Monday, March 23

Author: tirurangaditoday

കൊളപ്പുറത്ത് സർവീസ് റോഡിൽ ടൂവേ ഗതാഗതം പ്രായോഗികമല്ല ; അഡ്വക്കറ്റ് തൻവീർ
Local news

കൊളപ്പുറത്ത് സർവീസ് റോഡിൽ ടൂവേ ഗതാഗതം പ്രായോഗികമല്ല ; അഡ്വക്കറ്റ് തൻവീർ

കൊളപ്പുറം : അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽ കൊളപ്പുറം ജംഗ്ഷനിൽ സർവീസ് റോഡിലൂടെ ടുവേ ഗതാഗതം പ്രായോഗികമല്ലെന്ന് അഡ്വക്കറ്റ് തൻവീർ.സംസ്ഥാനപാത യാത്രാതടസ്സം നേരിട്ടതിനാൽ ദുരിതത്തിലായ നാട്ടുകാരുടെ പ്രശ്നം നേരിട്ട് കാണാൻ വന്നതായിരുന്ന അദ്ദേഹത്തിന് ജനങ്ങൾ വൻ സ്വീകരണം നൽകി. ആറേകാൽ മീറ്ററിൽ നിന്ന് ഒൻപതു മീറ്ററിലേക്ക് സർവീസ് റോഡ് വീതി കൂടുമ്പോൾ ഇപ്പോൾ സ്ഥലം കൊടുത്താൽ ഇരകൾക്ക് വീടുകളും വ്യാപാരസ്ഥാപനങ്ങളും തന്നെ ഇല്ലാതാവും. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ,താലൂക്ക് ഹോസ്പിറ്റൽ, തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂൾ, കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി വരേണ്ട ഗതികേടിലാണ്. കൊളപ്പുറം ജംഗ്ഷൻ മുതൽ ഹൈസ്കൂളിൽ പിറകുവശം വരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ...
Local news, Other

സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകരെ പൂട്ടാന്‍ പൊലീസ് ; വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലിസ്

തിരൂരങ്ങാടി: സാമൂഹ്യമാധ്യമങ്ങളില്‍ വിലസുന്ന വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി പൊലിസ്. യാതൊരു ആധികാരികതയില്ലാതെ റിപ്പോര്‍ട്ടര്‍മാര്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന് തിരൂരങ്ങാടി പ്രസ് ക്ലബ്ബ് നല്‍കിയ പരാതിയിലാണ് പൊലിസ് നടപടി സ്വീകരിക്കുന്നത്. തിരൂരങ്ങാടിയിലെ മരണം, പോക്സോ കേസ് ഉള്‍പ്പെടെ ഈയിടെ പല വാര്‍ത്തകള്‍ തെറ്റായും നിയമ വിരുദ്ധമായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഇവരുടെ ബന്ധുക്കളും മറ്റും പൊലിസിലും, പ്രസ്സ് ക്ലബ്ബിലും പരാതിയുമായി എത്തിയിരുന്നു. ഇതോടെയാണ് പ്രസ്സ് ക്ലബ് വിഷയത്തില്‍ ഇടപെട്ടത്. വിവിധ വാട്സ് ആപ്പുകളിലും, ഫേസ് ബുക്കിലും ഓണ്‍ലൈന്‍ പത്രമെന്ന വ്യാജേന പേജ്...
Local news, Other

സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസിൻ പ്രകാശനവും നടന്നു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസീൻ പ്രകാശനവും നടന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി മീഡിയ വൺ സീനിയർ ന്യൂസ്‌ എഡിറ്റർ നിഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. നിലപാടുള്ളവരായി മറേ ണമെന്നും കലാലയത്തിനു പുറത്തേയ്ക്ക് സർഗാത്മകതയും മാനുഷിക മൂല്യങ്ങളും വളരണമെന്നും അദ്ദേഹം പറഞ്ഞു. ഡിപ്പാർട്ട്മെന്റ് മേധാവി കെ.കെ നജ്മുന്നീസ അധ്യക്ഷയായിരുന്നു.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. "ഭൂമിയിലെ അഭയാർത്ഥികൾ "എന്ന പേരിൽ സോഷ്യോളജി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനവും നടന്നു. കുണ്ടൂർ മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി,ജേർണലിസം വിഭാഗം മേധാവി ടി.എസ് ലിഖിത , കോളേജ് യൂണിയൻ ചെയർമാൻ മഷൂദ് എന്നിവർ സംസാരിച്ചു. സോഷ്യോളജി ഡിപ്പാർട്...
Malappuram, Other

