളിലെ ഭൂമി തരംമാറ്റം: അദാലത്ത് മൂന്നിന്

മലപ്പുറം ജില്ലയില്‍ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നല്‍കിയവര്‍ക്കുള്ള അദാലത്ത് ഫെബ്രുവരി മൂന്നിന് നടക്കും. തിരൂര്‍, പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള അദാലത്താണ് നടക്കുന്നത്. തിരൂര്‍ റവന്യു ഡിവിഷന് കീഴില്‍ വരുന്ന തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട അദാലത്ത് രാവിലെ ഒമ്പത് മുതല്‍ തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള ഭൂമി സംബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മുതല്‍ മലപ്പുറം ടൗണ്‍ഹാളിലും അദാലത്ത് നടക്കും. ഭൂമി തരംമാറ്റത്തിന് ഫോറം ആറില്‍ അപേക്ഷ നല്‍കിയവരും 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരംമാറ്റം ലഭിക്കാന്‍ അര്‍ഹരായവരെയുമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. മൊബൈല്‍ ഫോണില്‍ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് അദാലത്തില്‍ പങ്കെടുക്കാനാവുക. പുതിയ തരംമാറ്റ അപേക്ഷകളും പരാതികളും അദാലത്തില്‍ സ്വീകരിക്കില്ല. ഫോറം ആറ് അപേക്ഷകളില്‍...
Other

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം വെട്ടി മാറ്റിയില്ല, ഒടുവിൽ കായിക താരത്തിന്റെ ജീവൻ കവർന്നു

പരപ്പനങ്ങാടി : റോഡരികിൽ അപകടാവസ്ഥയിലായിലുള്ള മരം വീണ് യുവാവ് മരിച്ചു. ചെട്ടിപ്പടി ചൊക്കിടി ക്കടപ്പുറo താമസിക്കുന്ന മമ്മാലിന്റെ പുരക്കൽ സലാമിന്റെ മകൻ മുഹമ്മദ് ഹിഷാം(20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരനുമൊത്ത് കൂട്ടായിലേക്ക് സ്കൂട്ടറിൽ പോകും വഴി വാക്കാട് വെച്ചാണ് അപകടം. അപകടാവസ്ഥയിൽ നിൽക്കുന്ന മുറിച്ച് മാറ്റാത്ത മരം സ്കൂട്ടറിന്റെ പിറകിൽ ഇരിക്കുകയായിരുന്ന ഹിശാമിൻ്റെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ പരാതി കൊടുത്തിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം ഒരുപാട് പ്രതീക്ഷകൾ സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരൻ്റെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തിച്ചേരുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് നല്ല ജോലി സാധ്യത ഉള്ള ഒരു കോഴ്സെടുത്ത് പാട്പെട്ട് വളർത്തിയ മൽസ്യതൊഴിലാളിയായ തൻ്റെ പിതാവിന് താനൊരു ആശ്വസമാകണം എന്ന് സ്വപ്നമാണ് നല്ലൊരു ബോഡി ബിൽഡർ കൂടിയായ ഹിശാമി...
Local news, Other

തിരൂരങ്ങാടി നഗരസഭ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നു ; പഴയ ടാങ്ക് പൊളിക്കുന്നത് തുടങ്ങി

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിന് നടപടിയായി. ഇതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന ടാങ്ക് പൊളിക്കുന്നത് തുടങ്ങി. രണ്ട് ആഴ്ച്ചക്കകം പൊളിക്കുന്നത് പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ടാങ്ക് നിര്‍മാണം തുടങ്ങും. എല്ലാവര്‍ക്കും കൂടുതല്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് നഗരസഭ ഭരണ സമിതിയുടെ ഇടപെടലില്‍ ഏഴ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ വലിയ ടാങ്ക് അനുവദിച്ചത്. കക്കാട് തൂക്കുമരം , വെന്നിയൂര്‍, ചുള്ളിപ്പാറ മേഖലയില്‍ കക്കാട് ബൂസ്റ്റര്‍ ടാങ്കില്‍ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്, ടാങ്ക് പൊളിക്കുന്നത് നഗരസഭവികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ എം, സുജിനി, ആരിഫ വലിയാട്ട്, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, കരാര്‍ കമ്പനി ജീവനക്കാര്‍ വിലയിരുത്തി. കരിപറമ്പ് ടാങ്ക് നിര്‍മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ...
Kerala, Other

