Friday, July 18

Other

ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം, എല്ലാം പകല്‍ സമയത്ത്, പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്
Kerala, Other

ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം, എല്ലാം പകല്‍ സമയത്ത്, പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

കണ്ണൂര്‍: ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. റെയില്‍വെ ട്രാക്കിലൂടെ കണ്ണൂരില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് ഗട്ടന്‍ വളപ്പിലെ ആസിഫിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. പകല്‍ സമയത്താണ് കവര്‍ച്ചകള്‍ എന്നതാണ് ആസിഫിന്റെ പ്രത്യേകത. പൂട്ടിയിട്ട വീടുകളാണ് ലക്ഷ്യം. പഴയങ്ങാടി, ചീമേനി, ചന്ദേര, കാസര്‍കോട് സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരെ കേസുണ്ട്. തൃശ്ശൂരിലെ അതി സുരക്ഷാ ജയിലിലെ ആറ് മാസത്തെ കാപ്പ തടവിന് ശേഷം ഈ മാസം 16നാണ് ആസിഫ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി ഒരാഴ്ചക്കുളളില്‍ കണ്ണൂരില്‍ രണ്ട് വീടുകളിലാണ് ആസിഫ് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച പാപ്പിനിശ്ശേരിയിലും ഞായറാഴ്ച പളളിക്കുന്നിലുമാണ് പ്രതി മോഷണം നടത്തിയത്. പാപ്പിനിശ്ശേരിയില്‍ നിന്ന് 11 പവനും, പളളിക്കുന്നില്‍ റിട്ടയേഡ് ബാങ്ക് മാനേജരുടെ വീട്ടില്‍ നിന്...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിര്‍ണയ ക്യാമ്പ് കേന്ദ്രം മാറ്റാം കാലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. ഹോണേഴ്‌സ് പ്രൊഫഷണല്‍, വൊക്കേഷണല്‍ നവംബര്‍ 2023 പരീക്ഷകളുടെ ബാര്‍കോഡ് അധിഷ്ഠിത മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്ക് കേന്ദ്രം മാറ്റാനുള്ള ഓപ്ഷന്‍ 30, 31 തീയതികളില്‍ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടല്‍ ലോഗിനില്‍ ലഭ്യമാണ്. ക്യാമ്പില്‍ ഉള്‍പ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇമെയില്‍, എസ്.എം.എസ്. മുഖേന നല്‍കിയിട്ടുണ്ടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. യാത്രയയപ്പ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്നവര്‍ക്ക് സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു.എജ്യുക്കേഷന്‍ പഠനവകുപ്പിലെ പ്ര...
Kerala, Other

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; 69 കാരന് ജീവപര്യന്തം തടവ്

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച 69 കാരനായ വായോധികന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ചൂണ്ടല്‍ പുതുശേരി ചെമ്മന്തിട്ട കരിയാട്ടില്‍ രാജനെ (69)യാണ് ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മൂമ്മ മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ തണല്‍ എന്ന സ്ഥാപനത്തില്‍ പാര്‍പ്പിക്കുകയും അവിടെ വച്ച് കൌണ്‍സിനിടെയാണ് രാജന്റെ വീട്ടില്‍ വച്ച് താന്‍ പീഡിപ്പിക്കപ്പട്ട വിവരം പെണ്‍കുട്ടി പറഞ്ഞത്. ഇതിനെ തുടര്‍ന്ന് തണല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കുന്നംകുള...
Malappuram, Other

ശബരിമല യാത്രക്കിടെ പിതാവ് പുറത്തിറങ്ങിയ സമയം എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 60 കാരന്‍ പിടിയില്‍

മലപ്പുറം ; കൊളത്തൂരില്‍ ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കൊളത്തൂര്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്ത സമയത്ത് പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവ് വന്ന് നോക്കി മകളോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും 60 കാരനെ അറസ്റ്റ്...
Kerala, Other

40 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തിരുവനന്തപുരം: കാറില്‍ കടത്തി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എക്‌സൈസിന്റെ പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറിയായ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ഷൈജു മാലിക്ക് (33) ആണ് പിടിയിലായത്. ബുധന്‍ രാത്രി ഏഴോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും ഗോവ രജിസ്‌ട്രേഷനിലുള്ള കാറില്‍ നാല്‍പത് കിലോയിലേറെ കഞ്ചാവുമായി പോകുമ്പോഴാണ് ബാലരാമപുരം ജങ്ഷന് സമീപത്ത് വച്ച് കഞ്ചാവ് പിടികൂടിയത്. ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എംബിഎക്കാരനായ ഷൈജു വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വില്‍ക്കുന്നതായി എക്‌സൈസ് പറയുന്നു. ബാലരാമപുരത്ത് വില്‍പനക്ക് കൊണ്ടുവരവേയാണ് കഞ്ചാവ് പിടികൂടിയത്. ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ആന്ധ്ര പ്രദേശില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി ...
Other