മലപ്പുറത്ത് മക്കളെ പീഡിപ്പിച്ച അച്ഛന് 123 വര്‍ഷം തടവ്

മലപ്പുറം: മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസില്‍ മഞ്ചേരി അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021-22 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
Breaking news, National, Other

പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 6 പേര്‍ മരിച്ചു, 59 പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ കത്തി നശിച്ചു

ഭോപ്പാല്‍: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍സ്‌ഫോടനം. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതര്‍. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിവരങ്ങള്‍ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു....
Kerala, Other

ലാവലിന്‍: കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്ന് വാദം, ഏപ്പോള്‍ വേണമെങ്കിലും വാദിക്കാമെന്ന് സിബിഐ 38-ാം തവണയും മാറ്റിവെച്ചു സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 38-ാം തവണയും മാറ്റിവെച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വാനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസെടുക്കാന്‍ സിബിഐക്ക് താല്‍പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും വി എം സുധീരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി എത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ വന്‍സജ ശുക്ല കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂര്‍ത്തിയായില്ലെങ്കില്‍ മേയ് 2നും തുടരും. കേസില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ നല്‍കിയ അപ്പീല്‍ മേയ് 7ന് പരിഗണിക്കുമെന്നും കോടതി...
Local news, Other

വേങ്ങര മണ്ഡലത്തിന് കോളടിച്ചു, 184.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി; മേല്‍പാതക്കും അഗ്നിരക്ഷാ സേന യൂണിറ്റിനും അനുമതി, അംഗീകാരം ലഭിച്ചിരിക്കുന്നത് ഇരുപതോളം പദ്ധതികള്‍ക്ക്

വേങ്ങര : ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2024 സംസ്ഥാന ബജറ്റില്‍ വേങ്ങര മണ്ഡലത്തില്‍ 184.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി. വേങ്ങര അങ്ങാടിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ നിര്‍ദേശിച്ച മേല്‍പ്പാതയ്ക്ക് 50 കോടി രൂപയുടെയും കൊളപ്പുറത്ത് നിര്‍മിക്കുന്ന അഗ്‌നിരക്ഷായൂണിറ്റിന് അഞ്ചുകോടി രൂപയുടെയും പദ്ധതികളുള്‍പ്പെടെ ഇരുപതോളം പദ്ധതികള്‍ക്കാണ് ബജറ്റില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. വേങ്ങര പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടൗണില്‍ നിലവിലെ റോഡില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാവും. ഇതിനായി ടോക്കണ്‍ തുക നല്‍കി പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. 50 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടത്. കൂടാതെ ഏറെ കാലത്തെ കാത്തിരിപ്പായ വേങ്ങര മണ്ഡലത്തിലെ അഗ്നിരക്ഷാ യൂണിറ്റിന് അഞ്ച് കോടി അനുമതി നല്‍കിയതും വേങ്ങരക്ക് ആശ്വാസം നല്‍കുന്നതാണ്. ഊരകം നെടുവക്കാട് നെടിയിരുപ്പറോഡ് 1.2 കോടി, കണ്ണമ...
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു ; ഡിവൈഎഫ്‌ഐ നേതാവ് അടക്കം 4 പേര്‍ അറസ്റ്റില്‍, കേസില്‍ 18 ല്‍ അധികം പേര്‍ പ്രതികള്‍

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കും. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമായ...
Local news

തിരൂരങ്ങാടിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്‍ റിച്ച്’ പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു

തിരൂരങ്ങാടി: വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'എന്‍ റിച്ച്' പരീക്ഷാ ശില്പശാല സംഘടിപ്പിച്ചു. പൊതു പരീക്ഷകള്‍ക്കും വാര്‍ഷിക പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആത്മവിശ്വാസത്തോടെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടി തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ടി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുന്നത്ത്പറമ്പ് അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ ഫസീഹ്, അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ശദീദ് ഹസ്സന്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. വിസ്ഡം സ്റ്റുഡന്റ്സ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി സി.പി ഇര്‍ഫാന്‍ സ്വാഗതവും, മണ്ഡലം ട്രഷറര്‍ സാദിഖ് റഹ്‌മാന്‍ നന്ദിയും പറഞ്ഞു...
Crime, Kerala