കെ-റെയില്‍ തകര്‍ക്കാന്‍ വി.ഡി.സതീശന്‍ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളില്‍ നിന്ന് നിന്ന് 150 കോടി കൈക്കൂലി വാങ്ങി ; ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികള്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന് 150 കോടിരൂപ കൈക്കൂലി നല്‍കിയതായി പി.വി.അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചു. കെറെയില്‍ ഇടതു സര്‍ക്കാരിന്റെ പ്രധാന പദ്ധതിയാണ്. പദ്ധതി നടപ്പിലായിരുന്നെങ്കില്‍ കേരളം രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമായിരുന്നു. 5 വര്‍ഷം കൊണ്ട് 25 വര്‍ഷത്തെ പുരോഗതി ലഭിക്കുമായിരുന്നു. പദ്ധതി അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ലഭ്യതക്കുറവാണ് കേരളത്തിലെ യാത്രാപ്രശ്‌നത്തിനു കാരണം. ഇതിനെ മറികടക്കാനാണ് സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. ഒന്നാംഘട്ടത്തില്‍ കാര്യമായ എതിര്‍പ്പ് പ്രതിപക്ഷം പ്രകടിപ്പിച്ചില്ല. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയ...
Malappuram, Other

നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു

ചങ്ങരംകുളം : നിര്‍മാണം നടക്കുന്ന തിയേറ്റര്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി വീണ് തിയേറ്റര്‍ ഉടമ മരിച്ചു. സിനിമ ആസ്വാദകരുടെ ഇടയില്‍ അഭിലാഷ് കുഞ്ഞേട്ടന്‍ എന്നറിയപ്പെട്ടിരുന്ന കോഴിക്കോട് എആര്‍സി കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം സിനിമാ തിയേറ്ററുകളുടെ ഉടമയായ മുക്കം കിഴുക്കാരകാട്ട, കെ.ഒ ജോസഫാണ് (75) മരിച്ചത്. ചങ്ങരംകുളത്തെ തന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജോസഫ്....
National, Other

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി ; ഒരാഴ്ചക്കകം പൂജ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്, സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം

ദില്ലി: ഗ്യാന്‍വാപി മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വാരാണസി ജില്ലാകോടതി. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു....
Kerala, Other

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു

കോഴിക്കോട് വടകരയില്‍ ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി....
Malappuram, Other

ആത്മീയ വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെട്ട വീട്ടമ്മമാരുടെ ഫോട്ടോകളും വിഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ; 19 കാരന്‍ പിടിയില്‍

പെരിന്തല്‍മണ്ണ : ആത്മീയ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന വാട്‌സാപ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോര്‍ഫ് ചെയ്ത് ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും നടത്തിയ കേസില്‍ 19 കാരന്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയില്‍ പട്ടാമ്പി ആമയൂര്‍ സ്വദേശി മുഹമ്മദ് യാസിമിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ എ.പ്രേംജിത്ത്, എസ്‌ഐ ഷിജോ സി.തങ്കച്ചന്‍, എഎസ്ഐ രേഖമോള്‍, എസ്സിപിഒ ഷിജു, സിപിഒമാരായ സല്‍മാന്‍ പള്ളിയാല്‍തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വാട്സാപ്പിലൂടെ പരിചയപ്പെട്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു....
Kerala, Other

കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും : ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: അയല്‍വാസിയെ മര്‍ദ്ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദ്ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മിഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ഐ.ജിക്ക് നല്‍കിയ നിര്‍ദ്ദേശം. കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍ക്കാരനായ ജോമി ജോസഫാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കേസു കൊടുത്തെങ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

മരങ്ങളുടെ ലേലം മങ്കട ഗവ. ആയുർവേദ ഡിസ്പെൻസറി കോമ്പൗണ്ടിലെ വെട്ടിയിട്ട മരങ്ങളുടെ ലേലം ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് മങ്കട ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും. ഫോൺ: 9447979830. ----------- ടെൻഡർ ക്ഷണിച്ചു താനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 136 അംഗനവാടികളിലേക്ക് പ്രീ സ്‌കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ടെൻഡറുകൾ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് താനൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0494 2441433. -------- സെലക്ഷന്‍ ട്രയല്‍സ് രണ്ടിന് ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂള്‍ വെള്ളായണിയിലേക്ക് 2024-2025 വര്‍ഷം പ്രവേശനം നടത്തുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി രണ്ടിന് ...
Local news, Other

ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ആഭരണങ്ങള്‍ ; സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ്, 2 പേര്‍ പിടിയില്‍

തിരൂരങ്ങാടി : സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ് നടത്തിയ 2 പേര്‍ പൊലീസ് പിടിയില്‍. തിരൂരങ്ങാടി താഴെച്ചിന റോഡ് സ്വദേശി വളപ്പില്‍ അഷ്‌റഫ് (42), മുന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ ഷമീര്‍ (40) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ മുക്കു പണ്ടം പണയം വെച്ച് 2.91 ലക്ഷം, മമ്പുറം ബ്രാഞ്ചില്‍ നിന്ന് 406000, തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പന്താരങ്ങാടി ബ്രാഞ്ചില്‍ നിന്ന് 95000 എന്നിങ്ങനെ തുക തട്ടിയെടുതെന്നാണ് ഷമീറിനെതിരെയുള്ള പരാതി. സംശയം തോന്നിയ ഷമീറിനെ ബാങ്കില്‍ തടഞ്ഞു വെച്ചു പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഷമീറുമായി ഇന്ന് തെളിവെടുപ്പ് നടത്തി. എ ആര്‍ നഗര്‍ ബാങ്കിന്റെ കൊളപ്പുറം സൗത്ത് ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വെച്ച് 2.20 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് ആശ്രഫിനെ അറസ്റ്റ് ചെയ്...
Other, university

പരീക്ഷ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ മാറ്റി   പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19-ന് തുടങ്ങാൻ  നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം) നവംബർ 2020 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.  പി.ആര്‍ 133/2024 പരീക്ഷാ അപേക്ഷാ  തൃശ്ശൂര്‍ ഗവ. ഫൈൻ ആർട്സ് കോളേജിലെ ഒന്നാം വർഷ ബി.എഫ്.എ. / ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആൻ്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 180/- രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 5 മുതൽ ലഭ്യമാകും. ഒന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 180/- രൂ...
Malappuram, Other

ചെട്ടിയാന്‍കിണര്‍ ജിഎച്ച്എസ് ജെആര്‍സി കേഡറ്റുകള്‍ ശാന്തി ഭവനും സ്‌പെഷ്യല്‍ സ്‌കൂളും സന്ദര്‍ശിച്ചു

ചെട്ടിയാന്‍ കിണര്‍ ഗവ: ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ രണ്ടത്താണി ശാന്തി ഭവന്‍, തെന്നല ബ്ലൂംസ് സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവ സന്ദര്‍ശിച്ചു. ഉപേക്ഷിക്കപ്പെടുന്നവരെയും വൈകല്യമുള്ള വരെ സംരക്ഷിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി, ശാന്തി ഭവനിലേക്ക് ലൈബ്രറി പുസ്തകങ്ങളും സാമ്പത്തിക സഹായവും കൈമാറി. തെന്നല ബ്ലൂംസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണവും സാമ്പത്തിക സഹായവും നല്‍കി. വിദ്യാര്‍ത്ഥികളും അന്തേവാസികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട്, ജില്ലാ പഞ്ചായത്ത് മെംബര്‍ യാസ്മിന്‍ അരിമ്പ്ര, മുബശ്ശിറ.കെ ,നീതു .എസ് എന്നിവര്‍ സംബന്ധിച്ചു....
Local news, Malappuram, Other

അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി : എ.ആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ മഹാത്മാ ഗാന്ധിയുടെ 76-ാം മത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഹംസതെങ്ങിലാന്‍ പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെഷെര്‍ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മൊയ്ദീന്‍കുട്ടി മാട്ടറ, ഹസ്സന്‍ പി കെ , അബൂബക്കര്‍ കെ കെ,സുരേഷ് മമ്പുറം, മജീദ് പൂളക്കല്‍ , എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഷൈലജ പുനത്തില്‍, സജ്‌ന , ബേബി, നിയോജക മണ്ഡലം കെ എസ് യു വൈസ് പ്രസിഡന്റ് സവാദ് സലീം, ബേങ്ക് ഡെയറക്ടര്‍ സുഹറ പുള്ളിശ്ശേരി,എന്നിവര്‍ സംബന്ധിച്ചു. ചന്ദ്രന്‍ എ ആര്‍ നഗര്‍, ബഷീര്‍ പുള്ളിശ്ശേരി, ഇ വി അലവി,മദാരി അബു, ശ്രീധരന്‍ കൊളപ്പുറം,അയ്യപ്പന്‍ കൊളപ്പുറം,അലവി കരിയാടന്‍, കുഞ്ഞിമുഹമ്...
Local news, Other

അമിത വില ; താനൂരിലെ വ്യാപാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണം ; കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം

താനൂര്‍ : അമിത വില താനൂരിന്റെ വ്യാപാര മേഖലക്ക് തിരിച്ചടിയാകുമെന്നും ഇത് ചര്‍ച്ച ചെയ്ത് വ്യാപാരികള്‍ അടിയന്തിര പരിഹാരം കാണണമെന്നും താനൂര്‍ മുന്‍സിപ്പല്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.എം. ബഷീര്‍. ഇന്ന് നടന്ന മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് താനൂരിലെ വ്യാപാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. കോഴി ഇറച്ചി, മത്സ്യം, പച്ചക്കറി എന്നിവക്ക് സമീപ പ്രദേശങ്ങളില്‍ വില്‍ക്കുന്നതിനേക്കാള്‍ വില കൂടുതലാണ് താനൂരില്‍. ഇതുകൊണ്ടുതന്നെ താനൂരിലെ വ്യാപാര മേഖല ദിനംപ്രതി തകര്‍ച്ച നേരിടുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. താനൂരില്‍ ചന്ത തുടങ്ങണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു....
Local news, Other

മുസ്ലിം ലീഗ് കോട്ടയില്‍ എല്‍ഡിഎഫിന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം

കോട്ടക്കല്‍ : മുസ്ലിം ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭയില്‍ വികസന സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം എല്‍.ഡി.എഫിന്. 19-ാം വാര്‍ഡിലെ ഇടത് കൗണ്‍സിലര്‍ പി.സരള ടീച്ചറാണ് വികസന സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. സരള ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആഹ്ലാദ പ്രകടനം നടത്തി. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ആരും പങ്കെടുത്തില്ല. അഞ്ചു പേരടങ്ങിയ നിലവിലെ സമതിയിലെ സ്ഥിരംസമിതി അധ്യക്ഷ ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ ഡോ. ഹനീഷയായിരുന്നു. സ്ഥിരസമിതിയില്‍ മറ്റൊരു അംഗമായിരുന്ന രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഷാഹില കൗണ്‍സില്‍ യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാഞ്ഞതിനാല്‍ അയോഗ്യതയും നേരിട്ടു. ബാക്കി മൂന്നു പേരില്‍ വനിത പ്രാതിനിധ്യം ആയതിനാല്‍ സരള ടീച്ചറെ തെരഞ്ഞെടുക്കുകയായിരുന്നു.', ഭരണകക്ഷിയായ ലീഗിന് വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനാനാലാണ് പ്രധാന സ്ഥിരസമിതിയായ വികസനം സി...
Local news, Other

