Sunday, September 7

Tag: Local news

പോക്സോ കേസില്‍ പ്രതിയായ വെന്നിയൂര്‍ സ്വദേശിയെ വെറുതെ വിട്ടു
Local news, Other

പോക്സോ കേസില്‍ പ്രതിയായ വെന്നിയൂര്‍ സ്വദേശിയെ വെറുതെ വിട്ടു

പരപ്പനങ്ങാടി : പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു. വെന്നിയൂര്‍ കപ്രാട് സ്വദേശി മുളമുക്കി ഷൈജു (42) വിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി സ്‌പെഷ്യല്‍ ജഡ്ജ് എ. ഫാത്തിമ ബീവി വെറുതേ വിട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് കൂട്ടിക്കൊണ്ടുപോയി മുറിക്കകത്ത് വെച്ച് പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ചതായും കുട്ടിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും പിന്നീട് മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ തിരൂരങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. കുട്ടിയേയും സാക്ഷികളെയും പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ വിസ്താരം ചെയ്തതില്‍ ഇവരുടെ മൊഴികള്‍ പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്നതിന് പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കുവേണ്ടി പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനായ കെ.കെ. സുനില്‍...
Local news, Other

ഊരകത്തെ അനധികൃത ക്വാറിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന ; തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു, ലോറികളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

വേങ്ങര : ഊരകത്ത് അനധികൃത ക്വാറിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ഊരകം മലയിലെ ചെരുപ്പടി ആലക്കാടില്‍ അനധികൃത കരിങ്കല്‍ ക്വാറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്വാറിയില്‍ നിന്നും വാഹനങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പോലീസ് പരിശോധനക്കെത്തുന്നത് കണ്ട് ക്വാറിയിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു. ഉടമ മുഹമ്മദ് റിഷാദിനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ആലക്കാടില്‍ അനധികൃത കരിങ്കല്‍ ക്വാറിയില്‍ ജില്ലാ പോലീസ് മേധവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വേങ്ങര പൊലീസും സ്ഥലത്തെത്തിയിരുന്നു. എസ്‌കവേറ്റര്‍, നാലു ലോറികള്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബോംബ് സ്‌ക്വാഡ് എത്തിയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയത്. ...
Local news

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ ഗ്രാമസഭ ഗുണഭോകൃത ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ വിതരണം ആരംഭിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ നിനു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് ഓഫീസർ അദീപ എ സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്ത ഗ്രാമസഭയിൽ അപേക്ഷ നൽകിയവർക്കാണ് തക്കാളി,മുളക്, വഴുതന തൈകളാണ് കൃഷിഭവൻവഴി വിതരണം ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്....
Local news

സംസ്ഥാന ബജറ്റില്‍ വള്ളിക്കുന്നിനോട് അവഗണന ; ആര്‍ ജെ ഡി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു

വള്ളിക്കുന്ന് : ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വെച്ച കേരള ബജറ്റില്‍ വള്ളിക്കുന്ന് മണ്ഡലം അവഗണിക്കപ്പെട്ടതില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി ) വള്ളിക്കുന്ന് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് ഫണ്ട് പിടിച്ചു വാങ്ങുന്ന കാര്യത്തില്‍ മണ്ഡലം എം എല്‍ എയുടെ ഗുരുതരമായ ജാഗ്രതക്കുറവ് അവഗണനക്ക് ആക്കം കൂട്ടിയതായും യോഗം അഭിപ്രായപ്പെട്ടു. നിലവിലെ നല്ല കെട്ടിടങ്ങള്‍ പോലും പൊളിച്ചു മാറ്റിയത് മൂലം ദൈനംദിന പ്രവര്‍ത്തനം അവതാളത്തിലായ പെരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പുതിയ കെട്ടിടത്തിന് ഫണ്ട് വെക്കാതിരുന്നത് മൂലം ആറോളം പഞ്ചായത്തുകളില്‍ നിന്ന് ദിവസേന ആയിരത്തോളം രോഗികള്‍ ചികിത്സക്കെത്തി ബുദ്ധിമുട്ടുകയാണ്.നിലവില്‍ 36 കോടി കിഫ്ബി ഫണ്ടുള്ള കടക്കാട്ടുപാറ ആലുംകടവ് റഗുലേറ്റര്‍ പദ്ധതിക്ക് ആവശ്യമായ ഫണ്ട് വെച്ചിരുന്നെങ്കില്‍ ആ വി...
Job

ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 നിയമനം

വള്ളിക്കുന്ന് അത്താണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒഴിവുള്ള ഡോക്ടര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള കൂടികാഴ്ച 12/02/2024 നു തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ആശുപത്രി ഓഫീസില്‍ വച്ചു നടത്തപ്പെടുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ് യോഗ്യത ഡോക്ടര്‍ : എംബിബിഎസ് , കൂടാതെ ടിസിഎംസി രജിസ്ട്രഷനും ജെപിഎച്ച്എന്‍ ഗ്രേഡ് 2 : ഗവണ്‍മെന്റ് അഗീകൃത എഎന്‍എം, ജിഎന്‍എം...
Local news, Other

ചേലേമ്പ്ര പഞ്ചായത്തിന് ഇനി പുതിയ പ്രസിഡന്റ്, ഇനി സമീറ ടീച്ചര്‍ നയിക്കും

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മൂന്നാം വാര്‍ഡ് മെമ്പര്‍ ടിപി സമീറ ടീച്ചറെ മുസ്ലിം ലീഗ് തിരഞ്ഞെടുത്തു. രാവിലെ 11 മണിക്ക് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ചാണ് കൗണ്‍സില്‍ നടന്നത്. യുഡിഎഫിന്റെ 10 വോട്ടുകള്‍ നേടിയാണ് സമീറ ടീച്ചറുടെ ജയം, ഉദയകുമാരി എല്‍ഡിഎഫിലെ 5 വോട്ടുകള്‍ നേടി. ബിജെപി ഇലക്ഷന്‍ ബഹിഷ്‌കരിച്ചു. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ആദ്യ മൂന്നുവര്‍ഷം ഒന്നാം വാര്‍ഡ് മെമ്പര്‍ ജമീല ടീച്ചര്‍ക്കും ബാക്കി രണ്ടുവര്‍ഷം സമീറ ടീച്ചര്‍ക്കും ആയിരുന്നു. അവസാന രണ്ട് വര്‍ഷം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസിനും എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 16ന് പ്രസിഡന്റ് ആയിരുന്ന ജമീല ടീച്ചറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന സമീറ ടീച്ചറും രാജിവെക്കുകയായിരുന്നു. അവര്‍ രാജിവെച്ച് ഒഴിവിലേക്ക് ആണ് ഇന്ന് പ്രസിഡന്റായി സമീറ ടീച്ചറെ തിരഞ്ഞെടുത...
Local news

തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമാക്കി നഗരസഭ

തിരൂരങ്ങാടി : നഗരസഭ ഹരിത കര്‍മ്മ സേനയുടെ അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമായി ആഘോഷിച്ചു. നഗരസഭ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച 12 പേരെ നഗരസഭ മൊമെന്റോ നല്‍കി ആദരിച്ചു. ഹരിത കര്‍മ്മ സേനക്കുള്ള പുതിയ യൂണിഫോം വിതരണം ഡെപ്യൂട്ടി ചെയ്യര്‍പേഴ്‌സന്‍ സുലൈഖ കാലൊടി നിര്‍വ്വഹിച്ചു. ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എം. അബ്ദുറഹ്‌മാന്‍ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്, ഇ പി, ബാവ, സിപി, സുഹ്റാബി, എച് ഐ മാരായ സുരേഷ്, മുഹമ്മദ് റഫീഖ്, കണ്‍സോര്‍ഷ്യംഭാരവാഹികളായ റൈഹാനത്ത്, സരോജിനി എന്നിവര്‍ സംസാരിച്ചു. ശേഷം ഹരിത കര്‍മ്മ സേന അംഗങ്ങളും കൗണ്‍സിലര്‍മാരും ജീവനക്കാരും അവതരിപ്പിച്ച കലാ വിരുന്നും ശ്രദ്ധേയമായി....
Malappuram

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല ; മലപ്പുറം സ്വദേശിക്ക് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം : വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും...
Local news

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ; സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് നാളെ

തിരൂരങ്ങാടി : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഫെബ്രുവരി 7 ന് സൗത്ത് ഇന്ത്യൻ മെഗാ ഓപ്പൺ ബാഡ്മിൻറൺ ഇൻവിറ്റേഷൻ ടൂർണമെൻറ് ചെമ്മാട് കോഴിക്കോട് റോഡിലെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂർണമെന്റിൽ കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച പ്ലെയേഴ്സ് അണിനിരക്കുമെന്നും ഫെബ്രുവരി 7 കൃത്യം ആറുമണി മുതൽ 11 മണി വരെ നടക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിട്ടുള്ളതെന്നും സംഘാടകര് പറഞ്ഞു. കേരളം തമിഴ്നാട് കർണാടക മാത്രമല്ല ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിൽ പോലും കഴിവ് തെളിയിച്ച ഗണേഷ് കുമാർ കലേരസൻ ഷിജാസ് ഹരി ലോകേഷ് സൂര്യ അതുൽ അമ്പിളി ദീപക് അംജദ് ഷാനു നിസാം അരുൺ ശരത് ഹാറൂൺ രാജേഷ് ഷാമിൽ അഭിരാം വിനീത് സാരംഗ് എന്നീ പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. പരിപാടി മലപ്പുറം ജില്ലാ കലക്ടർ വിനോദ് ഐഎഎസ...
Local news