കട കുത്തിത്തുറന്ന് ചോക്ലേറ്റും പണവും മോഷ്ടിച്ചു ; 17 കാരനടക്കം മൂന്നു പേര്‍ പിടിയില്‍

കാസര്‍ഗോഡ്: കട കുത്തിത്തുറന്ന് ചോക്ലേറ്റും മേശവലിപ്പിലെ പണവും മോഷ്ടിച്ച കേസില്‍ നാലംഗ സംഘത്തിലെ 17 കാരനടക്കം മൂന്നുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഫസല്‍ റഹ്‌മാന്‍ (19), ബി. വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരന്‍ എന്നിവരാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. ആസിഫ് (23) എന്നയാള്‍ ഗോവയിലേക്കു കടന്നതായാണ് റിപ്പോര്‍ട്ട്. ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം. കോട്ടച്ചേരിയിലെ മൊണാര്‍ക്ക് എന്റര്‍പ്രൈസസില്‍ നിന്ന് നാലംഗ സംഘം ചോക്ലേറ്റും മേശവലിപ്പിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചത്. ഇവരില്‍ ഫസല്‍ റഹ്‌മാന്‍ ഒഴികെയുള്ള മൂന്നുപേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോഴാണ് നീല ജീന്‍സും ഇളംനിറത്തിലുള്ള ഷര്‍ട്ടും ധരിച്ച യുവാവ് നില്‍ക്കുന്നതും മറ്റു രണ്ട് യുവാക്കള്‍ ഷട്ടര്‍ കുത്തിപ്പ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ടോക്കൺ രജിസ്‌ട്രേഷൻ  വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS) നവംബർ 2023 റഗുലർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാത്ത 2022 പ്രവേശനം വിദ്യാർത്ഥികൾക് ഓൺലൈൻ ആയി ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ടോക്കൺ രജിസ്‌ട്രേഷൻ ഫീസ് ബി.കോം. :- ₹ 2595/-, ബി.ബി.എ. :- ₹ 2995/-. ലിങ്ക് ആറാം തീയതി മുതൽ ലഭ്യമാകും. പി.ആര്‍ 160/2024 പരീക്ഷാ അപേക്ഷാ  മൂന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒൻപത് വരെയും 180 രൂപ പിഴയോടെ 13 വരെയും ഓൺലൈനായി റജിസ്റ്റർ ചെയ്യാം. ലിങ്ക് വെബ്‌സൈറ്റിൽ.  പി.ആര്‍ 161/2024 പരീക്ഷാഫലം  അഞ്ചാം സെമസ്റ്റർ ബി.ആർക് (2014 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 2...
Local news, Malappuram, Other

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഉറങ്ങുകയായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്ക് നേരെ ലൈംഗിഗാതിക്രമം ; യുവാവ് പിടിയില്‍

തിരൂര്‍ : തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതിക്ക് നേരെ ലൈംഗിഗാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ആയിഷ മന്‍സിലില്‍ സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. ഇയാള്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുന്‍പിലാണ് സംഭവം. രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്പില്‍ ഉറങ്ങുന്നതിനിടെ ഇതുവഴി എത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വച്ചതോടെ പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ഇതോടെ ആശുപത്രിയിലെ സി.സി.ടി.വി പരിശോധിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് സുഹൈലിനെ ടൗണില്‍ വച്ച് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിരൂര്‍ ഇന്‍സ്പെക്ടര്‍ എം.കെ.രമേശിന്റെ നേതൃത്വത്തില്‍...
Local news