തമിഴകത്തിൻ്റെ ക്യാപ്റ്റൻ വിടവാങ്ങി

നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിയോഗവിവരം അറിയിച്ചത്. എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ആക്ഷൻ സിനിമകളിലെ നായകനായിരുന്നു അദ്ദേഹം. വില്ലനായാണ് വിജയകാന്ത് തമിഴ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ആക്ഷൻ ഹീറോയായി മാറുകയായിരുന്നു. ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാഫലംബി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഅഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ബി.ഫാം. (2005 മുതല്‍ 2010 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒന്ന്, രണ്ട്, മൂന്ന്, അവസാന വര്‍ഷ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷ ജനുവരി നാലിന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍. വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റികാലിക്കറ്റ് സര്‍വകലാശാലയില്‍ എന്‍.എസ്.എസ്. എംപാനല്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനത്തിനായി ഡിസംബര്‍ 30-ന് നടത്താനിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ലേലം ചെയ്യും കുടിശ്ശിക തുക ഈടാക്കുന്നതിനായി തിരൂർ താലൂക്ക് ഇരിമ്പിളിയം വില്ലേജിൽ സർവേ നമ്പർ 327/12ൽ പെട്ട 8.10 ആർസ് ഭൂമി ജനുവരി 24ന് രാവിലെ 11ന് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറയിച്ചു. ലേലത്തിൽ പങ്കെടുക്കേണ്ടവർക്ക് കൂടുതൽ വിവരങ്ങൾ ഇരിമ്പിളിയം വില്ലേജ് ഓഫീസിൽനിന്നോ തിരൂർ താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിൽനിന്നോ ലഭിക്കും. ------------------- ടെൻഡർ ക്ഷണിച്ചു ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ ബീറ്റിലെ 15.14 ഹെക്ടർ ഭൂമി ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം ചെയ്യുന്നതിനായി കാട് വെട്ടിത്തെളിക്കുന്നതിന് കേരള വനംവകുപ്പിൽ രജിസ്റ്റർ ചെയ്ത നിലവിൽ യോഗ്യരായ എ, ബി, സി, ഡി ക്ലാസ് കോൺട്രാക്ടർമാരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. ജനുവരി നാലിന് രാവിലെ 11 മണിക്ക് ടെൻഡറുകൾ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന...
Local news, Other

ജെ സി ഐ ടോബിപ്പ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

തിരൂരങ്ങാടി: ജെ സി ഐ തിരൂരങ്ങാടി റോയല്‍സ് 2023-24 വര്‍ഷത്തെ ജെ സി ഐ ടോബിപ്പ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ചെമ്മാട് പ്രവര്‍ത്തിക്കുന്ന തൂബ ജ്വല്ലറിക്ക്. തിരൂരങ്ങാടി റോയല്‍സിന്റെ ഇന്‍സ്റ്റലേഷന്‍ ചടങ്ങില്‍ തൂബ ജ്വല്ലറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. പി ജുനൈദിന് പാസ്റ്റ് സോണ്‍ പ്രസിഡണ്ട് അബ്ദുസ്സലാം സിപി അവാര്‍ഡ് കൈമാറി. സോണ്‍ പ്രസിഡണ്ട് രാകേഷ് നായര്‍, വിനീത് വി കെ, ഷാഹുല്‍ ഹമീദ് കറുത്തേടത്ത്, സൈതലവി പുതു ക്കുടി, മുനീര്‍ പുളിക്കലകത്ത് തുടങ്ങിയവര്‍ സംസാരിച്ചു...
Local news, Other

എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി കോളേജ് എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിപ്പിച്ചു. കോട്ടക്കല്‍ അല്‍-മാസ് ഹോസ്പിറ്റലുമായി സഹകരിച്ച് കക്കാട് ജി എം യു പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് സംഘടിപ്പിപ്പിച്ചത്. ഡോ. അഹ്‌മദ് ഷിബിലി രോഗികളെ പരിശോധിച്ചു. നേത്ര പരിശോധന, സൗജന്യ ചെക്കപ്പുകള്‍ എന്നിവ ഉള്‍പ്പെട്ട ക്യാമ്പിന് തിരൂരങ്ങാടി മുനിസിപ്പാലിറ്റി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ ആരിഫ വലിയാട്ട്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി സിറാജ്ജുദ്ധീന്‍, പി ടി എ പ്രസിഡണ്ട് മുഹീനുല്‍ ഇസ്ലാം, ജൈസല്‍ എം കെ, എന്‍ എസ് എസ് സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ്, സൈനബ ജസ്ലി എന്നിവര്‍ നേതൃത്വം നല്‍കി....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും

മരങ്ങളുടെ പുനർ ലേലം റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ സായ്‌വിൻ പടിക്കൽ കെട്ടിടം നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പൂളമരം ജനുവരി ഒമ്പതിന് രാവിലെ 11ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങൾക്കായി കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9961331329. ---------------- വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി ഐ.എൻ.എസ് സാമോറിന്റെ നേതൃത്വത്തിൽ നാവിക സേനയിൽ നിന്നുള്ള വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 29ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കുന്ന പരിപാടിയിൽ വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ...
Local news, Other

പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക് ; രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തിരൂരങ്ങാടി : പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയ സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പരപ്പനങ്ങാടി പൊലീസ്. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കണ്ണൂര്‍കാരന്റെ പുരക്കല്‍ വീട്ടില്‍ നസീബ് (39), വഴിക്കടവ് സ്വദേശി പുത്തന്‍പീടികയില്‍ കോയക്കുട്ടി (35) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കുക്കുടൂസ് ബസിലെ ജീവനക്കാരാണ്. ഡിസംബര്‍ 15നാണ് പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയത്. മലപ്പുറം വനിതാ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലീഡര്‍ എന്ന ബസ്സിലെ ജീവനക്കാരനായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടത്തിയത്. പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്ത് കോയക്കുട്ടിയും നസീബും ബസ് ജീവനക...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അന്താരാഷ്ട്ര സെമിനാറിലേക്ക് ഗവേഷണപ്രബന്ധങ്ങള്‍ ക്ഷണിച്ചു വിശ്വപ്രസിദ്ധ ഖുര്‍ആന്‍ പരിഭാഷകന്‍ അല്ലാമ യൂസഫ് അലിയുടെ വിവര്‍ത്തന സേവനങ്ങളെയും ഇന്ത്യയിലെ ഖുര്‍ആന്‍ വിവര്‍ത്തന സംഭാവനകളെയും അധികരിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഇംഗ്ലീഷ് ഖുര്‍ആന്‍  വിവര്‍ത്തനങ്ങള്‍, ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ ഇന്ത്യന്‍ സംഭാവനകള്‍, കേരളത്തിലെ ഖുര്‍ആന്‍ വിവര്‍ത്തന പാരമ്പര്യം, ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ സ്ത്രീപക്ഷ വായനകള്‍, ഖുര്‍ആന്റെ ബഹുസ്വര വായനയില്‍ ഇന്ത്യന്‍ സംഭാവനകള്‍ എന്നിവയാണ് പ്രധാന തലക്കെട്ടുകള്‍. ഗവേഷക വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ ഗവേഷണ പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. പ്രബന്ധങ്ങള്‍ അയക്കേണ്ട വിലാസം [email protected] ഫോണ്‍: 9447530013 (അറബി പഠനവകുപ്പ് മേധാവി). ഗ്രേഡ് കാര്‍ഡ് വിതരണം നവംബര്‍ എട...
Kerala, Other

മാനസിരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: മാനസിരോഗ്യ കേന്ദ്രത്തില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട മാനസിരോഗ്യ കേന്ദ്രത്തിലാണ് വൈശാഖ് ലാല്‍ (30) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡിലെ ബാത്ത് റൂമിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്....
Local news, Malappuram, Other

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ സംബന്ധിച്ച് നേതൃയോഗത്തില്‍ തീരുമാനമെടുത്തു ; പിഎംഎ സലാം

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഈ മാസം 11 ന് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, എന്നിവിടങ്ങളില്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്ന മുസ്‌ലിം ലീഗ് പ്രതിനിധികളുടെ പ്രസ്തുത സ്ഥാനങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടപടികളും 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ മാറ്റി വെക്കേണ്ടതാണെന്നും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ, സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അത്തരം കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാവൂ എന്നും നേതൃ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പത്രകുറിപ്പിലൂടെ അറിയിച്ചു....
Kerala, Other

