Sunday, March 22

Author: tirurangaditoday

എ ആര്‍ നഗറില്‍ ഭക്ഷണ പാനീയ സ്ഥാപനങ്ങളില്‍ രാത്രികാല പരിശോധന, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
Local news

എ ആര്‍ നഗറില്‍ ഭക്ഷണ പാനീയ സ്ഥാപനങ്ങളില്‍ രാത്രികാല പരിശോധന, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരൂരങ്ങാടി : മഞ്ഞപ്പിത്ത മടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഫുഡ് സേഫ്റ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് എആര്‍ നഗര്‍ പഞ്ചായത്തില്‍ രാത്രികാല പരിശോധന ഉര്‍ജ്ജിതമാക്കി. പരിശോധനയില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. നോമ്പ് കാലത്ത് വഴിയോര കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായിട്ടാണ് എആര്‍ നഗര്‍ ആരോഗ്യ കേന്ദ്രവും ഫുഡ് സേഫ്റ്റിയും ചേര്‍ന്ന് പരിശോധന ആരംഭിച്ചത്. ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് എന്നിവ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍, വൃത്തിഹീന മായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നീവയ്ക്കാണ് നോട്ടീസ് നല്‍കിയത്. പേരും കൃത്യമായ വിവരങ്ങളും അടയാളങ്ങളും രേഖപ്പെടു ത്തിയിട്ടില്ലാത്ത കമ്പനികളുടെ സ്‌ക്വാഷുകള്‍, കളര്‍ പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില...
Crime

ഇതര സംസ്ഥാന തൊഴിലാളികളുടെ പണം മോഷ്ടിക്കുന്നയാളെ പിടികൂടി

തിരൂരങ്ങാടി : ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ ആളെ പിടികൂടി. അരീക്കോട് പുളിയർക്കോട് സ്വദേശി അബൂബക്കർ സിദ്ധീഖിനെ (45) യാണ് പിടികൂടിയത്. വെന്നിയൂർ കൊടകല്ലിൽ വെച്ചാണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ നിർമാണം നടക്കുന്ന വീട്ടിലേക്ക് വന്നാണ് പണം കവർന്നത്. തൊഴിലാളി താഴത്തെ നിലയിൽ പണമടങ്ങിയ ബാഗ് വെച്ചിരുന്നു. മുകൾ നിലയിലായിരുന്നു പണി. വീട്ടിലേക്ക് വന്ന ഇയാൾ ബാഗ് കവർന്നു രക്ഷപ്പെടുന്നതിനിടെ വീട്ടുടമയും തൊഴിലാളിയും ചേർന്നു പിടികൂടുകയായിരുന്നു. പൊലീസിലേല്പിച്ച ഇയാളെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി പരാതികൾ ഉണ്ടെന്നു പോലീസ് പറഞ്ഞു....
Local news, Other

കെജരിവാളിന്റെ അറസ്റ്റ് : എല്‍.ഡി.എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു

തിരൂരങ്ങാടി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. അഡ്വ : സി ഇബ്രാഹിംകുട്ടി, കെ. മൊയ്തീന്‍കോയ, കെ രത്‌നാകരന്‍, സി.പി ഗുഹ രാജന്‍, രാംദാസ് മാസ്റ്റര്‍, എം.പി ഇസ്മായില്‍, സി.പി നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി...
Kerala, Other

ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും

ആര്‍സി ബുക്ക്- ലൈസന്‍സ് പ്രിന്റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതിനെ തുടര്‍ന്ന് പ്രിന്റിംഗ് നിര്‍ത്തിവച്ചതോടെ മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസന്‍സ് വിതരണം വീണ്ടും തുടങ്ങും. കോടികളുടെ കുടിശിക വന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ അച്ചടി നിര്‍ത്തിവച്ചതോടെ മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ആര്‍സി ബുക്കോ ലൈസന്‍സോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസന്‍സ് വിതരണം നടക്കുമെന്നാണ് വിവരം. കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. വിതരണത്തിനായി 25,000 രേഖകള്‍ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. അതേസമയം പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മൂന്ന് ലക്ഷം രേഖകള്‍ അച്ചടിക്ക് തയ്യാറാക്കിയിട്...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