കൊളപ്പുറത്ത് സർവീസ് റോഡിൽ ടൂവേ ഗതാഗതം പ്രായോഗികമല്ല ; അഡ്വക്കറ്റ് തൻവീർ

കൊളപ്പുറം : അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽ കൊളപ്പുറം ജംഗ്ഷനിൽ സർവീസ് റോഡിലൂടെ ടുവേ ഗതാഗതം പ്രായോഗികമല്ലെന്ന് അഡ്വക്കറ്റ് തൻവീർ.സംസ്ഥാനപാത യാത്രാതടസ്സം നേരിട്ടതിനാൽ ദുരിതത്തിലായ നാട്ടുകാരുടെ പ്രശ്നം നേരിട്ട് കാണാൻ വന്നതായിരുന്ന അദ്ദേഹത്തിന് ജനങ്ങൾ വൻ സ്വീകരണം നൽകി. ആറേകാൽ മീറ്ററിൽ നിന്ന് ഒൻപതു മീറ്ററിലേക്ക് സർവീസ് റോഡ് വീതി കൂടുമ്പോൾ ഇപ്പോൾ സ്ഥലം കൊടുത്താൽ ഇരകൾക്ക് വീടുകളും വ്യാപാരസ്ഥാപനങ്ങളും തന്നെ ഇല്ലാതാവും. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ,താലൂക്ക് ഹോസ്പിറ്റൽ, തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂൾ, കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി വരേണ്ട ഗതികേടിലാണ്. കൊളപ്പുറം ജംഗ്ഷൻ മുതൽ ഹൈസ്കൂളിൽ പിറകുവശം വരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ...
Local news, Other

സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകരെ പൂട്ടാന്‍ പൊലീസ് ; വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലിസ്

തിരൂരങ്ങാടി: സാമൂഹ്യമാധ്യമങ്ങളില്‍ വിലസുന്ന വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി പൊലിസ്. യാതൊരു ആധികാരികതയില്ലാതെ റിപ്പോര്‍ട്ടര്‍മാര്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി സ്വീകരിക്കുന്നത്. തിരൂരങ്ങാടിയിലെ മരണം, പോക്സോ കേസ് ഉള്‍പ്പെടെ ഈയിടെ പല വാര്‍ത്തകള്‍ തെറ്റായും നിയമ വിരുദ്ധമായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഇവരുടെ ബന്ധുക്കളും മറ്റും പൊലിസിലും, പ്രസ്സ് ക്ലബ്ബിലും പരാതിയുമായി എത്തിയിരുന്നു. ഇതോടെയാണ് പ്രസ്സ് ക്ലബ് വിഷയത്തില്‍ ഇടപെട്ടത്. വിവിധ വാട്സ് ആപ്പുകളിലും, ഫേസ് ബുക്കിലും ഓണ്‍ലൈന്‍ പത്രമെന്ന വ്യാജേന പേജ്...
Local news, Other

സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസിൻ പ്രകാശനവും നടന്നു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസീൻ പ്രകാശനവും നടന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി മീഡിയ വൺ സീനിയർ ന്യൂസ്‌ എഡിറ്റർ നിഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. നിലപാടുള്ളവരായി മറേ ണമെന്നും കലാലയത്തിനു പുറത്തേയ്ക്ക് സർഗാത്മകതയും മാനുഷിക മൂല്യങ്ങളും വളരണമെന്നും അദ്ദേഹം പറഞ്ഞു. ഡിപ്പാർട്ട്മെന്റ് മേധാവി കെ.കെ നജ്മുന്നീസ അധ്യക്ഷയായിരുന്നു.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. "ഭൂമിയിലെ അഭയാർത്ഥികൾ "എന്ന പേരിൽ സോഷ്യോളജി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനവും നടന്നു. കുണ്ടൂർ മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി,ജേർണലിസം വിഭാഗം മേധാവി ടി.എസ് ലിഖിത , കോളേജ് യൂണിയൻ ചെയർമാൻ മഷൂദ് എന്നിവർ സംസാരിച്ചു. സോഷ്യോളജി ഡിപ്പാർട്...
Local news, Other

വേങ്ങര മണ്ഡലത്തിന് കോളടിച്ചു, 184.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി; മേല്‍പാതക്കും അഗ്നിരക്ഷാ സേന യൂണിറ്റിനും അനുമതി, അംഗീകാരം ലഭിച്ചിരിക്കുന്നത് ഇരുപതോളം പദ്ധതികള്‍ക്ക്