ജംഷീറിന്റെ കുടുംബത്തിന് തണലേകാന്‍ കാരുണ്യ യാത്രയില്‍ പങ്കാളിയായി റിയല്‍ തെന്നല

തിരൂരങ്ങാടി : തെന്നല - കോട്ടക്കല്‍ റൂട്ടില്‍ ഓടുന്ന അല്‍-നാസ് ബസിന്റെ കാരുണ്യ യാത്രയില്‍ പങ്കാളിയായി തെന്നല കറുത്താല്‍ റിയല്‍ യൂത്ത് സെന്റര്‍. ബസ് ജോലിക്കിടെ അകാലത്തില്‍ വിട്ടുപിരിഞ്ഞ ജംഷീര്‍ തറമണ്ണിലിന്റെ കുടുംബത്തിനു വീടു വെച്ചു നല്‍കാന്‍ മുന്നൂറോളം ബസുകളാണു ഈ കാരുണ്യയാത്രയില്‍ സര്‍വ്വീസ് നടത്തിയത്. തെന്നല റൂട്ടില്‍ ഓടുന്ന അല്‍ നാസ് ബസിനു റിയല്‍ യൂത്ത് സെന്റര്‍ മെമ്പര്‍മ്മാര്‍ ചുരുങ്ങിയ സമയം കൊണ്ട് പിരിച്ചെടുത്ത 10,000 രൂപ കളളിയത്ത് പീച്ചിന്റെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ക്ക് റിയല്‍ ബസ് സ്റ്റോപ്പില്‍ വെച്ച് കൈമാറി. ചടങ്ങില്‍ പി കെ സല്‍മാന്‍, ലത്തീഫ് പൂളക്കല്‍, അന്‍ഷദ് ബാപ്പു, നൂഹ്‌മാന്‍ പി കെ , അഫ്സര്‍ കൂനൂര്‍, ജിന്‍ഷാദ് കെ വി, അബു മന്‍സൂര്‍, ടിപ്പു, അന്‍ഷിദ് എന്നിവര്‍ പങ്കെടുത്തു. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന ജംഷീര്‍ കഴിഞ്ഞ ഡിസംബര്‍ 28നാണ് മഞ്ചേരി നെല്ലിപ്പറമ്പില്‍ ലോറി ഇടിച്ച് ...
Breaking news, Kerala, Other

അവര്‍ ദയ അര്‍ഹിക്കുന്നില്ല ; രണ്‍ജീത് ശ്രീനിവാസന്‍ കൊലകേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന അഡ്വ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചകൊണ്ട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍, അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ,...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഇ.എം.എസ് പ്രതിമ നിർമാണം  കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ വളപ്പിൽ ഇ.എം.എസ്സിന്റെ അർദ്ധകായ പ്രതിമ നിർമിച്ച് അത് സ്ഥാപിക്കുന്നതിന് തല്പരരായ പ്രതിമ നിർമാതാക്കളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. പ്രതിമയുടെ വലുപ്പം പ്രതിമ സ്ഥാപിക്കുന്ന സ്തൂപം തുടങ്ങിയവയുടെ അളവുകൾ ഉപയോഗിക്കുന്ന നിർമാണ വസ്തുക്കൾ എന്നിവയടക്കം ക്വട്ടേഷനിൽ വിശദീകരിക്കേണ്ടതാണ്. പ്രതിമ നിർമിക്കുന്നതിന് ആവശ്യമായിവരുന്ന ഏറ്റവും ചുരുങ്ങിയ ചിലവ് ഉൾപ്പെടുത്തിയിട്ടുള്ള ക്വട്ടേഷനുകൾ ഫെബ്രുവരി 13-ന് വൈകീട്ട് 5 മണിക്ക് മുൻപായി ചെയർ ഓഫീസിൽ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കേണ്ടതാണ്. ഫോൺ:- 9447394721  പി.ആര്‍ 126/2024 റഗുലർ പഠനം മുടങ്ങിയവർക്ക് എസ്.ഡി.ഇ-യിൽ തുടർപഠനം കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ...
Local news, Other

