യുവത്വം നിര്‍വചിക്കപ്പെടുന്നു ; കേരളാ യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് ; പതിനഞ്ച് സെഷനുകള്‍ക്കായി വേദി ഒരുങ്ങി
മലപ്പുറം: യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10, 11 ( ശനി, ഞായര്‍ ) ദിവസങ്ങളില്‍ മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുവാക്കളുടെ കര്‍മ്മശേഷിയെ സമൂഹത്തിനും കുടുംബത്തിനും രാഷ്ട്രത്തിനും ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തമാക്കും വിധമുള്ള ധൈഷണികവും വൈജ്ഞാനികവുമായ പതിനഞ്ച് സെഷനുകളാണ് കോണ്‍ഫറന്‍സില്‍ സംവിധാനിച്ചിരിക്കുന്നതെന്നും അതിനായി വിശാലമായ നഗരി ഒരുങ്ങിയെന്നും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ വിദഗ്ദരും പണ്ഡിതരും നേതൃത്വം നല്‍കുമെന്നും ആദ്യ ദിവസം ഡല്‍ഹിയിലെ ജാമിഅ: സനാബില്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് റഹ് മാനി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
യൗവനം സുന്ദരമാക്കുന്നത്, പുരോഗമന ജാഹിലിയ്യത്ത്, മുജാഹിദ് യുവത തെളിയിച്ച വിളക്കുകള്‍, ഇന്ത്യ വീണ്ടെടു...