വേങ്ങര : ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2024 സംസ്ഥാന ബജറ്റില്‍ വേങ്ങര മണ്ഡലത്തില്‍ 184.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി. വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ നിര്‍ദേശിച്ച മേല്‍പ്പാതയ്ക്ക് 50 കോടി രൂപയുടെയും കൊളപ്പുറത്ത് നിര്‍മിക്കുന്ന അഗ്‌നിരക്ഷായൂണിറ്റിന് അഞ്ചുകോടി രൂപയുടെയും പദ്ധതികളുള്‍പ്പെടെ ഇരുപതോളം പദ്ധതികള്‍ക്കാണ് ബജറ്റില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. വേങ്ങര പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണില്‍ നിലവിലെ റോഡില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാവും. ഇതിനായി ടോക്കണ്‍ തുക നല്‍കി പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. 50 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടത്. കൂടാതെ ഏറെ കാലത്തെ കാത്തിരിപ്പായ വേങ്ങര മണ്ഡലത്തിലെ അഗ്നിരക്ഷാ യൂണിറ്റിന് അഞ്ച് കോടി അനുമതി നല്‍കിയതും വേങ്ങരക്ക് ആശ്വാസം നല്‍കുന്നതാണ്. ഊരകം നെടുവക്കാട് നെടിയിരുപ്പറോഡ് 1.2 കോടി, കണ്ണമ...
Local news

തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ റിച്ച്’ പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി: വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'എന്‍ റിച്ച്' പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു. പൊതു പരീക്ഷകള്‍ക്കും വാര്‍ഷിക പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആത്മവിശ്വാസത്തോടെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടി തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ ഫസീഹ്, അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശദീദ് ഹസ്സന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സി.പി ഇര്‍ഫാന്‍ സ്വാഗതവും, മണ്ഡലം ട്രഷറര്‍ സാദിഖ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു...
Local news

കേരള ബജറ്റ് 2024 ; തിരൂരങ്ങാടി മണ്ഡലത്തിനും നേട്ടം

തിരൂരങ്ങാടി : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്കും നിരവധി പ്രവര്‍ത്തികള്‍ തുക വകയിരുത്തി. നാല് പ്രവര്‍ത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരിത്തിയത്. 1 -തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് അറക്കല്‍ തറയില്‍ ഒഴൂര്‍ റോഡ് റബറൈസ് ചെയ്ത് നവീകരിക്കല്‍ - 2 കോടി 2- പരപ്പനങ്ങാടി തീരപ്രദേശത്ത് കടല്‍ സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ - 1 കോടി 3- തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് അനുബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കല്‍ - 1 കോടി 4- നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണം - 1 കോടി എന്നിവക്കാണ് തുക വകയിരുത്തിയത്. ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ - 1-തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പുതിയ കെട്ടിടം നിർമ്മാണം 2-തിരൂരങ്ങാടി റസ്റ്റ് ഹൗസ് നവീകരണം 3-പുതുപ്പറമ്പ് ഗവ വനിത പോളിടെക്നിക് കോളേജിൽ പുതിയ കെട്ടിടം നിർമ...
Local news

പരപ്പനങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട ; 20 കാരന്‍ പിടിയില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവുമായി 20 കാരന്‍ പിടിയില്‍. തിരുരങ്ങാടി എക്‌സ്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 3.180കിലോ ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ പിടിയിലായത്. ഇന്നലെ വൈകുന്നേരം പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കോയമ്പത്തൂര്‍ - കണ്ണൂര്‍ എക്‌സ് പ്രസ്സില്‍ വന്നിറങ്ങിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് എന്ന 20 കാരനെയാണ് കഞ്ചാവ് സഹിതം റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തത്. എക്‌സൈസും ആര്‍പിഎഫും സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്.പരപ്പനങ്ങാടി, ചെമ്മാട്, ചെട്ടിപ്പടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന പ്രധാന കണ്ണി...
Local news

തിരൂരങ്ങാടി ഒ യു .പി സ്‌കൂള്‍ ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് സ്‌നേഹഭവനത്തിന്റെ കട്ടില വെച്ചു