നിധി ആപ്‌കെ നികാത്ത് 27ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും(ഇ.എസ്.ഐ.സി) സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. നിധി ആപ്‌കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ മാര്‍ച്ച് 27ന് രാവിലെ ഒന്‍പതിന് മഞ്ചേരി കരുവമ്പ്രം എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസില്‍വച്ചാണ് പരിപാടി നടത്തുന്നത്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ തുടങ്ങി താല്‍പര്യമുള്ള വ്യക്തികള്‍https://qrco.de/betVxw സന്ദര്‍ശിച്ചോ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം --------- സീറ്റ് ഒഴിവ് അരീക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു, ബിരുദ യോഗ്യതകളുള്ളവർക്കായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

യൂണിഫോം സേനകളിലേക്ക് കായിക പരിശീലനം   കാലിക്കറ്റ്‌ സർവകലാശാലയിൽ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ  കേന്ദ്ര-സംസ്ഥാന യൂണിഫോം സേനകളിലേക്കുള്ള കായിക പരിശീലന പദ്ധതിയുടെ ഭാഗമായുള്ള ബാച്ചിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. കായിക വിഭാഗത്തിലെ പ്രഗത്ഭരായ പരിശീലകരാണ് നേതൃത്വം നൽകുന്നത്. രജിസ്ട്രഷനും / വിശദമായ വിവരങ്ങൾക്കും :- ശ്രീജിത്ത്‌ -9744252229 / ഷെഫീഖ് - 9745153378. പി.ആര്‍ 421/2024 മൂല്യനിർണയ ക്യാമ്പ് ബാർകോഡ് സമ്പ്രദായത്തിലുള്ള ഒന്നാം സെമസ്റ്റർ വിദൂരവിദ്യാഭ്യാസ ബിരുദ പ്രോഗ്രാം നവംബർ 2023 പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 15, 30, മെയ് നാല്, ആറ് തീയതികളിൽ നടക്കും. അധ്യാപകർക്ക് ഏപ്രിൽ 15-ന് വിതരണം ചെയ്യുന്ന ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ 30-നും (ബി.കോം.) മെയ് നാലിനും ആറിനുമായി (ബി.എ.) തിരിച്ചേൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ...
Local news

താലൂക്ക് ആശുപത്രിയില്‍ പറവകള്‍ക്ക് ദാഹ ജല പാത്രങ്ങള്‍ സ്ഥാപിച്ച് സിപിടി

തിരൂരങ്ങാടി ; തിരൂരങ്ങാടി താലൂക്ക് ആശുപത്രി പരിസരത്തെ വൃക്ഷങ്ങളില്‍ പറവകള്‍ക്ക് ദാഹ ജല പാത്രങ്ങള്‍ സ്ഥാപിച്ച് സിപിടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി. ലോക ജലദിനത്തിന്റെ ഭാഗമായി സഹ ജീവികളോട് കരുണ കാണിക്കുക എന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം മലപ്പുറം ജില്ല കമ്മിറ്റിയുടെ അഹ്വാനം അനുസരിച്ചാണ് സിപിടി പറവകള്‍ക്ക് ദാഹജല പാത്രങ്ങള്‍ സ്ഥാപിച്ചത്. മണ്ഡലം പ്രസിഡന്റ് ഫൈസല്‍. കെ പി, ചെമ്മാട് മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ബാബു. (സദക്കത്തുള്ള), തിരുരങ്ങാടി ജില്ലാ ട്രഷറര്‍ അബ്ദു നാസിര്‍ സി കെ നഗര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കിഷോര്‍, പാലയേറ്റീവ് സിസ്റ്റര്‍ സജ്‌ന മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു....
Local news, Other

മഞ്ഞപ്പിത്തം പടരുന്നു ; തിരൂരങ്ങാടി നഗരസഭാ പരിധിയിലെ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