കേരള ബജറ്റ് 2024 ; തിരൂരങ്ങാടി മണ്ഡലത്തിനും നേട്ടം

തിരൂരങ്ങാടി : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്കും നിരവധി പ്രവര്‍ത്തികള്‍ തുക വകയിരുത്തി. നാല് പ്രവര്‍ത്തികള്‍ക്കാണ് ബജറ്റില്‍ തുക വകയിരിത്തിയത്. 1 -തെന്നല പഞ്ചായത്തിലെ പൂക്കിപ്പറമ്പ് അറക്കല്‍ തറയില്‍ ഒഴൂര്‍ റോഡ് റബറൈസ് ചെയ്ത് നവീകരിക്കല്‍ - 2 കോടി 2- പരപ്പനങ്ങാടി തീരപ്രദേശത്ത് കടല്‍ സംരക്ഷണ ഭിത്തി സ്ഥാപിക്കല്‍ - 1 കോടി 3- തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് അനുബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കല്‍ - 1 കോടി 4- നന്നമ്പ്ര പഞ്ചായത്തിലെ തെയ്യാല മനക്കുളം നവീകരണം - 1 കോടി എന്നിവക്കാണ് തുക വകയിരുത്തിയത്. ബജറ്റിൽ പരാമർശം നടത്തിയ പ്രവർത്തികൾ - 1-തിരൂരങ്ങാടി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പുതിയ കെട്ടിടം നിർമ്മാണം 2-തിരൂരങ്ങാടി റസ്റ്റ് ഹൗസ് നവീകരണം 3-പുതുപ്പറമ്പ് ഗവ വനിത പോളിടെക്നിക് കോളേജിൽ പുതിയ കെട്ടിടം നിർമ...
National, Other

കാശിയും മഥുരയും കൂടെ വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങളുടെ അവകാശ വാദം ഉന്നയിക്കില്ല ; ഗോവിന്ദ് ദേവ് ഗിരി മഹാരാജ്

പൂനെ: കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. പുനെയില്‍ തന്റെ 75-ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആത്മീയ പരിപാടികളുടെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ വൈദേശിക അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി സ്വതന്ത്രമായാല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിച്ചു. കാശി, മധുര ക്ഷേത്ര വിഷയങ്ങളും സമാധാനപരമായി പരിഹരിക്കാനാവുമെന്ന് ...
Kerala, Other

കേരള ബജറ്റ് 2024 ; ഒറ്റനോട്ടത്തില്‍

ബജറ്റിലെ 100 പ്രഖ്യാപനങ്ങള്‍ 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം) നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍ വിളപരിപാലനത്തിന് 535.90 കോടി. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി. നാളീകേര കൃഷി വികസനത്തിന് 65 കോടി. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി;25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി. മണ്ണ് ജലസംരക്ഷണത്തിന് ...
Calicut, Other, university

അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരം ; കാലിക്കറ്റ് സർവ്വകലാശാല ചാമ്പ്യൻമാർ

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവ്വകലാശാല ആഥിത്യമരുളുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരത്തിൽ കാലിക്കറ്റ് സർവ്വകലാശാല 220 പോയിന്റുമായി ചാമ്പ്യന്മാരായി , 160 പോയിൻറ് നേടികൊണ്ട് മുംബൈ സർവ്വകലാശാല രണ്ടാം സ്ഥാനവും , 85 പോയിന്റുമായി ലാംമെറിൻ യൂണിവേഴ്സിറ്റി പഞ്ചാബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്‌സരത്തിൻറെ ഫൈനൽ മത്സരത്തിന് മുന്നോടിയായി ലോക ചാമ്പ്യനും കാലിക്കറ്റ് സർവ്വകലാശാല മുൻ താരവുമായ മുസാധിക് ശരീര പ്രദർശനം നടത്തികൊണ്ട് പുതുതാരങ്ങൾക്ക് ആവേശം പകർന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും കോളേജുതലത്തിൽ തുടങ്ങി മിസ്റ്റർ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ഗോൾഡ് & സിൽവർ മെഡൽ ജേതാവ്. മിസ്റ്റർ വേൾഡ് 2019, മിസ്റ്റർ യൂണിവേഴ്‌സ് റണ്ണർ അപ്പ് 2023, മിസ്റ്റർ ഇന്ത്യ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ 2019, 2023 മിസ്റ്റർ ഇന്ത്യ യൂണിവേഴ്സിറ്റി, മിസ്റ്റർ ലോക ചാമ്പ്യൻ ഓഫ് ചാമ്പ്യൻ, മിസ്റ്റർ യൂണിവേഴ്സ്...
Local news