തിരൂരങ്ങാടി :തിരൂരങ്ങാടി ഒ യു .പി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിന്റെ കട്ടില വെക്കല്‍ കര്‍മ്മം കെ. പി എ മജീദ് എംഎല്‍എ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ, കൗണ്‍സിലര്‍ സി.പി ഹബീബ, മാനേജര്‍ എം കെ ബാവ, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാ ഭാരവാഹികളായ കെ. അന്‍വര്‍, കെ സുനില്‍കുമാര്‍, ബിജി മാത്യൂ, കെ ജയരാജന്‍, കെ ബഷീര്‍ അഹമ്മദ്, എല്‍എ സെക്രട്ടറി ടി.കെ ഷാജി, പി ടി എ പ്രസിഡന്റ് കാരാടന്‍ റഷീദ്, വൈസ് പ്രസിഡന്റ് മുസ്തഫ ചെറുമുക്ക്, പി. കെ ഹനീഫ, ഇ വി ജാസിദ് കെ ടി ഹനീഫ, കെ ടി യൂസ്ഫ്, എ അബു സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകരായ കെ. അബ്ദുറഹിമാന്‍, വി. കെ സിദ്ധീഖ് , പി സലീഖ്, എം.ടി റബീഹ്, എ.പി സുലൈഖ, കെ ഷബ്‌ന , എം ഷാഹിദ എന്നിവരും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളും നാട്ടുകാരും ചടങ്...
Local news, Malappuram, Other

വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ

വേങ്ങര : വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ. മലപ്പുറം പരപ്പനങ്ങാടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയ്യേറ്റങ്ങളും നിര്‍മ്മിതികളും പൊളിച്ചുമാറ്റമന്ന പ്രവര്‍ത്തി ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്. വ്യാപാരികളുടെ പ്രതിഷേധ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും കോടതി താല്‍ക്കാലികമായി പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ കേരള ഹൈകോടതി വിധിയെ മാനിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം പരപ്പനങ്ങാടി കാര്യാലയം നടപടികള്‍ താത്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ടെന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസല്‍ അറിയിച്ചു. ക്ലീന്‍ വേങ്ങര പദ്ധതിയുടെ ഭാഗമായി മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ കൂരിയാട് മുതല്‍ ഗാന്ധിദാസ് പടിവരെയുള്ള റോഡും ഫുട്പാത്തുകളും കയ്യേറി നിര്‍മ്മിച്ച അനധികൃത ന...
Local news, Other

ഗ്യാന്‍വാപി അനീതി ആവര്‍ത്തിക്കന്‍ അനുവദിക്കരുത് ; ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി

തിരൂരങ്ങാടി : ഗ്യാന്‍വാപി അനീതി ആവര്‍ത്തിക്കന്‍ അനുവദിക്കരുത് എന്ന തലക്കെട്ടില്‍ തിരൂരങ്ങാടി ഏരിയ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഷൗക്കത്ത് മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ജംഷീദ് വെള്ളിയാമ്പുറം, ഗദ്ദാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി...
Local news

എആര്‍ നഗര്‍ പഞ്ചായത്ത് വിവിധ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ഫര്‍ണ്ണിച്ചര്‍ വിതരണം ചെയ്തു

തിരൂരങ്ങാടി: എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച ഫര്‍ണ്ണിച്ചറുകളുടെ വിതരണോദ്ഘാടനം പുകയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി നിര്‍വ്വഹിച്ചു. എ.ആര്‍.നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപിക പി.ഷീജ സ്വാഗതവും, വാര്‍ഡംഗങ്ങളായ സി.ജാബിര്‍, ഇബ്രാഹിം മൂഴിക്കല്‍, പ്രദീപ് കുമാര്‍,ശൈലജ പുനത്തില്‍,സജ്‌ന അന്‍വര്‍,പിടിഎ പ്രസിഡണ്ട് സി. വേലായുധന്‍, എംപിടിഎ പ്രസിഡന്റ് ജിജി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക തുടങ്ങിയവരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു....
Local news, Malappuram, Other

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട ; 20 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട യശ്വന്ത്പുര എക്സ്പ്രസില്‍ നിന്നാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ 20 കിലോയിലേറെ കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് - ആര്‍.പി.എഫ് സംഘത്തിന്റെ സംയുക്ത പരിശോധനയിലാണ് തിരൂരിലെത്തിയ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. സംശയകരമായ നിലയില്‍ കണ്ട ബാഗ് പരിശോധിച്ചതോടെയാണ് കഞ്ചാവ് ലഭിച്ചത്. ചെറിയ പൊതികളാക്കിയാണ് ബാഗില്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് കടത്തിയതാണെന്ന് സംശയിക്കുന്നു. ആര്‍.പി.എഫ് എ.എസ്.ഐ സുനില്‍, എക്‌സൈസ് സി.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്....
Local news

വേങ്ങരയില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം വില്പനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

വേങ്ങര : പറപ്പൂര്‍ സൂപ്പി ബസാറില്‍ നിന്ന് 6.9 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ജില്ലയിലെകൃഷ്ണ നഗര്‍ സ്വദേശി സമീം മൊണ്ടാലി(28)ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്പി ബസാര്‍ ജംഗ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ വില്‍പ്പനയ്ക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന വലിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. പരിശോധനക്ക് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിത് എസ് കരണ്‍മയില്‍, വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു റ്റി.ഡി, സി.സി രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ മലപ്...
Kerala, Other