തിരൂരങ്ങാടി : ജില്ലയില്‍ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി നഗരസഭാ പരിധിയിലെ പരിശോധന കര്‍ശനമാക്കി. വഴിയോരങ്ങളില്‍ അനധികൃതമായി പാനീയങ്ങള്‍, ഉപ്പിലിട്ടത് എന്നിവയുടെ വില്‍പന നഗരസഭ നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭാ പരിധിയില്‍ പരിശോധന നടത്തി. ജല ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ വെള്ളം കൊണ്ടുപോകുമ്പോള്‍ അംഗീകൃത ലാബില്‍ നിന്നും പരിശോധന റിപ്പോര്‍ട്ട് കരുതണം. വിവാഹ സത്കരങ്ങള്‍ ഉത്സവങ്ങള്‍, നോമ്പ് തുറ എന്നിവിടങ്ങളില്‍ നല്‍കുന്ന വെള്ളം തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണം. ഐസ് പാക്കറ്റ് വാങ്ങുമ്പോള്‍ വ്യക്തമായ പ്രിന്റ് അടിച്ച ശുദ്ധജലത്തില്‍ തയ്യാറാക്കിയത് ചോദിച്ചു വാങ്ങുക, പൂപ്പല്‍ പിടിച്ച ഉപ്പിലിട്ട വകകള്‍ ഒരു കാരണ വശാലും ഉപയോഗിക്കരുത്, തട്ടുകടകള്‍ ഉള്‍പ്പെടെ ഫുഡ് സേഫ്റ്റിയുടെയും ഹെല്‍ത്ത് കാര്‍ഡും എടുത്ത ശേഷമേ വില...
Malappuram, Other

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി നാളെ തന്നെ പൂര്‍ത്തിയാക്കണം ; അല്ലാത്തവർക്കെതിരെ നടപടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധാവികളും നാളെ (ശനി) 2 മണിക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം ജീവനക്കാരുെടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. അല്ലാത്തവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടി കൈക്കൊള്ളുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി....
Malappuram, Other

ഭിന്നശേഷി വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ കൈമാറി

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏർപ്പെട്ട ജീവനക്കാർക്കായി പൊൻമള ബി.ആർ.സിലെ വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന് കൈമാറി. റീഹാബിലിറ്റേഷൻ സെൻ്റെറിലെ മുപ്പത്തിരണ്ട് വിദ്യാർത്ഥികൾ ചേർന്ന് ആയിരത്തോളം കാർഡുകളാണ് നിർമ്മിച്ച് കൈമാറിയത്. പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് കാർഡുകളുടെ നിർമാണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്ക്വാഡുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കായാണ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ‍കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, മറ്റ് ഉദ്യോഗസ്ഥര്‍, ബഡ്സ് സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു....
Crime, Kerala, Other

ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി 21 കാരന്‍ പിടിയില്‍

പാലക്കാട് : വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബാംഗളൂരില്‍ നിന്ന് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന മെത്താംഫിറ്റമിനുമായി 21 കാരന്‍ അറസ്റ്റില്‍. 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് ആണ് അറസ്റ്റിലായത്. പ്രതി മയക്കുമരുന്ന് നാട്ടില്‍ കൊണ്ടുവന്നു ചില്ലറ വില്പന നടത്തുന്നതിനാണ് കടത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു. ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ (ഗ്രേഡ്) ജിഷു ജോസഫ്, അനു. എസ്. ജെ, പ്രിവന്റ്‌റീവ് ഓഫീസര്‍ (ഗ്രേഡ്) അനില്‍കുമാര്‍ ടി. എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതേഷ് പി എന്നിവരും ഒപ്പമുണ്ടായിരുന്നു....
Kerala, Other