പരപ്പനങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട ; 20 കാരന്‍ പിടിയില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവുമായി 20 കാരന്‍ പിടിയില്‍. തിരുരങ്ങാടി എക്‌സ്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 3.180കിലോ ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയായ ഇരുപതുകാരന്‍ പിടിയിലായത്. ഇന്നലെ വൈകുന്നേരം പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ കോയമ്പത്തൂര്‍ - കണ്ണൂര്‍ എക്‌സ് പ്രസ്സില്‍ വന്നിറങ്ങിയ കണ്ണൂര്‍ ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് എന്ന 20 കാരനെയാണ് കഞ്ചാവ് സഹിതം റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തത്. എക്‌സൈസും ആര്‍പിഎഫും സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്.പരപ്പനങ്ങാടി, ചെമ്മാട്, ചെട്ടിപ്പടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന പ്രധാന കണ്ണി...
Malappuram, Other

പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമത പരീക്ഷ, നഴ്സ് നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

മെക്കാനിക്ക് നിയമനം താനൂർ മത്സ്യഫെഡ് ഒ.ബി.എം വർക്ക് ഷോപ്പിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ മെക്കാനിക്കിനെ നിയമിക്കുന്നു. അപേക്ഷകർ ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി.എം സർവീസിങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും നിർദിഷ്ട വിദ്യാഭ്യാസ ഇല്ലാത്തവരാണെങ്കിൽ ഒ.ബി.എം. സർവീസിങിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഹൈഡ്രോളിക് പ്രെസ്സിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉള്ളവരായിരിക്കണം. ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0494 2423503. --------------- എ.എൻ.എം/ജെ.പി.എച്ച്.എൻ നിയമനം സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിലേക്ക് എ.എൻ.എം/ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക്് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ പ്ലസ്ടു, ജെ.പി.എച്ച്.എൻ അല്ലെങ്കിൽ പ്ലസ്ടു, എ.എൻ.എം കോഴ്സ് പാസായവരും...
Malappuram

പെരിന്തല്‍മണ്ണയില്‍ പട്ടാപ്പകല്‍ യുവതിയെ കയറി പിടിച്ചു, യുവാവ് പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റില്‍ നിന്നും ഓട്ടോയില്‍ കയറാനായി ബസ് സ്റ്റാന്‍ഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കയറി പിടിച്ച സംഭവത്തില്‍ രണ്ടു മാസത്തിന് ശേഷം പ്രതി പിടിയില്‍. എടത്തനാട്ടുകര പിലാച്ചോല സ്വദേശി കുളപ്പാറ വീട്ടില്‍ വിഷ്ണു (29) ആണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. 2023 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം സ്വദേശിയായ യുവതി പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനായി ടൗണില്‍ ബസിറങ്ങി പിന്നീട് ഓട്ടോയില്‍ കയറാനായി ബസ് സ്റ്റാന്‍ഡിലൂടെ നടന്നു പോകുമ്പോഴാണ് പരസ്യമായി യുവതിയെ ഇയാള്‍ കയറി പിടിച്ചത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചു സമാന രൂപസാദൃശ്യമുള്ള നിര...
Accident

കൊണ്ടോട്ടി കോളേജിൽ നിന്നും ടൂർ പോയ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കൊച്ചി: കൊണ്ടോട്ടി ഇ എം ഇ എ കോളേജിൽ നിന്നും വിനോദയാത്ര പോയ ബസും ലോറിയും പെരുമ്പാവൂരിൽ കൂട്ടിയിടിച്ച് അപകടം, മുപ്പതോളം പേർക്ക് പരിക്ക്. പെരുമ്പാവൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ 2.15 നായിരുന്നു അപകടം.38 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും ബസ് ഡ്രൈവറും സഹായിയും ബസില്‍ ഉണ്ടായിരുന്നു. മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ആയിരുന്നു അപകടം. പെരുമ്പാവൂര്‍ സിംഗ്‌നല്‍ ജംങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേരെ ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പെരുമ്പാവൂരിലേ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത...
Breaking news

പട്ടിണി; പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : കേട്ടാൽ വിശ്വസിക്കാൻ പ്രയാസം, വിശപ്പ് സഹിക്കാൻ വയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. അവിശ്വസനീയമായ സംഭവം നടന്നത് കുറ്റിപ്പുറം നഗരത്തിലാണ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ദുർഗന്ധവും ഉണ്ടായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍. പൊലീസ് നല്‍കിയ ഷവർമായും പഴവു...
Local news

തിരൂരങ്ങാടി ഒ യു .പി സ്‌കൂള്‍ ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് സ്‌നേഹഭവനത്തിന്റെ കട്ടില വെച്ചു