തിരൂരങ്ങാടി അടക്കമുള്ള താലൂക്കുകളിലെ ഭൂമി തരംമാറ്റം: അദാലത്ത് മൂന്നിന്

മലപ്പുറം ജില്ലയില്‍ ഭൂമി തരംമാറ്റത്തിനായി അപേക്ഷ നല്‍കിയവര്‍ക്കുള്ള അദാലത്ത് ഫെബ്രുവരി മൂന്നിന് നടക്കും. തിരൂര്‍, പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള അദാലത്താണ് നടക്കുന്നത്. തിരൂര്‍ റവന്യു ഡിവിഷന് കീഴില്‍ വരുന്ന തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ വരുന്ന ഭൂമിയുമായി ബന്ധപ്പെട്ട അദാലത്ത് രാവിലെ ഒമ്പത് മുതല്‍ തിരൂര്‍ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിലും പെരിന്തല്‍മണ്ണ റവന്യു ഡിവിഷന് കീഴിലുള്ള ഭൂമി സംബന്ധിച്ച് ഉച്ചയ്ക്ക് രണ്ട് മുതല്‍ മലപ്പുറം ടൗണ്‍ഹാളിലും അദാലത്ത് നടക്കും. ഭൂമി തരംമാറ്റത്തിന് ഫോറം ആറില്‍ അപേക്ഷ നല്‍കിയവരും 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരംമാറ്റം ലഭിക്കാന്‍ അര്‍ഹരായവരെയുമാണ് അദാലത്തില്‍ പരിഗണിക്കുന്നത്. മൊബൈല്‍ ഫോണില്‍ ടോക്കണ്‍ ലഭിച്ചവര്‍ക്കാണ് അദാലത്തില്‍ പങ്കെടുക്കാനാവുക. പുതിയ തരംമാറ്റ അപേക്ഷകളും പരാതികളും അദാലത്തില്‍ സ്വീകരിക്കില്ല. ഫോറം ആറ് അപേക്ഷകളില്‍...
Local news

വയോജനങ്ങളെ ചേർത്തുപിടിച്ച് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് നൂറിലേറെ പേർ

തിരൂരങ്ങാടി : വയോജനങ്ങളെ ചേർത്തുപിടിച്ച് നടത്തിയ വിനോദയാത്രയിൽ പങ്കെടുത്തത് നൂറിലേറെ പേർ. തിരൂരങ്ങാടി നഗരസഭ പള്ളിപ്പടി വയോമിത്രം ക്ലിനിക്ക്, പരപ്പനങ്ങാടി നഗരസഭ പാലത്തിങ്ങൽ സായംപ്രഭ ഹോം എന്നിവയ്ക്ക് കീഴിലെ വയോജനങ്ങളെ ഉൾപ്പെടുത്തിയാണ് പാലത്തിങ്ങൽ ബി-ടീം സൗഹൃദവേദി, കാബ്‌സ്യൂൾ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ നാല്‌ ബസുകളിലായി കാപ്പാട് കടൽ തീരത്തേക്ക് യാത്ര നടത്തിയത്. വയോജനങ്ങൾക്കായി കലാപരിപാടികൾ, ബോധവത്ക്കരണം, മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു യാത്ര. യാത്രയയപ്പ്‌ സംഗമത്തില്‍ തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, ഉപാധ്യക്ഷ സുലൈഖ കാലൊടി, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ, ഡോ. അബ്ദുൽ കബീർ മച്ചിഞ്ചേരി, സമീന മൂഴിക്കൽ, പി.കെ. അബ്‌ദുല്‍ അസീസ്‌, ഉഷ തയ്യിൽ, അസീസ് കൂളത്ത്, മെഡിക്കൽ ഓഫീസർ.. ഡോ. മുഹമ്മദ്‌ ബഷീർ, പി.കെ. നാരായണന്‍, അഷ്‌റഫ്‌ കുന്നൂമ്മല്‍, എം.പി. അബൂബക്കർ, സിദ്ദീഖ്...
Local news