തെന്നല ഉസ്താദിന് ജന്മനാടിന്റെ ആദരം : സ്വാഗതസംഘം ഓഫീസ് തുറന്നു, സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒരുക്കങ്ങൾ

ഫെബ്രുവരി പതിനൊന്നിന് തെന്നല വെസ്റ്റ് ബസാറിൽ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബൂഹനീഫൽ ഫൈസി തെന്നല ഉസ്താദിനുള്ള ജന്മനാടിന്റെ ആദരവ് സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ചെയർമാൻ പൊതുവത്ത് മരക്കാർ ഹാജി നിർവഹിച്ചു .  ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സമസ്ത പ്രസിഡന്റ്‌ ഇ സുലൈമാൻ മുസ്‌ലിയാർ , സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ , കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ,സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ,എസ് എസ് എഫ് ദേശീയ പ്രസിഡന്റ്‌ ഡോക്ടർ ഫാറൂഖ്‌ നഈമി അൽ ബുഖാരി , സംസ്ഥാന കായിക വഖഫ് ഹജ്ജ് കാര്യ മന്ത്രി വി അബ്ദു റഹ്മാൻ , രാഷ്ട്രീയ സാമൂഹിക രംഗത്തെ മറ്റു പ്രമുഖർ പങ്കെടുക്കുന്ന ആദരവ് സമ്മേളനം വിജയിപ്പിക്കാൻ വിപുലമായ ഒര...
Malappuram, Other

കരിപ്പൂരില്‍ ഷൂവിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ശുചിമുറിയില്‍ ഫ്‌ലാഷ് നോബിനുള്ളിലുമായി ഒളിപ്പിച്ച സ്വര്‍ണമടക്കം 1.89 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ : സ്വര്‍ണ്ണ കള്ളക്കടത്ത് തടയുവാനുള്ള തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷനറേറ്റിന്റെ കീഴില്‍ ഉള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്‍ നടത്തിയ പരിശോധനയില്‍ 1.89 കോടി രൂപ വിലമതിക്കുന്ന 3.06 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഷൂവിന്റെ സോളിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവും ശുചിമുറിയില്‍ ഫ്‌ലാഷ് നോബിനുള്ളിലുമായി ഒളിപ്പിച്ച സ്വര്‍ണമടക്കമാണ് കസ്റ്റംസ് പിടികൂടിയത്. ജനുവരി 27 നു രാവിലെ ദുബായ്ല്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ ഇയാള്‍ ധരിച്ചിരുന്ന രണ്ട് ഷൂകളുടെ ഉള്‍വശത്തുള്ള സോള്‍നുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1649 ഗ്രാം സ്വര്‍ണ്ണമിശ്രിതം കണ്ടെത്തി ഈ സ്വര്‍ണ്ണത്തില്‍ നിന്നും 24 കാരറ്റ് ഉള്ള 1473 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചു കിട്ടി. ഇതിനു വിപണിയില്‍ 93 ലക്ഷം രൂപ മൂല്യം ഉണ്ട്. അതേസമയം ഡി ആര്‍...
Local news, Other