മലയാളത്തിലെ ആദ്യത്തെ ടൂർണമെന്റ് ജേർണൽ പ്രകാശനം ചെയ്തു

തൃശ്ശൂർ: കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ ഏപ്രിൽ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മർ ചെസ്സ് ടൂർണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേർണൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ സ്പോർട്സ് വിങ്ങാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ചെറുപ്പത്തിൽ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. പ്രാദേശികമായ ഇത്തരം ടൂർണമെന്റുകളാണു ചെസ്സിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ടൂർണമെന്റ് നടത്തിപ്പിനുവേണ്ടി ഇത്തരമൊരു പുസ്തക സംരംഭം ആദ്യത്തെ സംഭവമാണെന്ന്, ജേർണൽ ഏറ്റുവാങ്ങികൊണ്ട് ചെസ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ പ്രസിഡന്റ് വി. ...
Malappuram, Other

കെജ്രിവാളിന്റെ അറസ്റ്റ് ; രാജ്യം കടന്നു പോകുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ, ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം ; സാദിഖലി തങ്ങള്‍

തിരൂരങ്ങാടി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കെജ്രിവാളിന്റെ അറസ്റ്റ് അതില്‍ ഒന്നുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നമ്മള്‍ കണ്ടതാണ്. അധികാരത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും അതിവേഗം രാജ്യത്തെ കൊണ്ടുപോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയും പ്രതിപക്ഷ നേതാക്കളെ വെട്ടയാടുകയും ചെയ്താല്‍ ഭരണം നിലനിര്‍ത്താം എന്നാണ് ഇവര്‍ കരുതുന്നത്. അത്തരം അബദ്ധധാരണകള്‍ ...
Malappuram

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയിൽ ഡെങ്കിപ്പനി രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ജനുവരി മുതൽ ഇതുവരെ ജില്ലയിൽ സ്ഥിരീകരിച്ച 469 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 581 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ചുങ്കത്തറ, എടവണ്ണ, വണ്ടൂർ എന്നീ ഹെൽത്ത് ബ്ലോക്കുകളിലാണ്. ചുങ്കത്തറ ഹെൽത്ത് ബ്ലോക്കിൽ 120 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും, എടവണ്ണ ഹെൽത്ത് ബ്ലോക്കിൽ 80 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും, വണ്ടൂർ ഹെൽത്ത് ബ്ലോക്കിൽ 67 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡ...
Accident, Malappuram

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാക്കള്‍ പുറത്തേക്ക് തെറിച്ച് വീണു ; ഒരാള്‍ മരിച്ചു

പുത്തനത്താണി : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാക്കള്‍ പുറത്തേക്ക് തെറിച്ച് വീണ് ഒരാള്‍ മരിച്ചു. കൊയിലാണ്ടി ആനക്കുളത്ത് മാവേലി എക്‌സ്പ്രസില്‍ നിന്ന് വീണ് പുത്തനത്താണി തണ്ണീര്‍ച്ചാല്‍ സ്വദേശിയും ചെലൂരില്‍ താമസക്കാരനുമായ വാക്കിപ്പറമ്പില്‍ യാഹുട്ടിയുടെ മകന്‍ റിന്‍ഷാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനില്‍ (29) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്....
Crime