കോട്ടക്കലില്‍ വന്‍ ലഹരി വേട്ട ; എംഡിഎംഎയുമായി കണ്ണമംഗലം സ്വദേശി പിടിയില്‍

കോട്ടക്കല്‍ ; കോട്ടക്കലില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി വേങ്ങര കണ്ണമംഗലം സ്വദേശി എക്സൈസിന്റെ പിടിയില്‍. 14 ഗ്രാം എംഡിഎംഎയുമായി കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി കുതിരാളി വീട്ടില്‍ പട്ടര്‍ കടവന്‍ ഉബൈദ് (33 വയസ്സ്) നെയാണ് തിരുരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോട്ടക്കല്‍ ഭാഗങ്ങളില്‍ സ്ഥിരമായി മാരക ലഹരിയായ എംഡിഎംഎ എത്തിച്ചു നല്‍കുന്നതില്‍ പ്രധാനിയാണ് പിടിയിലായ ഉബൈദ്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍ ലഭിച്ച രഹസ്യ വിവരത്തിന്മേല്‍ കഴിഞ്ഞ ഒരു മാസത്തോളം കാലമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനടുവിലാണ് വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ സഹിതം ഉബൈദിനെ അറസ്റ്റ് ചെയ്യാന...
Local news, Other

തിരൂരങ്ങാടി നഗരസഭ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നു ; പഴയ ടാങ്ക് പൊളിക്കുന്നത് തുടങ്ങി

തിരൂരങ്ങാടി : നഗരസഭയുടെ സമഗ്ര കൂടി വെള്ള പദ്ധതിയില്‍ കക്കാട് പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിന് നടപടിയായി. ഇതിന്റെ ഭാഗമായി നിലവിലെ കാലപ്പഴക്കം ചെന്ന ടാങ്ക് പൊളിക്കുന്നത് തുടങ്ങി. രണ്ട് ആഴ്ച്ചക്കകം പൊളിക്കുന്നത് പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ടാങ്ക് നിര്‍മാണം തുടങ്ങും. എല്ലാവര്‍ക്കും കൂടുതല്‍ ജലലഭ്യത ഉറപ്പ് വരുത്തുന്നതിനാണ് നഗരസഭ ഭരണ സമിതിയുടെ ഇടപെടലില്‍ ഏഴ് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയ വലിയ ടാങ്ക് അനുവദിച്ചത്. കക്കാട് തൂക്കുമരം , വെന്നിയൂര്‍, ചുള്ളിപ്പാറ മേഖലയില്‍ കക്കാട് ബൂസ്റ്റര്‍ ടാങ്കില്‍ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്, ടാങ്ക് പൊളിക്കുന്നത് നഗരസഭവികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ എം, സുജിനി, ആരിഫ വലിയാട്ട്, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍, കരാര്‍ കമ്പനി ജീവനക്കാര്‍ വിലയിരുത്തി. കരിപറമ്പ് ടാങ്ക് നിര്‍മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നുണ...
Local news

മാലിന്യത്തോടൊപ്പം തള്ളിയ ബില്ല് ‘ചതിച്ചു’; ബേക്കറി ഉടമ കുടുങ്ങി.

തിരൂരങ്ങാടി : നന്നമ്പ്ര ചെറുമുക്ക് വയലില്‍ മാലിന്യം തള്ളിയ ബേക്കറി ഉടമക്ക് പിഴ. ചെറുമുക്ക്- കൊടിഞ്ഞി റോഡില്‍ കൃഷി ഭവന് സമീപത്തായി റോഡരികിലും വയലിലുമായി മാലിന്യം തള്ളിയ ബേക്കറി ഉടമക്കാണ് പിഴയിട്ടത്. തിരൂരങ്ങാടിയിലെ ഗോള്‍ഡന്‍ ബേക്കറി ഉടമയാണ് പെട്ടത്. പ്രദേശത്ത് തള്ളിയ മാലിന്യം നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചതില്‍ ബേക്കറിയുടെ ബില്ലും ബേക്കറിയിലേക്ക് സാധനങ്ങളെത്തിച്ച ബില്ലും കണ്ടെത്തുകയായിരുന്നു. ഇതോടെ ഉടമയെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യിക്കുകയും 5000 രൂപ പിഴ ഈടാക്കുകയുമായിരുന്നു. മലപ്പുറം ശുചിത്വ മിഷന്‍ സ്‌ക്വാഡും പഞ്ചായത്ത് ആരോഗ്യവകുപ്പും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. ബേക്കറി ഉടമ മാലിന്യം ഒഴിവാക്കാന്‍ ഏല്‍പ്പിച്ച ഏജന്‍സി ഇവിടെ തള്ളിയതാണ് എന്നാണ് ഉടമ പറയുന്നത്....
Local news, Obituary

ഒരേ ദിവസം വിവാഹം കഴിച്ച സഹോദരിമാര്‍ മരിച്ചത് മണിക്കൂറുകള്‍ക്കിടയില്‍ ; ഇനി അന്തിയുറങ്ങുന്നത് ഒപ്പം