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ; സെന്റ്. തോമസ് കോളേജും ക്രൈസ്റ്റ് കോളേജും ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി : കുണ്ടൂര്‍ പി. എം. എസ്. ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ചു നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ സെന്റ്.തോമസ് കോളേജ് തൃശ്ശൂരും വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ചാമ്പ്യന്‍മാരായി. മത്സരങ്ങള്‍ രാവിലെ 6:30 ന് താനൂര്‍ സബ്- ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.വനിതാ വിഭാഗത്തില്‍ വിമല കോളേജ് തൃശ്ശൂരും ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ സെന്റ്. തോമസ് കോളേജിലെ കെ. അജിത്ത് വ്യക്തിഗത ചാമ്പ്യനായി. അതേ കോളേജിലെ എം.പി നബീല്‍ സഹി രണ്ടാം സ്ഥാനവും ക്രൈസ്റ്റ് കോളേജി...
National, Other

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കേസ് നല്‍കി ; എട്ട് വര്‍ഷത്തിന് ശേഷം കള്ളക്കേസെന്ന് കണ്ടെത്തി യുവാവിനെ കുറ്റവിമുക്തനാക്കി

മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വ്യാജ പോക്‌സോ കേസില്‍ കുടുക്കിയ യുവാവിനെ എട്ട് വര്‍ഷത്തിന് ശേഷം കുറ്റ വിമുക്തനാക്കി കോടതി. പ്രതിയുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്നും അതില്ലാതാക്കാന്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കേസ് നല്‍കിയതെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് താനെ പ്രത്യേക കോടതി പ്രതിയെ വിട്ടയച്ചത്. ജഡ്ജിയായ ഡി എസ് ദേശ്മുഖാണ് പ്രതിയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. പെണ്‍കുട്ടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്നു കോടതിയ്ക്ക് ബോധ്യമായെന്നും പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി പറഞ്ഞു. 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി 45 ദിവസത്തോളം ശല്യം ചെയ്‌തെന്നാണ് വാദിഭാഗം കോടതിയില്‍ പറഞ്ഞത്. 2016 ഒക്ടോബര്‍ 14 ന് രാവിലെ 11.45 ഓടെ വഴിയില്‍ തടയുകയും ...
Malappuram, Other

അർഹതപ്പെട്ടവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കില്ല: മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ : അർഹത ഉണ്ടായിട്ടും മുൻഗണനാ പട്ടികയിൽ നിന്നും പിന്തള്ളപ്പെട്ട് പോയ മുഴുവൻ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ നൽകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. തിരൂർ താലൂക്ക്തല മുൻ ഗണനാ റേഷൻ കാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. താനാളൂർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ താലുക്കിൽ നിന്നും അർഹരായ116 പേർക്കുള്ള മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. താനുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസർ എ.സജ്ജാദ് പദ്ധതി വിശദികരണം നടത്തി. താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ, അംഗങ്ങളായ സുലൈമാൻ ചാത്തേരി, കെ.ഫാത്തിമ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കാദർക്കുട്ടി, തിരൂർ താലുക്ക് സപ്ലൈ ഓഫീസർ കെ.സി മനോജ് കുമാർ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ...
Local news, Other

അനധികൃത ബിൽഡിംഗ് നിർമ്മാണം ; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തിരൂരങ്ങാടി ചെമ്മാട് ടൗൺ

തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ സ്ഥിരമായി ഗതാഗത കുരുക്ക് രൂപപ്പെടുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാർക്കും മറ്റും നിത്യദുരിതമാകുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിൽ ഗതാഗത കുരുക്ക് രൂപപ്പെടുകയാണ്. കോഴിക്കോട്, കൊടിഞ്ഞി,ബ്ലോക്ക് റോഡ് ജങ്ഷനുകളിൽ ഗതാഗത കുരുക്ക് ഇപ്പോൾ നിത്യസംഭവമാണ്. ശനിയാഴ്ച രാവിലെ മുതൽ ചെമ്മാട് കുരുങ്ങിയും അഴിഞ്ഞും തുടങ്ങിയ ഗതാഗത കുരുക്ക് രാത്രിയോടെയാണ് സാധാരണനിലയിലായത്. നാടുകാണി -പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി റോഡ് കടന്നു പോകുന്ന ഇരുവശങ്ങളിലും പരമാവധി വീതിയിൽ റീ ടാറിങ് നടത്തിയെങ്കിലും അതിന്റെ പ്രയോജനവും ഇതുവരെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കോ റോഡരികിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർക്കോ ഉപകാരപ്രദമായിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത കുരുക്കിന് മാറി മാറി വരുന്ന സംസ്ഥാന,പ്രാദേശിക സർക്കാരുകൾ ചിലപൊടികൈകൾ സ്വീകരിക്കും എന്നല്ലാതെ ശാശ്വത പരിഹാരത്തിന് ഉതകുന...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുനഃപ്രവേശന അപേക്ഷാ കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ. (CUCBCSS & CBCSS) 2018, 2019 & 2021 പ്രവേശനം ഒന്ന് മുതൽ മൂന്ന് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത എസ്.ഡി.ഇ. വിദ്യാർത്ഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈൻ ആയി പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 9 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.   പി.ആര്‍ 119/2024 ഓഡിറ്റ് കോഴ്സ് ഓൺലൈൻ മാതൃകാ പരീക്ഷ കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ. / ബി...
Other, university

ഐ.ടി.എസ്സാറിൽ ദേശീയ സമ്മതിദായക ദിനാഘോഷം നടത്തി

വയനാട് ചിതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിൽ ദേശീയ സമ്മതിദായക ദിനാചരണം നടത്തി. ജനാധിപത്യ പ്രക്രിയയെ സുശക്തമാകുന്നതിനായി വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെ ആയിരുന്നു ജില്ലാതല പരുപാടി. പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. അക്കാദമി രംഗത്തും കായിക രംഗത്തും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉപഹാരങ്ങൾ നൽകി സബ് കളക്ടർ മിസാൽ സാഗർ ഭാരതി, ഗോത്ര പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. സി. ഹരികുമാർ, ഡെപ്യൂട്ടി കളക്ടർമാരായ റെജി പി. ജോസഫ്, കെ. ദേവകി, കെ. ഗോപിനാഥ്, തഹസിൽദാർമാരായ എം.ജെ. അഗസ്റ്റിൻ, ആർ.എസ്. സജി, വി.കെ. ഷാജി, കോ-ഓർഡിനേറ്റർ രാജേഷ് കുമാർ എസ്. തയ്യത്ത് എന്നിവർ സംസാരിച്ചു....
Other, university

കാലിക്കറ്റ് സര്‍വകലാശാലയില്‍ റിപ്പബ്ലിക് ദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പതാക ഉയര്‍ത്തി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, സെക്യൂരിറ്റി ഓഫീസര്‍ കെ.കെ. സജീവ്, ഡെപ്യൂട്ടി രജിസ്ട്രാർ വി. അൻവർ, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, പബ്ലിക്കേഷന്‍ ഓഫീസര്‍ ഓംപ്രകാശ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.   വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് വൈസ് ചാന്‍സലറുടെ അഭിനന്ദനപത്രം സമ്മാനിച്ചു....
Local news, Other

അനുമതി നല്‍കിയ ശേഷം മത്സ്യകൃഷി തടസ്സപ്പെടുത്തി; കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കമ്മീഷന്‍

തിരൂരങ്ങാടി : മത്സ്യകൃഷി തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ മത്സ്യ കര്‍ഷകര്‍ക്ക് മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉള്‍നാടന്‍ മത്സ്യ കര്‍ഷക സംഘം നല്‍കിയ പരാതിയിലാണ് വിധി. രണ്ട് വര്‍ഷത്തേക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്റ്റംബര്‍ 25ന് ഭരണസമിതി അനുമതി നല്‍കുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തില്‍ നിന്നും ലൈസന്‍സ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാല്‍ മത്സ്യവകുപ്പിനെ സമീപിച്ച് സര്‍ക്കാര്‍ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യകൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യകൃഷി നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. തുടര്‍ന്ന് പ...
error: Content is protected !!