സകാത്ത് പൈസ ചോദിച്ചെത്തിയ ആൾ റെസ്റ്റ് ഹൗസ് ജീവനക്കാരനെ കുത്തിപ്പരിക്കേല്പിച്ചു

തിരൂരങ്ങാടി : ചെമ്മാട്ടെ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് ജീവനക്കാരനെ യുവാവ് കുത്തി പരിക്കേല്പിച്ചതായി പരാതി. സംഭവ ത്തിൽ ചെമ്മാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റെസ്റ്റ് ഹൗസിലെ വാച്ചർ കം കുക്ക് ആയ തേഞ്ഞിപ്പലം സ്വദേശി ചെറാട്ട് അഖിൽ ഗോവിന്ദിനെ (24) യാണ് കുത്തിയത്. സംഭവ ത്തിൽ ചെമ്മാട് സ്വദേശിയായ കെ.പി. മുഹമ്മദ് സിയാദിന (24) പോലീസ് അറസ്റ്റ് ചെയ്തു. സകാത്ത് പൈസ ചോദിച്ചെത്തിയ പ്രതി കയ്യിലുണ്ടാ യിരുന്ന കത്രിക കൊണ്ട് കുത്തുകയായിരുന്നു എന്നാണ് ഇയാൾ പോലീസിൽ നൽകിയ പരാതി. മുഖത്ത് കുത്തുന്നത് തടഞ്ഞപ്പോൾ കൈ വിരലില കണ്ണാടിയിലും കൊണ്ടു. മുറിയുടെ വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചപ്പോൾ സിമന്റുകൾക്ക് കേടുപാടുകൾ പറ്റിയെന്നും ഇയാൾ നൽകിയ പരാതിയിൽ പറയുന്നു. മുറിയിൽ പൂട്ടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. പ്രതിയായ യുവാവ് ബാംഗ്ളൂറിൽ വിദ്യാർഥി ആണെന്ന് അറിയുന്നു. അക്രമത്തിന് മറ്...
Malappuram, Other

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം ; ചികിത്സയിലിരുന്ന ബസ് യാത്രികന്‍ മരിച്ചു, മരണം രണ്ടായി

എടപ്പാള്‍ : സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബസ് യാത്രക്കാരന്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആന്തിയൂര്‍ സ്വദേശി സുകുമാരന്‍ ആണ് മരണപെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാലക്കാട് പുതുശ്ശേരി സ്വദേശി രാജേന്ദ്രന്‍ മരണപെട്ടിരുന്നു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ ബസ് പികപ്പ് വാനില്‍ ഇടിച്ചു 30മീറ്ററോളം മുന്നിലേക്ക് പോയതിനു ശേഷം ആണ് ബസ് നിന്നത്. ഡ്രൈവര്‍ അടക്കം ഒമ്പത് പേര്‍ക്ക് പരിക്ക് ഉണ്ട്. അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഡ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ എല്ലാ അവസരങ്ങളും നഷ്‌ടമായ 2019 പ്രവേശനം എസ്.ഡി.ഇ. വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. /  എം.എസ് സി. / എം.കോം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. പി.ആര്‍ 415/2024 പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS) എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എ. സോഷ്യോളജി നവംബർ 2022 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 180/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതൽ ലഭ്യമാകും. പരീക്ഷ ഏപ്രിൽ ഒന്നിന് തുടങ്ങും.  പി.ആര്‍ 416/2024 പരീക്ഷ സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ / മെയ് 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്...
Kerala, Other

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; ഭിന്നശേഷിക്കാർക്കായി ‘സക്ഷം’ മൊബൈൽ ആപ്പ്

തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് 'സക്ഷം' മൊബൈൽ ആപ്പ്. പ്ലേ സ്റ്റോറിൽ/ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ മനസ്സിലാക്കിയാൽ വോട്ടെടുപ്പ് ദിവസം ഭിന്നശേഷിക്കാർക്ക് യാതൊരു പ്രയാസവും കൂടാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാവും. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യൽ, മറ്റ് തിരുത്തലുകൾ വരുത്തൽ, പോളിങ് സ്റ്റേഷൻ കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്തൽ എന്നിവയ്ക്ക് ആവശ്യമായ സഹായങ്ങൾ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീൽചെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകൾ ലഭ്യമാണ. വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ അതും ഈ ആപ്പിലൂടെ അറിയിക്കാവുന്നതാണ്....
Kerala, Other