താനാളൂര്‍ : മണിക്കൂറുകള്‍ക്കിടയില്‍ സഹോദരിമാര്‍ മരിച്ചു. താനാളൂര്‍ പഞ്ചായത്തിലെ കെപുരം മഹല്ലില്‍ പട്ടര് പറമ്പ് പ്രദേശത്താണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വെട്ടം പരിയാപുരം കാനൂര്‍ സ്വദേശി കടവത്ത് ചെറയപറമ്പില്‍ ആലായി, ഫാത്തിമ ദമ്പതികളുടെ മക്കളായ തിത്തിക്കുട്ടി, നഫീസ എന്നിവര്‍ മരിച്ചത്. ഒരേ ദിവസമാണ് ഇവരുടെ വിവാഹം നടന്നിരുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇരുവരുടെയും ജനാസ കെപുരം മഹല്ല് ഖബര്‍സ്ഥാനില്‍ അടുത്തടുത്തായാണ് മറവു ചെയ്തത്. കെ പുരം മഹല്ല് മുന്‍ സെക്രട്ടറി പട്ടര്പറമ്പ് വരിക്കോട്ടില്‍ അബ്ദുല്‍ കാദറിന്റെ ഭാര്യ തിത്തിക്കുട്ടി (75) തിങ്കളാഴ്ച രാത്രി 7.30നാണ് മരിച്ചത്. കെ. പുരം പട്ടരുപറമ്പ് പരേതനായ കുന്നമ്പത്ത് അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ നഫീസ(76) ഇന്നലെ രാവിലെ 9.30 ഓടെയാണ് മരണപ്പെട്ടത്. ഖിയ, സുലൈഖ, അഫ്‌സത്ത്, ശരീഫ, അബ്ബാസ്, സലീം, മൈമൂന, സഫിയ, സക്കീന എന്നിവരാണ് തിത്തിക്കുട്ടിയുടെ മക്...
Local news, Other

ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ആഭരണങ്ങള്‍ ; സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ്, 2 പേര്‍ പിടിയില്‍

തിരൂരങ്ങാടി : സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് വ്യാപക തട്ടിപ്പ് നടത്തിയ 2 പേര്‍ പൊലീസ് പിടിയില്‍. തിരൂരങ്ങാടി താഴെച്ചിന റോഡ് സ്വദേശി വളപ്പില്‍ അഷ്‌റഫ് (42), മുന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ ഷമീര്‍ (40) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ മുക്കു പണ്ടം പണയം വെച്ച് 2.91 ലക്ഷം, മമ്പുറം ബ്രാഞ്ചില്‍ നിന്ന് 406000, തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പന്താരങ്ങാടി ബ്രാഞ്ചില്‍ നിന്ന് 95000 എന്നിങ്ങനെ തുക തട്ടിയെടുതെന്നാണ് ഷമീറിനെതിരെയുള്ള പരാതി. സംശയം തോന്നിയ ഷമീറിനെ ബാങ്കില്‍ തടഞ്ഞു വെച്ചു പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റിലായ ഷമീറുമായി ഇന്ന് തെളിവെടുപ്പ് നടത്തി. എ ആര്‍ നഗര്‍ ബാങ്കിന്റെ കൊളപ്പുറം സൗത്ത് ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വെച്ച് 2.20 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് ആശ്രഫിനെ അറസ്റ്റ് ചെയ്...
Malappuram, Other

ചെട്ടിയാന്‍കിണര്‍ ജിഎച്ച്എസ് ജെആര്‍സി കേഡറ്റുകള്‍ ശാന്തി ഭവനും സ്‌പെഷ്യല്‍ സ്‌കൂളും സന്ദര്‍ശിച്ചു

ചെട്ടിയാന്‍ കിണര്‍ ഗവ: ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകള്‍ രണ്ടത്താണി ശാന്തി ഭവന്‍, തെന്നല ബ്ലൂംസ് സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവ സന്ദര്‍ശിച്ചു. ഉപേക്ഷിക്കപ്പെടുന്നവരെയും വൈകല്യമുള്ള വരെ സംരക്ഷിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി, ശാന്തി ഭവനിലേക്ക് ലൈബ്രറി പുസ്തകങ്ങളും സാമ്പത്തിക സഹായവും കൈമാറി. തെന്നല ബ്ലൂംസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണവും സാമ്പത്തിക സഹായവും നല്‍കി. വിദ്യാര്‍ത്ഥികളും അന്തേവാസികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജൂനിയര്‍ റെഡ് ക്രോസ് കൗണ്‍സിലര്‍ അസൈനാര്‍ എടരിക്കോട്, ജില്ലാ പഞ്ചായത്ത് മെംബര്‍ യാസ്മിന്‍ അരിമ്പ്ര, മുബശ്ശിറ.കെ ,നീതു .എസ് എന്നിവര്‍ സംബന്ധിച്ചു....
error: Content is protected !!