മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
അഭിമുഖം മാറ്റി
ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതിനായി മാർച്ച് 22ന് നടത്താൻ തീരുമാനിച്ചിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവെച്ചു.
--------------
എട്ടാം ക്ലാസ് പ്രവേശനം
മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനത്തിന് www.polyadmission.org/tsh എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ മൂന്നിനകം അപേക്ഷിക്കാം. ഫോണ്‍
9656450550, 9747776169, 9447320560, 0483 2766185.
-------------
ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും
മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം, കുടിശ്ശിക പിരിവ് എന്നിവ നടത്തുന്നതിന് ക്ഷേമനിധി സെക്രട്ടറി ഏപ്രിൽ 18ന് രാവിലെ 10.30 മുതൽ പാലക്കാട് ജില്ലയിലെ പട്ടാ...