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഞ്ചിടത്ത് ബഹുജനറാലി, മലപ്പുറത്ത് 27 ന് ; മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: മതം പൗരത്വത്തിന് അടിസ്ഥാനമാകരുതെന്ന മുദ്രാവാക്യമുയര്‍ത്തി പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് സംഘടിപ്പിക്കുന്ന ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. ഇടതുമുന്നണിയില്‍ സിപിഎം മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലാണ് ബഹുജനറാലികള്‍ നിശ്ചയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട് തുടങ്ങുന്ന പരിപാടി 27 ന് കൊല്ലം മണ്ഡലത്തില്‍ സമാപിക്കും. നാളെ കോഴിക്കോട്ടെ റാലിക്ക് ശേഷം 23 ന് കാസര്‍കോടും 24 ന് കണ്ണൂരിലും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തും റാലികള്‍ നടക്കും. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ റാലി അവസാനിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നത്. ആദ്യ പരിപാടി മാര്‍ച്ച് 30ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഏപ്രില്‍ 22ന് കണ്ണൂ...
Information, Other

വോട്ട് രേഖപ്പെടുത്താൻ ഈ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം

വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻ.പി.ആർ സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എൽ.എ / എം.എൽ.സി എന്നിവരുടെ ഔദ്യോഗിക തിരിച്...
Kerala, Other

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി 23 നകം പൂര്‍ത്തിയാക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധവികളും അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 2 മണിക്കകം ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതതു പഞ്ചായത്ത് / മുനിസിപ്പാലിറ്റി നോഡല്‍ ഓഫീസറെ ബന്ധപ്പെടാം....
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി ; സി വിജില്‍ ആപ് വഴി ലഭിച്ചത് 25 പരാതികള്‍

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി മലപ്പുറം ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകളാണ് വിവിധ സ്‌ക്വാഡുകള്‍ക്ക്. ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളെയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂയിങ് ടീം, രണ്ട് വീതം ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്‌സ്‌പെന...
Information, Kerala, Other

വിവരങ്ങള്‍ വിരല്‍തുമ്പില്‍ അറിയാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍

രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും ലഭിക്കാന്‍ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടര്‍ ഹെല്‍പ് ലൈന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തല്‍സമയ ഡാറ്റ ഈ ആപ്പ് വഴി ലഭ്യമാക്കുന്നു. വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയുമാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം. വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ വരുന്ന ഒ.ടി.പി രജിസ്ട്...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അഭിമുഖം മാറ്റി ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതിനായി മാർച്ച് 22ന് നടത്താൻ തീരുമാനിച്ചിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവെച്ചു. -------------- എട്ടാം ക്ലാസ് പ്രവേശനം മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനത്തിന് www.polyadmission.org/tsh എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ മൂന്നിനകം അപേക്ഷിക്കാം. ഫോണ്‍ 9656450550, 9747776169, 9447320560, 0483 2766185. ------------- ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം, കുടിശ്ശിക പിരിവ് എന്നിവ നടത്തുന്നതിന് ക്ഷേമനിധി സെക്രട്ടറി ഏപ്രിൽ 18ന് രാവിലെ 10.30 മുതൽ പാലക്കാട് ജില്ലയിലെ പട്ടാ...
Kerala, Malappuram

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, പെരുമാറ്റചട്ടം കർശനമായി നടപ്പാക്കും, വ്യാജ പ്രചാരണങ്ങൾ ക്കെതിരെ നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയി...
Accident, Other