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം ; ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂര്‍: വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. സംഭവത്തില്‍ ബി.ജെ.പി. മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. നാടകനടന്‍ കൂടിയായ ആളൂര്‍ പൊരുന്നകുന്ന് പീണിക്കപറമ്പില്‍ പി.വി. ലാലു (53) കൂട്ടാളി കട്ടപ്പന താണിക്കപ്പാറ ലോറന്‍സ്(50) എന്നിവരാണ് പിടിയിലായത്. ചാലക്കുടി, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി പ്രദേശിക നേതാവും മുന്‍ അളൂര്‍ പഞ്ചായത്ത് അംഗവുമായിരുന്ന ലാലായിരുന്നു വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെയും കോഴി ഫാമിന്റെയും നടത്തിപ്പുകാരന്‍. കര്‍ണ്ണാടകയില്‍ നിന്ന് സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ആറുമാസമായി നടന്നു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ...
Kerala, Other

പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് പ്രധാനപ്പെട്ട കാര്യം ; സാദിഖലി തങ്ങള്‍

കോഴിക്കോട് : പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. എസ്‌കെഎസ്ബിവി കോഴിക്കോട് വാര്‍ഷിക സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി ഉള്ളത് കൊണ്ടായിരിക്കും പ്രാധാനമന്ത്രി ചര്‍ച്ചക്ക് വിളിച്ചതെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും മണിപ്പൂരില്‍ ക്രൈസ്തവ വിഭാഗം ഉള്‍പ്പെടെ വേട്ടയാടപ്പെടുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു....
Kerala, Other

പുറത്താക്കിയവരുമായി ചര്‍ച്ചയില്ല ; പാര്‍ട്ടിയിലെ ചിലര്‍ തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു : അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് : അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. അവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും അവരുമായി ചര്‍ച്ചയില്ലെന്നും മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പുറത്താക്കപ്പെട്ടവര്‍ക്ക് ഒഴികെയുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്നും എന്നാല്‍ പാര്‍ട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു....
Kerala, Other

പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങിമരിച്ചു

ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് പുഴയിലെ മുസ്‌ലിം പള്ളിക്കു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു. അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
Local news, Other

താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു

തിരൂരങ്ങാടി : താനൂരില്‍ കാറിലിരുന്ന് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ബിജുവിനൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ബിജുവില്‍ നിന്നും 1.5 ഗ്രാം എം ഡി എം എയും ഇത് ഉപയോഗിക്കുന്നതിനുള്ള സാമഗ്രികളും പിടികൂടി. രക്ഷപ്പെട്ട അമീനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്....
Local news, Other

മണ്ണട്ടാംപാറ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് , വി എം ഹംസ കോയ എന്നിവര്‍ ചേര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. മണ്ണട്ടാംപാറ അണക്കെട്ടിലെ പുതിയ ജനറേറ്റര്‍ ഷെഡുകള്‍ കെട്ടി സ്ഥാപിച്ചങ്കിലും നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് എന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു പുതിയതായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിച്ച ജനറേറ്ററും മറ്റു സാധന സാഗ്രമികള...
Kerala, Other

ക്രിസ്മസില്‍ റെക്കോര്‍ഡ് മദ്യ വില്‍പന ; സംസ്ഥാനത്ത് കുടിച്ച് തീര്‍ത്തത് 230 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയര്‍ ഹൗസ് വില്‍പ്പന ഉള്‍പ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതെ ദിവസം 69.55 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടത്തിയത് ചാലക്കുടി ഔട്ട് ലെറ്റിലാണ്. ക്രിസ്മസ് തലേന്ന് ചാലക്കുടിയില്‍ 6385290 രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. ചങ്ങനാശേരിയില്‍ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയില്‍ 6231140 രൂപയുടെയും പവര്‍ഹൗസില്‍ 6008130 രൂപയുടെയും നോര്‍ത്ത് പറവൂരില്‍ 5199570 രൂപയുടേയും മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് 22 മുതല്‍ 24 വരെ മ...
Kerala, Other

ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈഗിംകാതിക്രമം ; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച ഉദിയന്‍കുളങ്ങര സ്വദേശിയായ സതീഷിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പ്രതിയെ പൊലീസിന് കൈമാറി.
Malappuram, Other

കരിപ്പൂരില്‍ ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍ ; പിടികൂടിയത് സമീപ കാലത്ത് ശരീരത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസ്

കരിപ്പൂരില്‍ സ്വര്‍ണ വേട്ട തുടരുന്നു. ശരീരത്തിനുള്ളില്‍ കടത്താന്ഡ ശ്രമിച്ച ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1706 ഗ്രാം സ്വര്‍ണവുമായി എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ പാലക്കാട് വാഴമ്പുറം സ്വദേശി മുജീബ് പുത്തന്‍ പീടികയിലിനെയാണ് കസ്റ്റംസ് പിടികൂടിയത്. സമീപകാലത്ത് കസ്റ്റംസ് പിടിച്ചതില്‍ വച്ച് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസാണിത്. പിടികൂടിയ സ്വര്‍ണത്തില്‍ നിന്നും 98 ലക്ഷം രൂപ വിലമതിക്കുന്ന 1586 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു....
Local news, Other

