അംഗ പരിമിതി ലക്ഷ്യങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അപൂർവ്വ വ്യക്തിത്വമാണ് പത്മശ്രീ റാബിയ: മന്ത്രി അഡ്വ.കെ രാജൻ
പത്മശ്രീ തിളക്കത്തിലും നാടിന്റെ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ മറക്കാതെ റാബിയ
അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി പത്മശ്രീ ലഭിച്ച കെ.വി റാബിയയെ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പൊന്നാട അണയിച്ച് ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ തിരൂരങ്ങാടി വെള്ളിലക്കാടിലെ വീട്ടില്‍ ബുധനാഴ്ച്ച രാവിലെ 11.15 ഓടെ മന്ത്രി എത്തി സംസ്ഥാന സർക്കാറിന് വേണ്ടി റാബിയയെ ആദരിക്കുകയായിരുന്നു. 'സ്വപ്‌നങ്ങള്‍ക്കും ചിറകുകളുണ്ട് , എന്ന റാബിയയുടെ പുസ്തകം അവർ മന്ത്രിയ്ക്ക് സമ്മാനിച്ചു.സാക്ഷരതാ പ്രസ്ഥാനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും അംഗപരിമിതി പ്രശ്‌നമല്ലന്ന് തെളിയിച്ച വ്യക്തിത്വമാണ് റാബിയയെന്ന് മന്ത്രി പറഞ്ഞു. കെ.വി റാബിയയുടെ പത്മശ്രീ പുരസ്കാര ലബ്ധി രാജ്യത്തിനാകെ അഭിമാനമാണ്. കെ.വി റാബിയയ്ക്ക് സർക...