തിരൂരങ്ങാടി :തിരൂരങ്ങാടി ഒ യു .പി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സും പരപ്പനങ്ങാടി ലോക്കല്‍ അസോസിയേഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്‌നേഹഭവനത്തിന്റെ കട്ടില വെക്കല്‍ കര്‍മ്മം കെ. പി എ മജീദ് എംഎല്‍എ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.പി ബാവ, കൗണ്‍സിലര്‍ സി.പി ഹബീബ, മാനേജര്‍ എം കെ ബാവ, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാ ഭാരവാഹികളായ കെ. അന്‍വര്‍, കെ സുനില്‍കുമാര്‍, ബിജി മാത്യൂ, കെ ജയരാജന്‍, കെ ബഷീര്‍ അഹമ്മദ്, എല്‍എ സെക്രട്ടറി ടി.കെ ഷാജി, പി ടി എ പ്രസിഡന്റ് കാരാടന്‍ റഷീദ്, വൈസ് പ്രസിഡന്റ് മുസ്തഫ ചെറുമുക്ക്, പി. കെ ഹനീഫ, ഇ വി ജാസിദ് കെ ടി ഹനീഫ, കെ ടി യൂസ്ഫ്, എ അബു സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അധ്യാപകരായ കെ. അബ്ദുറഹിമാന്‍, വി. കെ സിദ്ധീഖ് , പി സലീഖ്, എം.ടി റബീഹ്, എ.പി സുലൈഖ, കെ ഷബ്‌ന , എം ഷാഹിദ എന്നിവരും സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങളും നാട്ടുകാരും ചടങ്...
Local news, Malappuram, Other

വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ

വേങ്ങര : വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ. മലപ്പുറം പരപ്പനങ്ങാടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയ്യേറ്റങ്ങളും നിര്‍മ്മിതികളും പൊളിച്ചുമാറ്റമന്ന പ്രവര്‍ത്തി ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്. വ്യാപാരികളുടെ പ്രതിഷേധ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും കോടതി താല്‍ക്കാലികമായി പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ കേരള ഹൈകോടതി വിധിയെ മാനിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം പരപ്പനങ്ങാടി കാര്യാലയം നടപടികള്‍ താത്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ടെന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസല്‍ അറിയിച്ചു. ക്ലീന്‍ വേങ്ങര പദ്ധതിയുടെ ഭാഗമായി മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ കൂരിയാട് മുതല്‍ ഗാന്ധിദാസ് പടിവരെയുള്ള റോഡും ഫുട്പാത്തുകളും കയ്യേറി നിര്‍മ്മിച്ച അനധികൃത ന...
Malappuram

മലപ്പുറത്തെ അനിശ്ചിതകാല മദ്യനിരോധന സമരം നിയമസഭയിലെത്തിക്കും ; ഉറപ്പ് നല്‍കി വി.ഡി.സതീശന്‍

മലപ്പുറം: 6 മാസമായി മലപ്പുറത്ത് തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സമര കാര്യം നിയമസഭയിലുന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സമര നേതാക്കള്‍ക്കുറപ്പ് നല്കി. ഡി.സി.സി.പ്രസിഡണ്ട് വി.എസ് ജോയിയും പാര്‍ട്ടി പ്രവര്‍ത്തകരുമായി സത്യാഗ്രഹ വേദിയിലെത്തി അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ഇളം തലമുറ ലഹരിയില്‍ വീഴാതിരിക്കാന്‍ പാഠ പുസ്തകങ്ങളില്‍ ലഹരി വിരുദ്ധ ഭാഗങ്ങള്‍ ചേര്‍ക്കണമെന്നും തദ്ദേശഭരണകൂടങ്ങളുടെ മദ്യ നിയന്ത്രണാധികാരം പുനസ്ഥാപിക്കണമെന്നുമുള്ള സമരാവശ്യം മിതവും ന്യായവുമാണെന്നു അദ്ദേഹം പ്രസ്താവിച്ചു. അനിയന്ത്രിതമായി മദ്യം വ്യാപിപ്പിക്കുകയും മറ്റു ലഹരി വര്‍ദ്ധനകള്‍ക്ക് മുമ്പില്‍ അനങ്ങാതെ നില്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നാടു തകര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സത്യാഗ്രഹനേതാക്കള്‍ പ്രത്യഭിവാദ്യമര്‍പ്പിച്ചു. നേരത്തെ 174-ാം ദിന സത്യാഗ്രഹം സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി ക...
university