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം

സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പിക്ക്അപ്പ് വാനിനുള്ളില്‍ ഡ്രൈവര്‍ കുടുങ്ങി. പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്തത്. അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഡ്രൈവിങ് സീറ്റില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രണ്ടു മണിക്കൂറിനുശേഷമാണു വാഹനം വെട്ടിപ്പൊളിച്ചു പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെയാണ് മരണം. പരിക്കേറ്റ മറ്റുള്ളവരുടെ ആരോ...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സമ്മർ കോച്ചിങ് ക്യാമ്പ് 2024 കാലിക്കറ്റ് സർവകലാശാലാ ഏഴ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി സമ്മർ കോച്ചിങ് ക്യാമ്പ് 2024 സംഘടിപ്പിക്കുന്നു. ബാറ്റ്മിന്റൺ ഇനത്തിലെ ആദ്യ ബാച്ച് ഏപ്രിൽ നാല് മുതൽ മെയ് ഒന്ന് വരെയും രണ്ടാമത്തെ ബാച്ച് മെയ് രണ്ട് മുതൽ 31 വരെയും നടക്കും. മാറ്റ് ഇനങ്ങളായ ഹാൻഡ്ബാൾ, ഫുട്ബാൾ, വോളിബാൾ, അത് ലറ്റിക്സ്, ക്രിക്കറ്റ്, ഖോ ഖോ, ജൂഡോ, തായ്ക്വോണ്ടോ, ബാസ്കറ്റ്ബാൾ, സോഫ്റ്റബാൾ / ബേസ്ബാൾ തുടങ്ങിയവയുടെ കോച്ചിങ് ക്യാമ്പ് ഏപ്രിൽ 15 മുതൽ മെയ് 15 വരെ നടക്കും. സർവകലാശാലാ കോച്ചുമാരുടെ നേതൃത്വത്തിൽ സർവകലാശാലയിലെ ഇൻഡോർ / ഔട്ട്ഡോർ സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാവും ക്യാമ്പ്. രജിസ്‌ട്രേഷൻ ഫീസ് :- ₹ 700/-. വിശദ വിവരങ്ങൾക്ക് 0494 247501 /  9567664789 / 9446781753 എന്നീ നമ്പറുകളിൽ 10 മണിക്കും 5 മണിക്കും ഇടയിൽ ബന്ധപ്പെടാവുന്നതാണ്.  പി.ആര്‍ 411/2024 പരീക്ഷാ അപേക്ഷ ത...
Malappuram, Other

ലീഗ് വാക്ക് പാലിച്ചില്ല, കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവച്ചു ; കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി. നഗരസഭയില്‍ മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവെച്ചു. വൈസ് ചെയര്‍മാന്‍ സനൂപ് പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബീന അന്‍വര്‍ പുതിയറക്കല്‍ എന്നിവരാണ് രാജിവെച്ചത്. മുന്‍ധാരണ പ്രകാരം അധ്യക്ഷ പദവി ലീഗ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. നഗരസഭ ചെയര്‍പേഴ്സണ്‍ ഭരണം പങ്ക് വെക്കാനുള്ള കരാര്‍ മുസ്ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗണ്‍സിലര്‍ സ്ഥാനം ഇരുവരും രാജിവെച്ചിട്ടില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിന് ശേഷം അധ്യക്ഷ പദവി വിട്ടു നല്‍കുമെന്ന് ലീഗ് ഉറപ്പ് നല്‍കിയിരുന്നതായും ജില്ലാ ലീഗ് ഓഫീസില്‍ വെച്ച് അന്നത്തെ ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തുവെന്നും കോണ്‍ഗ്രസ് പറയുന്നു. ലീഗ് വാക്ക് പാലിക്കാത്തത് കൊണ്ടാണ് രാജിയെന്നും കോണ്‍ഗ്രസ് നേതൃ...
Calicut, Other

വാച്ചിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണ കടത്ത് ; കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് ലക്ഷത്തിന്റെ കള്ളക്കടത്ത് വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് ലക്ഷത്തിന്റെ കള്ളക്കടത്ത് വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി. വാച്ചിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും 10,000 സിഗരറ്റുകളുമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണത്തിന് 7.12 ലക്ഷവും സിഗരറ്റിന് 1.2 ലക്ഷവും വിലവരും. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് തടയാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും വാച്ചിനുള്ളില്‍ കുതിരലാടത്തിന്റെ രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 110 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. 1.20 ലക്ഷം രൂപ വിലമതിക്കുന്ന ഗോള്‍ഡ് ഫ്‌ലേക്ക് ബ്രാന്‍ഡ് സിഗരറ്റുകളുടെ 10,000 സ്റ്റിക്കുകളാണ് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സിഗരറ്റിന്റെ മൊത്തം അളവ് പൂര്‍ണമായും കണ്ടുകെട്ടിയിട്ടുണ്ട്. ഈ കേസുകളിലെല്ലാം കൂടുതല്‍ അന്...
error: Content is protected !!