കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2024
കാലിക്കറ്റ് സര്‍വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളില്‍ 2024 - 25 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 14-ന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.
പി.ആർ. 757/2024
എം.ബി.എ. (ഫുള്‍ ടൈം / പാര്‍ട്ട് ടൈം) പ്രവേശനം 2024
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം / പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓണ്‍ലൈനായി ജൂൺ 15 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവര...