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം: മണലിപ്പുഴയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസിബിയാൻ സുന്നി ഹയർ സെക്കണ്ടറി മദ്‌റസയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി. അൽ ഇർഷാദ് പ്രസിഡന്റ് ഹാജി സി അലി മുസ്‌ലിയാർ പതാക ഉയർത്തി. സെക്രട്ടറി യഹ്യ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് ബി എസ് വിദ്യാർത്ഥി പ്രധിനിധികൾ മുദ്രാവാക്യം വിളിച്ചു. ബാവ ഹാജി കള്ളിയാട്ട്, ഇബ്രാഹിം ഹാജി പൊക്കാശ്ശേരി, കുഞ്ഞു പൈനാട്ട്, അബ്ദു കള്ളിയാട്ട്, സലാം ബാക്കാട്, അബ്ദു ചോനാരി, സി മൊയ്‌ദീൻ., മുനീർ സഖാഫി പനങ്ങാട്ടൂർ, അബ്ദു റഹൂഫ് സഖാഫി വെള്ളിയാമ്പുറം, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര, തുടങ്ങിയവർ പങ്കെടുത്തു. സദർ മുഅല്ലിം മുസഫ സുഹ്‌രി സ്വാഗതവും നന്ദിയും പറഞ്ഞു. വിദ്യാർഥികൾക് മധുര വിതരണം നടത്തി....
Kerala, Malappuram, Other

കെപിസിസി മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമം കാടത്തവും ജനാധിപത്യ വിരുദ്ധവും ; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമം തനി കാടത്തവും, ക്രൂരവും,ജനാധിപത്യ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ.പി.സി.സി അദ്ധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളിരിക്കുന്ന വേദിയില്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു കൊണ്ടിരിക്കെ ടിയര്‍ ഗ്യാസും, ജലപീരങ്കിയും പ്രയോഗിച്ച പോലീസിന്റെ നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാര്‍ക്കെതിരെ ശക്തമായി നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് വിഡി സതാശന്‍ വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ടിയര്‍ ഗ...
National, Other

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ; ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി, ചടങ്ങില്‍ പങ്കെടുക്കില്ല

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചടങ്ങില്‍ പങ്കെടുക്കില്ല. അതേസമയം, സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നതാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ജനുവരി 22നാണ് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമ രാജ്യാന്തര വിമാനത്താവളവും അയോദ്ധ്യയിലെ പുതിയ റെയില്‍വെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയില്‍ നിന്ന് ഡല്‍ഹി ആനന്ദ് വിഹാറിലേക്കുള്ള വന്ദേഭാരത് അടക്കം എട്ട് പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഒഫ് ...
Local news, Malappuram, Other

തിരൂരങ്ങാടിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍, ലഹരിയും അക്രമവാസനയും ജനജീവിതം താറുമാറാക്കുന്നു : നഗരസഭ പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരൂരങ്ങാടി : തിരൂരങ്ങാടി വടക്കേ മമ്പുറത്ത് ഒരു വീട്ടിലും ക്വാര്‍ട്ടഴ്‌സിലുമായി വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം തിരൂരങ്ങാടി മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനാവശ്യമായ പോലീസ് സഹായം തിരൂരങ്ങാടി എസ് എച്ച് ഒ നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മണ്ടയാപ്പുറത്ത് മൊയ്തീന്‍കുട്ടി എന്നയാളാണ് അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് പന്താരങ്ങാടി സ്വദേശി അബ്ദുള്‍ റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനയും കാരണം ജനജീവിതം താറുമാറായതായി പരാതിയില്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും പ്രദേശവാസികളുടെ സ്വസ...
Malappuram, Other

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാള്‍ : സംസ്ഥാന പാതയിലെ പുള്ളുവന്‍പടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പുള്ളുവന്‍പടി മേലേതില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഫാസില്‍ (20) ആണ് മരിച്ചത്.
Kerala, Other

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി ; കാല് ഓടിഞ്ഞു

തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി ഗുരുതര പരിക്ക്. പ്രവര്‍ത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറി അന്‍സലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂര്‍വം ആന്‍സല ദാസന്റെ കാലിലൂടെ കയറ്റിയതായി കോണ്‍ഗ്രസ് ആരോപിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ നവകേരള സദസ് പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവം എത്തിയപ്പോഴാണ് കാട്ടാക്കട ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമാണ് അപകടം സൃഷ്ടിച്ചത്. വാതില്...
error: Content is protected !!