പരീക്ഷ മാറ്റി, പിഎച്ച്ഡി രണ്ടാം ഘട്ട പ്രവേശനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.എച്ച്.ഡി 2023 – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു       കാലിക്കറ്റ് സർവ്വകലാശാലയുടെ പി.എച്ച്.ഡി. 2023  പ്രവേശനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവരുടെയും, പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽ പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in.  പി.ആര്‍ 154/2024 പി.എച്ച്.ഡി 2023  പ്രവേശനം - രണ്ടാം ഘട്ട പ്രവേശനം   കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി 2023 പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ട് യോഗ്യത നേടിയവര്‍ 14-നു   വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി (ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു 10 ദിവസത്തിനകം) താല്‍പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി റിപ്പോ...
Malappuram

കാര്‍ വാഷര്‍ വാങ്ങാന്‍ വന്നതെന്ന് പറഞ്ഞു, സംശയം തോന്നി വിശദമായി പരിശോധിച്ചു, ഒടുവില്‍ കുടുങ്ങി ; കരിപ്പൂരില്‍ 77 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ തിരൂര്‍ സ്വദേശിയും സ്വീകരിക്കാനെത്തിയ യുവാവും പൊലീസ് പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 77 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തിരൂര്‍ സ്വദേശിയും സ്വീകരിക്കാനെത്തിയ യുവാവും പൊലീസ് പിടിയില്‍. യാത്രക്കാരനായ തിരൂര്‍ സ്വദേശി റിംനാസ് ഖമര്‍(29), സ്വര്‍ണം സ്വീകരിക്കാനെത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദ്(26) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റിംനാസ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയ റിംഷാദിനെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍, അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തിട്ടും ഇരുവരും കുറ്റംസമ്മതിച്ചില്ല. തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നും യു.എ.ഇ.യില്‍ നിന്ന് കൊടുത്തുവിട്ട കാര്‍ വാഷര്‍ ഉപകരണം വാങ്ങാനാണ് റിംഷാ...
Kerala, Other

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്ക് കമന്റ് ; എന്‍.ഐ.ടി പ്രൊഫസറെ പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. ഗോഡ്‌സേയെ പുകഴ്ത്തി കൊണ്ട് സംഘപരിവാര്‍ അനുകൂലിയായ വ്യക്തി ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്നു ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അര്‍ത്ഥത്തില്‍ ഷൈജ ആണ്ടവന്‍ കമന്റിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു...
Kerala, Other

മധ്യവയസ്‌കന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ ; മൃതദേഹത്തിനു ഒരു മാസത്തോളം പഴക്ക0

പത്തനംതിട്ട: മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വെള്ളപ്പാറ സ്വദേശി ജയപ്രസാദ് (52) ആണ് മരിച്ചത്. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്. ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ കഴിഞ്ഞ മാസം കോന്നി പോലീസ് കേസ് എടുത്തിരുന്നു. കുറെ നാളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നു ജയപ്രസാദ്....
Calicut, Other

കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചു പുറത്തെത്തിയ യുവതി പൊലീസ് പിടിയില്‍ ; കരിപ്പൂരില്‍ 80 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റഡിയില്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണവുമായി യുവതി മലപ്പുറം പോലീസിന്റെ പിടിയില്‍. അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനി ഷമീറ എന്ന യാത്രക്കാരിയെയാണ് 1.34 കിലോഗ്രാം സ്വര്‍ണ്ണം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. ഷമീറയില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ റിഷാദ്, ജംഷീര്‍ എന്നിവരാണ് ആദ്യം പോലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. ഷമീറയുടെ ദേഹപരിശോധനയിലാണ് വസ്ത്രത്തില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകള്‍ക്കും കൂടി 1340 ഗ്രാം തൂക്കമുണ്ട്. ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരും പിടിച്ചെടുത്ത ...
National

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ഭാരത രത്‌ന

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നതായും പ്രധാനമന്ത്രി അറിയിച്ചു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയന്‍ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്. ഇന്ത്യയുടെ വികസനത്തിന് അദ്വാനി നല്‍കിയ സംഭാവനകള്‍ വലുതാണ്. താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അദ്വാനി സേവനം ചെയ്തിട്ടുണ്ട്....
error: Content is protected !!